Saturday, May 29, 2021

അഭിപ്രായ സ്വാതന്ത്ര്യം




നമ്മുടെ നാട്ടിൽ അഭിപ്രായ സ്വാതന്ത്രം ഉണ്ട്..അത് കൊണ്ട് തന്നെ ആർക്കും  എന്ത് അഭിപ്രായം  വേണമെങ്കിലും പറയാം.അത് കൊണ്ട് തന്നെ പലരുടെയും അഭിപ്രായങ്ങളിൽ വ്യത്യാസം ഉണ്ടാകും..എന്റെ അഭിപ്രായം മാത്രമേ മറ്റുള്ളവനും ഉണ്ടാകാവൂ എന്ന് വാശി പിടിക്കുമ്പോൾ ആണ് സഭ്യതയുടെ അതിരുകൾ കൈമോശം വന്നു പോകുന്നത്.


"നിലപാടുകൾ" എന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവൻ പലപ്പോഴും മാറ്റി മറിച്ച് കൊണ്ടിരിക്കും..അത് കൊണ്ട് അങ്ങിനെ ഉള്ളവരെ ഫോളോ ചെയ്യുമ്പോൾ സൂക്ഷിക്കുക..അവസാനം ഫോളോ ചെയ്തവൻ അപമാനിതനായി പോകും..


പലർക്കും നിലപാടുകൾ നിലനിൽപ്പിന്റെ പ്രശ്നങ്ങൾ മാത്രമാണ്..നാളെ അത് മറ്റൊരു അവസരത്തിൽ  അവന്മാർ മാറ്റി പറയും..അത് കൊണ്ട് നമുക്ക് നമ്മുടേതായ നിലപാടുകൾ വേണം.അതിൽ ഉറച്ചു നിൽക്കണം.


നമ്മുടെ സംഘടനയോ നേതാവോ പറയുന്നത് ശരി ആണെങ്കിൽ മാത്രം കൈക്കൊള്ളണം.അല്ലെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്താൻ നിവർന്നു നിന്ന് ആവശ്യപ്പെടണം.അല്ലാതെ അതൊക്കെ വേദവാക്യം എന്ന് കരുതി പിന്തുടർന്നാൽ അവർ തെറ്റുകൾ ചെയ്തു കൊണ്ടേയിരിക്കും..നമ്മൾ അടിമകളും 


തിരുത്തേണ്ടത് തിരുത്തിയിരിക്കണം വ്യക്തി ആയാലും സംഘടന ആയാലും...അതിനു പ്രേരി പ്പിക്കേണ്ടത് നമ്മളാണ്..നമ്മൾ മാത്രം.


നമ്മൾക്ക് തെറ്റ് സംഭവിച്ചാൽ അത് ഉൾകൊണ്ട് തെറ്റ് തിരുത്തുവാൻ നമ്മളും തയ്യാറാകണം


പ്ര .മോ. ദി .സം

Sunday, May 23, 2021

കർണൻ




ദളിതരുടെ കാര്യത്തിൽ നമുക്ക് ആവശ്യം വരുമ്പോൾ നൂറു നാവാണ്.അല്ലാത്തപ്പോൾ അവരെ നമ്മുടെ ഒന്നിച്ചു നിർത്തുവാൻ മടിക്കും..സ്പീക്കറും പ്രസിഡന്റും ഒക്കെ ദളിതൻ എന്ന് എന്തിന് വിളിച്ചു പറയുന്നു എന്നും മനസ്സിലാകുന്നില്ല.ഒരു തരത്തിൽ ജാതി പറഞ്ഞു അവരെ അപമാനിക്കുന്നതിന് തുല്യമല്ലെ?



 പണ്ട് മഹാഗുരു പറഞ്ഞത് പോലെ ഒരു ജാതി ഒരു മതം എന്ന് നമ്മുടെ ഓരോ മനസ്സിലും ഉണ്ടാകേണ്ടത് അല്ലേ? മനുഷ്യനായി സഹജീവികളെ കാണുവാൻ ഇത്രയും നൂറ്റാണ്ട് എത്തിയിട്ടും നമുക്ക് എന്ത് കൊണ്ട് കഴിയുന്നില്ല.?ഉള്ളിന്റെ ഉള്ളിൽ  എത്ര വല്യ സഖാവ് ആണെങ്കിലും ആവശ്യം വരുമ്പോൾ അവന്റെ ഉള്ളിലെ കൂതറ സ്വഭാവം പുറത്ത് ചാടുക സ്വാഭാവികം.



നമ്മുടെ കേരളത്തിൽ ഇതിന് കുറച്ചു സമാധാനം ഉണ്ടെങ്കിലും അന്യസംസ്ഥാനത്ത് ഇത് അതിൻറെ പരമകോടിയിലാണ്.അവർ ഒരു ഗ്രാമത്തെ തന്നെ അങ്ങ് വേർതിരിച്ചു നിർത്തി കളയും..അവരെ ഒറ്റപെടുത്തി കളയും..അവിടെ കിടന്നു അവരങ്ങു നരകിക്കും.



