2023 ൽ കണ്ട സിനിമയെ കുറിച്ചാണ് പറയുന്നത്.അത് റിലീസ് ആയത് ഈ വർഷം തന്നെ ആകണം എന്നില്ല..ഇത് എൻ്റെ കാഴ്ചപ്പാടിൽ ഉള്ള വിവരണം മാത്രമാണ് ..അത് നിങ്ങളുടെ കാഴ്ചപ്പാട് ആകണം എന്നില്ല എന്ന് വെച്ചാൽ എൻ്റെ ഇഷ്ടങ്ങൾ ആയിരിക്കില്ല നിങ്ങളുടെ ഇഷ്ട്ടങ്ങൾ.ഭാഷയും ആസ്വാദനത്തിന് തടസ്സം നിന്നിട്ടില്ല.
എന്നെ രസിപ്പിച്ചത് ,ത്രസിപ്പിച്ച ത്,അൽഭുതപെടുത്തിയത് എന്നിവ മാത്രമാണ് മാനദണ്ഡം.അതിൽ സൂപ്പർ താരങ്ങളോ സംവിധായകരോ ഒന്നും എന്നെ സ്വാധീനിച്ച്ട്ടില്ല..ഇതിൽ പറയുന്നത് ഇഷ്ടങ്ങളുടെ ക്രമത്തിലും അല്ല..ഒരു വർഷ കാലയളവിൽ ചിലത് മറവിയിൽപെട്ടുപോയെക്കാം...ആസ്വദിച്ച ചിത്രങ്ങൾ അങ്ങിനെ കൈവിട്ടു പോയിട്ടില്ല എന്നാണ് വിശ്വാസം.
നമ്മുടെ നാടിൻ്റെ കഥയാണ് പറയുന്നത് എങ്കിലും മലയാളി സഹോദരിമാർ അനുഭവിച്ച കഥയാണ് പറയുന്നത് എങ്കിലും പേരിനോട് പൂർണമായും യോജിക്കുവാൻ കഴിയുന്നില്ല.
പേരിനോട് താൽപര്യം ഇല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ നടന്ന ചില ദുഷിച്ച കാര്യങ്ങളിൽ കൃത്യമായ ഹോം വർക് ചെയ്തു തന്നെയാണ് സിനിമ ചിത്രീകരിച്ചു കാണിക്കുന്നത്.
എന്ത് കൊണ്ട് ഇത് ഒരു സമുദായം ഇത്ര എതിർക്കുന്ന ഒരു സിനിമയായി മാറി എന്ന് ചോദിച്ചാൽ മതം ദേശത്തേക്കൾ ശരീരത്തിൽ അല്ലെങ്കിൽ മനസ്സിൽ കലർന്ന് പോയത് കൊണ്ടാണ്..ഒരു മതത്തെയും അവഹേളിക്കുന്ന ഒന്നും ഈ സിനിമയിൽ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല.മുൻവിധികൾ ഇത് പോലെ പല ചിത്രങ്ങളുടെയും എതിർപ്പിന് കാരണമായിട്ടുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് ചിത്രം എത്തുവാൻ ഈ വിവാദങ്ങൾ കാരണമായിട്ടുണ്ട്.
ഒറ്റ എന്ന റസൂൽ പൂക്കുട്ടി ചിത്രം ഇഷ്ടപ്പെട്ടത് അതിൻ്റെ കഥപറച്ചിൽ കൊണ്ടാണ്.നമ്മൾ വീട്ടിൽ പലവിധ സൗകര്യങ്ങൾ ഉണ്ടായിട്ടുകൂടി ഒറ്റ പെടുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ നമ്മൾ വീട് വിട്ടിറങ്ങി നമ്മുടെ സ്വതന്ത്ര ലോകത്തിലേക്ക് പോകുന്നു.അവിടം നമ്മെ കാത്തു നിൽക്കുന്നത് സ്വർഗം ഒന്നും ആയിരിക്കില്ല...എങ്കിലും യാതനകളും വേദനകളും സഹിച്ചു നമ്മൾ നിലനിൽപ്പിന് വേണ്ടി പോരാടുന്നു.അങ്ങിനെ കുറെ ഒറ്റപ്പെട്ടു പോയ ആൾക്കാരുടെ കഥ എനിക്ക് ഇഷ്ട്ടമായി.
