Monday, April 30, 2012

ചാരത്തില്‍ നിന്ന് വീരുവിന്റെ ചെകുത്താന്മാര്‍ ....പിന്നെ മിസ്റ്റര്‍ കൂള്‍


ചാരത്തില്‍ നിന്നാണ് വീരുവിന്റെ വീരന്മാരായ ദല്‍ഹി ഉയിര്തെഴുനെല്‍ക്കുന്നത് ,അവസാന ഐ പി എല്‍ മത്സരത്തില്‍ അവസാന മായിരുന്ന ടീമിന്റെ ഇത്തവണത്തെ പ്രകടനം ആരും ഇത്ര കണ്ടു പ്രതീഷിച്ചില്ല .സെവാഗ് മുന്നില്‍ നിന്ന് നയിച്ച്‌ തന്നെയാണ് ടീം വിജയിക്കുന്നത് ,ഒന്‍പതു മത്സരം കഴി ഞപ്പോള്‍ സെവാഗ് മൂന്നു തവണ മാന്‍ ഓഫ് ദി മാച്ച് ആയി ,ടീമിലെ എന്തിനു ഐ പി എല്‍ തന്നെ ടോപ്‌ ബാറ്റ്സ് മാന്‍ ആയി .ഇന്നലെ മത്സരം ആവേശ കൊടുമുടിയില്‍ എത്തിച്ചതും സെവാഗിന്റെ  മിടുക്ക് തന്നെ .പത്തൊന്‍പതാം ഓവര്‍ ബൌള്‍ ചെയ്യും മുന്‍പേ മോര്‍ക്കലിനോട് പറഞ്ഞു

"മത്സരം ലൂസ്‌ ആയാലും നമ്മള്‍ തന്നെയാണ് പോയിന്റ്‌ ചാര്‍ട്ടില്‍ ഒന്നാമത് ,അത് കൊണ്ട് ടെന്‍ഷന്‍ ഇല്ലാതെ ബൌള്‍ ചെയ്യുക "

(എന്താണ് ഇന്നലത്തെ വിജയരഹസ്യം എന്ന മഞ്ഞുരെക്കാര്‍ ചോദിച്ചപ്പോള്‍ സെവാഗ് തന്നെ പറഞ്ഞതാണ്‌ ) അതിന്റെ ഫലവും കണ്ടു ,അതില്‍ നിന്ന് ഊര്‍ജം കൊണ്ട് മോര്‍ക്കലും ഉമേഷും ബൌള്‍ ചെയ്തപ്പോള്‍ ഡല്‍ഹി ഒരു റണ്ണിനു ജയിച്ചു.കഴിഞ്ഞ നാലുകളികളില്‍ ബാറ്റ് കൊണ്ട് സെവാഗ് നിറഞ്ഞു കളിക്കുകയാണ് ,ഇന്നലെ ഒരു കളിയില്‍ ഓറഞ്ച് കേപ് കിട്ടുവാനും ഇടയായി .കഴിഞ്ഞ ഇരുപത്തിനാല് മനികൂരിനുള്ളില്‍ ഓറഞ്ച് കേപ് രാജസ്ഥാനില്‍ നിന്ന് ബാംഗ്ലൂര്‍ വഴി ഡല്‍ഹിക്ക് വന്നു വീണ്ടും രാജസ്ഥാനില്‍ എത്തിയിരിക്കുന്നു.കടുത്ത മത്സരം ആണ് അതിനു നടക്കുന്നത് ,പാതി മത്സരം കഴിഞപ്പോള്‍ ഗയില്‍,സെവാഗ്,രഹനെ ,ഗംഭീര്‍ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട് ,ഇനി പലരും മുന്‍പേ വന്നേക്കാം

ഓറഞ്ച് കാപും പല്പില്‍ കാപും(കൂടുതല്‍ വിക്കറ്റ് എടുക്കുന്നയാല്‍ )ഇന്നലെ കുറച്ചുസമയം ഡല്‍ഹിയിലായിരുന്നു ,ബൌളിംഗ് കാര്യത്തിലും ഡല്‍ഹിക്ക് തന്നെ മുന്തൂക്കം ,മോര്‍ക്കല്‍,ഇര്‍ഫാന്‍ ,അജിത്‌,ഉമേഷ്‌,നദീം ഒക്കെ നന്നായി പന്ത് എറിയുന്നു .മറ്റൊന്ന് സെവാഗ് മറ്റു ടീമിനെ പോലെ എല്ലാവരെയും ബൌള്‍ ചെയ്യിക്കുന്നില്ല ,ഒരാളെ എതിര്‍ ടീം അടിച്ചു പരതിയാലും അയാളെ വിശ്വസിച്ചു വീണ്ടും പന്ത് കൊടുക്കുന്നു ,തന്നില്‍ ക്യാപ്ടന് വിശ്വാസം പോയിട്ടില്ലെന്ന ഊര്‍ജം കിട്ടുമ്പോള്‍ അയാള്‍ നന്നായി പന്ത് എറിയുന്നു ,ഡല്‍ഹി യുടെ മത്സരം കാണുന്നവര്‍ക്ക് ഇത് മനസ്സിലാവും ,ആദ്യ രണ്ടു ഓവറില്‍ ബോംബെ അടിച്ചു പരാതിയ നദ്ദീം രണ്ടാമത് വന്നു ബൌള്‍ ചെയ്തു മത്സരം ഡല്‍ഹിക്ക് അനുകൂല മാക്കിയതും ഇര്‍ഫാന്‍ ,അജിത്‌, ഉമേഷ്‌ എന്നിവരുടെ വിവിധ മത്സര ബൌളിങ്ങും നമ്മള്‍ കണ്ടതാണ്

മുന്‍പില്‍ നിന്ന് നയിക്കുന്നു എന്നതാണ് സെവാഗിന്റെ മിടുക്ക് ,ആര്‍ക്കും ടെന്‍ഷന്‍ കൊടുക്കാതെ ഫ്രീ ആയി കളിക്കാനാണ് ക്യാപ്റ്റന്‍ ഉപദേശിക്കുന്നത് ,അത് കൊണ്ട് മാത്രമാന് ഡല്‍ഹി ക്ക് ഇത്ര ഊര്‍ജം വന്നത് ,നിഷ്കളങ്കമായി ചിരിച്ചു എന്തിനെയും നേരിടുന്ന എത്ര ക്യാപ്റ്റന്‍ മാര്‍ ഉണ്ട് എന്ന് പല ക്യാപ്റ്റന്‍ മാരുടെയും മുഖത്തു നോക്കിയാല്‍മനസ്സിലാവും ,ടെന്‍ഷന്‍ കൊണ്ട് കളിയ്ക്കാന്‍ പറ്റാത്ത സങ്ങകാരയെയും ,ഹര്ബജനെയും ,വെട്ടോരിയെയും ,ധോണി യെയും നമ്മള്‍ കാണുന്നു .സെവാഗ് മുന്‍പ് പറഞ്ഞതുപോലെ "ബൌള്‍ ചെയ്യുന്നത് ആരെന്നു ഞാന്‍ നോക്കാറില്ല ടീമിന് വേണ്ടി റണ്‍സ് നേടുകയാണ്‌ മുഖ്യം "അത് കൊണ്ട് തന്നെ യാണ് സെവാഗ് ലോകത്തിലെ ഏറ്റവും പേടിക്കേണ്ട ബാറ്സ്മന്‍ ആയതു .മറ്റുള്ളവര്‍ സ്റെയ്ന്‍ ആണോ ,ബോളിഞ്ഞരാണോ ,സഹീര്‍ ആണോ ,വാട്സണ്‍ അന്നോ എന്നൊക്കെ ചിന്തിച്ചു പകക്കുമ്പോള്‍ സെവാഗിനു അത് ഒരു പ്രശ്നം അല്ല ,എന്ത് വന്നാലും തന്റെ സ്വത സിദ്ധ മായ ശൈലിയില്‍ ബാറ്റ് വീശുന്നു ,അതിനു കൂടുതല്‍ വിമര് ശനം നേരിട്ടുവേങ്ങിലും ബാറ്റ് കൊണ്ട് പല തവണ മറുപടിയും കൊടുത്തു

നമ്മുടെ മിസ്റ്റര്‍ കൂള്‍ കുറെയായി മിസ്റ്റര്‍ ഫൂള്‍ ആണ് ,ഒസിസും ഇംഗ്ലീഷും എന്തിനു ബംഗ്ലയും വരെ നമ്മെ തകര്‍ത്തു ,മിസ്റ്റര്‍ കൂള്‍ ഐസ് കട്ട ആയിപോയി .പണ്ടേ സീനിയര്‍ താരങ്ങള്‍ അയാള്‍ക്ക് കണ്ണിലെ കരടാണ് ,ടീമിനെ ഒന്നാക്കാന്‍ ധോനിക്ക് പറ്റുന്നില്ല ,അതുകൊണ്ട് തന്നെ ഐക്യ തോടെ കളിപ്പിക്കുവാന്‍ പറ്റുന്നില്ല .ധോനിയെ ഇന്ത്യന്‍ നായകന്‍ ആകാന്‍ സഹായിച്ച സച്ചിന്‍ ഇന്ത്യക്കുവേണ്ടി ട്വന്റി ട്വന്റി കളിക്കാത്തതും ധോണി കാരണമാണ് ,യുവ രക്തത്തിന്റെ പേരില്‍ താഴയും എന്നയപ്പോള്‍  പിന്മാറി .ഈ അടുത്ത കാലത്ത് സെവാഗ് ടീമില്‍ നിന്ന് പുറത്തായതും ധോണി കാരണം തന്നെ , ഫോമിലല്ലാത്ത തന്റെ സോപിംഗ് കാരായ ജടെജ ,രായിന ,രോഹിത് ,അശ്വിന്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാലം കൊടുക്കാന്‍ സീനിയര്‍ താരങ്ങള്‍ക്ക് റൊട്ട ഷിന്‍ സമ്പ്രദായം കൊണ്ടുവന്നു ,അതിനെ സെവാഗ് എതിര്‍ത്തത് വലിയ കോലാഹലമായി ,അങ്ങിനെ വിശ്രമം എന്ന പേരില്‍ സെവാഗ് പുറത്തു പോയി ,

മുന്‍പ് ഹര്‍ഭജന്‍ ,യുവരാജ്,നെഹ് ര ,ഓജ,കുംബ്ലെ ,ദ്രാവിഡ്‌  എന്നിവരെയൊക്കെ പല കാരണങ്ങള്‍ കൊണ്ട് പുറത്തിരുത്തി ,തന്റെ സേവകാരെ ഇപ്പോളത്തെ ചെയര്‍മാന്റെ സഹായത്തോടെ ടീമില്‍ എത്തിച്ചു .ചെന്നൈ ടീമിലുള്ളവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ എത്തുവാന്‍ ധോണി പലരെയും വെറുപ്പിച്ചു ,ആണ്ടില്‍ എപ്പോലെങ്ങിലും തിളങ്ങുന്ന മുരളി വിജയ്‌ ,ജടെജ ,രയന എന്ന കളിക്കാരനെ നമ്മള്‍ എത്ര സഹിച്ചു .മുന്‍പേ തന്നെ കഴിവ് കാട്ടിയ രഹനെ,ധവാന്‍ ,അമ്പടി രായിട് എന്നിവരെ എന്ത് കൊണ്ട് കണ്ടില്ല .ആത്മ വിശ്വാസം നല്ലതാണ് പക്ഷെ അഹംകാരം പാടില്ല .

രണ്ടു ലോകകപ്പ്‌ കിട്ടി എന്ന് വിചാരിച്ചു ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ ആകില്ല ,അങ്ങിനെ എങ്കില്‍ ഓസിസ് പോണ്ടിങ്ങിനെ നല്ല ക്യാപ്റ്റന്‍ ആയി  നമിക്കെണ്ടാതല്ലേ ,അവര്‍ക്ക് ഇപ്പോളും ആ സ്ഥാനത്തുള്ളത് വോ യും ,ബോര്‍ദേര്‍ ഒക്കെയാണ് ,ഇന്ത്യ യുടെ മികച്ച ക്യാപ്ടന്‍ ഗാംഗുലി തന്നെയാണ് ,ധോണി മികച്ച ഇന്ത്യന്‍ ടീമിന്റെ മാത്രം ക്യാപ്റ്റന്‍ ആണ് .ധോനിയെക്കള്‍ മുന്‍പിലാണ്  കപിലും,അസറും ഒക്കെ ..ധോനിയുടെ മിടുക്ക് കൊണ്ട് മാത്രം പറയാന്‍ വിജയങ്ങള്‍ കുറവ് ,അന്നേരം ടീമില്‍ ഉണ്ടായിരുന്ന പ്രതിഭകള്‍ ഉണ്ടാക്കുന്ന വിജയങ്ങള്‍ ധോനിയുടെ തലയിലേറ്റി മാദ്യമങ്ങള്‍ അയാളെ രാജാവാക്കി

ഇപ്പോള്‍ പകുതി  ഐ പി എല്‍ മത്സരങ്ങള്‍  കഴിഞു ,മിസ്റ്റര്‍ കൂള്‍ ഇപ്പോളും കൂള്‍ തന്നെ ,ഒന്നും നേരെ വരുന്നില്ല ,ചെയുന്നത് മൊത്തം അബദ്ധങ്ങളും ടെന്‍ഷന്‍ കാരണം പെര്‍ഫോമന്‍സ് ഇല്ല ,ഇപ്പോള്‍ അടുത്ത് തന്നെ ലങ്കയില്‍; ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ വരും ,അപ്പോള്‍ മത്സരിക്കാന്‍ രഹനെ,ധവാന്‍,മനീഷ്,ഉത്ടപ്പ ,തിവാരി ,നദീം ,നഗര്‍,നമന്‍ ഓജ ,പര്തിവ്,ദിനേശ് എന്നിവര്‍ ഉണ്ട് ,ഇതില്‍ ധോണിയെക്കാള്‍ നന്നായി കീപ്‌ ചെയുന്ന ബാറ്സ്മന്‍ മാറും ഉണ്ട് ,.