പണ്ടത്തെ പോലെ ഒന്നും മിണ്ടാതെ ഇപ്പോളത്തെ തലമുറ നിന്നെന്ന് വരില്ല..അവർ മുന്നും പിന്നും നോക്കാതെ ഇങ്ങനത്തെ കാര്യത്തിൽ  അങ്ങ് പ്രതികരിക്കും..അതിൻറെ വരും വരായ്‌ക അവർ ഒരിക്കലും ചിന്തിക്കാൻ നിൽക്കില്ല.സമൂഹത്തിൽ അവർക്കും തുല്യനീതി വേണം..കർണനും അങ്ങിനെ മാത്രമാണ് ചിന്തിച്ചത്..പക്ഷേ ജാതി മനസ്സിൽ സൂക്ഷിക്കുന്നവരാണ് എതിർ ഭാഗത്ത് ഉണ്ടായിരുന്നത്.അവിടെയാണ് കർണൻ തോറ്റു പോകുന്നത്.



താഴ്ന്ന ജാതയിൽപ്പെട്ട വരുടെ സ്ഥലം ആയത് കൊണ്ട് അത് വഴി പോകുന്ന ബസ്സ് പോലും നിർത്താതെ ആ ഗ്രാമം ഒറ്റപ്പെട്ടു പോകുമ്പോൾ ബസ്സിനു കല്ലെറിഞ്ഞു കൊണ്ട് ഒരു കുട്ടി പ്രതികരിക്കുന്നു..അതിൽ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങൾ ആണ് കർണൻ.


കഥക്കും ഒന്നും വല്യ പുതുമ ഇല്ലെങ്കിലും സിനിമയുടെ മേക്കിംഗ്  ആണ് സിനിമ കാണുവാൻ പ്രേരിപ്പിക്കുന്നത്.ഒട്ടേറെ ലാഗുകളും ക്‌ലീഷേയും  കൊണ്ട്  സമ്പന്നമായ ചിത്രം ധനുഷിന്റെ പ്രകടനം കൊണ്ട് കണ്ടിരിക്കാം.


മലയാളത്തിൽ തിരഞ്ഞെടുത്തു അഭിനയിക്കുന്ന രജീഷ് വിജയൻ ഇതിന് എന്തിന് തലവെച്ച് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല..ധനുഷിന്റെ ഒന്നിച്ചുള്ള ചിത്രം മിസ്സ് ചെയ്യാതെ ഇരുന്നതാവാം.


അജിത്ത്,വിജയ്  എന്നിവർ വർഷങ്ങളായി  വാഴുന്ന കോളിവുഡിൽ സ്വന്തം കഴിവ് കൊണ്ട് മാത്രം തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ധനുഷ് തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ചാണ്.അത് കൊണ്ട് തന്നെ ധനുഷിന്റെ സിനിമക്ക് ആരാധകര് കൂടുതലുണ്ട്..അതിൻറെ ഒക്കെ ഫലമായി രണ്ടു ദേശീയ അവാർഡും കയ്യിലുണ്ട്.


ധനുഷ് സിനിമയിൽ വ്യത്യസ്തത ഉണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പുമാണ്.കഥയും ഒന്നും പുതുമ ഇല്ലെങ്കിൽ പോലും തന്റേതായ മാജിക് കൊണ്ട് ഓരോ സിനിമയും പ്രേക്ഷകരെ ഇഷ്ടപ്പെട്ടത് ആക്കുവാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാണ്.അത് കൊണ്ട് തന്നെയാണ് പത്തിരുപത് വർഷങ്ങൾക്കിപ്പുറം   " വൺ ഫിലിം വണ്ടർ " എന്ന് പറഞ്ഞ സിനിമ ലോകത്തെ വായടപ്പിച്ച് മുൻനിരയിൽ തുടരുന്നതും..


മാരി സെൽവരാജ് എന്ന സംവിധായകൻ വീണ്ടും തരംഗം സൃഷ്ടിച്ച സിനിമയാണ് കർണൻ."പരിയേരും പെരുമാൾ" എന്ന ആദ്യ ചിത്രത്തിൽ തന്നെ തമിൾ സിനിമയിൽ തന്റെ വരവറിയിച്ച് ഇപ്പൊൾ കർണനിൽ അത് തുടരുന്നു.


ഗൗരി, ലാൽ,യോഗി ബാബു,നടരാജ്, ലക്ഷിമിപ്രിയ എന്നിവരും ധനുഷിന് നല്ല സപ്പോർട്ട് ആയി സിനിമയിൽ ഉണ്ട്.


പ്ര .മോ. ദി .സം

Saturday, May 22, 2021

ഓപ്പറേഷൻ ജാവ



നല്ല വിദ്യാഭ്യാസം ഉള്ള ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്  സ്ഥിരമായ ഒരു ജോലി.. എത്ര നന്നായി പഠിച്ചു വിജയിച്ചു എങ്കിൽ പോലും നല്ലൊരു ജോലി കിട്ടുവാൻ നമ്മുടെ നാട്ടിൽ വല്യ പ്രയാസമാണ്. 


നമ്മുടെ നാട്ടിൽ പഠിച്ചു ജയിച്ചു വരുന്നവർക്ക് ഇവിടെ തന്നെ ജോലി  കൊടുക്കുവാൻ വേണ്ടുന്ന ഒന്നും സർകാർ നല്ലരീതിയിൽ ചെയ്യുന്നുമില്ല..മറ്റു സംസ്ഥാനങ്ങളെ പോലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ എന്തോ രാഷ്ട്രീയ കേരളത്തിന് വലിയ മടിയാണ്.. അത് കൊണ്ട് തന്നെ നമ്മുടെ യുവാക്കൾ ജോലി തേടി അന്യസംസ്ഥാനത്തും രാജ്യത്തും കടക്കുകയാണ്...



