Tuesday, September 20, 2022

എണ്ണി തുനിഗ

 



കോളേജ് കാലം മുതൽ പിന്നാലെ നടന്ന പെണ്ണിനെ അവഗണിച്ച് നടന്നവൻ ജോലിയൊക്കെ കിട്ടി സെറ്റിൽ ആയപ്പോൾ ആ പെണ്ണിനോട് കലശലായ പ്രേമം.ആദ്യം പലവിധത്തിൽ അവഗണിച്ച് ഒഴിവാക്കാൻ ശ്രമിച്ചു എങ്കിലും ഉള്ളിൻ്റെ ഉള്ളിൽ അവൾക്ക് അവനോട്  സ്നേഹം തന്നെ ആയിരുന്നു.






കുറെ  അവള് അവനെ പിറകെ നടത്തിച്ചു കളിപ്പിച്ചു എങ്കിലും അവസാനം സത്യം തുറന്നു പറഞ്ഞു കല്യാണം വരെ തീരുമാനമാക്കുന്നൂ .കല്യാണത്തിന് കുടുംബ സമേതം സ്വർണാഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോയ അന്ന് തന്നെ ഒരു കൂട്ടം കൊള്ളകാർ ജുവലറി ആക്രമിക്കുന്നു.അവിടെ വെച്ച് ആക്രമിക്കപ്പെട്ട ആൾക്കാരുടെ കൂട്ടത്തിൽ അവളും ഉൾപ്പെടുന്നു.

 





പിന്നെ പതിവ് പോലെ നായകൻ്റെ  പ്രതികാരം..അവിടെ വെടിയേറ്റ് രക്ഷപെട്ട സ്ത്രീയിൽ നിന്ന് പോലീസും കാമുകനും ആരാണ് ആക്രമണത്തിന് പിന്നിൽ എന്ന് മനസ്സിലാക്കുവാൻ ഉള്ള നെട്ടോട്ടം. അവരെ കണ്ടെത്തിയപ്പോൾ പിന്നെ കുറെ ക്യാറ്റ് മൗസ്  കളികൾ. 




ജയ് നല്ലൊരു നടനാണ്..പക്ഷേ നല്ലൊരു നിലയിലേക്ക് എത്തിപെടുവാൻ പറ്റിയില്ല എന്നൊരു ഭാവം പുള്ളിയുടെ മുഖത്ത് എപ്പോഴും ഉണ്ടു്...അത് കൊണ്ട് തന്നെ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഒന്നും ശരിയാവുനില്ല.ഈ ചിത്രത്തിനും അത് തന്നെ വിധി


പ്ര .മോ. ദി. സം

Monday, September 19, 2022

വിക്രാന്ത് റോണ

 



ഇത് ഇന്നിൻ്റെ കഥയല്ല. അമ്പത് വർഷങ്ങൾക്കു മുൻപ് നടന്നതാണ് എന്ന് സിനിമയിൽ  സൂചിപ്പിക്കുന്നുണ്ട്.കാടുകളും മറ്റും അതിർത്തിയായുള്ള ഒരു ഗ്രാമത്തിൽ അടിക്കടി കുട്ടികൾ കൊല്ലപ്പെടുന്നു.അത് അന്വേഷിക്കാൻ വന്ന ഇൻസ്പെക്ടർ കൂടി കൊല്ലപെടുന്നതോടെ വലിയൊരു "ഫ്ലാഷ് ബാക്ക് "ഉള്ള ഇൻസ്പെക്ടർ വിക്രാന്ത് റോണ കേസന്വേഷണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ ഗ്രാമത്തിലേക്ക് വരുന്നു.






കേ ജി എഫ് സൃഷ്ട്ടിച്ച അൽഭുതം കൊണ്ട് ചർച്ച വിഷയം ആയ കർണാടക സിനിമയിൽ നിന്നും മറ്റൊരു അൽഭുതം സൃഷ്ടിക്കാൻ കിച്ച സുദീപ് എന്ന പാൻ ഇന്ത്യൻ നടനെ നായകനാക്കി ഒരുക്കിയ ചിത്രം എത്രത്തോളം ആകർഷണീയത ഉണ്ടു എന്നു കളക്ഷൻ തീരുമാനിക്കും. അനാവശ്യമായി കുറെ കഥകൾ ഒരു സിനിമയിൽ ഉൾകൊള്ളിക്കാൻ ശ്രമിച്ചത് കാണികളെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ട്.