സെലെക്ടര്‍ മാരുടെ കണ്ണില്‍ കരടായ സെവാഗിനു ഇനി ക്യാപ്റ്റന്‍ ആയി ഒരു അവസരം കൊടുക്കാന്‍ ഇടയില്ല ,ശോഭിച്ചു വന്ന കോഹിലി അത്ര ഫോമിലും അല്ല ,പിന്നെ ഉള്ളത് കല്കട്ട യെ നന്നായി നയിക്കുന്ന ഗംഭീര്‍ ആണ് ,എല്ലാം കൊണ്ടും മിസ്റ്റര്‍ കൂള്‍ പ്രതിസന്ധിയിലാണ് .ഇനിയുള്ള മത്സരങ്ങളില്‍ നന്നയിലെങ്ങില്‍ പല താപ്പനകളും വേള്‍ഡ് കപ്പിന് ഉണ്ടാവില്ല . ചിലപ്പോള്‍ ഇപ്പോളത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പോലും ..

വാല്‍കഷ്ണം  :ഇന്ത്യന്‍ സിലെക്ടര്‍ ആണ് ,എത്ര കിട്ടിയാലും പഠിക്കാത്ത ഒരു വര്‍ഗം .അതുകൊണ്ട് കൂടുതല്‍ ധൈര്യം കാണിക്കുമോ എന്നറിയില്ല .
















Sunday, April 29, 2012

അയാള്‍

വെള്ളിയാഴ്ച ഒരിക്കലും സമയം പോവില്ല,എത്ര നേരമായി ആറുമണിക്ക് വേണ്ടി  പ്രതീക്ഷിക്കുന്നു ,ക്ലോക്ക് നടക്കുന്നില്ലേ ?എനിക്ക്  സംശയമായി.മലഷ്യയിലെ തലസ്ഥാനത്ത് ഒരു ജപ്പാന്‍ കമ്പനിയില്‍ നല്ല ഒരു ജോലി ഉണ്ട്..ശനി ഞായര്‍ ദിവസങ്ങളില്‍ കമ്പനി ലീവ് ആണ് .മുസ്ലിം രാഷ്ട്രമായതിനാല്‍ വെള്ളി ലഞ്ച് ബ്രേക്ക്‌ ഒന്നര മണിക്കൂര്‍ കൂടുതലാണ് .ആ മത വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകാന്‍ വേണ്ടി ,പക്ഷെ ആ ഒരുമണിക്കൂര്‍ കൂടുതല്‍ ഉച്ചക്ക് ശേഷം ചെയ്യണം .അഞ്ചിനു പകരം വെള്ളി ആറുവരെ ജോലി.അത് കൊണ്ട് എല്ലാ വെള്ളിയും ഉച്ച കഴിഞ്ഞു സമയം പോകാന്‍ ഭയങ്കര പാടാണ് .ഉച്ചയ്ക്ക് രണ്ടര മണികൂര്‍ ബ്രേക്ക്‌ ആയതിനാല്‍ ഉറങ്ങി വന്നപ്പോളുള്ള അലസതയും എപ്പോഴും  കൂടെ ഉണ്ടാവും.

എല്ലാ വെള്ളിയും ശനിയും വൈകുന്നേരം അടുത്തുള്ള മലയാളി ഫാമിലി ഒക്കെ ഒന്നിച്ചു ചേരും.പെണ്ണുങ്ങള്‍ ഗോസിപ്പ് പങ്കു വെക്കുന്നത് അപ്പോഴാണ് ,നമ്മള്‍ ബീറോ മറ്റു മദ്യം  രുചിച്ചോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും ..അതും ഗോസിപ്പ് തന്നെ .ഈ ദിവസമാണ് പല കുടുംബങ്ങളിലെയും പലകാര്യങ്ങളും പരസ്പരം അറിയുക,പങ്കുവെക്കുക .പിന്നെ ശനി ചെറിയ ഒരു ഔട്ടിംഗ്  .അത് ഈ ദിവസം തീരുമാനം ആകും.ഒന്നുമില്ലെങ്കിൽ  അടുത്തു തന്നെ ഉള്ള ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ പോകും, ഒരു ആഴ്ചക്ക് വേണ്ട സാമാനങ്ങള്‍ വാങ്ങും. .ഞായര്‍ പൂര്‍ണ വിശ്രമം .ഇതാണ് കുറെയായി നമ്മുടെ ജീവിതം.പക്ഷെ ഈ ആഴ്ച പരമ ബോര്‍ ആവും .ഞാന്‍ ഒഴിച്ച് അടുത്തുള്ള എല്ലാ കൂട്ട്കാരും നാട്ടിലാണ് .അതുകൊണ്ട് ഇന്നത്തെ അന്തിവെള്ളമടിക്ക് കൂട്ടില്ല .പിന്നെയുള്ള  കൂട്ടുകാര്‍ പത്തു നാല്പതു മൈല്‍ അകലെയാണ് ..അവിടെവരെ അരമണിക്കൂര്‍ ഡ്രൈവ് ഉണ്ട്, പക്ഷെ ട്രാഫിക്‌ ചതിച്ചാല്‍ രണ്ടു വരെ പോകും ,അതൊരു റിസ്ക്‌ ആണ് .ഇന്ന് എന്ത് ചെയ്യും ?ഏതെങ്കിലും ചാനലുമായി മല്ലിടാം .ഇവിടെ ആണെങ്ങില്‍ മലയാളം ചാനല്‍ നാട്ടിലെ പോലെ എല്ലാം ഇല്ല താനും   .ഉള്ളതിലാണെങ്കിൽ അറുബോറന്‍  പരിപാടികൾ മാത്രം ..നെറ്റ് തന്നെ ശരണം .അന്ന് കമ്പനി വിട്ടു വന്നു വെറുതെ കുത്തിയിരുന്നു .ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ വേഗം ഭക്ഷണം കഴിച്ചു ഉറങ്ങി


 രാവിലെ എഴുനേറ്റു എന്ത് ചെയ്യണം എന്നറിയാതെ കുറെ സമയം കുത്തിയിരുന്നു ..ഇവിടെ ഇങ്ങിനെ ഇരുന്നാല്‍ ബോറടിച്ചു ചാവും .എന്തായാലും കറങ്ങാന്‍ പോകാം കൂട്ടത്തില്‍ വായനോട്ടവും നടക്കും . കാലത്തെ ക്രിയകള്‍ ഒക്കെ കഴിച്ചു ഞാന്‍  ഇറങ്ങി.ഇനി ടാക്സി പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ അവിടുന്ന് ക്വലലുംപൂരിലേക്ക് ,അതാണ് മലേഷ്യ യുടെ തലസ്ഥാനം .കഷ്ടിച്ച് ഇരുപതു മിനിട്ട്  ട്രെയിനിൽ പോയാൽ  മതി.

വെറുതെ പെട്രോണാസ്‌  ടവര്‍ ഉള്ള സ്ഥലത്തേക്ക്  പോയി ,അവിടെയാണ് കൂടുതല്‍ പേര്‍ വരിക .രാജ്യ ത്തിന്റെ അഭിമാനമായി നിൽക്കുന്ന ട്വിന്‍ ടവര്‍ ,അത് കാണാന്‍ നിരവധിപേര്‍ പല സ്ഥലത്ത് നിന്നും പല രാജ്യത്തില്‍ നിന്നും എത്തിച്ചേരും. എപ്പോഴും  ഒരു ഉത്സവകാലം പോലെ ,ലീവ് ഉള്ള ദിവസം  ആണെങ്കില്‍ അവിടം ജനസമുദ്രം .അതിനുള്ളിലെ ഷോപ്പിംഗ്‌ സെന്റര്‍ ,വാട്ടര്‍ വേള്‍ഡ്  എല്ലാം  വളരെ പ്രസിദ്ധം .പക്ഷെ ഒന്ന്  ഉണ്ട് ,ലോകത്തിലെ എവിടുത്തെയും പോലെ മലയാളികള്‍ അവിടെയും പരസ്പരം കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല ,ഒരുതരം ജാഡ ,മലയാളി എന്നറിഞ്ഞാലും പരിചയപ്പെടില്ല , ഒരുതരം വാശി . അവര്‍ വന്നു പരിചയപെടട്ടെ  എന്ന തോന്നല്‍ ..എന്നിട്ട് കൂടുകാരോട് ചൂണ്ടി കൊണ്ട് പറയും "അവര്‍ മലയാളീസ്‌ ആണ് "

ഷോപ്പിംഗ്‌  കോംപ്ലെക്സില്‍  കൂടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും കവാത്ത്‌  അടിച്ചു ,മലയ ,ചൈനീസ്‌ പിള്ളേരുടെ വായനോക്കി നടന്നു, ചീനത്തികളുടെ അര്‍ദ്ധ നഗ്നതയും നോക്കി വെള്ളമിറക്കി. ,പെട്ടെന്ന് പിന്നില്‍ നിന്ന് ആരോ വിളിച്ചു

"ചേട്ടാ മലയാളിയാണോ ?"

ഞാന്‍ ഒന്ന് സംശയിച്ചു ,അവന്റെ രൂപം കണ്ടപ്പോള്‍ പണം ചോദിക്കുവാന്‍ ആണെന്ന് മനസ്സിലുറപ്പിച്ചു ,മലയാളി ആണെന്ന് പറയണോ ?പറയാം എന്തായാലും പണം കൊടുക്കാതെ ഊരിയാല്‍മാതിയല്ലോ ..മനസ്സ് അങ്ങിനെയാണ് ചിന്തിച്ചത് .

"അതെ "

"ഒന്ന് സഹായിക്കാമോ  ?"

ഞാന്‍ അപകടം മണത്തു ,  എന്തെങ്കിലും പറയും മുന്‍പേ പോക്കറ്റില്‍ നിന്ന് കുറെ രൂപ അവന്‍ വലിച്ചെടുത്തു എന്റെ കയ്യില്‍ തന്നു പറഞ്ഞു

"ചേട്ടന്‍ ഇതൊന്നു നാട്ടിലീക്ക് അയക്കണം ,ഈ വിലാസത്തില്‍ "

"അത് നിനക്ക് അയച്ചാല്‍ പോരെ ?"

അവന്റെ കണ്ണുകള്‍ നിറഞ്ഞു ,എന്റെ കയ്യില്‍ പാസ്പോര്‍ട്ട്‌ ,വിസ എന്തിനു ഇവിടെ തങ്ങാനുള്ള ഒരു രേഖയുമില്ല ,ഇപ്പോള്‍ പോലീസിനെ പേടിച്ചു ഒരു കമ്പനിയില്‍ രാത്രി മാത്രം പണി ചെയ്യും ,അതും എപ്പോഴും ജാഗരൂകനായി. .പകല്‍ എവിടെയെങ്കിലും ഒളിച്ചിരിക്കും .ചതിയില്‍പെട്ടതാണ് ,പലരെയും കണ്ടു ,രക്ഷപ്പെടുത്തുവാന്‍ ..എല്ലാവരും കൈ മലര്‍ത്തി..ഇവിടെ നമ്മുടെ ഒരു സംഘടന ഉണ്ട് പോലും ഭാരവാഹികള്‍ പരസ്പരം കാലുവാരി കളിച്ചു ഇപ്പോള്‍ അതില്ല ,എല്ലാവര്ക്കും  തലപ്പത്ത് വരാനുള്ള മത്സരമുണ്ടായപ്പോള്‍  ഗ്രൂപ്പുകള്‍ ഉണ്ടായി.അങ്ങിനെ ജാഡ, അസൂയ,കുശുമ്പ് ഒക്കെ കൊണ്ട് ഇപ്പോള്‍ അതില്ല എങ്കിലും ഇപ്പോള്‍ മറ്റു ചിലര്‍ സഹായിക്കാമെന്ന് പറഞ്ഞു,അതിനു കാത്തിരിക്കുന്നു.എന്റെ നില അറിയുന്നതിനാല്‍ ശമ്പളം കൃത്യമായി  തരില്ല..കുറെ മാസത്തെത് ഇന്നലെ തന്നു .അതും മുഴുവന്‍ ഇല്ല .എന്തായാലും ഇത് നാട്ടില്‍ അയക്കണം 

"എന്നാല്‍ വാ നമുക്ക് പണം അയക്കാന്‍ പോകാം "

"വേണ്ട ചേട്ടാ ,ഇപ്പോള്‍ തന്നെ പേടിച്ചാണ് വന്നത് ,പോലിസ്‌  പിടിച്ചാല്‍ ഈ പണം അവര്‍ കൊണ്ടുപോകും "

"ഞാന്‍ അയക്കും എന്ന് എന്താണ് നിങ്ങള്ക്ക് ഇത്ര ഉറപ്പ് ?എനിക്കും നിങ്ങളെ ചതിച്ചൂടെ ?"

