Tuesday, December 19, 2023

സമകാലികം -6

 



**നമ്മൾ നമ്മളെ വിട്ടുപോയി എന്ന് കരുതിയ കോവിഡ് പുതിയ വേഷത്തിൽ എത്തി എന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.ഒരു ലക്ഷണവും ഇല്ലാതെ തന്നെ നമ്മെ മരണത്തിലേക്ക് വരെ കൂട്ടി കൊണ്ടുപോകുവാൻ പുതിയ വകഭേദത്തിന് സാധിക്കും എന്നാണ് അറിയുന്നത്.അത് കൊണ്ട് നമ്മൾ ജാഗ്രത പാലിക്കുക..മാസ്ക് എന്ന "ആഭരണം" വീണ്ടും അണിയുന്നത് നല്ലത് തന്നെയാണ്..നമുക്ക് മാത്രമേ നമ്മളെ രക്ഷിക്കുവാൻ കഴിയൂ..


** "സംഘി "ഗവർണറെ തടയുന്നതിൽ എസ് എഫ് ഐ ഇപ്പൊൾ ആവേശം കൊള്ളുകയാണ് എങ്കിലും ഗവർണർ ആണെങ്കിൽ പോകാൻ നിശ്ചയിച്ച സ്ഥലത്ത് ഒക്കെ കൂളായി പോകുന്നുണ്ട്.. അഡീഷനൽ ആയി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലും..അതിനു പറയുന്ന ന്യായം നമ്മൾ ക്യാമ്പസിൽ അല്ലാതെ വഴിയിൽ ഗവർണറെ തടയുമെന്ന് പറഞ്ഞില്ലല്ലോ എന്നാണ്...


പക്ഷേ ഗവർണറെ വഴിയിൽ തന്നെയാണ് അവർ തടയാൻ ശ്രമിച്ചതും ഗവർണർ നിവർന്നു നിന്നപ്പോൾ പത്തി മടക്കി പരാജയപ്പെട്ടതും....



നിലപാടുള്ള രാഷ്ട്രീയമല്ല പല യുവജന വിദ്യാർത്ഥി സംഘടനക്കും...'മൂത്തോൻ" പറയുന്നത് ഛർദ്ദിക്കും .അത്ര തന്നെ..തുടർഭരണം കിട്ടിയത് കൊണ്ട് അപ്രസക്തമായ ഭരണ അനുകൂല സംഘടനകൾ ആണ് എസ് എഫ് ഐ , ഡിവൈഎഫ്ഐ ..അത് കൊണ്ട് ഒന്ന്  കരിങ്കൊടി ക്കെതിരെ രക്ഷാ പ്രവർത്തനം നടത്തിയും ഒന്ന് കരിങ്കൊടി കാണിച്ചും ശക്തി തെളിയിക്കുവാനും നമ്മൾ ഇവിടെ ഉണ്ടെന്നു ബോധ്യ പ്പെടുത്തുവാനും പെടാപാട് പെടുന്ന അവസ്ഥയിൽ ആയിപോയി.


എസ്എഫ്ഐ സമരത്തെ വിമർശിച്ച പഴായ എസ്എഫ്ഐ കാരനോട് തൻ്റെ  സംഘടനയെ ഇങ്ങിനെയൊക്കെ പറയാമോ എന്ന് ചോദിച്ചപ്പോൾ

"പഠിക്കുമ്പോൾ ഭൂരിഭാഗവും എസ് എഫ്‌ഐ ആയിരിക്കും പഠിച്ചു വിവരം വരുമ്പോൾ അല്ലേ  മാറുക.." എന്നാണ് മറുപടിയായി പറഞ്ഞത്.


***മാപ്രകളൊക്കെ ശബരിമല ദുരിതങ്ങൾ കണ്ട് കഴിഞ്ഞു എങ്കിൽ എത്രയും പെട്ടെന്ന് തൊട്ടു അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പോയി നോക്കണം..സാധാരണ ജനങ്ങൾ എത്ര സാഹസപെട്ടാണ് യാത്ര ചെയ്യുന്നത് എന്ന്..കുട്ടികളും സ്ത്രീകളും പ്രായമായവരും തിരക്കിൽ പെട്ട് ഉഴലുന്ന അവസ്ഥയാണ് ഉള്ളത്..ഇത് ഈ തിരക്ക് പിടിച്ച ഉത്സവ കാലത്ത് മാത്രമായി ഉണ്ടായത് അല്ല കാലാകാലങ്ങൾ ആയി റെയ്ൽവേ കേരളത്തോട് ചെയ്യുന്ന അവഗണനയിൽ പെട്ടത് മാത്രമാണ്.



