Monday, July 31, 2023

വോയ്സ് ഓഫ് സത്യനാഥൻ

 



പണ്ട് ഒരു സുഹൃത്ത് ഉണ്ടായിരുന്നു വായ തുറന്നാൽ മുഴുവൻ അബദ്ധങ്ങൾ പറയുന്ന ഒരു ചങ്ങായി..ഒരു കൂട്ടുകാരൻ ഗൾഫിൽ പോകുമ്പോൾ "നിൻ്റെ ദേഹവിയോഗത്തിൽ ഖേദിക്കുന്നു " എന്ന് അവനോടു പറഞ്ഞ ചങ്ങായി.അങ്ങിനെ പല പല നാക് പിഴകൾ..



സത്യനാഥൻ അത് പോലെ വായ തുറന്നു  എന്തെങ്കിലും പറഞാൽ അത് അയാൾക്ക് തന്നെ ഭവിഷ്യത്ത് സമ്മാനിക്കുന്ന കഥയാണ് ഇത്..നല്ല കാര്യത്തിനും എന്തിനും അയാൾക്ക് വിനയാകുന്നത്  അയാളുടെ സ്വന്തം ശബ്ദം തന്നെ..



ദിലീപിൻ്റെ ഉഗ്രൻ തിരിച്ചു വരവ് എന്നൊക്കെ സോഷ്യൽ മീഡിയയിൽ തള്ളി വിടുന്നു എങ്കിലും നായകനെ അവതരിപ്പിക്കുന്ന ദിലീപിനെക്കാൾ നമ്മെ വിഷമിപ്പിക്കുന്നത് ജോജുവും രസിപ്പിക്കുന്നത് സിദ്ധിക്കും ആണ്. പക്ഷേ തിയേറ്റർ നിറക്കുന്നത് ദിലീപിൻ്റെ ജനപ്രിയ ലേബൽ തന്നെയാണ്.




മുൻപത്തെ പോലെ ദിലീപിൻ്റെ മാനറിസങ്ങൾ മുതലെടുത്ത് റാഫി ഒരുക്കിയ ചിത്രം മടുപ്പ് കൂടാതെ കാണാം.ചിരിയുണ്ട് ,നൊമ്പരം ഉണ്ട്,ടെറർ ഉണ്ട്, അത്യാവശ്യം കഥയുണ്ട് എന്നും പറയാം...



മഞ്ജു വാര്യരെ മാത്രമല്ല ദിലീപിനെയും  ഇന്ത്യൻ പ്രസിഡൻ്റ് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിക്കും


പ്ര.മോ.ദി.സം

Sunday, July 30, 2023

റജീന

 



അധികാരം എന്ന് പറയുന്നത് ജനങ്ങളെ അടക്കി ഭരിക്കാൻ ഉള്ളത് മാത്രമല്ല ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അതിൻ്റെ ഗുണങ്ങൾ ജനങ്ങളിൽ എത്തണം.അല്ലെങ്കിൽ ജനങ്ങൾ പ്രതിക്ഷേധം രേഖപ്പെടുത്തും ചിലപ്പോൾ കൂട്ടമായും ചിലപ്പോൾ ഒറ്റയ്ക്കും..നക്സല് തുടങ്ങി നീതിക്ക് വേണ്ടിയുള്ള സംഘടനകൾ പിറവി എടുക്കുന്നത് അത് കൊണ്ടാണ്.






റജീനക്കു ചെറുപ്പം മുതൽ ജീവിതത്തിൽ വലിയ തിരിച്ചടികൾ നേരിട്ടു.നീതിക്ക് ധർമ്മത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അച്ഛൻ കൊലചെയ്യപ്പെട്ടു.അതിൽ പിന്നെ ഒറ്റപ്പെട്ടു പോയ അവൾക്ക്  ഒരു കൂട്ട് ഉണ്ടാകേണ്ടി വന്നു കരകയറി പുതിയ ജീവിതം ഉണ്ടാകുവാൻ...






പക്ഷേ ഒരു ബാങ്ക് കൊല്ലയ്ക്കിൻ ഇടയിൽ നിരപരാധിയായ അവളുടെ കൂട്ട് നഷ്ടപ്പെട്ടപ്പോൾ വീണ്ടും അവള്  ക്കു ജീവിതം വഴിമുട്ടി..നീതിക്ക് വേണ്ടി പോലീസിനെയും മറ്റും സമീപിച്ച് എങ്കിലും എല്ലാം മുറപോലെ മാത്രമേ നടക്കൂ എന്നും ,മാത്രമല്ല  അവർ അപമാനിച്ചയക്കുകയും ചെയ്തു.