"ചേട്ടന്‍ അറിയുമോ ?ഞാന്‍ കുറെ കാലം ഗള്‍ഫില്‍ ആയിരുന്നു ,ആ പണം കൊണ്ട് അടുത്ത ഫ്രണ്ട് മായി ചേര്‍ന്ന് നാട്ടിൽ കമ്പനി തുടങ്ങി .അവന്‍ നന്നായി ,ഒന്നും തരാതെ അവന്‍ എന്നെ പറ്റിച്ചു .രാവും പകലും കഷ്ടപ്പെട്ട് സംഭരിച്ച വലിയ തുക നഷ്ടമായി .പോരാത്തതിന് കടവും .അങ്ങിനെ നാട്ടില്‍ നില്ക്കാന്‍ പറ്റിയില്ല ,ഗതികെട്ട് ഇവിടെ വന്നതാണ് .അത്ര അടുത്ത സുഹൃത്തായ അവന്‍ കുറെ  കൊണ്ടുപോയെങ്കില്‍ തമ്മില്‍ അറിയുകപോലുമില്ലത്ത നിങ്ങള്‍ കുറച്ചു കൊണ്ടുപോയാല്‍ കുഴപ്പം ഇല്ല ,വേറെ ഒന്നുണ്ട്.,അവനെ ദൈവം കൈവിട്ടു ,ഇപ്പോള്‍ അവന്‍ കരള്‍ പോയി ആശുപത്രി കയറിയിറങ്ങുന്നു ,കൂടാതെ മകനും എന്തൊക്കെയോ പ്രശ്നങ്ങള്‍ ,എല്ലാം നശിച്ചു .പണ്ടേ ജാതകം നോക്കിയ ജോത്സ്യന്‍  പറയാറുണ്ട്‌ എന്നെ പറ്റിച്ചാല്‍ ചതിച്ചവന്‍ നശിക്കും ,കുളം മുടിയും എന്ന് '

"ഞാന്‍ പണം അയക്കാം എന്നെ പേടിപ്പിക്കുകയോന്നും വേണ്ട "

"അല്ല ചേട്ടാ സത്യം പറഞ്ഞതാണ് ,ചേട്ടന്‍ പണം അയച്ചാല്‍ ഈ നമ്പരില്‍ വിളിച്ചു പറയണം "

 "നിങ്ങളെ വിളിക്കാന്‍ ?"

"ഒളിച്ചു കഴിയുന്ന ഞാന്‍ മൊബൈല്‍ ഉപയോഗിക്കില്ല ,അവസരം കിട്ടുമ്പോള്‍ ചേട്ടനെ വിളിക്കാം ,നമ്പര്‍ തന്നാല്‍ മതി "

ഞാന്‍ നമ്പര്‍ കൊടുത്തു ,അയാള്‍ പുഞ്ചിരിയോടെ  നന്ദി പറഞ്ഞു നടന്നു ,പിന്നെ ആള്‍കൂട്ടത്തില്‍ ലയിച്ചു ,അന്ന് തന്നെ പണം അയച്ചു ,അയാളുടെ ദയനീയമായ മുഖം പെട്ടെന്ന് അത് ചെയ്യാന്‍ എന്നെ പ്രേരിപിച്ചു ,പിന്നെ ചെറിയ ഒരു ഭയവും ഉണ്ടായിരുന്നു..അയാളുടെ സുഹൃത്തിനു പറ്റിയത് പോലെ എനിക്ക് ഉണ്ടാവരുതല്ലോ . പക്ഷെ അന്ന് അയാള്‍ വിളിച്ചില്ല ..

ദിവസങ്ങള്‍ കഴിഞ്ഞു ,അയാളെ കുറിച്ച് മറന്നു ,അയാള്‍ പിന്നെ ഒരിക്കലും എന്നെ  വിളിച്ചതുമില്ല  ,അവസരം കിട്ടി കാണില്ല .ഒളിവില്‍ താമസിക്കുകയല്ലേ പാവം.അല്ലെങ്കില്‍ ആരെങ്കിലും സഹായിച്ചു  നാട്ടില്‍ പോയിരിക്കും എന്ന് കരുതി..ആരോ സഹായിക്കും എന്നല്ലേ അന്ന് പറഞ്ഞത് 

പിന്നെയും ഒരു അവധി ദിവസം ..പിന്നെയും കുറെ വായനോട്ട ദിവസങ്ങള്‍ ,അലച്ചിലുകൾ ..പെട്രോണാസിന്റെ  മുന്നിലെ പൂന്തോട്ടത്തില്‍ വലിയൊരു ആള്‍കൂട്ടം ,എന്താണ് എന്നറിയാന്‍ അവിടേക്ക് നടന്നു ,അവിടെ കണ്ടു ..ശരിയായ രേഖയില്ലാത്ത കുറേപേരെ എമിഗറെഷൻ  പോലിസ് പിടിച്ചു വണ്ടിയില്‍ കയറ്റുന്നു ..കൂട്ടത്തില്‍ പരിചിത മുഖം ,അതെ അയാള്‍ തന്നെ ,അയാള്‍ ഇനിയും നാട്ടിലേക്ക് രക്ഷപെട്ടില്ലായിരുന്നോ ? .അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു ,നിസ്സഹായനായി ഞാൻ തിരിച്ചും  ..പിന്നെയും പണം അയപ്പിക്കാന്‍ വേണ്ടി ആരെയെങ്കിലും തിരഞ്ഞു അയാള്‍  അവിടെ വന്നതായിരിക്കാം ,കഷ്ടകാലത്തിനു പോലിസ് പൊക്കിയിരിക്കാം .അവരുടെ വണ്ടി അയാളെയും കൊണ്ട് അകന്നകന്നു പോയി.

പിന്നെ കുറേകാലം അയാള്‍ ആയിരുന്നു മനസ്സില്‍  അയാളുടെ ദീനമായ മുഖം പലപ്പോഴും എന്നെയും  എന്റെ ചിന്തകളെയും  അസ്വസ്ഥനാക്കി ,അയാളെ നാട്ടില്‍ വെച്ചു ചതിച്ച സുഹൃത്തിനോടും  ഇവിടെ കൊണ്ടുവന്നു പറ്റിച്ചവരോടും പക തോന്നി . പിന്നെ ഒരു സാധാരണ മലയാളിയായി എല്ലാം മറന്നു ,സ്വന്തം കാര്യം മാത്രം നോക്കി ഞാന്‍ ഇന്നും ഇവിടെ തന്നെ ഉണ്ട് .ഒരു ശരാശരി മലയാളി ആയിത്തന്നെ ..അന്യന്റെ വേദനകൾ കണ്ടിട്ടും കാണാതെ നടിച്ചു കൊണ്ട് ഒരു "മല്ലു "ജീവിതവുമായി....


കഥ :പ്രമോദ് കുമാര്‍ .കെ.പി




 

Monday, April 23, 2012

യാത്ര

യാത്ര അയാള്‍ക്ക്‌ എപ്പോഴും ലഹരിയായിരുന്നു ..പ്രതീക്ഷയായിരുന്നു ...സ്വപ്നമായിരുന്നു ..ഇപ്പോഴും എപ്പോഴും  യാത്രക്ക് വേണ്ടി അയാള്‍ ഒരുക്കമായിരുന്നു..നല്ല  രസങ്ങള്‍, അനുഭവങ്ങള്‍ ,പാഠങ്ങള്‍ യാത്രകള്‍ അയാള്‍ക്ക് സമ്മാനിച്ചിരുന്നു .



ജീവിതമാകുന്ന യാത്രയിലെ  വഴിത്താരയില്‍ എവിടെയൊക്കെയോ വെച്ച് കണ്ടുമുട്ടുന്നവര്‍ ...ചിലര്‍ സുഹൃത്തുക്കള്‍ ആകുന്നു ,ചിലര്‍ ശത്രുക്കള്‍ ആകുന്നു ..മറ്റുചിലര്‍ ബന്ധുക്കള്‍ ആകുന്നു ..അവയില്‍ പലതും കാലാകാലം നിലനില്‍ക്കുന്നതായിരുന്നില്ല ..പലതും നിലനിര്‍ത്തുവാന്‍ ശ്രമിച്ചുമില്ല .യാത്രക്കിടയിലെ നിമിഷനേര സൌഹൃദം പോലെ പലതും പെട്ടെന്ന് പിരിഞ്ഞു ..ചിലത് അരുതാത്ത മറ്റു ബന്ധനത്തിലേക്ക് പോകുമെന്നായപ്പോള്‍ അറുത്തു മുറിച്ചു കളഞ്ഞു ..നാടും കുടുംബവും മാത്രമാണ്  യാഥാര്‍ത്ഥ്യം എന്ന് ഇപ്പോള്‍ അയാള്‍ തിരിച്ചറിയുന്നു
  ഇപ്പോഴത്തെത്  ഒക്കെയും യാത്രയിലെ സൌഹൃദം മാത്രം..എല്ലാം നിലനില്‍പ്പിനായുള്ള ഒരുതരം അഡ്ജസ്റ്റ്മെന്റ് ...യാത്ര അവസാനിക്കുമ്പോള്‍ അത് കുഴിച്ചുമൂടപെടുന്നു..ഒരു വേര്‍പാടിന്റെ നൊമ്പരം പോലും തരാത്തവ അനേകം ..ചില യാത്രകള്‍ വേഗം അവസാനിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു ..ചിലത് പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുന്നു.ചിലത് തുടക്കത്തിലേ ക്യാന്‍സല്‍  ചെയ്യപെടുന്നു


    അയാള്‍ക്ക് അവളെയും കിട്ടിയത് ഒരു യാത്രയിലായിരുന്നു..ജീവിതത്തെ മുന്നോട്ടു നയിക്കുവാന്‍ നല്ല ഒരു ജോലി കിട്ടിയപ്പോള്‍ പ്രതീക്ഷകള്‍ കൂടി ...അങ്ങിനെ നല്ലൊരു യാത്രയില്‍ അവള്‍ കൂടെ വന്നു ..അയാള്‍ക്ക്‌ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍..


മനസ്സില്‍ അരുതാത്തതൊന്നുമില്ലാത്ത നല്ലൊരു സുഹൃത്ത്‌  മാത്രമായിരുന്നു ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും സങ്കല്പിച്ചതും...'പ്രേമം കണ്ണുകളില്‍ ആരംഭിച്ചു സ്വപ്നങ്ങളിൽ   പൂത്തുലഞ്ഞു ചിലപ്പോള്‍ കണ്ണുനീരില്‍ അവസാനിക്കുന്നു എന്നത് പോലെ സുഹൃത്ത് ബന്ധം പുഞ്ചിരിയിലാരംഭിച്ചു പരസ്പര വിശ്വാസത്തിലൂടെ വളര്‍ന്നു മരണത്തിൽ മാത്രം  അവസാനിക്കുന്നു 'എന്ന് അയാള്‍   വിശ്വസിച്ചു ..പക്ഷെ അവളുടെ മനസ്സില്‍ വേറെ ചിലതായി
രുന്നു ..ആരോടോ പക പോക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അയാൾ ...അത് കൊണ്ട് തന്നെ യാത്ര തുടരേണ്ടെന്ന് അയാള്‍ തീരുമാനിച്ചു ..