സൗണ്ട് ട്രാക്ക് നല്ലതായി ഉള്ള തിയേറ്ററിൽ കാണാനും കേൾക്കാനും കൊള്ളാവുന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്..ലോജിക് മറന്ന് സിനിമ കാണുക ആണെങ്കിൽ നല്ലൊരു.അനുഭവമാകും. ഭൂരിഭാഗം രംഗങ്ങളും സ്റ്റുഡിയോയുടെ ഉള്ളിൽ ആണെങ്കിലും ഛായാഗ്രാഹകൻ നല്ല പോലെ വർക് ചെയ്തു ദൃശ്യ ഭംഗി സൃഷ്ടിച്ചിട്ടുണ്ട്.







ശക്തമായ തിരക്കഥയും ഒന്നും ഇല്ലെങ്കിലും ഓരോരോ സെറ്റിങ് നല്ലപോലെ ചെയ്തതുകൊണ്ട് അധികം ബോറടി ഉണ്ടാക്കുന്നില്ല.


പ്ര .മോ .ദി .സം

Sunday, September 18, 2022

അറ്റൻഷൻ പ്ലീസ്

 



സിനിമ മോഹങ്ങളുമായി നഗരത്തിൽ എത്തിയ അഞ്ച് ചെറുപ്പക്കാർ മോഹം നടക്കില്ല എന്ന് തോന്നിയപ്പോൾ ജീവിക്കാൻ വേണ്ടി സ്വപ്നങ്ങൾ വിട്ട് മറ്റു ജോലികളിൽ മാറിയപ്പോൾ ഹരി എന്ന ചെറുപ്പക്കാരൻ മാത്രം അതിനു വേണ്ടി  അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരുന്നു.



ചങ്ങാതിയുടെ ചിലവിൽ കഥ എഴുത്തും മറ്റുമായി അവിടെ അവസരങ്ങൾ ഇല്ലാതെ തുടർന്ന് അവൻ എഴുതിയ കഥകൾ അവർക്ക് പറഞ്ഞു കൊടുത്തു  എങ്കിലും പലപ്പോഴും സുഹൃത്തുക്കളുടെ പരിഹാസം മാത്രമായി അവനു കൂട്ട്...എല്ലാം സഹിച്ചു അവൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി മാത്രം.



അവൻ്റെ ഓരോ കഥയിലും വന്നുപോയ സിനിമകളുടെ കഥ കൂട്ടുകാർ കണ്ടെത്തി അവനെ നിരുൽസാഹപ്പെടുത്തി.. ഒന്നിച്ചു കൂടി മദ്യപിച്ച്  കളിയാക്കിയ ഒരു രാത്രി അവൻ്റെ മനസ്സിലെ വികാരം മുഴുവൻ അവൻ അവിടെ പ്രകടിപ്പിക്കുകയും അത് പല പ്രശ്നങ്ങളിലും ചെന്നെത്തിക്കുന്നും ആണ് സിനിമ പറയുന്നതും.


സത്യം പറഞ്ഞാല് അവസാനം എന്താണ് സംഭവിച്ചത് എന്ന്  എനിക്ക് കൃത്യമായി മനസ്സിലായില്ല. സംവിധായകൻ പ്രേക്ഷകരെ ത്രീജി ആക്കുന്നത് ആയിട്ടാണ് തോന്നിയത്. മതവും ജാതിയും ഗോത്രവും നിറവും ഒക്കെ കൊണ്ട് അവഗണിക്കുന്നു എന്ന് ഹരി പറയുന്നു എങ്കിലും അതിൻ്റെ പേരിൽ അവനെ ആരും പരിഹസിച്ചു കാണിക്കുന്നുമില്ല.ഈ ചിത്രത്തിൽ ഹരി പറയുന്ന കഥ സിനിമ ആക്കിയെങ്കിൽ ഇതിലും നന്നായിരിക്കും



കാർത്തിക് സുബ്ബരാജു കൂടി നിർമാണ പങ്കാളിയായ ചിത്രം തമിഴ് നാടിൻ്റെ ചില "കാര്യങ്ങൽ" ഇവിടെയും നടക്കുന്നു എന്ന് തോന്നിപ്പിക്കാൻ വേണ്ടി മാത്രം പൈസ ഇറക്കിയതായി തോന്നിയാലും തെറ്റില്ല.


