Wednesday, December 20, 2023

റെയ്ഡ്

 



ശിവരാജ് കുമാർ എന്ന കന്നഡ സൂപ്പർതാരം ആദിതിമിർത്ത "തഗരു" എന്ന പോലീസ്, ഗുണ്ടാചിത്രത്തിൻ്റെ തമിഴ് റീമേക്ക് ചിത്രം.അതെ പോലെ അല്ലെങ്കിൽ കൂടി പറിച്ചു നട്ടത് പോലെ തോന്നിക്കുന്നത്തരം മയ്കിങ്.



നല്ല കുടുംബ ചിത്രങ്ങളിൽ അഭിനയിച്ച് പോന്ന വിജയ്,അജിത്ത് ,സൂര്യ എന്നിവർ മാസ്  ആക്ഷൻ ചിത്രങ്ങളിൽ മാറിയതോടെയാണ് ഫാൻസ് കൂടിയതും സൂപ്പർ പദവിയിലേക്ക് ഉയർന്നതും..ഇതേപോലെ സാധാരണക്കാർ ഇഷ്ട്ടപ്പെടുന്ന ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു വന്നയാളാണ്  വിക്രം പ്രഭു.



തൻ്റെ കരിയർ ഒരേ രീതിയിൽ പോയത് കൊണ്ട് വലിയ ഗുണം ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കും അദ്ദേഹം അടുത്തകാലത്തായി ആക്ഷൻ ചിത്രങ്ങളുടെ പിടിയിൽ അകപ്പെട്ടത്.




അത്യാവശ്യം ആക്ഷൻ കൈകാര്യം ചെയ്യുമെങ്കിലും മറ്റുള്ളവരുടെ നിരയിൽ എത്തുവാൻ ഇനിയും നന്നായി പരിശ്രമിക്കണം. ഒന്നാമത് ഡയലോഗ് ഡെലിവറി ഒന്ന് കൂടി ശ്രദ്ധിക്കണം.




ഗുണ്ടാ മാഫിയക്ക് നേരെ പട നയിക്കുന്ന പോലീസ് ഓഫിസർ ജീവിതത്തിലും ഔദ്യോഗിക കാര്യങ്ങളിലും നേരിടുന്ന പ്രശ്നങ്ങളും അതുകൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങളും ആണ് കാർത്തി സംവിധാനം ചെയ്ത ചിത്രം നമ്മളെ കാണിക്കുന്നത്.



രണ്ടു മണിക്കൂർ നേരം എൻഗേജ് ആയിരിക്കുവാൻ ചിത്രം സഹായിക്കുന്നു എങ്കിൽ കൂടി നമുക്ക് പ്രവചിക്കാൻ സാധിക്കുന്ന വിധത്തിൽ ആണ് സിനിമയുടെ ചലനം.അവതരണത്തിലെ പഴമ നിലനിർത്തിക്കൊണ്ട് സാധാരണ ഒരു തമിഴു മസാല പടത്തിൽ.കവിഞ്ഞു ചിത്രത്തിൽ ഒന്നും ഇല്ല

പ്ര.മോ.ദി.സം




No comments:

Post a Comment