സ്കൂൾ ,ഓഫീസ് സമയങ്ങളിൽ  കുത്തിനിറച്ച് ഓടുന്ന തീവണ്ടി കൂട്ടങ്ങളെ പല സ്റ്റേഷനിൽ നിന്നാൽ മാപ്രകൾക്കു കാണാൻ കഴിയും..അതിനു ഒരു വാഗൺ ട്രാജഡി ഉണ്ടാകുന്നത് വരെ നോക്കിയിരിക്കാൻ പാടില്ല..പേന തുമ്പും കൈവിരൽ ഒക്കെ ചലിക്കട്ടെ..ചെയ്തു പോയ ചില കള്ള വാർത്തകൾക്ക് ഒരു പരിഹാരം കൂടി ആയി മാറട്ടെ..



****മുബൈ ഇന്ത്യൻസ് എന്ന ലോകത്ത് കൂടുതൽ ഫാൻസ് ഉള്ള ടീമിലെ ഒരേഒരു മാറ്റം ഇരുപത് ലക്ഷം ഫാൻ പിണങ്ങി പോകാൻ കാരണം ആയിരിക്കുന്നു.പാണ്ഡ്യ രോഹിത്തിൻ്റെ തൊപ്പി അണിഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല..ഇനി പാണ്ഡ്യ കളിയിൽ തൻ്റെ വൈഭവം തെളിയിക്കണം..അതുപോലും വലിയ പ്രശ്നം ആണ് ടീമിലെ കുറെ പേര് പരസ്യമായി പാണ്ഡ്യക്ക് എതിരെ വാളോങ്ങി തുടങ്ങി..ഒരിക്കൽ എഴുതി തള്ളിയ പാണ്ഡ്യ തിരിച്ചു വന്നു കപ്പ് നേടിയ ചരിത്രം ഉണ്ട്..രോഹിത് ഒക്കെ പല്ല് കൊഴിഞ്ഞ സിംഹം ആണ് ഒരു മാറ്റം നല്ലതാണ് താനും..അത് മുംബൈയുടെ ഈ വർഷത്തെ പ്രകടനം പോലെയിരിക്കും.


*****അയോധ്യ ക്ഷേത്രം പലർക്കും വലിയ വികാരം ആയിരിക്കും..അത് ജാതി മത വോട്ട് ബാങ്ക് ആയതു കൊണ്ട് മാത്രമാണ്..അടുത്ത മാസം ഉൽഘാടനം ചെയ്യാൻ പോകുന്ന അവിടേക്ക് റെയ്ൽവേ ആയിരം സ്പെഷ്യൽ ട്രെയിൻ ആലോചിക്കുന്നുണ്ട് പോലും..വിശേഷ ദിവസങ്ങളിൽ, ഉത്സവകാലത്ത്  നാട്ടിൽ എത്തുവാൻ  ജനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കാത്ത റെയ്ൽവേ ഈ കാര്യത്തിൽ അമിത താൽപര്യം കാണിക്കുന്നുണ്ട്. നമുക്ക് അറിയുന്ന ശബരിമലക്ക് പോലും അധിക ചാർജ് ചുമത്തി സ്പെഷ്യൽ ട്രെയിൻ ഇടുന്ന റെയ്ൽവേ ഈ കാര്യത്തിൽ അമിതാവേശം കാട്ടുന്നത് ശരിയല്ല.


എത്ര വല്യ അമ്പലം പണിതു ജനങ്ങൾക്ക് സമർപ്പിച്ചാൽ പോലും  തർക്കമുണ്ടായി മറ്റൊരു ദേവാലയം നശിപ്പിച്ചത് കൊണ്ട് ചെറിയൊരു ശതമാനം മാത്രമേ സന്തോഷിക്കുക യുള്ളൂ ..വർഗീയതയുടെ വലിയൊരു സ്തൂപം മാത്രമായി മതം മനസ്സിൽ കേരാത്തവർ നോക്കി കാണും..നമ്മുടെ ഇടയിൽ പലരുടെയും ഉള്ളിൽ മതവൈര്യം ഉണ്ടാക്കിയ  സംഭവം ആരും എളുപ്പം മറക്കില്ല. 


പ്ര.മോ.ദി.സം

No comments:

Post a Comment