അതിനും ഒരു പരിധി ഒക്കെ ഉണ്ടല്ലോ..അങ്ങിനെ നിവൃത്തി കേട് കൊണ്ട് ചിലർ ഇവിടെ തന്നെ ആയിപോകുന്നു.ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് അവർക്ക് തുച്ഛമായ വരുമാനത്തിൽ ആട്ടും തുപ്പും സഹിച്ചു ഇവിടെ തന്നെ തുടരേണ്ടി വരുന്നു.പല സ്ഥാപനങ്ങളും ഇത് വലിയ രീതിയിൽ മുതലെടുക്കുന്നു.കാര്യംകഴിഞ്ഞാൽ കറിവേപ്പില പോലെ അവരെ കളയുവാനും അവർക്ക് മടി കാണില്ല..



അങ്ങിനെ എൻജിനീയറിങ് പാസായി കമ്പ്യുട്ടറിൽ വലിയ പരി ജഞാനമുള്ള രണ്ടു യുവാക്കളുടെ നിവൃത്തികേട് ആണ് തരുൺ മൂർത്തി എന്ന പുതുമുഖ സംവിധായകൻ പറയുന്നത്.


ഇവർക്ക് രണ്ടു പേർക്കും സൈബർ സെല്ലിൽ താൽകാലിക ജോലി കൊടുക്കുകയും ഇവരുടെ കഴിവ് കൊണ്ടു സൈബർ സെല്ലിന് നല്ല പേര് കിട്ടുമെങ്കിലും ചില നിയമത്തിന്റെയും സിസ്റ്റത്തിന്റെ യും ഇടപെടലുകൾ അവരെ അവിടുന്ന് കളയുന്നത് ആണ് കാണുന്നത്.


ഒരു സിനിമ എങ്ങിനെ എടുക്കണം എന്നു നന്നായി മനസ്സിലാക്കി ആ പണിക്ക് ഇറങ്ങിയ ഒരു സംവിധായകനെ ഇൗ ചിത്രത്തിൽ ഉടനീളം കാണുവാൻ കഴിയും.. 


ലൗ, ക്രൈം,സെന്റി മെന്റ്സ്,കുടുംബ ജീവിതം,വിരഹം,തേപ്പ് അങ്ങിനെ ഒരു സാധാരണക്കാരന് വേണ്ടുന്ന ഒക്കെ കോർത്തിണക്കി നല്ലൊരു എന്റർടെയ്നർ തന്നെയാണ് തരുൺ ഒരുക്കിയിരിക്കുന്നത്.


രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ആദ്യത്തെ ബ്ലോക് ബസ്റ്റർ ചിത്രം ഇതായിരിക്കും..സൂപ്പർ താരങ്ങളുടെ നിര പോയിട്ട് ജനപ്രിയ താരങ്ങൾ ആരും ഇല്ലാതെ അഭിനയിക്കാൻ അറിയുന്ന ഒരു കൂട്ടം ആൾക്കാർ നിറഞ്ഞാടുന്ന ചിത്രമാണ് ഇത്.


ഇർഷാദ്, ബിനൂ പപ്പൻ,ബാലു വർഗീസ്, ലൂക്ക് മാൻ ,ഷൈൻ ടോം ചാക്കോ,വിനായകൻ എന്നിവരാണ് തകർത്തു അഭിനയിച്ച ചിലർ..ഇതിൽ എത്ര പേരെ പ്രേക്ഷകർക്ക് പരിചയമുണ്ട്? എന്നിട്ട് പോലും സൈബർ സെൽ കഥ പറയുന്ന ഇൗ ചിത്രം കേരളക്കര ആഘോഷിച്ചു എങ്കിൽ അതിനു കാരണം ചിത്രത്തിന്റെ അണിയറക്കാർ ഇവരിൽ വെച്ച് പുലർത്തിയ വിശ്വാസം തന്നെയാണ്.


അടുപ്പിച്ച് കണ്ട മലയാളത്തിലെ സൂപ്പർ താരം അടക്കം പേരെടുത്ത ആൾക്കാരുടെ മറ്റു സിനിമകൾ മുഴുവൻ അറും ബോറാ എന്ന് പ്രേക്ഷകർക്ക് പറയേണ്ടി വന്നത് സംവിധായകനും നിർമാതാവും വിശ്വസിച്ചത് താരങ്ങളെ മാത്രമായിരുന്നു നടന്മാരേയല്ല...ഇവിടെ നേരെ തിരിച്ചും..


ബോറടി ഇല്ലാതെ നല്ലവണ്ണം ആസ്വദിക്കുവാൻ വേണ്ടുന്ന ചേരുവകൾ ഒക്കെ നിറച്ച ചിത്രമാണ് ഒപ്പേറേഷൻ ജാവ


ജാവ സിമ്പിൾ ആണ് എങ്കിലും പവർ ഫുൾ ആണെന്ന് കണ്ട എല്ലാവരും പറയും തീർച്ച


പ്ര .മോ .ദി .സം

Monday, May 17, 2021

മോഹൻകുമാർ ഫാൻസ്


ചുരുങ്ങിയ ദിവസം കൊണ്ട് മൂന്ന് കുഞ്ചാക്കോ ബോബൻ സിനിമ വന്നാൽ കൺഫ്യൂഷൻ ഉണ്ടാകും.അതിൽ ഒന്ന്  എന്റർ ടൈനറും ഒന്ന് ക്രൈം ത്രില്ലറും  മറ്റൊന്ന് സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം ഒക്കെ ആയി വ്യത്യസ്തത കൈകാര്യം ചെയ്തത് കൊണ്ട്  മൂന്നും മുഷിവ് അനുഭവപ്പെടില്ല.



