വ്യതസ്ത സിനിമകൾ മലയാളത്തിൽ ഉണ്ടായാൽ അത് പ്രോത്സാഹിപ്പിക്കാൻ മല്ലൂസ് ശ്രമിക്കാറില്ല എന്നതാണ് ഈ കാലത്തെ വലിയൊരു പ്രശ്നം.അത് കൊണ്ട് തന്നെയാണ് പഴയ ഗിമിക്കുകൾ കൊണ്ട് പലരും ഇന്നും ഇവിടെ പിടിച്ചിരിക്കുന്നത്.
മറ്റൊരാളുടെ സ്വപ്നത്തില് ഭാഗവാക്കവുന്നതും അതിനു പിന്നിലെ കാര്യങ്ങളിൽ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ കണ്ട് പിടിക്കുവാൻ ഉള്ള ഒരു ഡോക്ടറുടെ സാഹസികത യാണ് ഈ ചിത്രം.
ആസ്ട്രേലിയയിൽ നിന്നും റോബോട്ടിക് ജീവിതത്തെ അകറ്റി മാറ്റി കുടുംബവുമായി കൂടുതൽ അടുക്കുവാൻ കേരളത്തിൽ എത്തുന്ന ഡോക്ടറും കുടുംബവും പിക്നിക് പോകുന്ന ദിവസം അസ്വാഭാവികത ഉള്ള ചില കാര്യം സംഭവിക്കുന്നു.
അയാളുടെ ചിന്തകളിൽ വരുന്ന അമീർ , എയിഞ്ചൽ എന്നിവർ അയാളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും അത് അന്വേഷിച്ചു പോകുന്ന അദ്ദേഹത്തിന് കുറെ ആളുകളിൽ കൂടി വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യങ്ങളിൽ കൂടി കാര്യങൾക്ക് ഒരു വ്യക്തത കൈവരുന്നു.
മലയാളത്തിന് ഈ വിഷയത്തിൽ പുതുമ കൊണ്ട് വരുവാനുള്ള സംവിധായകൻ്റെ ശ്രമങ്ങൾക്ക് കയ്യടി കൊടുക്കാം.
പ്ര.മോ.ദി.സം
No comments:
Post a Comment