പ്ര .മോ. ദി .സം

കടമൈയ് സെയ്

 



നമുക്ക് ജീവിതത്തിൽ ഓരോരോ കടമകൾ ഉണ്ട്..അത് കുടുംബത്തിൽ ആയാലും ജോലി കാര്യത്തിലായാലും..അത് കൃത്യമായി ചെയ്യാതെ ഉഴപ്പ്മ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.





തൻ്റെ കുടുംബത്തിലും ജോലിയിലും വേണ്ടുന്ന കടമകൾ ശരിയായി ചെയ്തു വന്ന സിവിൽ എൻജിനീയർക്കു പെട്ടെന്ന് ഒരു നാൾ ജോലി നഷ്ടപ്പെടുന്നു. കുടുംബം  പോറ്റാൻ പറ്റാവുന്ന എന്ത് ജോലിയും ചെയ്യാൻ തയ്യാറായി ഇറങ്ങി പുറപ്പെട്ട അദ്ദേഹം ഒരു ഫ്ലാറ്റ് സമുച്ചയത്തിൻ്റെ സെക്യുരിറ്റി ആയി ജോലി നോക്കുന്നു.





വമ്പൻ ഗ്രൂപ്പ് നിർമിച്ച ഫ്ലാറ്റിൻ്റെ നിലനിൽപ്പ് അഴിമതി നിറഞ്ഞ നിർമാണ പ്രവർത്തി കൊണ്ട് അപകടത്തിൽ ആണെന്ന് അദ്ദേഹം തിരിച്ചറിയുന്ന്..അത് തകർന്നു വീണു ജീവാപായം ഉണ്ടാകുമെന്നും മനസ്സിലാക്കുന്നു.




അതറിയിക്കാൻ പോയ അദ്ദേഹം ഒരപകടത്തിൽ പെടുകയും  കോമപോലത്തെ സ്റ്റേജിൽ ആയ (പേര് ഇപ്പൊൾ എനിക്ക്  മറന്നുപോയി)  ഏതോ ഒരു രോഗാവസ്ഥയിൽ ആകുന്നു. എന്നിട്ടും അദ്ദേഹം ഫ്ലാറ്റ് നിവാസികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് എസ് ജെ സൂര്യ നായകനായ ചിത്രം പറയുന്നത്.




കുറച്ച് കാലങ്ങൾക്ക് ശേഷം മൊട്ട രാജേന്ദ്രൻ്റെ കോമഡി ശരിക്കും രസിപ്പിച്ചു .അത് മാത്രമാണ് ചിത്രത്തിൽ ഒരാശ്വാസം ആയി അനുഭവപ്പെട്ടതും...


പ്ര .മോ .ദി. സം

Saturday, September 17, 2022

പൊയികാൽ കുതിരൈ

 



പ്രഭുദേവ രസികർക്കു വേണ്ടി "ഒറ്റക്കാൽ "ഡാൻസും അടിപിടിയും ഒക്കെ നിറച്ച് അണിയിച്ചൊരുക്കിയ ചിത്രമാണ് പൊയികാൽ കുതിരൈ.






ഒരു ആക്സിഡൻ്റ്  കൊണ്ട് ഭാര്യയും  ഒരു കാലും നഷ്ടപ്പെട്ടു എങ്കിലും മകൾക്കു വേണ്ടി കതിരവൻ എന്ന പ്രഭുദേവ ജീവിക്കുകയാണ് .മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അയാൾക്ക്   ഒരുവേള മകളെ രക്ഷിക്കുന്നതിന് ധാരാളം പണം ആവശ്യമായി വരുന്നു.അതിനുള്ള പ്രയാണത്തിൽ വരുന്ന സംഭവപരമ്പരകളാണ് ചിത്രം പറയുന്നത്.രണ്ടാം ഭാഗം ഉണ്ടാകും എന്ന വ്യക്തമായ സൂചന നൽകിയാണ് ചിത്രം അവസാനിക്കുന്നത്.