"അരുതാത്ത ഒരു യാത്ര ...എന്തിനുവേണ്ടിയായിരുന്നു ..?എന്തിനു ഞാന്‍ ആ പുഞ്ചിരി സ്വീകരിച്ചു ?ഒരിക്കലും ഞാന്‍ ആഗ്രഹികാത്ത തെറ്റുകള്‍ മാത്രം ചെയുന്ന അവളെ ഞാന്‍ എന്തിനു സുഹൃത്താക്കി വേശ്യയുടെ കാര്യം അംഗീകരിക്കാം ...ജീവിക്കുവാന്‍ വേണ്ടിയാവാം ...പക്ഷെ അറ്റുപോയ പഴയ ബന്ധുവിനോട് പ്രതികാരം ചെയ്യാന്‍ അന്യരുടെ കിടപ്പറ ആഗ്രഹിക്കുന്നവള്‍..അവളെ എങ്ങിനെ വിശ്വസിക്കും ?എങ്ങിനെ സുഹൃത്താകും ?'  അയാൾ  ചിന്തിച്ചു കൂട്ടി.

അരുതാത്ത അവളുടെ വഴിയില്‍ തടസ്സം നിന്നപ്പോള്‍ അവള്‍ ചോദിച്ചതു കേട്ടു അയാൾ ഞെട്ടി "നല്ല സുഹൃത്ത്‌ ആണെങ്കിൽ എന്തിനു വഴിതടയണം ?വഴിമാറി പോയികൂടെ ? അതെ അതാണ് നല്ലത് ...വേറെ വഴി തിരഞ്ഞെടുക്കണം ..അതിലൂടെ മറ്റൊരു യാത്ര ...ഈ വഴിയെങ്കിലും നേര്‍വഴി ആകുമോ ....ആയാൽ  മതിയായിരുന്നു...അല്ലെങ്കിൽ ഇനിയും എത്ര വഴികള്‍ ...യാത്രകള്‍ ....ദൈവം നിശ്ചയിക്കട്ടെ .....ജീവിതമേ യാത്ര ..അത് വിധി പോലെ തുടരുക .. അയാൾ  മനസ്സിലുറപ്പിച്ചു.

കഥ :പ്രമോദ് കുമാര്‍.കെ .പി 
 
  
  

 

ജീവിത ദിവസം

ജീവിതപുലര്‍ച്ചയില്‍ എനിക്കൊന്നും ഓര്‍മയില്ല ...അല്ലെങ്കിലും ഓര്‍ക്കാന്‍ പറ്റുന്ന പ്രായവുമല്ലല്ലോ അത് ..പലരും പറഞ്ഞാണ് ആ പ്രായത്തെ കുറിച്ച് അറിയുന്നത് ..നിറയെ ഐശ്വര്യ മായിട്ടാണ് പോലും എന്റെ ജനനം...എന്റെ വരവോടെ അച്ഛന്റെ ബിസിനെസ്സ് അഭിവൃദ്ധിപെട്ടു അടിവെച്ചടിവെച്ച് ബിസിനെസ്സ് വളര്‍ന്നു ...ഒരിക്കലും താഴേക്കു വരാത്ത അത്രയും ഉയരത്തിലേക്ക് .അങ്ങിനെ ഞാന്‍ ഭാഗ്യ ജാതകകാരനായി .കുടുംബത്തിന്റെ പോന്നോമാനയും .



ജീവിത  പ്രഭാതത്തെ കുറിച്ച് നേര്‍ത്ത ഓര്‍മയുണ്ട് ..അയലത്തെ സാഹിബിന്റെ മകള്‍ ലൈലയോടോത്തു കളിക്കുന്നതും കാറില്‍ സ്കൂളില്‍ പോകുന്നതും കൂടുകരോടോത്തു കളിക്കുന്നതും വഴക്കിടുന്നതും ഒക്കെ ...കൂടാതെ ജാനകി ടീച്ചറുടെയും ഫിലിപ്പ് മാഷുടെയും ചൂരലിന്റെ വേദനയും ജയന്‍ മാഷുടെ കോമഡി ..ഓണം... വിഷു .പടക്കങ്ങള്‍ ......പായസം ....ലൈലയുടെ വീട്ടിലെ നോമ്പുതുറ ..ജമീല ഉമ്മയുടെ ബിരിയാണി .ക്രിസ്തുമസ്സിനു നക്ഷത്രം ,കെയ്ക്ക് ...ഒക്കെ നേര്‍ത്ത ഓര്മ മാത്രം .


കത്തി കാളുന്ന സൂര്യനെ പോലെ തന്നെയായിരുന്നു എന്റെ  ഉച്ചസമയവും ..പണവും പ്രതാപവും അഹന്തയെ കൂട്ടുകാരനാക്കി..ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി ..ചിലത് പണം കൊടുത്തു നേടി ..മറ്റു ചിലത് ഭീഷണി പെടുത്തി വാങ്ങി ..മദ്യവും പെണ്ണും ഒക്കെ ...കണ്ണുനീരോ ദൈന്യതയോ എന്റെ കണ്ണ് തുറപ്പിച്ചില്ല .പോലീസുകേസും ഭീഷണിയും പണത്തിനു മുന്നില്‍ മുട്ടുമടക്കി ...എന്നെ കുറിച്ച് കുടുംബത്തിനു വേവലാതിയായി ..എങ്ങിനെയെങ്കിലും എന്നെ നന്നാക്കുവാന്‍  അവര്‍ തീരുമാനിച്ചു .


വൈകുന്നേരമായിരുന്നു കല്യാണം..അതുവരെ അതിനെ പറ്റി ആലോചിചിട്ടില്ലയിരുന്നു ഞാന്‍ ...എന്റെ സ്വഭാവം അതില്‍ നിന്ന് കുടുംബകാരെയും അകറ്റി ..പറയാന്‍ പറ്റുന്ന സ്വഭാവ മഹിമ എനിക്കില്ലല്ലോ ..തറവാടിന്റെ അന്തസ്സ് കാക്കാന്‍ ഞാന്‍ നന്നായി തുടങ്ങി ..എന്റെ ജീവിതത്തിന്റെ സായാഹ്നം ആയിട്ടുകൂടി പണത്തിന്റെ പിന്‍ ബലത്തില്‍ ചെറു പ്രായത്തിലുള്ള കന്യക തന്നെ വധുവായി .അതോടെ ഞാന്‍ പൂര്‍ണമായും നന്നായി ..അല്ലെങ്ങില്‍ അവള്‍ എന്നെ നന്നാക്കി..ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞു ..ഒക്കെ അവള്‍ ക്ഷമിച്ചു ...ജീവിതം കൂടുതല്‍ ഹൃദ്യമായി ...രണ്ടു കുട്ടികള്‍ പിറന്നു ...വീണ്ടും സന്തോഷ ത്തിന്റെ ദിനങ്ങള്‍ ..പക്ഷെ മെഡിസിനും ദൈവത്തിനും , എന്തിനു പണം കൊണ്ടുപോലും രക്ഷിക്കാന്‍ പറ്റാത്ത രോഗം വന്നു അവള്‍ പോയി .പറക്കമുറ്റാത്ത മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ..ചെയ്തുപോയ തെറ്റ്കള്‍ക്കുള്ള ദൈവശിക്ഷയായി കരുതി. .വീണ്ടു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചു ..പക്ഷെ അവളുടെ ഓര്‍മയില്‍ ജീവിക്കാനായിരുന്നു തീരുമാനം.അങ്ങിനെ തന്നെ മുന്നോട്ടു പോയി .

സന്ധ്യക്ക്‌ ഞാന്‍ തനിച്ചായിരുന്നു ..വിളക്കുകൊളുത്തി രാമനാമം ജപിച്ചു ...അതും ബാല്യത്തിനു ശേഷം ...വര്‍ഷങ്ങള്‍ക്കു ശേഷം ...സന്ധ്യ തീര്‍ത്തും ദുസ്സഹമായിരുന്നു ..വാര്‍ധക്യ രോഗങ്ങളും വേവലാതികളും വേദനയുമായി തനിച്ചു ഒരു ജീവിതം .. മക്കള്‍ ഒക്കെ അവരുടെ ജോലി സംബന്ധമായ     തിരക്കുകളിലായിരുന്നു..അച്ഛന്‍ സ്ഥാപിച്ച ബിസിനെസ്സ് നല്ലനിലയില്‍ കൊണ്ടുപോകാന്‍ വേണ്ടി പാടുപെടുന്ന  തിരക്ക് ...പക്ഷെ അച്ഛനെ നോക്കാന്‍ അവര്‍ക്ക് സമയമില്ലായിരുന്നു ..വലിയൊരു കൊട്ടാരത്തില്‍ പരിചാരകര്‍ മാത്രം  തനികൊപ്പം  ....സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു 

അസ്തമയത്തെ കുറിച്ച് എന്ത് പറയാന്‍ ?അത് പ്രതീഷിച്ചു ഞാന്‍ കഴിയുകയാണ് .സൂര്യന്‍ കടലില്‍ താഴും എന്നപോലെ ഞാന്‍ മണ്ണില്‍ അലിയുവാന്‍  തയ്യാറായിരിക്കുന്നു ...അതെ ഞാന്‍ കാത്തിരിക്കുന്നു ...എന്റെ അസ്തമയതിനായി...ഒരു ആയുസ്സിന്റെ ഇരുട്ടിലേക്ക് .....

കഥ ; പ്രമോദ് കുമാര്‍ .കെ .പി .


 


Wednesday, April 18, 2012

പിരിവുകാര്‍

പ്രവാസ ജീവിതത്തിനിടയില്‍ നാട്ടില്‍ വരുമ്പോളൊക്കെ രാഷ്ട്രീയഭേദ്യമെന്നെ പാര്‍ട്ടിക്കാര്‍ പിരിവിനു വരാറുണ്ട് ..ആരെയും പിണക്കാന്‍ പറ്റാത്തതിനാല്‍ കഴിയും വിധം കൊടുക്കാറുമുണ്ട്.ചിലപ്പോള്‍ ഒക്കെ അത് വലിയ ഉപകാരം ആയിട്ടുമുണ്ട് ..അങ്ങിനെ ഒരു അവധികാലത്ത് പകലുറക്കം കഴിഞ്ഞു ഉലാത്തുമ്പോള്‍ കുറെ ചെറുപ്പക്കാർ വീട്ടിലേക്കു വന്നു .എല്ലാം പുതു മുഖങ്ങള്‍..ആരെയും അറിയുകപോലുമില്ല
"എന്താണ് കാര്യം "
അവര്‍ ഒരു നോട്ടീസ് എടുത്തു നീട്ടി...ഏതോ വായനശാല വാര്‍ഷികമാണ് ...അതും എന്റെ നാട്ടില്‍ നിന്നും മൂന്നു നാല് കിലോമീറ്റര്‍ അകലെ . ദൂരെയുള്ള  വായനശാലയ്ക്ക്  പിരിവു കൊടുക്കുവാൻ ഞാന്‍ അതൃപ്തി പ്രകടിപിച്ചു ..
"ഇത് വളരെ ദൂരെ അല്ലെ"? ...നിങ്ങൾക്ക്  അവിടെ നാട്ടില്‍ നിന്ന് പിരിച്ചാല്‍ പോരെ ?പോരെങ്കിൽ ഈ നാട്ടില്‍ നല്ല ഒരു വായനശാല ഉണ്ട് ..അതിന്റെ വാര്‍ഷികം പിരിക്കാതെയാണ് നടത്തുന്നത് .."
"ഇതിനു പ്രമുഖര്‍ ഒക്കെ വരുന്നുണ്ട് ...അതുകൊണ്ട് ഗംഭീരമാക്കണം ..നാട്ടില്‍ നിന്ന് മാത്രം പിരിച്ചാല്‍ നടക്കില്ല ...നല്ല പണ ചിലവുണ്ട് ..അതുകൊണ്ടാ ..."

"വല്ല ആള്‍ക്കാരുടെ പണം കൊണ്ടാണോ ഗംഭീരമാക്കേണ്ടത് ....നിങ്ങളുടെ നാട്ടിലെ ജനമല്ലേ നിങ്ങളുടെ  വായനശാല ഉത്സാഹം കാണിച്ചു ഗംഭീരം ആക്കേണ്ടത് ?
ഞാന്‍ അകത്തുപോയി ഒരു നൂറു രൂപ എടുത്തു കൊടുത്തു ...അവര്‍ നിരസിച്ചു കൊണ്ട് പറഞ്ഞു

"ഫോറിനില്‍ നിന്ന് വന്ന നിങ്ങള്‍ നൂറു രൂപ മാത്രമോ ..?ആയിരം എങ്കിലും തരണം ."..എന്നെ പറ്റി നല്ലവണ്ണം അന്വേഷിച്ചാണ് വന്നിരിക്കുന്നത് ..കുറെ സംസാരം കഴിഞ്ഞു ഒടുവില്‍ അമ്പതു കൂടി കൊടുത്തു അവരെ പറഞ്ഞു വിട്ടു.എന്തൊക്കെയോ പിറുപിറുത്തു അവർ പോയി.
ഒന്ന് രണ്ടു വാരം കഴിഞ്ഞു ,ഞാന്‍ ടൌണില്‍ പോയിവരുമ്പോള്‍ എന്റെ ബൈക്ക് തട്ടി ഒരു കുട്ടി വീണു ...ഒന്നും പറ്റിയില്ല ...പക്ഷെ ആള്‍കാര്‍ കൂടി ..കുറ്റം അവന്റെതാണെങ്കിലും എല്ലാവരും എന്റെ തലയില്‍ കയറി .ചിലര്‍ ദേഹോപദ്രവം തുടങി ...നഷ്ട പരിഹാരം ആവശ്യ പെട്ട്  നാട്ടുകാർ ..ഞാന്‍ കുഴങ്ങി ...അപ്പോള്‍ ഒന്ന് രണ്ടു പരിചയമുഖം അവിടെ കണ്ടു...അതെ അന്ന് പിരിവിനു വന്നവര്‍..അപ്പോള്‍ ആണ് ഓര്‍ത്തത്‌ അന്നവര്‍ പറഞ്ഞ സ്ഥലം ആണ്  ഇത് ...ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു ..പക്ഷെ അവര്‍ പരിചയഭാവം കാണിച്ചില്ല ..കൂടാതെ കുട്ടിയുടെ ബന്ധു ക്കളോട് പറഞ്ഞു .