കൂടുതൽ പേര് കാണേണ്ട ചിത്രമായിരുന്നു..പബ്ലിസിറ്റി അഭാവം കൊണ്ടോ എന്തോ താരങ്ങൾ ഒക്കെ കഥാപാത്രങ്ങൾ ആയ ചിത്രം വിജയിച്ചില്ല.
കണ്ണൂർ രാഷ്ട്രീയത്തിൻ്റെ ഉള്ളുകളികൾ പറയുന്ന ടിനു പാപ്പച്ചൻ ചിത്രം നല്ലൊരു ദൃശ്യ അനുഭവം കൂടി ആയിരുന്നു.വളരെ മികച്ച രീതിയിൽ പറഞ്ഞിട്ടും ചില വ്യക്തി രാഷ്ട്രീയ വിരോധങ്ങൾ ചിത്രത്തെ തിയേറ്ററിൽ ഓളം ഉണ്ടാക്കുന്നതിൽ പരാജയപ്പെടുത്തി.
ചാക്കോച്ചൻ്റെ വ്യതസ്ത ചിത്രം നമ്മുടെ സമൂഹത്തിലെ രാഷ്ട്രീയ പാർട്ടികൾ അടിമകളെ സൃഷ്ടിക്കുന്നത് വ്യക്തമായി പറഞ്ഞു തന്നു.നേതാക്കൾ അധികാരം തിന്നു കൊഴുക്കുമ്പോൾ തെരുവിൽ കടിപിടി കൂടുന്ന അണികളെയും കൃത്യമായി വരച്ചു കാട്ടി.
പാർശ്വവൽക്കരിക്കപെട്ട ഒരു ജനതയുടെ കഥ പറഞ്ഞ് ചിത്രം.അധികാരത്തിനുവേണ്ടി ഒരു വിഭാഗവും നിലനിൽപ്പിന് വേണ്ടി മറ്റൊരു സമൂഹവും പരസ്പരം പോരടിക്കുന്ന ചിത്രം.അധികാരം ഉപയോഗിച്ച് അടിച്ചർത്തപ്പെടുന്ന ജനതയുടെ ചിത്രം ശങ്കർ രാമകൃഷ്ണൻ നന്നായി പറഞ്ഞു.കേൾക്കാൻ ഇമ്പം ഉള്ള ഗാനങ്ങളും ചിത്രത്തെ ആസ്വദ്യമാക്കി.
കന്നഡയിൽ നിന്നും മൊഴിമാറ്റം നടത്തി വന്ന സിനിമ രണ്ടു ഭാഗങ്ങളിൽ ആയിട്ടാണ് വന്നത്..സൈഡ് A & സൈഡ് B.എന്തിന് ഈ പേര് കൊടുത്ത് എന്നത് സിനിമ ആസ്വദിച്ചവർക്ക് മനസ്സിലാകും.
അവളെ ഇഷ്ടപെട്ടത് കൊണ്ട് അവൾക്ക് വേണ്ടി സ്വയം മറന്ന് പ്രവർത്തിക്കുന്ന അയാള് ശരിക്കും കാണികൾക്ക് നോവ് പകർന്നു. എല്ലാ പ്രശ്നങ്ങളും ആദ്യഭാഗത്ത് അവസാനിക്കും എന്ന് കരുതിയ പ്രേക്ഷകരെ രണ്ടാം പകുതിയും ശരിക്കും വിഷമിപ്പിച്ചു.
എന്തും ചെയ്യുന്ന മനസ്സുള്ള നായകന് ഇഷ്ട്ട നായികയെ ഒപ്പം കൂട്ടുവാൻ കഴിയുന്നില്ല. അവൾക്ക് വേണ്ടി ജയിലിൽ പോയിട്ട് വരുമ്പോൾ അവള് നഷ്ട്ടപ്പെട്ടു പോയി എങ്കിലും അവളുടെ സന്തോഷം നിലനിർത്താൻ പെടാപാട് പെടുന്ന നായകൻ ആരിലും ഇഷ്ട്ടം കൂട്ടും.
