Thursday, March 31, 2022

കാർബൺ

 



ചില വ്യക്തികൾക്ക് അസാധാരണമായ കഴിവുകൾ ഉണ്ടായിരിക്കും..ചിലർ അത് നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കും..ചിലർ ആകട്ടെ അത് വഴിവിട്ട കാര്യങ്ങൾക്കും..






"ഹിസ് ഡ്രീം കംസ്  ട്രൂ " എന്ന ടാഗ് ലൈനിൽ ഇറങ്ങിയിരിക്കുന്ന സിനിമയും പറയുന്നത് താൻ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകുന്ന ഒരു വ്യക്തിയുടെ കഥയാണ്. പോലീസിൽ ചേരണം എന്ന ആഗ്രഹത്തിൽ നടക്കുന്ന അയാൾക്ക് മുന്നിൽ പോലീസ് ബുദ്ധിയിൽ  അന്വേഷണത്തിന് വേണ്ടുന്ന ഒരു സംഭവം ഉണ്ടാവുകയാണ്.







ഒരിക്കൽ ഒരു സ്വപ്നത്തില് കണ്ട ആക്സിഡൻ്റ്  പിറ്റേന്ന് അച്ഛന്  സംഭവിക്കുമ്പോൾ  അത് അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. അത് പ്ലാൻ ചെയ്തു വരുത്തി തീർത്തത് ആണെന്ന് മനസ്സിലാക്കിയ അയാള് അത് എങ്ങിനെ സംഭവിച്ചു എന്നു അറിയുവാൻ വേണ്ടിയുള്ള അന്വേഷണം ആണ് ചിത്രം കാണിക്കുന്നത്..






ആ യാത്രയിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ  കൂടി അയാള് അനുഭവിക്കുമ്പോൾ തൻ്റെ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെ പോകുന്നു എന്നയാൾക്ക് മനസ്സിലാക്കുന്നു.







ചെറിയ റോളുകളിൽ നമ്മൾ തമിഴു സിനിമയിൽ കണ്ട വിദാർഥ്,ധന്യ എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച ചിത്രം R.ശ്രീനിവാസ് സംവിധാനം ചെയ്തിരിക്കുന്നു. നായികയായി വന്ന ധന്യ അവസാനം അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു..


പ്ര .മോ .ദി. സം

www.promodkp.blogspot.com

Wednesday, March 30, 2022

ശ്രീദേവി സോഡ സെൻ്റർ

 


ഈ നവോത്ഥാന കാലത്തും ജാതിയും മതവും ഉണ്ടോ എന്ന് നമ്മൾ വിചാരിക്കും.. എത്ര മതേതരനായാലും അവൻ്റെ ഉള്ളിൽ  ജാതി മത വർഗീയത ഒരു കോണിൽ കിടപ്പുണ്ടാകും. അത് കൊണ്ട് തന്നെയാണ് ചില ദേവാലയങ്ങളിൽ അന്യമതത്തിൽ പെട്ടവരെ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് "മതെതർ "ഭരിക്കുന്ന കമ്മറ്റി പോലും വിലക്കുന്നത് .അവർക്ക് അതിനു പല ഞൊട്ട് ഞോടുക്കൻ ന്യായങ്ങളും കാണും.






നമ്മുടെ കേരളം ഈ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തിരി മെച്ചമുണ്ട് എങ്കിലും ഒളിഞ്ഞും തെളിഞ്ഞും പല സംഭവങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്.. ഇവിടെ ജാതി മതം എന്നിവ പുറമെ കാണിക്കുന്നില്ല എങ്കിലും ഓരോരുത്തരും വലിയ തോതിൽ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. 






 ചില കക്ഷികൾ മതേതരരെന്ന് സ്ഥാപിക്കും എന്നാല് ആ കക്ഷികൾ ഇലക്ഷന് മത്സരിക്കുമ്പോൾ സ്ഥാനാർത്ഥി ലിസ്റ്റ് ചെക്ക് ചെയ്താൽ അവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ പറ്റും.


ദുരഭിമാന കൊലയുടെ കഥ തന്നെയാണ് ഈ തെലുഗു ചിത്രവും പറയുന്നത്.സമൂഹത്തിൽ തൻ്റെ ജാതിക്കുള്ള മേൽക്കോയ്മ അഹന്തയായി കൊണ്ട് നടക്കുന്ന ആളുകൾ അവരുടെ കൂട്ടത്തിലെ പെണ്ണോ ആണോ അവരെക്കാൾ താഴ്ന്ന കുടുംബത്തിൽ ