Sunday, December 31, 2023

ക്യൂൻ എലിസബത്ത്

 



അതുവരെ ഫ്ളാറ്റിൽ താമസിക്കുന്നവർക്കും കൂടെ ജോലി ചെയ്യുന്നവർക്കും "ഡെവിൾ" ആയിരുന്ന ഒരാള് പെട്ടെന്ന് ഒരു ദിവസം എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആകുന്നു..ജീവിച്ചു തീർക്കാൻ ഇനിയും അധികം ദിവസങ്ങൾ ഇല്ല എന്നു ബോധ്യം വന്നാൽ പലരും അങ്ങിനെ ആയിരിക്കും..ആവോ?




ഓഫീസിലും വീട്ടിലും കണിശ ക്കാരി ആയ എലിസബത്ത് തനിക്ക് തോന്നുന്ന പോലെ ഉള്ള ജീവിതം ആയിരുന്നു..എല്ലാറ്റിനും എന്തിനും ദേഷ്യപ്പെട്ടു എല്ലാവരെയും അടക്കി ഭരിച്ചു അവള് രാജ്ഞി യായീ ജീവിച്ചു. ചെറുപ്പത്തിൽ വീട്ടിൽ നിന്നുള്ള അവഗണന അവളെ ഒറ്റയ്ക്ക് ജീവിക്കാനും തീരുമാനമെടുക്കാൻ ഒക്കെ പ്രേരിപ്പിച്ചു.




ഒരു ബിസിനെസ്സ് ട്രിപ്പ്ൽ വന്ന വയറു വേദനയുടെ റിസൾട്ട് അവൾക്ക് മാറാരോഗം ആണെന്ന് കാട്ടുന്നു..അത് മുതൽ അവള് മാറുകയാണ്.താൻ അവഗണിച്ചവരെ ഒക്കെ കൂടെ കൂട്ടുന്നു..ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവിച്ചു തീർക്കാൻ ഉള്ളത് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു.




"പെണ്കുട്ടികളെ വീട്ടുകാർ അടക്കി നിർത്തി വളർത്തുന്നത് ,അവർക്ക് ഒറ്റക്ക് പലതും തീരുമാനിക്കാൻ അവസരം കൊടുക്കാത്തത്  അവരോട് വീട്ടുകാർക്ക് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല അവരോട് സ്നേഹ കൂടുതൽ ഉള്ളത് കൊണ്ടാണ്" എന്ന ഒരു ഡയലോഗ് ഉണ്ട് ഈ സിനിമയിൽ..അതിൽ നിന്നും ഇന്ന് ഒരു പെൺകുട്ടിയുടെ രക്ഷിതാവിൻ്റെ ആകുലതകൾ മനസ്സിലാക്കാം.



വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചു എത്തിയ മീര ജാസ്മിൻ,നരേൻ കെമിസ്ട്രി നല്ലപോലെ വർക്ക് ആയിട്ടുണ്ട്..ഒരു ചെറിയ ചിത്രം അതിൻ്റെ എല്ലാ ഗുണങ്ങളും കലർത്തി കൊണ്ട് പത്മകുമാർ നല്ലപോലെ ചെയ്തിട്ടുണ്ട്..പത്മകുമാർ സിനിമകൾ ആയതു കൊണ്ട് നല്ല പാട്ടുകൾ ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ..


പ്ര.മോ.ദി.സം 

No comments:

Post a Comment