രണ്ടു സിനിമകളും ഇഷ്ട്ടപെട്ടു.
സുരേഷ് ഗോപിയുടെ മാസ് പോലീസ് കഥകൾ കുറെയേറെ കണ്ട് എങ്കിലും പ്രമേയത്തിൻ്റെ വ്യതസ്ഥത് കൊണ്ടും അത് അവതരിപ്പിച്ച രീതി കൊണ്ടും ക്ലൈമാക്സിൽ നമ്മളെ ത്രസിപ്പിച്ച്ത് കൊണ്ടും മനസ്സിൽ കയറിയ ചിത്രമാണ് ഗരുഡൻ..
മിഥുൻ മാനുവൽ എഴുതിയ കഥ അരുൺ വർമ്മയുടെ മികച്ച അവതരണരീതീ കൊണ്ട് പ്രേക്ഷകരുടെ പ്രീതി നേടാൻ സാധിച്ചു. സുരേഷ് ഗോപി,ബിജു മേനോൻ തകർത്തു അഭിനയിച്ച ചിത്രം.
തുടരെയുള്ള പരാജയം കൊണ്ട് അവധിയെടുത്ത് മാറി നിന്ന ഷാരൂഖിൻ്റെ വർഷങ്ങൾക്ക് ശേഷം വന്ന സിനിമ എന്ന നിലയിൽ പത്താനിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു എല്ലാവർക്കും.അതിൻ്റെ തിരിച്ചറിവ് ഉൾകൊണ്ട് ഒരു തരി പോലും മടുപ്പ് നൽകാതെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ട് പത്താൻ ഓടി കയറിയത് ആയിരം കോടി ക്ല്ബ്ബിലേക്കാണ്.
പതിവ് ഹിന്ദി മസാല കൂട്ട് ആണെങ്കിൽ കൂടി ഓരോ ഘട്ടത്തിലും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ടായിരുന്നു ഓരോ സീനുകളും..
ഇന്ത്യൻ സിനിമയിൽ നടന്മാർ ഏറെ ഉണ്ടെങ്കിലും സൂപ്പർ താരം ഒന്ന് മാത്രം എന്ന് രജനി വീണ്ടും തെളിയിച്ച ചിത്രമാണ് ജയിലർ. പറഞ്ഞു കഴിഞ്ഞ കഥയും മറ്റും ആയിട്ട് കൂടി അവതരണത്തിലെ പുതുമ കൊണ്ടും ഇന്ത്യൻ സിനിമയിലെ മറ്റ് സ്റാരൂകളുടെ സാനിദ്ധ്യം കൊണ്ടും തിയേറ്ററിൽ ആസ്വദിച്ച് കണ്ട സിനിമ.
എടുത്തു പറയേണ്ടത് ഓരോ നടന്മാർക്കും നൽകിയ ബാക് ഗ്രൗണ്ട് മ്യൂസിക് കൂടിയാണ്..
വമ്പൻ താരങ്ങൾ ഉള്ള ഓണക്കാലത്ത് തിയേറ്റർ കിട്ടുമോ എന്ന് പോലും സംശയിച്ച ചിത്രം ആദ്യ ഷോ കൊണ്ട് തന്നെ തരംഗം ആയി.ഇതിൻ്റെ തേരോട്ടത്തിൽ കടപുഴകി വീണത് ദുൽഖറും നിവിനും.
ഒരു സിനിമ എങ്ങിനെ മുഴുവൻ സമയവും പ്രേക്ഷകനെ എൻഗേജ് ആക്കാൻ പറ്റും എന്ന് പുതുമുഖ സംവിധായകൻ നഹാസ് ഹിദായത്ത് കാണിച്ചു തന്ന ചിത്രം.വെറും അടി ഇടി പടം മാത്രമല്ല അതിന് കൂട്ടായി നല്ലൊരു കുടുംബ കഥ കൂടി പറഞ്ഞത് കൊണ്ട് എല്ലാവരെയും ആകർഷിച്ചു.