കോവിഡ്‌ മഹാമാരി നമ്മളെ പിടിച്ചുലച്ചു നാശമാക്കി ഇല്ലെങ്കിൽ തിയേറ്ററിൽ കൂടി ഇതൊക്കെ നല്ല അഭിപ്രായം പറയിച്ചെനെ...രണ്ടു ചിത്രങ്ങൾ തിയേറ്ററിൽ വന് എങ്കിലും മഹാമാരി കാരണം പിൻവലിച്ചത് ആണ്.


മോഹൻകുമാർ ഫാൻസ് എന്ന പേര് ചിലപ്പോൾ കാണികളെ തിയേറ്ററിൽ നിന്നും അകറ്റിയത് പോലെ തോന്നുന്നു.പക്ഷേ ചിത്രം കണ്ടു കഴിഞ്ഞാൽ ആ പേര് തന്നെയാണ് ഇൗ ചിത്രത്തിന് വേണ്ടത് എന്ന് നമ്മൾ ഉറപ്പിക്കും.



സൺഡേ ഹോളിഡേ,ബൈസിക്കിൾ തീവ്സ്,വിജയ് സൂപ്പറും പൗർണമി യും തുടങ്ങി കാണാൻ കൊള്ളാവുന്ന ചിത്രങ്ങൾ എടുത്ത ജിസ് ജോയ് എന്ന സംവിധായകൻ ബോബി സഞ്ജയ് എഴുതിയ  കഥ എടുത്ത് ഉണ്ടാക്കിയ ചിത്രം ആണ് മോഹൻ കുമാർ ഫാൻസ്.


മമ്മൂട്ടിയും ലാലും  നിറഞാടിയപ്പോൾ മലയാള സിനിമയിൽ പാർശ്വവൽകരിക്ക പെട്ട കുറെ നടന്മാർ ഉണ്ടു.അങ്ങിനെ സൈഡ് ആയിപോയ ഒരു നടന്റെ കഥയാണിത്.ഒരു അവസരത്തിന് വേണ്ടി പത്ത് മുപ്പതു വർഷം കാത്തു നിന്ന് അയാള് കിട്ടിയ അവസരം നന്നായി വിനിയോഗിക്കുന്നു എങ്കിലും തലവര നന്നാകാത്തത് കൊണ്ട് പാതിവഴിയിൽ പ്രതീക്ഷകൾക്ക് ഫുൾ സ്റ്റോപ്പ് ആയിപോകുന്നതാണ് ഇതിവൃത്തം.



സിനിമയിലെ പലതരം പാരവെപ്പും 

അർഹിച്ച അംഗീകാരങ്ങൾ എങ്ങിനെ ഒക്കെ  പലർക്കുംഅകന്നു പോകുന്നു എന്ന് തുടങ്ങി സിനിമയിലെ അണിയറയിലെ ഓരോ  കള്ളകളികളും പറയുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.ഇനിയും ഇവിടെ നിന്നും തന്നെ ഭാവിയിലെ ചോറ് തിന്നുവാൻ ആഗ്രഹിക്കുന്നത് കൊണ്ട് അത്ര ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന പരിപാടി കാണിച്ചില്ല എന്ന് മാത്രം.


സിദ്ധിഖ്,കുഞ്ചാക്കോ ബോബൻ,ടീ. ജീ രവി, ശ്രീനിവാസൻ,മുഖേഷ്,രമേശ് പിഷാരടി,വിനയ് ഫോർട്ട് തുടങ്ങി നല്ലൊരു താര നിര അവരുടെ റോളുകൾ നന്നാക്കി.പ്രത്യേകിച്ചും വിനയ് ഫോർട്ട്..പുതിയ നടിയും മോശമാക്കിയില്ല ..


പാട്ടുകളും കൊള്ളാം പക്ഷേ ആവശ്യത്തിൽ അധികം ആയി പോയി എന്ന് തോന്നുന്നു.


 ലിസ്ററൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം എന്ന മലയാളത്തിലെ ഒന്നാംകിട ബാനറിന്റെ കീഴിൽ കുറച്ചു പേര് ചേർന്ന് നിർമിച്ചതാണ് ഇൗ ചിത്രം..ഇപ്പൊൾ വൻകിട ബാനറുകൾ ആണെങ്കിലും ചെറിയൊരു തോതിൽ പണം ചെലവഴിക്കാൻ മാത്രമേ പലർക്കും ധൈര്യം ഉള്ളൂ.


അതെന്താണ്  വലിയ നിർമാതാക്കൾ റിസ്ക് എടുക്കാത്തത് എന്ന് സിനിമയിൽ മുകേഷിന്റെ കഥാപാത്രത്തിന്റെ ഗതി കണ്ടാൽ മനസ്സിലാക്കാം..


അങ്ങിനെയാണ് മലയാള സിനിമ..വാഴുവാൻ കഴിവുകളാത്രം പോരാ ഭാഗ്യവും വേണം.