."ഇവന്‍ വിദേശിയാണ്‌ ..നല്ലപൈസ കിട്ടും ..കേസിനൊന്നും പോകാന്‍ മിനകെടില്ല "
സത്യം  ...കേസിന് പോയാല്‍ യാത്ര മുടങ്ങും ..ഞാന്‍ വീണ്ടും കുഴങ്ങി ..

അങ്ങിനെ കുറെ ചര്‍ച്ചകല്‍ നടന്നു ..അവസാനം നാലായിരം  രൂപയ്ക്കു കരാറായി..പക്ഷെ പണം കൊടുത്താലെ വണ്ടി തരൂ ...ആരെയെങ്കിലും  ഒന്നിച്ചു കൂടെ വിട്ടാല്‍  പണം തരാമെന്ന് ഞാനും .അങ്ങിനെ പിരിവുകാരില്‍ ഒരുവന്‍ എന്നോടൊപ്പം വന്നു ,...പോയി കൊണ്ടിരിക്കുമ്പോൾ അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ അസ്വസ്ഥനായി .."അന്ന് നിങ്ങള്‍ ആയിരം തന്നെങ്കില്‍ കൂള്‍ ആയി ഞാന്‍ ഇതില്‍നിന്നു ഊരിതന്നേനെ ...അന്ന് നിങ്ങള്‍ കുറെ ഡയലോഗ് അടിച്ചു വെറും നൂറ്റിഅമ്പതു മാത്രം തന്നു ..അത് കൊണ്ട് നമ്മള്‍ തന്നെ പണി ഒപ്പിച്ചതാണ് ...പകുതിയും വായനശാലയ്ക്ക് തന്നെ കിട്ടും "

ഇതു പോലെയും പിരിവുകാര്‍ ഉണ്ടോ എന്ന് ചോദി ക്കണമെന്നു തോന്നി ...പക്ഷെ ചോദിച്ചില്ല ...കാരണം അവര്‍ വീണ്ടും പണി തന്നാലോ...


കഥ :പ്രമോദ് കുമാര്‍ .കെ.പി
 
 
  

 
 
 




Tuesday, April 17, 2012

ഈ അവധി കാലത്ത്

ഹൈവായില്‍ കൂടി കാര്‍ കുതിച്ചുപായുകയാണ് ..എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി ...വിഷു ഒക്കെയും കെങ്കേമമായി ആഘോഷിച്ചു ..ഇനി യാത്രയാണ് ..എത്ര നാളായി ഈ യാത്ര തുടങ്ങിയിട്ട് ..പഠിത്തം കഴിഞ്ഞു കമ്മ്യൂണിസവും മറ്റും തലയ്ക്കു കയറിയപ്പോള്‍ വീടുകാര്‍ അയാളെ വിട്ടതാണ് പ്രവാസ ലോകത്തേക്ക് ..നാട്ടില്‍ നിന്നാല്‍ വല്ലവന്റെയും കത്തിക്കുള്ളില്‍ ആകുമെന്ന് അവര്‍ ഭയന്ന് ആരുടെയൊക്കെയൊ  കാലുപിടിച്ചു വിസ ഒപ്പിച്ചതാണ്..ആദ്യം ഒക്കെ അയാള്ക്ക് വലിയ ജോലി വിഷമമായിരുന്നു ..പക്ഷെ അയാളിൽ നല്ലൊരു മനുഷ്യനും അധ്വാനിയും  ഉണ്ടായപ്പോള്‍ ജോലി കയറ്റങ്ങള്‍ കിട്ടി ...നാട്ടില്‍ വന്നു രണ്ടു മാസമായി ..ഒരു മാസമേ ലീവ് ഉള്ളു ...ഓരോ കാരണങ്ങള്‍ പറഞ്ഞു വിഷു വരെ നീട്ടി ...നാളെ ജോയിന്‍ ചെയ്യണം ..പുതിയ എം .ഡി ചൂടനാണ്‌ ..ലീവ് കൂട്ടിഎടുത്തത് അയാള്‍ക്ക് ഇഷ്ടപെട്ടില്ല എന്ന് നജീബ് എന്ന ചങ്ങാതി സൂചിപ്പിച്ചിരുന്നു .നാളെ ചെന്നില്ലെങ്കില്‍ ഡിസ്മിസ്സ്‌ ആക്കും എന്ന് അഡ്മിന്‍ ഫിഡയും കമ്പനിയില്‍ നിന്നും വിളിച്ചു പറഞ്ഞു .എല്ലാം  പോയിട്ട് ശരിയാക്കണം ജോലിയൊക്കെ വേഗം ചെയ്യുന്നതിനാല്‍ എം .ഡി തണുക്കും അയാള്‍ക്ക്‌ വീണ്ടും നല്ല മതിപ്പുണ്ടാക്കി കൊടുക്കണം.വൈകിയതിന് എന്തെങ്കിലും കള്ളം  പറയണം.അയാള് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

.ഫ്ലൈറ്റ് രണ്ടു മണിക്കാണ് ..പന്ത്രണ്ട് മണിക്ക് മുന്‍പേ എത്തണം .ഇനിയും സമയമുണ്ട് .അയാള്‍ പുറത്തേക്കു നോക്കിയിരുന്നു ..ഇനി എപ്പോഴാണാവോ അടുത്ത വരവ് ?.വീണ്ടും അയാള്‍ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു.സ്പീഡില്‍ ഹൈവേയിൽ കൂടി ഓടി കൊണ്ടിരുന്ന കാര്‍
 പെട്ടെന്ന് സ്ലോ ആയി ..
എന്താണ് ശശി ?ഡ്രൈവര്‍ കൂട്ട്കാരനാണ്
.


 
'അറിയില്ല ബ്ലോക്ക്‌ ആണ് '..ആക്സിഡന്റ്റ്‌ ആണെന്ന് തോന്നുന്നു. ...ഉള്ളൊന്നു കിടുങ്ങി ..അപകടം അയാൾക്ക്‌ എന്നും ഒരു നടുക്കമാണ് ..പുതിയ ചിന്തകളും പ്രതീക്ഷകളും ആയി വീട് വിട്ടിറങ്ങിയവന്‍ ശവമായോ വികലാംഗനായൊ  തിരിച്ചെത്തുന്ന അവസ്ഥ ...കാര്‍ പതിയെ പോകുന്നു ...അയാള്‍ കണ്ടു ലോറിക്കടിയില്‍ പിടയുന്ന ഒരു ശരീരം ...ജനങ്ങള്‍ കൂടിയിരിക്കുന്നു ആരും ഹെല്പ് ചെയ്യുനില്ല ..ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നു .ചിലര് ഒന്ന് നോക്കി സ്ഥലം വിടുന്നു.....സാക്ഷര കേരളത്തിന്റെ മൂല്യ ച്ചുതിയില്‍ അയാള്‍ക്ക് ലജ്ജ തോന്നി...പെട്ടെന്ന് അയാള്‍ ഡോര്‍ തുറന്നു ചാടിയിറങ്ങി ..കാര്‍ നിർത്തിയത്പൊലുമില്ലായിരുന്നു. ..അയാള്‍ അവിടേക്ക് ഓടി ...ലോറിക്കടിയിൽ നിന്നും അയാളെ വലിച്ചെടുത്തു ..അന്നേരം ആരൊക്കെയോ സഹായിചിരിക്കണം ..
'.ശശി ഹോസ്പിറ്റലിലേക്ക് വിടൂ .'...സംശയത്തോടെ അവന്‍ നോക്കി ...എന്റെ വെപ്രാളം കണ്ടോ എന്തോ അവന്‍ ഒന്നും പറഞ്ഞില്ല ...ആരെങ്കിലും കൂടെ കയറാന്‍ പറഞ്ഞെങ്കിലും ആരും കയറിയില്ല ..എല്ലാവര്ക്കും നിയമത്തെ പേടി ..അതിന്റെ നൂലാമാലകളെ .....

അഡ്മിറ്റ്‌ ചെയ്യാന്‍ വേറെയും നൂലാമാലകള്‍ ...ഒക്കെ പെട്ടെന്ന് ചെയ്തുതീർത്തു .പക്ഷെ ഡോക്ടർ എത്തും മുൻപേ അയാള്‍ ഈ ലോകം വിട്ടു പോയിരുന്നു..കുറച്ചുകൂടി നേരത്തെ വന്നിരുനെങ്ങില്‍ അയാളെ രക്ഷിക്കാമായിരുന്നു ..ഡോക്ടർ പറഞു ,,,ചോര കുറെ വാര്‍ന്നു പോയി .അതാ കാരണം ....അയാം വെരി സോറി ....
 കണ്ണീരോടെ ..പോകാനൊരുങ്ങിയപ്പോള്‍ അവര്‍ തടഞ്ഞു ..അങ്ങിനെ പോകാനാവില്ല കുറെ ഫൊർമാലിറ്റീസ് ഉണ്ട് ..ഇപ്പോള്‍ അങ്ങിന ഒന്നും ഇല്ലെന്നു ശശി വാദിച്ചു ..ഗവണ്മെന്റ് പുതിയ നിയമം കൊണ്ടുവന്നെന്നും .അതൊക്കെ പോലീസുകാർ പറയുമെന്നും കാര്യത്തോടടുക്കുമ്പോള്‍ അവര്‍ മുഖം മാറ്റുമെന്നും ഡോക്ടർ തിരിച്ചു പറഞ്ഞു ...ഗള്‍ഫിലേക്ക് പോകേണ്ടാവനാണ്  ,ഇന്ന് അവസാന ദിവസമാണെന്നും ഒരു സഹായം ചെയ്തതാന്നും ഒക്കെ പറഞ്ഞെങ്കിലും അവര്‍ വിട്ടില്ല  പോലിസ്  വന്നു ...കാര്യങ്ങള്‍ പറഞ്ഞു ..ചോദ്യങ്ങള്‍ ആരംഭിച്ചു ..സത്യം പറഞ്ഞെങ്കിലും വീണ്ടും വീണ്ടും പിന്നെയും നൂലാമാലകള്‍ ..സമയം പോയികൊണ്ടിരുന്നു ...അവസാനം ഉന്നത അധികാരി വന്നു ..അയാളുടെ കുറെ ചോദ്യങ്ങള്‍ ......

കരഞ്ഞു വിളിച്ചുവന്നവര്‍ അയാളുടെ ബന്ധുക്കൾ  ആവാം ...ചിലര്‍ വന്നു അയാളുടെ ചുമലിൽ തട്ടി , ഒരു  സ്ത്രീ വന്നു അടുത്തു നിന്നു..കണ്ണീര്‍ തൂവുന്ന അവരുടെ മുഖം എന്തോ പറയണമെന്ന് തോന്നിച്ചു .അവരിൽ ഒളിഞ്ഞു കിടന്ന നന്ദി വാചകം അയാൾ മനസ്സിലാക്കി .അവർ കൈകൂപ്പി മടങ്ങിപോയി .അമ്മയോ സഹോദരിയോആവാം 

എല്ലാം കഴിഞ്ഞു ഹോസ്പിറ്റലില്‍ നിന്നും പോരുമ്പോള്‍ സന്ധ്യയായി ...നഷ്ട്ടപെട്ട ജോലി ,ഇല്ലാതാവുന്ന ആഡംബര  ജീവിതം,മുടങ്ങുന്ന ശമ്പളം  ഒന്നും അയാളെ വിഷമിപ്പിച്ചില്ല കുറച്ചുകൂടി നേരത്തെ അയാളെ ആരെങ്കിലും  ആശുപത്രിയില്‍ എത്തിച്ചുവെങ്കിൽ ? ...അത് മാത്രം ആയിരുന്നു അയാള്‍ അപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത് ...നമ്മുടെ നാട്ടിന്റെ ഈ ദുരവസ്ഥയെ കുറിച്ചോര്‍ത്തു അയാള്‍ വേദനിച്ചു...എന്ത് കൊണ്ട് നമ്മുടെ നാട് മാത്രം ഒരിക്കലും നന്നാവില്ലെന്നത് അയാള്‍ക്ക്‌ മനസ്സിലായി ..ഗാന്ധിസമോ ,കമ്മ്യൂണിസവും ലെനിനിസമോ അല്ല അനുകമ്പയും സഹാനുഭൂതിയും മാത്രമാണ് മനുഷ്യനില്‍ കുത്തിവേക്കെണ്ടാതെന്നും അയാള്‍ക്ക്‌ മനസ്സിലായി..ഒപ്പംപലപ്പോഴും  മനുഷ്യന്  ഉപകാരമില്ലാത്ത നമ്മുടെ നിയമത്തിനോട് അയാള്‍ക്ക് വെറുപ്പ്‌ തോന്നി.