നമ്മുടെ നാട്ടിലെ ആതുരരംഗത്തെ  "നന്മമരങ്ങളുടെ" തനിനിറവും ആതുര രംഗത്തെ ചൂഷണവും ഒക്കെ പറഞ്ഞു പോകുന്നുണ്ട് എങ്കിൽ കൂടി പലാവർത്തി പല സിനിമകൾ പറഞ്ഞത് കൊണ്ട് പുതുമയില്ലാത്ത തിരക്കഥ ആയിപോയി.


പ്ര .മോ. ദി .സം

Thursday, September 15, 2022

ടെന്നീസിലെ മഹാരഥന്മാർ

 



ആദ്യം ഫെഡറർ

പിന്നെ നദാൽ

അത് കഴിഞ്ഞ് ജോക്കവിച്ച്


ഇവരായിരുന്നു ടെന്നീസിലെ എൻ്റെ  ഹീറോ...ഇവർ കളി മിടുക്ക് കൊണ്ട്  ഓരോരുത്തരായി മനസ്സിലേക്ക് കയറിയതാണ്..ഓരോ ടൂർണമെൻ്റ് വരുമ്പോഴും ഇവരിൽ ആരെങ്കിലും ഒരാള് കപ്പ് നേടുവാൻ ആണ് ആഗ്രഹിച്ചതും...അത് ആര് നേടണം എന്നതിൽ ചില സ്വാർഥത ഉണ്ടായിരുന്നു.വിംബിൾഡൺ ആണെങ്കിൽ ഫെഡറർ, ഓസ്ട്രേലിയൻ ആണെങ്കിൽ ജോക്കോ ,ഫ്രഞ്ച് ഓപ്പൺ ആണെങ്കിൽ നദാൽ... യുഎസ് ഓപ്പൺ  ഇവരിൽ ആര് നേടിയാലും സന്തോഷം..


ഇരുപത്തി രണ്ടു കിരീടവുമായി നദാൽ മുന്നിൽ നിൽക്കുമ്പോൾ ഇരുപത്തി ഒന്നുമായി ജോക്കൊ തൊട്ടുപിന്നിൽ ഉണ്ട്..ഇരുപതുമായി ഫെഡറർ അതിനും പിന്നിലും..


ഇവരിൽ നിന്നും മാത്രം മാറി മാറി വരുന്ന റിക്കാർഡ് ഗ്രാൻഡ്സ്ലാം കപ്പുകളിൽ നിന്നും  ഫെഡറർ അരങ്ങോഴിയുകയാണ്.ഇനി ബാക്കിയാവുന്നു ജോക്കോവും നദാലും മാത്രം..ഇവരിൽ ആരെങ്കിലും തീർക്കുന്ന റിക്കാർഡ് നേട്ടത്തിൽ അരികിൽ പോലും ഈ കാലയളവിൽ ആരുമില്ല..അതുകൊണ്ട് തന്നെ അടുത്തകാലത്തൊന്നും തകർക്കാൻ പറ്റാത്ത  ടെന്നീസ് ചരിത്രവും മഹാരഥന്മാരും


ആശംസകൾ ഫെഡറർ എക്സ്പ്രസ്സ്...നല്ലൊരു ടെന്നീസ് കാഴ്ച ഉടനീളം സമ്മാനിച്ചതിന്...പ്രിയപെട്ട കളിക്കാരൻ ആയതിനു....


പ്ര .മോ .ദി .സം

ഒറ്റ് - ചാപ്റ്റർ 2


തമിഴു സിനിമയിലെ ദളപതി വിജയ് ഈ സിനിമ കണ്ടെങ്കിൽ ചിലപ്പോൾ തല കുമ്പിട്ടു പോയിട്ടുണ്ടാകും.ഇടവേളക്ക് ശേഷം ഉള്ള രണ്ടുമൂന്നു രംഗങ്ങൾ വിജയ് സിനിമയെ പോലും കടത്തി വെട്ടുന്നതാണ്. ഒരു പോറൽ പോലും ഏൽക്കാതെ   പത്ത് ഇരുപത് ആളുകളോട് നായകന്മാർ  വ്യതസ്ത അവസരങ്ങളിൽ വിജയിയേക്കാളും സ്കോർ ചെയ്യുന്നുണ്ട്. 