പ്ര .മോ .ദി .സം

Sunday, May 16, 2021

പുതിയ സർകാർ

 


അടുത്ത ഇടതുപക്ഷ സർകാർ എന്തായാലും അടുത്താഴ്ച സത്യപ്രതിജ്ഞ അധികാരത്തിൽ വരും.ഇപ്പോഴും പല കാര്യത്തിലും സസ്പെൻസ് നിലനിർത്തിക്കൊണ്ട് മന്ത്രിമാരെ ഇനിയും തീരുമാനിച്ചിട്ടില്ല.. മുന്നണി തീരുമാനിച്ചു കഴിഞ്ഞിരിക്കും എന്നാലും പുറത്ത് അറിയിച്ചിട്ടില്ല..


മന്ത്രി സഭയിൽ പുതുമുകുളങ്ങൾ വരുന്നത് സ്വാഗതം തന്നെ. ഒരു പ്രവർത്തന പരിചയവും വേണ്ടാത്തത് മന്ത്രി പണി ആണെന്ന് എല്ലാവർക്കും അറിയാം.ഭരിക്കുന്നത് മുഴുവൻ ഉദ്യോഗസ്ഥർ ആയിരിക്കും.അവരെ ഏകോപിപ്പിച്ച് കൊണ്ട് പോകുവാൻ ഉള്ള പ്രാഗൽഭ്യം മാത്രമാണ് മന്ത്രി പണി. കഴിവുള്ളവൻ പെരെടുക്കും അല്ലാത്തവൻ അവരോപ്പം കൂടി ആ വകുപ്പ് കുട്ടിചോർ ആക്കും.


മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മാറില്ല എന്ന് വിശ്വസിക്കുന്നു..പിണറായി തന്നെ അടുത്ത തവണയും മുഖ്യമായി  ഭരിക്കും, മറ്റുള്ളവരെ കൊണ്ട് അത് പറ്റില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തു ഇടതുപക്ഷത്തെ തന്നെ അധികാരത്തിൽ നിലനിർത്തിയത്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തെ നയിക്കുവാൻ പറ്റിയ മറ്റൊരു നേതാവ് ഇല്ല എന്ന് അവർക്കറിയാം.


അതേ പോലെ ആരോഗ്യ രംഗത്ത് ഇത്രയും നല്ല ഭരണം ഉണ്ടായതും ലോകപ്രശംസ ലഭിച്ചതും ടീച്ചറുടെ മികവ് തന്നെയാണ്..നിപ്പയും കോ വിഡ് മഹാമാരിയും പ്രളയകാ ലത്തെ സാക്രമിക രോഗങ്ങളും ഒക്കെ നമ്മെ കൂടുതൽ കഷ്ട്ടത്തിൽ കൊണ്ട് പോവാത്തത് ആരോഗ്യ രംഗത്തെ മികവ് തന്നെയാണ്.. 


ശ്രദ്ധിക്കേണ്ട വലിയൊരു വിഷയം ധനകാര്യം ആണ്.വെറും കള്ളും ലോട്ടറിയും കൊണ്ട് മാത്രം മുന്നോട്ട് പോകുവാൻ ആണ് കഴിഞ്ഞ ധനമന്ത്രി കൂടുതലും ശ്രമിച്ചത്..അദ്ദേഹം ചിത്രത്തിൽ പോലും ഇല്ലാത്ത സ്ഥിതിയിൽ പഴയ മാമൂലുകൾ മാറ്റി  ഇനി നമുക്ക് വരുമാനം ഉണ്ടാക്കാൻ പുതിയ മാർഗങ്ങൾ കൂടി കണ്ടെത്തണം..


നമ്മൾ വർഷങ്ങൾ ആയി എന്തിനും ഏതിനും മറ്റുള്ളവരെ മാത്രം ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമാണ്..അതിനു മാറ്റം വരണം.നമ്മുടെ പ്രതിഭകൾ ജോലി തേടി "അന്യസംസ്ഥാന തൊഴിലാളികൾ " ആകുന്നതിന് ഒരു ഫുൾ സ്റ്റോപ്പ് വരണം.ഇവിടെ പുതിയ തൊഴിൽ രംഗങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ വരണം. അതിനു മുൻ കൈ എടുക്കണം... എല്ലാ കാലത്തും എല്ലാ സർക്കാരും ഇൗ കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നില്ല .


ഇനി വിദേശത്ത് നിന്നും വരുന്ന പണത്തിനു വലിയ കുറവ് ഉണ്ടാകും.മഹാമാരി നമ്മുടെ കുറെയേറെ പ്രവാസികളുടെ ജീവിതം വഴിയിൽ നിർത്തിയിരിക്കുന്ന അവസ്ഥയാണ്.അത് കൊണ്ട് തന്നെ പുതിയ വരുമാന മാർഗ്ഗങ്ങൾ നമ്മൾ കണ്ടെത്തണം.


വിദ്യാഭ്യാസ രംഗത്ത് നമുക്ക് നല്ല റിക്കാർഡ് ഉണ്ട്..കഴിഞ്ഞ തവണത്തെ രവീന്ദ്രനാഥ് അത് നല്ല രീതിയിൽ കൊണ്ട് പോയതും ആണ്.അതിനും മീതെ ഒരാളെ ചില  രാഷ്ട്രീയ കമ്മിറ്റ്മെന്റ് പേരിൽ പ്രതിഷ്ഠിച്ചത് ഗവർമേണ്ടിന് ഉണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ല.അത് കൊണ്ട് തന്നെ രാഷ്ട്രീയ  നീക്ക് പോക്കുകൾ കൊണ്ട് പദവി സൃഷ്ടിക്കുന്നതിന് പകരം കഴിവുള്ളവരെ കൊണ്ട് വരണം.


