ചില സിനിമകളിൽ കാര്യമായി ഒന്നും ഉണ്ടാവില്ല..എങ്കിലും സിനിമ കാണുവാൻ നല്ല രസം ആയിരിക്കും.വ്യത്യസ്തമായ ഒരു പ്രണയ കഥ ആണ് സംവിധായകൻ ഉദ്ദേശിച്ചത്.
ഇതിൻ്റെ ശരിയായ ആകർഷണം ഉയരം കൂടിയ നായകനും കുള്ളത്തിയായ നായികയും തമ്മിൽ ഒരു ചേർച്ചയും പ്രത്യക്ഷത്തിൽ ഇല്ലെങ്കിൽ കൂടിയും അവർക്കിടയിൽ ഒരു കെമിസ്ട്രി ഉണ്ടെന്നു സംവിധായകൻ വിഷ്ണു നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.അതിൽ ഏറെ കുറെ അദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയാം.
പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ച് ഹൃദ്യയവും മനസ്സും ശരീരവും കൈമാറിയവൻ ഭാവിയെ കുറിച്ച് ചിന്തിച്ചപ്പോൾ തൻ അവൾക്ക് പോരാ എന്നൊരു കുറ്റബോധം കൊണ്ട് അവളെ വെറുപ്പിച്ചു അകറ്റുന്നു.
മറ്റൊരു റിലേഷണിൽ കല്യാണം വരെ എത്തിയ നേരത്ത് ഒരു ഫോൺ കോൾ വീണ്ടും അവരെ ഒന്നിച്ചൊരു യാത്രക്ക് പ്രേരിപ്പിക്കുന്നു. ആ യാത്രയിലെ സംഭവവികാസങ്ങൾ ആണ് സിനിമ.
നായകൻ്റെ ശബ്ദമാണ് ഏറെ ആകർഷകം.അതിനു എന്തോ ഒരു മാസ്മരികത ഉണ്ട്..അത് തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ..കൂട്ടത്തിൽ നായിക നായകന്മാരുടെ പ്രകടനവും
പ്ര.മോ.ദി.സം
No comments:
Post a Comment