Thursday, June 13, 2013

എന്റെ ചില "പുട്ട് " ചിന്തകള്‍

ഒരു കാലത്ത് കേരളത്തിന്റെ ദേശീയ പലഹാരമായിരുന്നു പുട്ട്.പിന്നെ പിന്നെ ദോശയും  ഇഡ്ഡലിയും ഒക്കെ അതിന്റെ കുത്തക തീന്‍മേശയില്‍ നിന്നും തകര്‍ത്തെറിഞ്ഞു.പൊറോട്ട കൂടി വന്നതോടെ പുട്ട് തീര്‍ത്തും അവഗണിക്കപെട്ട്  സൈഡ്  ആയിപോയി.പക്ഷെ ഇന്നും പുട്ട് വളരെ ഇഷ്ടപെടുന്ന ഒരു വിഭാഗം ഉണ്ട് എന്ന തിരിച്ചറിവില്‍ ആകാം നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് പുട്ടിനു മാത്രമായി ഒരു രെസ്റ്റൊരന്റ്  കൊച്ചിയിൽ ആരംഭിച്ചിരിക്കുക.അവിടെ വിവിധതരം പുട്ടുകൾ ഉണ്ടെന്നാണ് വായിച്ചറിഞ്ഞത്.ഞാന്‍ എന്റെ ചില പുട്ട് ചിന്തകള്‍ പറയാം.

ചെറുപ്പം മുതലേ പുട്ട് ഇഷ്ടം ആയിരുന്നു.ഒന്നാമത് അത് ചോറ് തിന്നുന്നത് പോലെ നല്ലവണ്ണം ആസ്വദിച്ചു കഴിക്കാം..കഴിച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചവരെ എനിക്ക് ഒന്നും വേണ്ട.അത്രക്ക് നല്ല ഒരു ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആയി ഞാൻ പുട്ടിനെ കരുതി.കാല ക്രമേണ പല വീട്ടിലുമെന്നപൊലെ  എന്റെ വീട്ടിലും പുട്ട് ഇടയ്ക്കിടെ എത്തുന്ന അതിഥിയായി മാറി.എന്നിട്ടും ഞാന്‍ പുട്ടിനെ സ്നേഹിച്ചു.

പിന്നെ പിന്നെ പുട്ടിനെകൂടുതലായി  സ്നേഹിക്കുന്നത് പ്രവാസകാലത്താണ്.ആ കാലത്ത് മാർകെറ്റിൽ പുട്ടിന്റെപൊടി പാക്കറ്റിൽ കിട്ടുവാന്‍ തുടങ്ങി..ബാച്ചിലർ ലൈഫിൽ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം എന്നത് കൊണ്ട് പുട്ടിനെ കൂടുതൽ സ്നേഹിക്കേണ്ടി വന്നു.എഴുനേറ്റ ഉടനെ പൊടി കുഴച്ചു മിശ്രണം ഒക്കെ ചേര്ത്തു അടുപ്പത്തു വെച്ചാൽ പല്ല് തേച്ചു കക്കൂസിലോക്കെ പോയി വരുമ്പോഴേക്കും ഒരു കുറ്റി പുട്ട് റെഡി.മറ്റു പലഹാരങ്ങൾ ഉണ്ടാക്കണം എങ്കിൽ നമ്മൾ അതിന്റെ കൂടെ തന്നെ ചിലവഴിക്കണം. അല്ലെങ്കില്‍ അത് പിണങ്ങും.പലപ്പോഴും അതിന്റെ കരിഞ്ഞ മോന്ത കാണെണ്ടിയും വരും.പുട്ടിനു എന്തായാലും കൂട്ടുവേണ്ട എന്നത് എന്നെ അതിലേക്കു കൂടുതല്‍ അടുപ്പിച്ചു.രാത്രി വൈകി വന്നാൽ പോലും അര മണിക്കൂർ തികച്ചു വേണ്ട നല്ല പുട്ട് കഴിക്കാൻ...ചോറ് തിന്നുന്ന സുഖവും കിട്ടും...വിശപ്പ് നല്ലവണ്ണം മാറുകയും ചെയ്യും.

പുട്ടുമായി ഇത് മാത്രമല്ല എന്നെ അടുപ്പിച്ചത്..മറ്റു പലഹാരങ്ങല്ക്കുള്ള ജാഡ പുട്ടിനില്ല.എന്തിനോടും ഏതിനോടും ചേർന്ന്  പോകന്ന സ്വഭാവമാണ് പുട്ടിന്റെത്.ഇറച്ചി കറി ആയാലും ,മീൻ കറിയായാലും പച്ചകറിആയാലും പുട്ട് കയറിപോകും.അത് തന്നെയാണ് എന്നെ കൂടുതൽ പുട്ടിനോട് സഹവാസം കൂടുവാൻ പ്രേരിപ്പിച്ചതും.ഇനി അഥവാ കറി  ഒന്ന്മില്ലെങ്കിലും ഒരു പപ്പടം കാച്ചിയാൽ മതി ..അല്ലെങ്കിൽ കുറച്ചു മിശ്ച്ചർ .അല്ലെങ്കില്‍ പഴം ..അതുമല്ലെങ്കിൽ ഒരുകഷ്ണം കേക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിസ്കറ്റ് ഒക്കെ മതി പുട്ടിനെ വയറിൽ എത്തിക്കുവാൻ..ഇതൊന്നും വീട്ടിലില്ലെങ്കിൽ കുറച്ചു പഞ്ചസാര മതി ...അതുമല്ലെങ്കിൽ കുറച്ചു പുട്ട് വായിലിട്ടു ചുടു ചായ കുടിച്ചു നോക്കൂ.....ഹ ..എന്തൊരു സുഖം.