പ്രഗൽഭനായ ജി സുധാകരനും ഇത്തവണ ഇല്ല.അദ്ദേഹത്തിന്റെ വകുപ്പും കൊടുക്കേണ്ടത് അഴിമതിയിൽ കൂടി കയ്യിട്ടു വാരാത്ത ആളെ ആയിരിക്കണം..


 പല വർഷങ്ങൾ ആയി നമ്മുടെ എല്ലാ പ്രതീക്ഷ കളും തെറ്റിക്കുന്നത് ഗതാഗത വകുപ്പ് ആണ്.നന്നാക്കിയാൽ നന്നാവുന്ന വകുപ്പ് തന്നെയാണ് എന്ന് മറ്റു സംസ്ഥാനങ്ങൾ പല തവണ  തെളിയിച്ചതാണ്.ഇവിടെയും തെളിയിക്കാൻ കഴിഞ്ഞതുമാണ്..തൊഴിലാളി സംഘടനകളുടെ അനാവശ്യ ഇടപെടൽ നിർത്തിക്കാൻ നട്ടെല്ലുള്ള ഒരാള് വന്നാൽ നമ്മുക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം.


അങ്ങിനെ മുന്നണി ജാതി മത സമവാക്യങ്ങൾ വിസ്മരിച്ചു കഴിവുണ്ട് എന്നു തെളിയിക്കാൻ പറ്റിയ കുറെപേർ ജയിച്ചു വന്നിട്ടുണ്ട്.അവർക്ക് അർഹമായ പരിഗണന കിട്ടണം..നമുക്ക് നല്ലൊരു കേരളത്തെ സൃഷ്ടിക്കാം.


മുഖ്യമന്ത്രി ഉപദേശക സമിതികളുടെ ബാഹുല്യം കുറച്ചു സ്വന്തമായി തീരുമാനം കൈകൊണ്ടാൽ ഭരണം നല്ല രീതിയിൽ കൊണ്ട് പോകാം.പിണറായിയുടെ തീരുമാനങ്ങൾ മുൻപ് പാർട്ടിയെ വലിയ രീതിയിൽ വളർത്തിയതാണ്.ഉപദേശ തീരുമാനങ്ങൾ ആണ് അദ്ദേഹത്തെ പലപ്പോഴും അപഹാസ്യ നാക്കിയത്‌.


വാൽകഷ്ണം:  പാർട്ടിയുടെ വലിയ നേതാവ് ഒരിക്കലും ജനകീയൻ ആയിരിക്കണം എന്നില്ല.പാർട്ടിക്ക് വലിയവൻ ആയത് കൊണ്ടായിരിക്കും  അയാള് ഉന്നത കമ്മിറ്റിയിൽ ഉൾപെട്ടി ട്ടുണ്ടാകുക.നാൽപതിനായിരം വോട്ടിന്  മറ്റൊരാൾ ജയിച്ച സ്ഥലത്ത് നിന്ന് കഷ്ടിച്ച് കയറിപറ്റി എന്നാല് ജനങ്ങൾക്ക് അയാളെ വിശ്വാസം ഇല്ല എന്നതാണ് മനസ്സിലാക്കുവാൻ പറ്റുന്നത്.കുറെയേറെ അവിടുത്തെ പാർട്ടി സഖാക്കൾക്കും...അങ്ങിനെ ഉള്ള ആളെ മന്ത്രി ആക്കുമ്പൊഴും ഒരു പുനർവിചിന്തനം നല്ലതാണ്. മന്ത്രി എന്നത് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് പാർട്ടിക്ക് വേണ്ടിയല്ല.


പ്ര .മോ .ദി .സം

Tuesday, May 11, 2021

നിഴൽ

 



കഥ നമുക്ക് ഇഷ്ട്ടമാണ്.ചില കഥകൾ നമ്മെ ചിന്തിപ്പിക്കും കരയിപ്പിക്കും പേടിപ്പിക്കും.അമ്മ മക്കളോട്  കഥ പറയും അപ്പൂപ്പന് അമ്മൂമ്മ കൊച്ചു മക്കൾക്ക് കഥ പറഞ്ഞു കൊടുക്കും..അങ്ങിനെ പല വിധത്തിലുള്ള കഥകൾ. 


അവർ അതൊക്കെ മറ്റുള്ളവരുമായി ഷെയര് ചെയ്തു എന്നും വരും.പക്ഷേ ഒരു ചെറിയ കുട്ടി പറയുന്ന കഥ  അവന്റെ വയസ്സും വളർച്ചയും കൂടി നോക്കുമ്പോൾ നമുക്ക് ദഹിക്കുന്നില്ല എങ്കിലോ?നമ്മിൽ ചിന്തകള് ഉണ്ടാക്കും. ആ ചിന്തകള് സംശയത്തിലാണ് അവസാനിക്കുക.പിന്നെ അതിനെ കുറിച്ച് അറിയാനുള്ള വെപ്രാളം ആയി.



 എന്തൊക്കെ സംഭവിച്ചാലും നമ്മളിൽ  ചിലർ  അങ്ങിനെയാണ്.ഒരാളെ അങ്ങ് ഇഷ്ട്ടപെട്ടു പോയാൽ ഒരു നിഴൽ പോലെ കൂടെ നിൽക്കും.അവരുടെ സന്തോഷത്തിലും സന്താപത്തിലും പ്രശ്നങ്ങളിലും നമ്മൾ കേരിയങ്ങു  ഇടപെടും.


