Monday, December 18, 2023

ഡെമോൻ

 



വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വതന്ത്ര സിനിമ സംവിധായകൻ ആകാൻ തയ്യാറെടുക്കുന്ന ആൾ പ്രൈവസിക്ക് വേണ്ടി ഒരു ഫ്ലാറ്റ് വാടകക്ക് വാങ്ങുന്നു.






അവിടെ സംഭവിക്കുന്ന ചില കാര്യങ്ങളിൽ അയാള്ക്ക് പങ്ക് ഉള്ളതുപോലെ സ്വപ്നത്തില് പ്രത്യക്ഷപ്പെടുന്നു.പലപ്പോഴും ഉറങ്ങാനും ഉണ്ണാനും പറ്റാതെ അയാള് ഫ്ളാറ്റിൽ നിന്നും ഇറങ്ങി ഓടുന്നു.






തന്നെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് മനോരോഗ വിദഗ്ധനെ കാണുന്നു എങ്കിലും ചില അവസരങ്ങളിൽ അയാള്ക്ക് അയാളെ തന്നെ നിയന്ത്രിക്കുവാൻ പറ്റുന്നില്ല.






തൻ്റെ സ്വപ്നവും അനുഭവങ്ങളും തേടിയുള്ള അയാളുടെ യാത്രയിൽ അയാൾക്ക് ഫ്ലാറ്റിൻ്റെ നിഗൂഢത മനസ്സിലാകുന്നു.






മുൻപ് നമ്മൾ പത്രത്തിലും ടിവിയിലും മറ്റും വയിച്ചും കണ്ടും അറിഞ്ഞ് ഒരു കുടുംബത്തിൽ ഉള്ള മുഴുവൻ പേരും വിശ്വാസത്തിൻ്റെ പേരിൽ  ആത്മഹത്യ ചെയ്ത ചില സംഭവങ്ങൾ നോക്കിയാൽ ഇത്തരം കാര്യങ്ങളിൽ നമ്മുടെ സമൂഹം അകപ്പെട്ടു എന്ന് മനസ്സിലാക്കാം.


പ്ര.മോ.ദി.സം


No comments:

Post a Comment