തിയേറ്റർ അനുഭവം തന്നെയാണ് ചിത്രത്തിൻ്റെ വിജയവും.ഒരിക്കൽ മലയാളക്കര അനുഭവിച്ച ദുരന്തം അഭ്രപാളിയിൽ നേരിട്ട് കണ്ടപ്പോൾ ഓരോരുത്തരുടെയും അനുഭവമായി മാറിയത് കൊണ്ട് മലയാളത്തിലെ ഏറ്റവും കലക്ഷൻ നേടിയ ചിത്രമായി.
അഭിനയിച്ച ഓരോരുത്തർക്കും വ്യക്തമായ സ്പേസ് നൽകി എല്ലാവരുടെ കഥാപാത്രങ്ങളും മലയാള മനസ്സിൽ കോറിയിട്ട ചിത്രം.
അധികാരത്തിൽ പിടിച്ചു നിൽക്കാൻ എത് വിധേനയും ആൾക്കാരെ ഒപ്പം നിർത്തുകയും പക്ഷേ ഒരിക്കൽ പോലും ഒരേ നിലവാരത്തിൽ ഒരേ വേദിയിൽ നിർത്താൻ കൂട്ടാക്കാത്ത തമിഴു രാഷ്ട്രീയത്തിൻ്റെ നേർചിത്രം പറഞ്ഞ ചിത്രം.വടിവേലു എന്ന നടൻ്റെ അഭിനയ മുഹൂർത്തങ്ങൾ കാണിച്ചു തന്ന ചിത്രം.
കറുപ്പും വെളുപ്പും ഉള്ള അന്തരം വ്യക്തമായും കൃത്യമായും വെട്രിമാരൻ കാണിച്ചു തന്നു. ഫഹദ് ഫാസിലിൻ്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
ഭരണത്തിന് എന്നും ഭീഷണി ആവുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന അധികാരത്തിൻ്റെ കഥ പറഞ്ഞ വിടുതലൈ തമിഴിൽ പുതിയൊരു അനുഭവം ആയിരുന്നു. കാക്കി ഉടുപ്പിന് ഉള്ളിൽ ഉള്ളിൽ തേങ്ങി തേങ്ങി ജീവിക്കുന്ന ഹൃദയം ഉണ്ടെന്നു കാണിച്ചു തന്ന ചിത്രം.
സേതുപതിക്ക് അധികം രോൾ ഇല്ലെങ്കിൽ കൂടി സിനിമയിൽ ഉടനീളം വരുന്ന അദ്ദേഹത്തിൻ്റെ പേര് പലരെയും എങ്ങിനെ ഭയപ്പെടുത്തുന്നു എന്നത് പുതുമയായി.രണ്ടാം ഭാഗത്തിൽ സേതുപതി വിളയാട്ടം പ്രതീക്ഷിക്കാം.
നമ്മുടെ നാട്ടിൽ നടക്കുന്ന രണ്ടു ജാതികളുടെ "പോരിൻ്റെ" കഥ പറഞ്ഞ വെടിക്കെട്ട് നല്ലൊരു അനുഭവം ആയിരുന്നു എങ്കിലും എന്തോ തിയേറ്ററിൽ ചലനം ഉണ്ടാക്കുവാൻ പറ്റിയില്ല..വിഷ്ണു ബിബിൻ കൂട്ട് കെട്ടിൻ്റെ ആദ്യ സംവിധാന സംരംഭം നല്ല കഥ പറഞ്ഞു എങ്കിലും എന്തോ ജനങ്ങൾ സ്വീകരിച്ചില്ല.
തല്ലിപോളി ആണെങ്കിൽ പോലും സൂപ്പർ താരങ്ങളുടെ ചിത്രം വിജയിപ്പിച്ചു കൊടുക്കുന്ന മലയാളികളുടെ ആസ്വാദനത്തിൻ്റെ ഇരട്ടത്താപ്പ് കാട്ടി തന ചിത്രം. വ്യതസ്ത ചിത്രങ്ങൾ മലയാളത്തിൽ വരുന്നില്ല എന്നു വലിയ വായിൽ നിലവിളിക്കുന്ന പ്രേക്ഷകർ എന്ത് കൊണ്ട് ഈ ചിത്രം കണ്ടില്ല എന്നത് ചിന്തനീയം
തുറമുഖം പറഞ്ഞത് പഴയ കാലത്തിലെ കഥയാണ് ..രാജീവ് രവിയുടെ നല്ല സംവിധാനം..അല്പം നീള കൂടുതൽ അനുഭവപെട്ടു..എങ്കിൽ കൂടി നിവിൻ അടക്കം ഉള്ള ആൾക്കാരുടെ അഭിനയം കൊണ്ട് വളരെ ഹൃദ്യമായിരുന്നു. വളരെ ശ്രദ്ധിക്കാൻ പര്യാപ്തമായ സിനിമയും തിയേറ്ററിൽ വലിയ ഓളം ഉണ്ടാക്കിയില്ല.