പിന്നീട് അവള് നീതിക്ക് വേണ്ടി ഇറങ്ങി പുറപെടുകയാണ്..ബാങ്ക് കൊള്ളക്കാരെയും അതിന് പിന്നിലെ ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ് അവള് പ്രതികാരം ചെയ്യുവാൻ ഇറങ്ങുകയാണ്..പ്രത്യക്ഷത്തിൽ ഒററയാൾ പോരാട്ടം എന്ന് തോന്നാം എങ്കിലും പിന്നിൽ അവളുടെ അച്ഛൻ്റെ സുഹൃത്തുക്കൾ നിരന്നു നിന്നു.






തമിഴ് കേരള അതിർത്തിയിൽ നടക്കുന്ന കഥ ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട  സമരമാണ്..അത് അവർ അർഹിക്കുന്ന ശിക്ഷ നൽകി കൊണ്ട്....


പ്ര.മോ.ദി.സം

Saturday, July 29, 2023

കുറുക്കൻ

 



ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്ന ചിലതുണ്ട്.അങ്ങിനെ ഒരു ചിന്തയിൽ ആണ് ഈ സിനിമ കാണുവാൻ പോകുന്നത് എങ്കിൽ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തി കളയും.




പോലീസിന് വേണ്ടി കള്ള സാക്ഷി പറയുന്ന ആൾ ആയി ശ്രീനിവാസനും പോലീസ് ഉദ്യോഗസ്ഥൻ്റെ റോളിൽ വിനീതും വരുന്നുണ്ട് എങ്കിലും കൊമ്പിനഷന് സീൻ കുറച്ചു മാത്രമേ ഉള്ളൂ..നല്ല ഒരു തമാശ പോലും നൽകുവാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയുമാണ്.



ശ്രീനിവാസൻ്റെ ആദ്യകാലത്തെ കോമഡി പോലീസ് വേഷം ഇത്തവണ വിനീത് ചെയ്യുന്നു എന്ന് മാത്രം.നന്മമരമായ വിനീത് ഈ അടുത്ത കാലത്ത് ട്രാക്ക് മാറി സഞ്ചരിക്കുന്നുണ്ട്. നെഗറ്റീവ് വേഷങ്ങൾ മാത്രം ചെയ്തിരുന്ന ഷൈൻ ടോം ഇതിൽ മാറി നടക്കുന്നുമുണ്ട് .



സെലിബ്രിറ്റി കൊല്ലപെട്ടപ്പോൾ ഉള്ള പോലീസ് അന്വഷണത്തിൻ്റെ ഭാഗമായി ഇവർ മൂന്ന് പേരും ബന്ധപ്പെടേണ്ട അവസ്ഥ ഉണ്ടാകുകയും അതിലൂടെ ഇവരുടെ   കുറുക്കൻ ബുദ്ധി കൊണ്ട് കേസിന് വഴിതിരിവ് ഉണ്ടാകുകയും ചെയ്യുന്നതാണ് സിനിമ.




ഇവർ മൂന്നു പേരിൽ ആരാണ് കുറുക്കൻ എന്നത് പ്രേക്ഷകർക്ക് തീരുമാനിക്കാം.ഒരു തിയേറ്റർ എക്സ്പീരിയൻസ് വേണ്ട ചിത്രം ഒന്നും അല്ലെങ്കിലും പ്രേക്ഷകർ ആഗ്രഹിക്കുന്ന കൊമ്പിനഷൻ ഉള്ളത് കൊണ്ട് ജനങ്ങൾ കയറി കണ്ടേക്കും.

പ്ര .മോ.ദി .സം

 






Friday, July 28, 2023

കൊള്ള

 



രജിഷ വിജയൻ വളരെ ആലോചിച്ചു  ബുദ്ധിപൂർവം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മിടുക്കിയായിരുന്നു.അത് കൊണ്ട് തന്നെ അവരുടെ കുറെ നല്ല പെർഫോർമൻസ് കാഴ്ചവെച്ച ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.






വൺ ഫിലിം വണ്ടർ ആയ പ്രിയവാര്യരെ പിന്നീട് കുറച്ചു കാലം വെള്ളിത്തിരയിൽ കണ്ടില്ല എങ്കിലും അടുത്തട്ത്ത്  ആയി ഇപ്പൊൾ മലയാളം സിനിമയിൽ കാണാൻ പറ്റുന്നുണ്ട്.