തമിഴിൽ പറ്റും ഇവിടെ പറ്റില്ലേ എന്നാണ് ചോദ്യം എങ്കിൽ അവിടെ പയറ്റി നോക്കി എല്ലാവരാലും

മടുത്തത് ഇപ്പൊൾ ഇങ്ങോട്ട് കയറ്റി അയക്കുകയാണല്ലോ..പാൽ അഭിഷേകം സ്ക്രീനിൽ പൂവ് വിതറുന്ന പരിപാടി ഒക്കെ അണ്ണന്മാർ സംഭാവന ചെയ്തത് തന്നെയാണ്. അരിയും പച്ചക്കറിയും പോലെ ഐഡിയയുമോക്കെ ഇപ്പൊ അവിടന്നു ഇറക്കുമതി ചെയ്യുന്നു.



ഇഴഞ്ഞു ആണെങ്കിൽ പോലും ഇടവേള വരെ നന്നായി പോയ സിനിമ ഇടവേള കഴിഞ്ഞ് മാറിമറയുകയാണ്. അതോടെ സിനിമയുടെ രസവും പോയി പിന്നെ അങ്ങോട്ട്  വിജയ് പോലുള്ള നടന്മാരുടെ സിനിമയാണ്.ലോജിക്ക് ഒന്നും നോക്കരുത് എന്ന് സാരം. തമിഴിൽ കൂടി സിനിമ വരുന്നത് കൊണ്ടുള്ള കാട്ടി കൂട്ടലുകൾ ആവാം.



മൂന്ന്  ഭാഗങ്ങൾ ഉള്ള സിനിമയുടെ രണ്ടാം ഭാഗം ആദ്യം ഇറക്കിയപ്പോൾ മികച്ച സിനിമയാണ് പ്രതീക്ഷിച്ചത്.ഇനി ഒന്നിലും മൂന്നിലും എന്താണ് ഉണ്ടാവുക എന്ന്  രണ്ട് കണ്ട ആർക്കും വ്യക്തമായി മനസ്സിലാകുകയും ചെയ്യും.



കോടി കണക്കിന് രൂപയുടെ സ്വർണം കടത്തികൊണ്ട്   വരുമ്പോൾ ഉണ്ടാകുന്ന ആക്രമണത്തിൽപെട്ട് ഓർമ നഷ്ട്ട പെടുന്ന ആളുടെ ഓർമ വീണ്ടെടുക്കാനും നഷ്‌ട്ടപെട്ട സ്വർണം കണ്ടെത്തുവാനും നിയോഗിക്കുന്ന ആൾ അയാളെയും കൂട്ടി സംഭവ സ്ഥലത്തേക്ക് വരുന്നതും പിന്നീട് ഉണ്ടാകുന്ന ചില വഴിത്തിരിവുകൾ ആണ് ഒറ്റ് പറയുന്നത്.ക്ലൈമാക്സിൽ മാത്രം ചില പുതുമ ഉണ്ടെന്ന് വാദിക്കുന്നു..എന്നാല് പുതുമ എന്ന് പറയുന്നവർക്ക് ചില അന്യഭാഷാ ചിത്രങ്ങൾ പരിശോധിച്ചാൽ പഴമ മനസ്സിലാക്കാം.



പ്രതീക്ഷ ഉയർത്തിയ ഫെല്ലിനി എന്ന സംവിധായകനും അടുത്തടുത്ത് ചിത്രങ്ങളിലൂടെ കോടികൾ വാരിയ കുഞ്ചാക്കോ ബോബനും പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന "ഒറ്റ്" ആയിപോയി എന്ന് തന്നെ പറയാം.ഒന്നും മൂന്നും വന്നാൽ അറിയാം ഒറ്റ്കാരുടെ വിധി.


പ്ര .മോ .ദി .സം