കഥ :പ്രമോദ് കുമാര്‍ .കെ.പി


Tuesday, April 10, 2012

സദാചാരപോലീസ്




രാവിന്‍റെ ഇരുള്‍ പറ്റി അയാള്‍ നടന്നു ...ആമിന ഉറങ്ങിയിരിക്കുമോ ?ഉറങ്ങിയാല്‍ ചിലപ്പോള്‍ അവള്‍ വാതില്‍ തുറക്കില്ല .ഇപ്പോള്‍ പണ്ടത്തെ പോലെയല്ല ..പലതും പേടിക്കെണ്ടിയിരിക്കുന്നു ..ഭര്‍ത്താവു ഉപേക്ഷിച്ചു പോയ ആമിനയെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം.അവളുടെ കൊച്ചിന്റെ സ്ഥിതിയും കൂടി കണക്കിലെടെത്തു ആവാവുന്ന രീതിയില്‍ സഹായിച്ചുകൊണ്ടിരുന്നു ,കുടുംബം ഇല്ലാത്ത എനിക്ക് എന്തിനു അധികം പണം ?അത് ഇതുപോലത്തെ പാവങ്ങളെ സഹായിക്കാനുള്ളതാണെന്ന് വിശ്വസിച്ചു .അങ്ങിനെയാണ് ആമിനയെ കുറിച്ചറിയുന്നത് ..ആദ്യം കൊച്ചിന് ബിസ്ക്കറ്റും മറ്റും വാങ്ങി കൊടുത്തു ചെറിയരീതിയില്‍ സഹായിച്ചു ..പിന്നെ വീട്ടിലും സഹായം തുടങ്ങി .പിന്നെ എപ്പോഴോ ബന്ധം അരുതാത്ത രീതിയിലേക്ക് വഴിമാറി ..ആരും അറിയാതെയായിരുന്നു...അതുകൊണ്ട് രാത്രിയില്‍ മാത്രമായി കൂടികാഴ്ച.പണമെല്ലാം അവളുടെ കുടുംബത്തിന് വേണ്ടി മാത്രം ചിലവാക്കി .ചിലപ്പോഴൊക്കെ അവള്‍ അമിത സ്വാതന്ത്രം എടുക്കുന്നുണ്ടോ എന്നും തോന്നിപോയി ..ഈ അടുത്തായി എന്തോ ഒരു രസകുറവും തോന്നിത്തുടങ്ങിയോ അവള്‍ക്കു? എല്ലാം തോന്നലായിരിക്കും ..അയാള്‍ ഓരോന്നും ചിന്തിച്ചു ആമിനയുടെ വീട്ടിലെത്തി ...വിളക്ക് ഒന്നും കത്തികിടക്കുന്നില്ല ..അവൾ ഉറങ്ങിയിരിക്കുമോ?
ഏതായാലും ഒന്ന് വിളിച്ചു നോക്കാം ..അയാള്‍ പതുക്കെ കിടപ്പുമുറിയുടെ ജനലിലൂടെ അകത്തേക്ക് നോക്കി ..ചെറിയ നിലാവെളിച്ചത്തില്‍ കണ്ടത് അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല...ആമിനയോടൊപ്പം കിടക്കയില്‍ നാട്ടിലെ അറിയപെടുന്ന ഒരാള്‍ ...തകര്‍ന്ന മനസ്സോടെ അയാള്‍ തിരിച്ചുനടക്കാന്‍ ഒരുങ്ങവെ ഇരുളില്‍ നിന്നും കുറേപേര്‍ ചാടി അയാളുടെ മുന്‍പില്‍   നിന്നു....ശബ്ദം കേട്ട് അകത്തു ആമിനയോടൊപ്പം രമിച്ചവനും അവര്‍ക്കൊപ്പം കൂടി...എല്ലായിടത്തും ലൈറ്റ് തെളിഞ്ഞു ...ഒച്ചപ്പാടായി ..ചുറ്റുനിന്നും ആൾകാർ ഓടി കൂടി ..പിന്നെ അവരുടെ ആക്രോശങ്ങള്‍ ,ചോദ്യം ചെയ്യലുകള്‍ ,പീഡനങ്ങള്‍ .....അടിയും ഇടിയും കൊണ്ട് നിലത്ത് കിടന്നു ജീവനുവേണ്ടി യാചിക്കുമ്പോള്‍ അയാള്‍ക്ക് കുറേകാലമായി മനസ്സിലിട്ടു കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരംകിട്ടി ...എങ്ങിനെയാണ് സദാചാര പോലിസുമാര്‍ ഉണ്ടാവുന്നതെന്ന്  ‌...പിന്നെ പിന്നെ അയാളുടെ ബോധം മറഞ്ഞു

കഥ ; പ്രമോദ്‌  കുമാര്‍ .കെ .പി

വിഷുകണി



നാളെ വിഷുവാണ് ..എല്ലാ വര്‍ഷവും നല്ലവണ്ണം ആഘോഷിക്കാറുണ്ട്  ..പക്ഷെ ഇത്തവണ എന്താണ് ചെയ്യുക ..ജോലിക്കിടയില്‍ പറ്റിയ അപകടം കുറേക്കാലം കിടക്കയിലാക്കി...അതോടൊപ്പം കുറെയേറെ പണവും ചികിത്സക്ക് പോയി...കുറച്ചൊക്കെ കൂട്ടിവെച്ചതു കൂടാതെ ചികില്‍സയ്ക്കായി  അവളുടെ ഉള്ള സ്വര്‍ണവും കൂടി  വില്‍ക്കേണ്ടിവന്നു.
അപകടത്തിനുശേഷം ജോലിക്ക് പോയിതുടങ്ങിയില്ല ...കുറച്ചുകാലം കൂടി വിശ്രമം ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്...കൂലി പണിക്കാരന്‍ വീണുപോയാല്‍ ആര് നോക്കും .അവന്‍ അന്നന്ന് ഉണ്ടാക്കുനത് കൊണ്ട് ആഹാരം കഴിക്കണം ഭാവിയിലേക്ക് മിച്ചം പിടിക്കണം ,പലപ്പോളും കഴിയാറില്ല ..ഇപ്പോള്‍ ശരീരത്തിന് കാര്യമായ പ്രശ്നം ഇല്ലെങ്കിലും  ചിലസമയത്തു ദേഹം വേദനിക്കാറുണ്ട്.അപ്പോള്‍ കിടക്ക തന്നെ ശരണം ..അവള്‍ ഇപ്പോള്‍ ജോലിക്ക് പോകുന്നതുകൊണ്ട് ആഹാര കാര്യങ്ങള്‍ നടന്നു പോകുന്നു എന്നുമാത്രം.അയാള്‍ ഒന്ന് നെടുവീര്‍പ്പിട്ടു.

.ഇന്നലെ തൊട്ടു  ബാബുകുട്ടന്‍  പിണക്കത്തിലാണ്..അവനുമാത്രം പുത്തന്‍ ഉടുപ്പില്ല ...അവന്റെ വീട്ടില്‍ മാത്രം  പടക്കങ്ങള്‍ വാങ്ങുനില്ല ,പൊട്ടിക്കുനില്ല ...അങ്ങിനെ പലതും ..അഞ്ചാം ക്ലാസ്സിലെത്തിയ  അവനു പ്രാരാബ്ധങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെ മനസ്സിലാകും ...അയാള്‍ മെല്ലെ പുറത്തിറങ്ങി..ഇന്ന് എന്തെങ്ങിലും ജോലി  ചെയ്തു കുറച്ചു പണം സബാധിക്കണം ...കുട്ടന് ഉടുപ്പും പടക്കവും വാങ്ങണം ...കടം വാങ്ങിയത് കുറെ കൊടുക്കാനുണ്ട് .അതുകൊണ്ട് ആരോട് ചോദിയ്ക്കാന്‍ പറ്റും ?അതുകൊണ്ട് പണിയെടുതുതന്നെ പണം ഉണ്ടാക്കണം.

ആദ്യം ബസ്‌ സ്റ്റാന്റ് .പിന്നെ മാര്‍ക്കറ്റ് .വിഷു ആയതിനാല്‍ ജോലിക്കാര്‍ കുറവായിരുന്നു .പലരും വിഷു ആഘോഷിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുവാന്‍ പോയിരിക്കുന്നു...വേഗം വേഗം എല്ലാം ചെയ്തു ,കഴിയുന്ന വേഗം  പണം ഉണ്ടാക്കുകയായിരുന്നു ലക്‌ഷ്യം ..അല്ലെങ്കില്‍  കുഴയും..ശരീരത്തില്‍നിന്നും ഇടയ്ക്കു ഇടയ്ക്ക് മുന്നറിയിപ്പുണ്ടായി ..അതൊന്നും അയാള്‍ വകവെച്ചില്ല ..എങ്ങിനെയെങ്കിലും കുറച്ചു പണം ഉണ്ടാക്കുക അതുമാത്രമായിരുന്നു മനസ്സില്‍..അതിനുവേണ്ടി ആവുന്നത്ര പരിശ്രമിച്ചു.
..

സാധരനക്കാരന്റെ പ്രശ്നം ആര്‍ക്കും മനസ്സിലാവില്ല ..അഞ്ചാം മന്ത്രിയും പാര്‍ട്ടി കോണ്‍ഗ്രസ്സും ഐ പി എല്ലും എല്ലാവരുടെയും നാക്കിലുണ്ടാവും  ...പക്ഷെ പച്ചകറി വില വിലകയറ്റം , മറ്റു നിത്യോപയോഗ സാധനത്തിന്റെ വിലകയറ്റം ,കച്ചവടക്കാരുടെ പല കൊള്ള എന്നിവ ആര്‍ക്കും പ്രശ്നംഅല്ല ..കൂലി അധികം ചോദിച്ചാല്‍ എല്ലാവര്ക്കും ഹാളിളകും .സമൂഹത്തിന്റെ  ഇത്തരം വിരോധാഭാസത്തില്‍ അയാള്‍ക്ക്‌ വിഷമം തോന്നി ..അവരുടെ വേണ്ടാത്ത കാര്യങ്ങളില്‍ മാത്രമുള്ള  കൊഞ്ഞനം കാട്ടലുകളില്‍ വെറുപ്പ്‌ പ്രകടിപ്പിച്ചു അയ്യാള്‍  ജോലി തുടര്‍ന്ന് കൊണ്ടിരുന്നു.

.
അയാള്‍ വളരെ  വൈകിയാണ് വീട്ടിലെത്തിയത്...കൈയ്യില്‍ ഉടുപ്പും പടക്കങ്ങളും അടുക്കളയിലേക്കുള്ള സാധനങ്ങളും  ഉണ്ടായിരുന്നു ..കുട്ടന്‍ ഉറക്കം പിടിച്ചിരുന്നു .മുഖം കനപ്പിച്ചു അവള്‍ ഉമ്മറത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു...അയാളെ കാണാതെ വേവലാതി പൂണ്ടു നില്‍ക്കുകയായിരുന്നു അവള്‍ ...

.ഭാര്യ ചോദ്യം ചെയ്യല്‍ ആരംഭിച്ചു ...കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പി കൊണ്ട് കെട്ടിപിടിച്ചു ..ഉറക്കത്തില്‍നിന്നു കുട്ടനെ വിളിച്ചു ഉടുപ്പും പടക്കവും കൊടുത്തു ...അവന്റെ കണ്ണിലെ അപ്പോള്‍  വിടര്‍ന്ന  പ്രകാശം അയാളുടെ ദേഹത്തുനിന്നും അരിച്ചരിച്ചു നടന്ന വേദനകളെ  അപ്പാടെ വിഴുങ്ങി കളഞ്ഞു..ഒരു നല്ല വിഷുകണി കണ്ട ആഹ്ലാദം അയാളില്‍ നിറഞ്ഞു .പെട്ടെന്ന് പുറത്തേക്കു ചാടിയ വിതുമ്പല്‍ അയാള്‍ പിടിച്ചു നിര്‍ത്തി എങ്കിലും കണ്ണുനീര്‍ ഒളിപ്പിക്കുവാന്‍ അയാള്‍ നന്നേ പാടുപെട്ടു ..