 ചില മാനസിക പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്ന മജിസ്ട്രേറ്റിന്റെ അടുക്കൽ സുഹൃത്ത് വഴി  എത്തുന്ന ഒരു  യാദൃശ്ചിക സംഭവം അദ്ദേഹത്തിന് താൽപര്യം തോന്നുന്നു.അതിൻറെ പിന്നാലെ  പോകുന്ന അദ്ദേഹത്തിന് ഇന്റെരസ്റ്റ് ആയ ചില വിഷയം അതിൽ നിന്നും കിട്ടുന്നതോടെ അദ്ദേഹം അതുമായി മുന്നോട്ടെക്ക് പോകുകയാണ് .. ആ യാത്രയിലെ രസകരവും ഉദ്വേഗവും നിറഞ്ഞ സംഭവങ്ങളാണ് പുതുമുഖ സംവിധായകൻ അപ്പു എൻ ഭട്ടതിരി എസ് സജീവ് എന്ന എഴുത്തുകാരനെ കൊണ്ട് പറയിപ്പിക്കുന്നത്.



തുടക്കം മുതൽ ഒടുക്കം വരെ  സൂരജ് കുറുപ്പിന്റെ സംഗീതം സിനിമക്ക് നല്ല മൈലേജ് കൊടുക്കുന്നുണ്ട്. കുഞ്ചാക്കോ,നയൻതാര,സൈജു കുറുപ്പ്,ലാൽ തുടങ്ങിയവർ ഒഴിച്ച് പലരും പുതിയ മുഖങ്ങൾ ആണ്.അവരവരുടെ വേഷം അവർ നന്നാക്കി അവതരിപ്പിച്ചിട്ടുണ്ട്.


ചില സ്ഥലങ്ങളിൽ ലാഗിങ് കേറി വരുന്നുണ്ട് എങ്കിലും ബി ജി എം കൊണ്ട് തൊട്ട് അടുത്ത രംഗങ്ങൾ  അത് മാറ്റിയെടുക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.. തീർച്ചയായും ഒരു തവണ കാണുവാൻ പറ്റിയ സിനിമ തന്നെയാണ് നിഴൽ.



വാക്കഷ്ണം: സിനിമ തീരുമ്പോൾ ചിത്രീകരിച്ച മണിക്കൂറും ഇതിന്റെ പിന്നിൽ അണിനിരന്ന ആളുകളുടെ എണ്ണവും ഒക്കെ കാണിക്കുന്നത് വ്യാജ പതിപ്പുകൾ കാണാതെ പൈസ കൊടുത്ത് കാണുവാൻ വേണ്ടിയാണ്.


നെറ്റ് പൈസ കൊടുത്ത് നി റക്കുന്ന മലയാളി എവിടെ എങ്കിലും സിനിമ വന്നാൽ  ഡൗൺ ലോഡ് ചെയ്തു കാണും എന്നുറപ്പാണ്. അത് കൊണ്ട് ഒ ടീ ടീ റിലീസ് ചെയ്തിട്ട് അവർക്കെതിരെ കേസ് കൊടുത്തത് കൊണ്ട് ഒരു കാര്യവുമില്ല..ഇതിന്റെ സുരക്ഷ ഉറപ്പ് വരുത്തുക കൂടി വല്യ പൈസ കിട്ടുന്ന അണിയറക്കാർ ഉറപ്പ് വരുത്തണം..അല്ലാതെ വർഷങ്ങളായി ഇൗ കരച്ചിൽ നമ്മൾ കേൾക്കുന്നു.


പ്ര .മോ. ദി .സം

Sunday, May 9, 2021

നായാട്ട്

 


പോലിസ് എന്നത് ഭരണപക്ഷത്തിന്റെ കയ്യിലെ വെറും പാവകൾ മാത്രമാണോ എന്നുള്ള സംശയം പണ്ട് മുതലേ പലർക്കും ഉള്ളതാണ്.മാറി മാറി വരുന്ന പോലിസ് സേനയുടെ രാഷ്ട്രീയ നിലപാടുകൾ കാണുമ്പോൾ നമുക്ക് അങ്ങിനെ തോന്നിയില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ.



സാധാരണക്കാരായ കുറെയേറെ പോലീസുകാർ എത്ര ആത്മാർത്ഥമായും തന്റെ ജോലി നല്ല രീതിയിൽ അവസാനിപ്പിക്കണം എന്ന് വിചാരിച്ചാൽ പോലും അതിനും മുകളിൽ നിന്നും വരുന്ന ഓരോരോ നിർദേശങ്ങൾ കൊണ്ട് അവരുടെ റൂട്ടുകൾ എങ്ങോട്ടോ മാറി മറിഞു പോകുന്നു.ഒരിക്കലും സമാധാനം കിട്ടാതെ അവർ രാഷ്ട്രീയക്കാർക്ക് വേണ്ടി പണിയെടുക്കുന്നു.



" പോലീസിൽ നല്ലവണ്ണം "പണി" എടുക്കുന്നവർക്ക്  പണി കിട്ടി കൊണ്ടേയിരിക്കും അല്ലാത്തവർക്ക് ഗുഡ് ബുക്ക് എൻട്രിയും"

 എന്ന് മണിയൻ എന്ന കഥാപാത്രം പറഞ്ഞു പോകുന്നത് പോലും ഇൗ കാരണങ്ങൾ കൊണ്ടാണ്.


