Saturday, December 9, 2023

ദി റെയ്ൽവേമാൻ




വർഷങ്ങൾക്ക് മുൻപ് നമ്മുടെ രാജ്യത്തെ നടുക്കിയ ദുരന്തം ആയിരുന്നു ഭോപ്പാൽ ദുരന്തം.യൂണിയൻ കാർബൈഡ് ഫാക്ടറി ചോർച്ചയുണ്ടായി വിഷവാതകം അന്തരീക്ഷത്തിൽ കലർന്ന് പതിനഞ്ചു ആയിരത്തോളം ജനങ്ങളാണ് മരിച്ചത്.






അതിലേറെ പേര് പിന്നിട് അതിൻ്റെ അനന്തര ഫലങ്ങൾ അനുഭവിച്ചു നരകയാതന യോടെ ജീവിച്ചു. ഇതിൻ്റെ കാരണക്കാർ നിയമത്തെ യൊക്കെ രാഷ്ട്രീയ തണലിൽ അതിജീവിച്ച് എങ്കിലും ചില ശുഭ കണികകൾ നിയമത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നതും മറന്നുകൂട.






ദുരന്തത്തിൻ്റെ വ്യാപ്തി ഇതിൽ കൂടുതൽ ഉണ്ടാകുമായിരുന്നു എങ്കിലും സമർത്ഥമായി അതില്ലാതെ ആക്കുന്നതിൽ വലിയ പങ്ക് വെച്ചത് ചില റയിൽവേയിലെ ആൾക്കാർ കൂടിയായിരുന്നു. അതൊക്കെ പരാമർശിച്ചിട്ടുണ്ട് എങ്കിൽ കൂടി അത്ര കാര്യമായി അവർ ആദരിക്കപെട്ടില്ല.






ദുരന്തം വിതച്ച ഭൂമിയിൽ അവശേഷിച്ച കുറെ പേരെ ഒരു ലോക്കോ പൈലറ്റ് ,അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ, ട്രെയിനിൽ മോഷണം നടത്തുന്ന ഒരു കള്ളൻ ,മാധ്യമ പ്രവർത്തകൻ ഒക്കെ ചേർന്ന് രക്ഷപ്പെടുത്തി എന്നത് കുറെയേറെ പേരെ മരണത്തിൽ നിന്നും രക്ഷിച്ചു.







അതിനു ശേഷം ജനറൽ മാനേജറും റെയ്ൽവേ ജീവനക്കാരും നടത്തിയ രക്ഷാപ്രവർത്തനം വീണ്ടും പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു.






മരിച്ചു പോയി എന്ന് കരുതി മോർച്ചറിയിൽ ആക്കിയ ഈ സ്റ്റെഷൻമാസ്റർ അവിടെ വെച്ച്   കൈ അനക്കിയത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്നു.ഇതൊക്കെ പലരും ശരിയായ രീതിയിൽ അറിയാത്ത യാഥാർത്ഥ്യങ്ങൾ ആണ്.






യാഷ് രാജ് ഫിലിംസ് തയ്യാറാക്കിയ ഈ വെബ് സീരീസ് പറയുന്നത് ആരും പറയാത്ത ഈ കഥ ആണ്..സിനിമക്ക് വേണ്ടി ചില കാര്യങ്ങളിൽ ഒക്കെ കൂട്ടിച്ചേർക്കൽ നടത്തിയിട്ടുണ്ട് എങ്കിൽ പോലും മാധവനും കേകെയുമൊക്കെ അഭിനയിച്ച വെബ് സീരീസ് നമ്മെ ദുരന്ത ഭൂമിയിൽ എത്തിക്കുന്നുണ്ട്.






സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന രാഷ്ട്രീയ അധികാര നിലപാടുകൾ കൂടി സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment