എൺപതുകളിലെ കഥയാണ് പറയുന്നത് എന്നാലും എൺപതുകളിൽ ഒക്കെ കുടുംബത്തോട് ഇത്ര സ്നേഹം ഇല്ലാത്ത അവസ്ഥ ഉണ്ടായിരിക്കാൻ ഇടയില്ല..നമ്മുടെ കുടുംബ മൂല്യങ്ങൾ ഒക്കെ പലരുടെയും അഭിപ്രായത്തിൽ തകരുവാൻ തുടങ്ങിയത് അടുത്ത് കാലത്ത് ആണല്ലോ..
സന്താനം നായകൻ ആയ ഒന്ന് രണ്ടു സിനിമകൾ കണ്ടത് കൊണ്ട് പിന്നെ ആ റിസ്ക് എടുക്കരുത് എന്ന് പലരെയും ഉപദേശിച്ചിട്ടുണ്ട്. പക്ഷേ ഇത് തുടങ്ങിയത് മുതൽ ഉള്ള തമാശയും നല്ലപോലെ ഉപയോഗിച്ച ഫാൻ്റസിയും ഇഷ്ട്ടപ്പെട്ടത് കൊണ്ട് തുടർന്ന് കണ്ടൂ..
പാരമ്പര്യമായി ഉള്ള എന്തോ സൂക്ഷിച്ച അമൂല്യമായ വിലമതിക്കാൻ ആവാത്ത കത്തിക്ക് വേണ്ടി എത്തുന്ന വില്ലന്മാർ രത്നങ്ങൾ കൊടുത്ത് താത്തയെ വശീകരിക്കാൻ ശ്രമിച്ചു എങ്കിലും കൽക്കണ്ടം എന്ന് പറഞ്ഞു വായിലേക്ക് ഇട്ടു വിഴുങ്ങുന്നു.തൊട്ടടുത്ത് നിമിഷത്തിൽ ഷോക്കേറ്റ് മരിക്കുന്നു.
പിന്നീട് മരണവീട്ടിൽ നടക്കുന്ന സംഭവങ്ങൾ രസകരമായി അവതരിപ്പിക്കുന്നു.മരണ വീട്ടിൽ ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ സിനിമ അല്ലെ കാണുക രസിക്കുക മറക്കുക എന്ന് ചിന്തിച്ചാൽ ആസ്വദിക്കാം.
പ്ര.മോ ദി.സം
No comments:
Post a Comment