പറഞ്ഞത് യൂണിയൻ തുറമുഖത്ത് ഉണ്ടായത്തിൻ്റെയും അത് കൊണ്ട് അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും തന്നെയാണ്. ചൂഷണത്തിന് എതിരെ ഒരു സംഘടന ഉണ്ടാകേണ്ടത് അത്യാവശ്യമാണ്..പക്ഷേ അത് പോലും അധികാരികൾ വിലക്ക് വാങ്ങുമ്പോൾ ഇത് ഇന്നിൻ്റെ കഥ കൂടിയാകുന്നു.
ഭക്തിയുടെയും വിശ്വാസത്തിൻ്റെയും കഥ രണ്ടു കുഞ്ഞു ഭക്തന്മാരുടെ കണ്ണിലൂടെ പറഞ്ഞ കഥ അവസാനം വരെ ആകാംഷയും പ്രതീക്ഷയും നിലനിർത്തി കൊണ്ട് പോകുവാൻ കഴിഞ്ഞു. സിനിമയുടെ ക്ലൈമാക്സ് തന്നെയായിരുന്നു സിനിമയുടെ ജീവൻ..പിന്നെ രണ്ടു കുഞ്ഞുങ്ങളുടെ അഭിനയവും ഉണ്ണിമുകുന്ദൻ എന്ന നടൻ്റെ സാനിദ്ധ്യവും..ചെറിയ ചിത്രം ആയിരുന്നിട്ടും സിനിമയുടെ അവതരണ രീതി പ്രേക്ഷകരെ ആകർഷിച്ചു.
എന്ത് കൊണ്ട് കാതൽ ,കണ്ണൂർ സ്ക്വാഡ്,
പൂക്കാലം തുടങ്ങിയ ലിസ്റ്റില് ഇല്ല...???
കാതൽ മുൻപ് ഗീതു മോഹൻദാസ് ചിത്രത്തിലും റോഷൻ ആൻഡ്രൂസ് പൃഥ്വി രാജ് ചിത്രത്തിലും പരാമർശിച്ച വിഷയം ആയതു കൊണ്ട് തന്നെ വലിയ പുതുമ ഒന്നും തോന്നിയില്ല..പക്ഷേ മമ്മൂട്ടി...അത് പറയാതെ വയ്യ...അഭിനയ കിംഗ്..ഓരോ രംഗത്തിലും വിസ്മയിപ്പിച്ചു..
അതുപോലെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിൽ രാജീവ് രവി കൈകാര്യം ചെയ്ത വിഷയം തന്നെയാണ് കണ്ണൂർ സ്ക്വാട് പറഞ്ഞതും ചെയ്തതും..കണ്ണൂർ ആണ് ആദ്യം വന്നതെങ്കിൽ ഇഷ്ട്ട പട്ടികയിൽ ഉണ്ടായേനെ..മറ്റെ സിനിമയേക്കാൾ സ്പീഡ് ഉണ്ടായിരുന്നു.
ഒറ്റമുറി എന്ന പഴയ സിനിമ ഓർമയിൽ കയറി വരുന്നത് കൊണ്ട് തന്നെ എന്നെ ആകർഷിച്ച മികച്ച ചിത്രമായി പൂക്കാലം പരിഗണനയിൽ വരുന്നില്ല.
ഇതൊക്കെയാണ് എൻ്റെ കാഴ്ചകൾ..നിങ്ങൾക്ക് നിങ്ങളുടെ കാഴ്ചയും പങ്കുവെക്കാം.
പ്ര.മോ.ദി.സം
No comments:
Post a Comment