സാധാരണ ജനങ്ങൾ കുറ്റം ചെയ്താൽ ഓടിച്ചിട്ട് പിടികുന്ന പോലിസ് അവരുടെ സേനയിലെ മൂന്ന് പേര് പ്രതികൾ ആയാൽ എന്ത് ചെയ്യും? അതൊരിക്കലും തീരുമാനിക്കുന്നത്  സേന ആയിരിക്കില്ല


 രാഷ്ട്രീയം,സാഹചര്യം,സേനയിലെ പിടിപാടുകൾ തുടങ്ങി പലതരം പ്രശ്നങ്ങൾ അവർക്ക് മുന്നിൽ ഉണ്ടാകും..അവയൊക്കെ പിന്തുടർന്ന് വരുമ്പോഴേക്കും കേസ്  വട്ടപൂജ്യം ആയി പോയിട്ടുണ്ടാകും..പിന്നെ ഭരണത്തെയും രാഷ്ട്രീയത്തെയും മതത്തെയും ജാതിയെയും ഒക്കെ വെളുപ്പിച്ചു കൊണ്ട് വരുബോൾ നിരപരാധികൾ പ്രതികളും അപരാധികൾ പുറത്തിറങ്ങി വിലസുന്നത് ഒക്കെയാണ് കാണേണ്ടി വരിക.ചിലപ്പോൾ നിരപരാധികളുടെ ജീവൻ നഷ്ട്ടവും.


ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കുറ്റങ്ങൾക്ക് വിത്തും വളവും നൽകുന്നത് ജാതി മത  രാഷ്ട്രീയം ആണെങ്കിലും അത് കത്തിച്ചു വഷളാക്കി ക്രിമിനൽ സ്വഭാവ ത്തിലേക്  എത്തിക്കുന്നത്  കുറെ  മാധ്യമ ഹിജഡകളുടെ കൂട്ടങ്ങൾ നൽകുന്ന വ്യാജവാർത്തകൾ കൂടിയാണ്.


മാർട്ടിൻ പ്രക്കാട്ട് കുറച്ചു കാലങ്ങൾക്കു ശേഷം വന്നു പറയുന്നത് സാമൂഹിക വിഷയങ്ങൾ തന്നെയാണ്.തുടക്കം മുതൽ ഒടുക്കം വരെ ഒരുതരം ആകാംഷ മൂഡ് വർക് ചെയ്യിക്കുന്നു എങ്കിലും ക്ലൈമാക്സിൽ ചെറിയൊരു കല്ലുകടി അനുഭവപ്പെടും.


കുഞ്ചാക്കോ ബോബൻ, ജോജു,നിമിഷ,അനിൽ,തുടങ്ങി കണ്ടു ശീലിച്ച മുഖങ്ങളും  അല്ലാത്ത കുറെ പേരും കൂടി സിനിമയെ മൊത്തത്തിൽ ഒന്ന് ഉഷാർ ആക്കിയിട്ടുണ്ട്..


ഓൺ ലൈൻ റിലീസ് ഇന്നലെ ആയതിനാൽ കൂടുതൽ കാര്യങ്ങൽ എഴുതുന്നില്ല.. ഇൗ കൊറോണ ലോക് ഡൗൺ കാലത്ത് തീർച്ചയായും ബോറടി ഇല്ലാതെ നൂറ്റി ഇരുപത്തി ഒന്ന് മിനിറ്റ് ആസ്വദിക്കാം.


പ്ര. മോ .ദി. സം

Monday, May 3, 2021

നിങ്ങ എന്ത് കരുതലാണ് ഭായി...


ദിവസങ്ങൾക്ക് ശേഷം കണ്ട ആത്മാർത്ഥ സുഹൃത്ത് ഒരു ഹായ് മാത്രം പറഞ്ഞു അപ്രത്യക്ഷനായ പ്പോൾ മനസ്സൊന്നു മുറിഞ്ഞു..


അല്ലേലും അങ്ങിനെ ആണല്ലോ..പലരും പാതിവഴിയിൽ എന്നോടുള്ള സൗഹൃദം മുറിക്കുന്നത് ഒരു കാരണവും ഇല്ലാതെ ആണല്ലോ..


എന്തായിരിക്കും അവന്റെ ഇങ്ങനത്തെ പെരുമാറ്റത്തിന് കാരണം എന്ന് തലപുകക്കുമ്പോൾ

അവന്റെ കോൾ വന്നു



"എടാ നിന്റെ അടുത്ത് വന്നാൽ നമ്മൾ കൂടുതൽ സംസാരിക്കും..ചിലപ്പോൾ തൊട്ടും പിടിച്ചും സൗഹൃദം പങ്കിടും..ഇന്നലെ മുതൽ വൈഫ്ന്‌   ചെറിയൊരു അസ്വസ്ഥത..കൊറോണയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടു...അതാ ഞാൻ....."


മനസ്സിൽ തികട്ടി വന്ന സംശയം എല്ലാം മറ നീക്കി കൊണ്ടിരിക്കുമ്പോൾ ചോദിച്ചു പോയി..


"നിങ എന്ത്  കരുതലാണ് ഭായി...."


 -പ്രമോദ് കുമാർ കൃഷ്ണപുരം