ഇവർ രണ്ടുപേരും ഒന്നിച്ചു വരുന്ന സിനിമ കൊള്ള ബാങ്ക് റോബറി കഥ തന്നെയാണ് പറയുന്നത്.മുമ്പൊക്കെ ആണുങ്ങൾ ചെയ്ത കൊള്ള മാത്രം കണ്ട് ശീലിച്ച നമുക്ക് പെണ്ണ് കൊള്ള ഒരു പുതുമയായി തോന്നാം.






ബ്യൂട്ടി പാർലർ തുടങ്ങാൻ വേണ്ടി ചെറുപട്ടണത്തിൽ എത്തുന്ന പെണ്ണ് സുഹൃത്തുക്കളുടെ ലക്ഷ്യം ബാങ്ക് കൊള്ള ആയിരുന്നു. സാഹസികമായി ബുദ്ധിപൂർവം അതവര് ചെയ്തു എങ്കിലും അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ സാമർത്ഥ്യം കൊണ്ട് അവരെയും പിന്നിൽ പ്രവർത്തിച്ചവരെ ഒക്കെ മനസ്സിലാക്കുന്നു.




കണ്ട് പോകാം എന്നല്ലാതെ നമ്മളെ പിടിച്ചിരുത്തുന്ന യാതൊന്നും ചിത്രത്തിൽ ഇല്ല.സംഗീതം പകർന്ന ഷാൻ റഹ്മാൻ ഒരു വേഷം ചെയ്തു എന്ന ഒരു പ്രത്യേകത ഉണ്ട്


പ്ര.മോ.ദി.സം

Thursday, July 27, 2023

കൊലൈ

 



നമ്മുടെ ബി ഉണ്ണികൃഷ്ണൻ അടക്കം ധാരാളം പേര് പരീക്ഷിച്ചിട്ടുള്ള ഇൻവെ്സു് റ്റിഗേറ്റീവ് കഥയുമായിട്ടാണ് ഇത്തവണ വിജയ് ആൻറണി വരുന്നത്. പിച്ചകാരൻ 2 എന്ന ഒരു ചിത്രം തിയേറ്ററിൽ ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ മറ്റൊരു ചിത്രം കൂടി എത്തുന്നത് ആദ്യമായിട്ട് ആയിരിക്കും.




ഇതുപോലത്തെ കുറെയേറെ ചിത്രങ്ങൾ കണ്ടത് കൊണ്ടാവും നമുടെ മനസ്സിലും ഒരു ഡിക്‌ട്റ്റട്ടിവ് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് കരുതണം.കാരണം ഞാൻ ഊഹിച്ചു വെച്ച ആൾ തന്നെയാണ് അവസാനം കൊലയാളി.




പ്രശസ്ത മോഡലും ഗായികയുമായ ലൈല മുറിയിൽ കൊല്ലപ്പെട്ടത് കൊണ്ട് അതിൻ്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുന്നത് വലിയ പരീക്ഷണം ആകുന്നു .കൊലയാളി യിലേക്ക് എത്തുമ്പോൾ ഓരോരോ വൈതരണികൾ അവർക്ക് മുൻപിൽ ഉണ്ടാകുന്നു.



ഇതുമായി ബന്ധപ്പെട്ട ഓരോരോ ആൾക്കാർ കൊല്ലപ്പെടുമ്പോൾ അന്വേഷണ മോക്കെ ഒരു ഘട്ടത്തിൽ പോലീസ് അവസാനിപ്പിക്കുന്നു.പക്ഷേ പെട്ടെന്ന് കിട്ടിയ ചില നിഗമനങ്ങൾ തെളിവുകൾ ഒക്കെ കുറ്റവാളിയിൽ എത്തിപ്പെടുന്നു.



പതിഞ്ഞ താളത്തിൽ പോകുന്ന സിനിമ പിന്നീട് കത്തികയറുന്നുണ്ട് എങ്കിലും കുറെയേറെ പരീക്ഷണങ്ങൾ കണ്ടത് കൊണ്ട് നമ്മിൽ വലിയ ചലനം ഒന്നും സൃഷ്ടിക്കുന്നില്ല..ബിജിഎം ആണ് സിനിമയുടെ നട്ടെല്ല്.


പ്ര.മോ.ദി.സം