കഥ : പ്രമോദ് കുമാര്‍ .കെ.പി


























.


..










Monday, April 9, 2012

ആത്മഹത്യ



എന്തിനു ജീവിക്കണം ?കുറച്ചുനാളായി അലട്ടുന്ന പ്രശ്നമാണ്. പഠിച്ചു വലിയവന്‍ ആകണം എന്ന മോഹം സാധിച്ചുവെങ്കിലും ജോലി എന്നും പ്രയാസമുള്ളതായിരുന്നു ..ജോലി അല്ലായിരുന്നു പ്രശ്നം ...ഒന്നിച്ചു ജോലി ചെയ്യുന്നവരായിരുന്നു...അങ്ങിനെ അവരുടെ ശ്രമഫലമായി ഒരുദിവസം കമ്പനിക്ക്‌ പുറത്തായി ...പിന്നെ കുറെ കമ്പനിയില്‍ പോയെങ്കിലും ഒന്നിലും  കൂടുതല്‍ കാലം നിന്നില്ല...എന്റെതാണോ അതോ സമൂഹത്തിന്റെതാണോ പ്രശ്നം എന്ന് മനസ്സിലാക്കാനും പറ്റിയില്ല .പിന്നെ മടിയായി .കയ്യില്‍ കുറച്ചു പണം ഉള്ളതിനാല്‍ ...വീട്ടില്‍ തന്നെയായി ....കുറച്ചുകാലം വീട്ട് കാര്‍ സഹിച്ചു ..പിന്നെ അവര്‍ പ്രതികരിച്ചു തുടങ്ങി ...കുത്തുവാക്കുകള്‍ വന്നുതുടങ്ങി ...കുറച്ചു കാലം പിടിച്ചു നിന്നെങ്കിലും ,അവിടെ നില്‍ക്കുന്നത് ശരിയല്ലെന്ന്  തോന്നി ...ഉള്ള സമ്പാദ്യം എടുത്തു വീട് വിട്ടു ...ആരോടും ഒന്നും പറയാതെ അന്യനാട്ടിലേക്ക് ....


അവിടെയുള്ള ചങ്ങാതിയെയായിരുന്നു ലക്‌ഷ്യം...വളരെ പണിപെട്ട് അവനെ കണ്ടുമുട്ടി ...അവനും എന്നെ പോലെ പല പ്രശ്നങ്ങള്‍ കൊണ്ട് ഉഴലുകയായിരുന്നു ...അവന്റെയും ,എന്റെയും  കയ്യിലെ പണം ഉപയോഗിച്ച് അവിടെ ചെറിയ തോതില്‍ ബിസിനസ്‌ ആരംഭിച്ചു ...ആദ്യം വിഷമമായിരുനെങ്ങിലും പിന്നെ നല്ല മുന്നേറ്റമായി ...പണം വന്നു തുടങ്ങി .പുതിയ ബിസിനെസ്സിനു ലോണും അപേഷിച്ച് കാത്തിരുന്നു .ഇതിനിടെ കൂട്ടുകാരന്‍ മുങ്ങി ....സേട്ടുവില്‍  നിന്ന് അവന്‍ കമ്പനിയുടെ പേരില്‍ ഭീമമായ തുക വാങ്ങിയിരുന്നു ...ഒരു സുപ്രഭാതത്തില്‍ കുറച്ചു ഗുണ്ടകള്‍ വന്നു ചില പേപ്പറില്‍ ഒപ്പിടിവിച്ചു കമ്പനി പിടിച്ചെടുത്തു ...പിന്നെദാരിദ്ര്യമായിരുന്നു ...എവിടെനിന്നും പണം കിട്ടിയില്ല ..മുന്‍പേ സഹായിച്ചവര്‍ പോലും വരുമാനമില്ലതവനാനെന്നു കണ്ടു കൈമലര്‍ത്തി.എങ്ങിനെയെങ്കിലും കേസ് നടത്തുവാന്‍ ഒരുങ്ങിയപ്പോള്‍ സേട്ട്‌വിന്റെ ഗുണ്ടകള്‍ വന്നു ദേഹോപദ്രവം ചെയ്തു ...മുന്‍പ് ബോസ്സ് ആയതിന്നാല്‍ ജോലിതരാന്‍ പലരും വിമുഖത കാട്ടി ..വാടക ചോദിച്ചു ഹൌസ് ഓണര്‍ ബുദ്ധിമുട്ടിച്ചു തുടങ്ങി അല്ലെങ്ങില്‍ ഒഴിയുവാന്‍ പറഞ്ഞു   .പട്ടിണി കൂട്ടിനു വന്നുതുടങ്ങി ...ആത്മാഭിമാനം കുറെ കാര്യങ്ങളില്‍ തടസ്സമായി...നാട്ടിലേക്ക് മടങ്ങുവാന്‍ തോന്നിയില്ല ...അല്ലെങ്ങില്‍ ആര് കാത്തിരിക്കുന്നു ?എപ്പോഴും എടുത്തുവളര്‍ത്തിയ കണക്ക് പറയുന്ന അമ്മാമന്റെ അടുത്തേക്കോ ...?ഒരേ ഒരു വഴിമാത്രം മനസ്സില്‍ തെളിഞ്ഞു

ആത്മഹത്യ....ആര്‍ക്കും പ്രശ്നമില്ലാതെ ഒരു ഒളിച്ചോടല്‍ ...കയറില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു .. കയറിന്റെ വില എന്റെ പോക്കറ്റില്‍ ഒതുങ്ങില്ലെന്നു മനസിലായി...പിന്നെ വിഷം വാങ്ങാമെന്നു വിചാരിച്ചപ്പോള്‍ അതിനു ആരുടെയൊക്കെയോ ലെറ്റര്‍ വേണം പോലും ...ഏതായാലും കിണറ്റില്‍ ചാടി...വേനല്‍ കാലത്ത് വെള്ളമില്ലാതെ വറ്റിയ കിണറില്‍ നിന്ന് പരിക്ക് പറ്റിയ ദേഹവുമായി കയറുവാന്‍ രാത്രിവരെ കാത്തിരിക്കേണ്ടിവന്നു ...കുറെ ശ്രമിച്ചു കരപറ്റിയപ്പോലെക്കും സൂര്യനുദിച്ചു .ആരും കാണാതെ റോഡിലേക്കിറങ്ങി ...ചിലവില്ലാതെ മരിക്കുവാന്‍ ഏറ്റവും നല്ലത് തീവണ്ടിക്കു തലവെക്കുന്നതാണെന്ന് എന്തെ മുന്‍പേ തോന്നിയില്ലെന്നു കരുതി  റെയില്‍ പാളത്തിലേക്ക് കുതിച്ചു .ഒന്ന് രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഒരു വണ്ടിപോലും വന്നില്ല ..അതിലെ പോയ യാത്രകാരന്‍ പറഞ്ഞറിഞ്ഞു ,ഇന്ന് യുവജന സംഘടന ചാര്‍ജ് വര്‍ദ്ധനവിനെതിരെ റെയില്‍ തടയുകയാണ് പോലും വൈകുന്നേരം ആറു മണിവരെ ....ഇനി ആറുമണിക്ക് ശേഷം വന്നു മരിക്കാം .....

അയാള്‍ റോഡിലേക്ക് കയറി ..എന്തോ കണ്ടു അയാള്‍  പെട്ടെന്ന് അവിടെ നിന്നുപോയി...അയാള്‍ വീണ്ടും നോക്കി ...വിശ്വസിക്കാനായില്ല ...ആയിരം രൂപയുടെ ഒരു നോട്ട് .ഗാന്ധി അപ്പൂപ്പന്‍ തന്നെ നോക്കി ചിരിക്കുന്നു ...ആരോടോ കളഞ്ഞു പോയതാണ് ...ചുറ്റുപാടും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ്‌ വരുത്തി അയ്യാള്‍ ആ നോട്ട് കയ്യിലെടുത്തു ...അയാള്‍ക്ക് പെട്ടെന്ന് അതൊരു ഉണ്മെഷമായി ..ഇനി ഈ പണം തീര്‍ന്നിട്ടു മാത്രം മരണം എന്നയാള്‍ തീരുമാനിച്ചു ..സന്തോഷത്തോടെ ഹോട്ടല്‍ ലക്ഷ്യമാക്കി  റോഡ്‌ ക്രോസ് ചെയ്ത അയാളെ സ്പീഡില്‍ വന്ന ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചു ...ചോര ചീറ്റി ശരീരം പിടക്കുംപോഴും ചുരുട്ടിവെച്ച അയാളുടെ വലതുകൈയ്യില്‍ ആ ആയിരം രൂപ യുടെ നോട്ടുണ്ടായിരുന്നു ....രക്തത്തില്‍ കുതിര്‍ന്നു .......


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി

Wednesday, April 4, 2012

ഞാന്‍ എന്തു പിഴച്ചു ?




`വളരെ സന്തോഷത്തിലാണ് അയാള്‍ അവിടേക്ക് പുറപെട്ടത്  ..ഗ്രാമീണ സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ആ ഗ്രാമത്തെ കുറിച്ച് നിരവധി തവണ കേട്ടിട്ടുണ്ട് ...പല പഞ്ചായത്ത് ഓഫീസില്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് ...പക്ഷെ അതൊക്കെ നാടിനെ ചുറ്റിപറ്റി തന്നെ ആയിരുന്നു ..ഇപ്പോഴാണ് ഇത്ര ദൂരത്തേക്ക് സ്ഥല മാറ്റം  കിട്ടുന്നത് ..കിട്ടിയതല്ല എന്നറിയാം ...ഒരു  പക്ഷെ പനിഷ്മെന്റ്റ്‌ തന്നെയെന്നും പറയാം ...രാഷ്ട്രീയകാരെ കൂടി അനുസരിച്ച് ജോലി ചെയ്യാം .പക്ഷെ അതു അന്യായമായി ചെയ്യണമെന്നു പറഞ്ഞാല്‍ ? ഈ ഫിറോസ് അതു അനുവദിക്കില്ല ..ഉമ്മക്ക് ആധിയായിരുന്നു ...ഇത്ര ദൂരത്തേക്ക് ...ഉമ്മക്ക് എല്ലാം ദൂരമാണ് ...നമ്മുടെ പഞ്ചായത്ത്‌ വിട്ടാല്‍ ഉമ്മാക്ക് അത് വേറെ രാജ്യമാണ് ...അത് കൊണ്ടാണ് നാല്ല കുറെ ഓഫര്‍ വന്നിട്ടും പഞ്ചായത്തില്‍ തന്നെ കൂടെണ്ടിവന്നത് ..ഈ നൂറ്റാണ്ടില്‍ കഷ്ട്ടിച്ചു പത്തു മണിക്കൂര്‍ പോലും വേണ്ട വീട്ടില്‍ തിരിചെത്താന്‍ ..അടുത്ത പട്ടണത്തില്‍ തന്നെ എത്താന്‍ അത്രയും വേണ്ട ..പിന്നെ എന്റെ ഹൈറേഞ്ച് എത്തി പെടാനാണ് സമയം കൂടുതല്‍ വേണ്ടത് ..എന്തായാലും രണ്ടു ആഴ്ച കൂടുമ്പോഴോ  മാസത്തിലോ ഉമ്മയെ കാണാന്‍ പോകണം...ഒന്നിച്ചു കൊണ്ടുവരാമെന്ന് വിചാരിച്ചാലും  ഉമ്മ വീടുവിട്ടു എങ്ങോട്ടും വരില്ല ..കുടുംബത്തിലെ ആവശ്യങ്ങള്‍ക്ക് ബന്ധു വീട്ടില്‍ പോകുന്നതുതന്നെ വിരളം ..അയാള്‍ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു ...