എപ്പോഴും പുട്ടുകളെ വേർത്തിരിക്കുവാൻ തേങ്ങ ഉപയോഗിച്ച് കൊണ്ടിരുന്ന എന്നെ പരീക്ഷണത്തിന് പ്രേരിപ്പിച്ചതും ബാച്ചിലർ ആയ സുഹൃത്തുക്കൾ തന്നെ .തേങ്ങക്ക് പകരം അവിടങ്ങളിൽ സവാളയും ,ക്യാരറ്റും ,കാബജും ഒക്കെ വെയ്ക്കാൻ അവർ പ്രേരിപ്പിച്ചു.പക്ഷെ അത് വളരെ ചെറുതായി അരിയണം എന്ന് മാത്രം അല്ലെങ്കിൽ പണി പാളും ..ഇത്തരത്തിൽ വെജ് പുട്ടിനു മറ്റു കറികൂട്ടുകൾ വേണ്ട എന്ന പ്രത്യെകതയുമുണ്ട്...കല്യാണം കഴിഞ്ഞു ഭാര്യ വരുന്നതുവരെ പുട്ട് തന്നെ ആയിരുന്നു മിക്ക ദിവസങ്ങളിലും എന്റെ പ്രാതൽ .പിന്നെ പലതരം പലഹാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ വീണ്ടും പുട്ട് അതിഥിയായി മാറി.

എന്നിട്ടും പുട്ടുമായി ഞാന്‍ പിണങ്ങിയില്ല.അവള്‍ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ പുട്ടിനെ തിരിച്ചു വിളിക്കും ..കുറച്ചു കാലം അങ്ങിനെ നമ്മള്‍ പരസ്പരം സ്നേഹിച്ചു കഴിയും.ഇപ്പോഴും വല്ലപ്പോഴും വരുന്ന അതിഥിയായി പുട്ട് ഉണ്ട് ..അടുത്ത സ്കൂള്‍ വെക്കേഷന്‍ വരുന്നതുവരെ അങ്ങിനെയേ പുട്ട് കടന്നു വരൂ...വെക്കേഷന്‍  സമയത്ത് എനിക്ക് കൂട്ടായി പുട്ട് മാത്രമാവും തീന്‍ മേശയില്‍ രാവിലെ എത്തുക.അത് അരിയോ ഗോതമ്പോ റവയോ ആകാം .......


വാല്‍കഷ്ണം :ഇപ്പോഴും നാട്ടില്‍ പോയാല്‍ അമ്മ എനിക്കുവേണ്ടി തയ്യാറാക്കുന്ന പ്രാതല്‍ വിഭവം പുട്ടാണ്.ഞാനും പുട്ടും തമ്മിലുള്ള സ്നേഹം അമ്മക്ക് അത്രക്ക് നിശ്ചയമുണ്ട് .  

8 comments:

 1. ഹാ ഞാനും
  ഈ പുട്ടിന്റെ ഒരാരധകനാണ് കേട്ടൊ ഭായ്
  പ്രത്യ്യേകിച്ച് നല്ല ചിരട്ട പുട്ടിന്റെ..!

  ReplyDelete
 2. പുട്ട് കഴിക്കൂ ...ആരോഗ്യം വരുത്തൂ

  ReplyDelete
 3. പുട്ടായിരുന്നു കുഞ്ഞിലെ എന്റെ ഇഷ്ട വിഭവം :). ഇപ്പോഴും പുട്ട് ഒരു വീക്നെസ് തന്നെ.... :)

  ReplyDelete
 4. ആ വീക്നെസ്സില്‍ തന്നെയാണ് ഞാനും ..

  ReplyDelete
 5. പുട്ട് ചിന്തകൾ ഇഷ്ട്ടമായി. എനിക്കും പുട്ട് ഇഷ്ടമാണ് . റവ കൊണ്ടും പുട്ട് ഉണ്ടാക്കാം. അറിയാമോ ? പരീക്ഷിച്ചു നോക്കു , റവ വറുത്തിട്ട് ഉണ്ടാക്കണം.....

  ReplyDelete
 6. അത് എഴുതിയിട്ടുണ്ടല്ലോ അവസാനം .....ഹേമ വായിച്ചില്ലേ ?

  ReplyDelete
 7. തട്ടു കടയിലെ പുട്ടും ബോട്ടിയും പുട്ടും പാര്‍ട്ട്‌ സും പിന്നെ കണ്ണൂര്‍ കവിത ടാക്കീസിനു മുന്നിലെ കടയിലെ പുട്ടും പൊരിച്ച മത്സ്യവും .....(.ഹോ വായില്‍ വെള്ളം നിറഞ്ഞു ) എനിക്കും വളരെ ഇഷ്ടപ്പെട്ട കൊമ്പി നഷേന്‍ ആണ് പുട്ട്പുരാണത്തിനു നന്ദി

  ReplyDelete
  Replies
  1. പുട്ട് നമ്മുടെ ഉള്ളില്‍ ഉണ്ട് .....അത് അങ്ങിനെ നിലനില്‍ക്കട്ടെ ....പുതിയ തലമുറയ്ക്ക് വേണ്ടെങ്കിലും

   Delete