പട്ടണത്തില്‍ നിന്ന് പിന്നെയും യാത്ര ഉണ്ടായിരുന്നു ...ഓഫീസില്‍ എത്തുമ്പോഴേക്കും ഉച്ചപതിനൊന്നായി  ..ജോയിന്‍ നാളെ ചെയ്യാം എന്ന് പറഞ്ഞിട്ടും  ഓഫീസര്‍ അന്നുതന്നെ ജോയിന്‍ ചെയ്യിപ്പിച്ചു ..വെറുതെ ലീവ് കളയണ്ട എന്നുപറഞ്ഞു ..വേറെ നാല് പേര്‍ കൂടിയുണ്ടായിരുന്നു ...എല്ലാവരും ജസ്റ്റ്‌ ഒന്ന് പരിചയപെട്ട് അവരുടെ ജോലി ആരംഭിച്ചു ...എന്തെ ഇവര്‍ ഒക്കെ ഇങ്ങിനെ  ?ആര്‍ക്കും എന്നോട് ഒരു താല്പര്യ മില്ലാത്തത് പോലെ ...ഉച്ചക്ക് ഊണിനു പോകുമ്പോഴും  ആരും ഒന്നിച്ചു  കൂട്ടിയില്ല .എന്തിനു സംസാരിച്ചുപോലുമില്ല ..കവലയില്‍ പോയി ചായകടയില്‍ നിന്ന് ഊണ് കഴിച്ചു ..അപരിചിതനെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു


നിങ്ങളെ മുന്‍പ് കണ്ടിട്ടില്ലല്ലോ ഈ ഭാഗത്ത്‌ ..
ഞാന്‍ പുതുതായി പഞ്ചായത്ത്‌ ഓഫീസില്‍ ജോയിന്‍ ചെയ്തതാണ്...
എവിടെയാ സാറിന്റെ  സ്ഥാലം ?
സ്ഥലം പറഞ്ഞു ...ഓ ദൂരെയാണ് അല്ലെ ?...അപ്പോള്‍ താമസമൊക്കെ  എവിടെയാ?...തേടിയ വള്ളി കാലില്‍ ചുറ്റിയതുപോലെ ...അതിനെ കുറിച്ച് ചോദിക്കുവാനിരുന്നതായിരുന്നു ..ആ നിഷ്കളങ്കനായ ഗ്രാമീണന്‍ അത് ഇങ്ങോട്ടേക്ക് ചോദിച്ചിരിക്കുന്നു ..

അത് നോക്കണം ..ചേട്ടന്റെ പരിചയത്തിലുണ്ടോ?
ങ്ഹാ ...നോക്കട്ടെ ...വൈകുന്നേരം പറയാം ..ഈ വഴി വന്നാല്‍ മതി ...
പേര് പറഞ്ഞില്ല ...
ഫിറോസ്‌..
നിങ്ങള്‍ മുസ്ലിമാ ?
അയാള്‍ക്ക്  പെട്ടെന്ന് ഉത്സാഹം പോയപോലെ ...ഓ ..ഇപ്പോള്‍ ആണ് ഓര്‍ത്തത്‌ ..അത് ഇന്നലെ  കൊടുത്തുപോയി ...നിങ്ങള്‍ വൈകുനേരം വരണമെന്നില്ല ..
അയാള്‍ വേറെ ഏതോ തിരക്കിലായതുപോലെ തോന്നിപിച്ചു ..തിരിച്ചു ഓഫീസില്‍ ചെന്നപ്പോള്‍ രാവിലെ കാണാത്ത ഒരാള്‍ കൂടി യിരിക്കുന്നത് കണ്ടു .ഒന്ന് ചിരിച്ചു ..അയാളും ചിരിച്ചുകൊണ്ട്  അടുത്തുവന്നു

ഞാന്‍ ബാബു ..ഇവിടുത്തെ ക്ലാര്‍ക്ക് ആണ് ..അയാള്‍ പെട്ടെന്ന് അടുത്തു...കുശലങ്ങള്‍ പറഞ്ഞു ..കൂട്ടത്തില്‍ ചായ കടയിലെ അനുഭവങ്ങള്‍ അയാള്‍ ബാബുവിനോട് പറഞ്ഞു ...അയാള്‍ പൊട്ടിച്ചിരിച്ചു ...പിന്നെ പറഞ്ഞു

നിങ്ങള്‍ അന്യരായ  മുസ്ലിംകള്‍ക്ക് ഈ നാട്ടില്‍ വീട് കിട്ടില്ല ...കാരണമെന്തെന്നോ ...ഇവിടുത്തെ ജനസമ്മതനായ ഒരു മുസ്ലിം ഡോക്ടറെ കഴിഞ്ഞ മാസമാണ് തീവ്രവാദത്തിന്റെ പേരില്‍ പോലീസ് കൊണ്ടുപോയത് ..അയാളും ദൂരെ എതോയിടത്തു നിന്ന് വന്നു ഇവിടെ ക്ലിനിക് ആരംഭിച്ചതാണ് ..നല്ല കൈപുണ്യം  ഉള്ള ആളായിരുന്നു ...വേഗം ആള്‍ക്കാരെ കൈയ്യില്‍ എടുത്തു ..പക്ഷെ അയാളുടെ ഉദേശ്യം വേറെയായിരുന്നു ...പിടിക്കപെട്ട വേറെയാരോ ആ ഡോക്ടര്‍ ആണ്  അവരുടെ ബ്രെയിന്‍ എന്ന് വെളിപെടുത്തി...പിന്നെ പോലീസ് പൊക്കി ...അയാള്‍ക്ക്‌ താമസം സൌകര്യപെടുത്തിയ കുഞ്ഞിരാമേട്ടനും കുറച്ചു ദിവസം പോലീസ് ക്യാമ്പില്‍ ആയിരുന്നു...കുറച്ചുനാള്‍ ജയിലിലും .ഇപ്പോഴും  അവര് വിളിക്കുമ്പോള്‍ ചെല്ലണം ..ജീവിതം കോഞ്ഞാട്ടയായി..

അതിനു ഞാന്‍ ഗവണ്മെന്റ് സര്‍വന്റ് അല്ലെ ?എന്റെ റെകോര്‍ഡ് ഒക്കെ ഉണ്ടാവില്ലേ ?അങ്ങിനെ തീവ്രവാദിയായി ഉള്ള ഒരാള്‍ക്ക്‌ പഞ്ചായത്തിലേക്ക് വന്നു ജോലി ചെയ്യാന്‍ പറ്റുമോ ?

അതൊക്കെ നമ്മള്‍ക്ക് ....പാവം ഗ്രാമീണര്‍ക്ക് അതൊന്നും അറിയില്ല .അവര്‍ക്ക് ഇപ്പോള്‍ മുസ്ലിംകള്‍ ഒക്കെ തീവ്രവാദികള്‍ ആണ് ...രാജ്യത്തെ ഒറ്റുന്നവര്‍....നല്ല മനസ്സുകാരായ അവര്‍ക്ക് കാപട്യം ഒന്നും അറിയില്ല.അവര്‍ ഒരിക്കല്‍ ജീവിതത്തിലേക്ക് വന്ന മാരണങ്ങള്‍ പിന്നെ എപ്പോഴും തടുക്കും ..അവര്‍ക്ക് എല്ലാത്തിനെയും പേടിയാണ് ..പ്രതേകിച്ചു പോലീസിനെ.ഒരിക്കല്‍ പിടിച്ചാല്‍ ജീവിതം പോയി എന്ന് കരുതുന്നവരാണ് അധികവും  ..അത് കൊണ്ട് ഇന്ന് നിങ്ങള്‍ ഓഫീസില്‍ തന്നെ തങ്ങുക ...നമുക്ക് വേറെ വഴി നോക്കാം ..

അഞ്ചു മണിയോടെ എല്ലാവരും പോയി ...സുന്ദരമായ ആ ഗ്രാമം വിരൂപ്‌മായി അയാള്‍ക്ക്‌ തോന്നി തുടങ്ങി...ഒപ്പം ന്യുനപക്ഷം ചെയ്യുന്ന പ്രവര്‍ത്തി ഒരു മതത്തെ മുഴുവന്‍ കുറ്റ്കാരായി കാണുന്ന സമൂഹത്തോടും അയാള്‍ക്ക്‌ വെറുപ്പ്‌ തോന്നിത്തുടങ്ങി ....മതഭ്രാന്തന്‍മാരായ മുസ്ലിംങ്ങളെ പച്ചക്ക് ചുട്ടു കൊല്ലാനും അയാള്‍ക്ക്‌ അപ്പോള്‍ തോന്നി ..


കഥ :പ്രമോദ്കുമാര്‍.കെ.പി



Sunday, April 1, 2012

പ്രഭാതസവാരി


നാളെ വെളുപ്പിനെ എഴുനേറ്റു ഓടണം അല്ലെങ്കില്‍ നടക്കണം ...ഡോക്ടറെ വന്നു കണ്ടത് നന്നായി .കൊഴുപോക്കെ വന്നടിഞ്ഞു ശരീരം പണ്ടത്തെപോലെ പല കാര്യത്തിനും വഴങ്ങുനില്ല ..എപ്പോഴും ഓരോരോ അസ്വസ്ഥതകല്‍ ...ജോലിക്ക് പോകുന്നു വരുന്നു എന്നല്ലാതെ കലോറി കത്തിക്കാന്‍ മറ്റു പ്രവര്‍ത്തനം ഒന്നുമില്ല.നടക്കുന്നതു തന്നെ വിരളം ...ഓഫീസില്‍ ബൈക്കില്‍ പോകുന്നു വരുന്നു  ,എവിടേക്കും അങ്ങിനെ തന്നെ ...അല്ലെങ്കില്‍ ഓട്ടോറിക്ഷയോ ബസോ ...ഒരു കിലോമീറ്റര്‍ നടക്കുന്നത് തന്നെ ഭയങ്കര വിഷമം പിടിച്ച പണിയാണ് .അതിനു മുതിരാറീല്ല എന്നതാണ് സത്യം .വയറാണ് ആദ്യം  ചീര്‍ത്ത് ചാടിയതു ..കുടവയര്‍ പണത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിച്ചു .പിന്നെ ചില ശരീര  ഭാഗങ്ങളില്‍ ലക്ഷണം കണ്ടു തുടങ്ങി ...ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല .പിന്നെ അസ്വസ്ഥതകല്‍ കൂടിയപ്പോള്‍ ഡോക്ടറെ കണ്ടു ...കൊളസ്ടോള്‍ തൊട്ടു എന്തൊക്കെ രോഗം മടിയന്മാര്‍ക്ക് വരും അതൊക്കെ എനിക്കുമുണ്ടുപോലും ....മക്കള്‍ ഒരു നിലയിലേക്ക് വരുന്നത് വരെ ജീവിക്കണം...അല്ലെങ്കില്‍  ? അയാള്‍ക്ക്‌ ചിന്തിക്കുവാന്‍ കൂടി പേടിയായി ..ഒരു രണ്ട്‌ ആഴ്ച കഴിഞ്ഞു വീണ്ടും ഒരു ടെസ്റ്റ്‌ ഉണ്ട് ..അതിനിടയില്‍ വിഴുങ്ങാന്‍ കുറെ ഗുളികകളും .

വീട്ടിലെത്തി കാര്യങ്ങള്‍ ചെറുതായി ഭാര്യയെ  മാത്രം ധരിപ്പിച്ചു ...എത്ര നാളായി ഞാന്‍ഇത്  പറയുന്നു എന്നുപറഞ്ഞു അവള്‍ നീരസം പ്രകടിപ്പിച്ചു.പഴയ കാന്‍വാസും ട്രാക്ക്‌ സൂട്ട്  ഒക്കെ തിരഞ്ഞുപിടിച്ച് ഒരുക്കിവെച്ചു..അന്ന് രാത്രി ശരിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല .ഓരോരോ ചിന്തകള്‍ ,
..കുറച്ചു മുന്‍പേ ഇത് തോന്നണം ആയിരുന്നു  എന്നൊരു ചിന്ത ...എന്നാലും വൈകിയോന്നുമില്ല എന്ന് സമാധാനിച്ചു.കുറച്ചു ഗുളികയും ഭക്ഷണ ക്രമവും വ്യായാമവും കൊണ്ട് എല്ലാം മാറ്റവുന്നതെയുള്ളൂ  ...ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു  എപ്പോഴോ  അയാള്‍ ഉറങ്ങി

വെളുപ്പിനെ എഴുനേറ്റു അയാള്‍ ഓടാന്‍ പോയി ...ഒരു അര മണിക്കൂര്‍ പോയിരിക്കും ...ആരോ ഓടികിതച്ചു അവിടെ വീട്ടില്‍  വന്നു വിളിച്ചു...അയാള്‍ പറഞ്ഞത് പൂര്‍ണമായി കേള്‍ക്കുന്നത് മുന്‍പേ അവര്‍ കുഴഞ്ഞു വീണു ..

കത്തിച്ചു വെച്ച നിലവിളക്കിനു മുന്‍പില്‍ പ്രിയതമന്റെ അടുത്തിരിക്കുമ്പോള്‍ ആരോ പറയുന്നത് അവ്യക്തമായി  അവര്‍ കേട്ടു.

"ശരീരം നന്നാക്കുവാന്‍ ജോഗ്ഗിങ്ങിനു പോയതാ ...പക്ഷെ ആയുസ്സ് ടിപ്പര്‍ലോറി കൊണ്ടുപോയി "


കഥ : പ്രമോദ്‌ കുമാര്‍ .കെ.പി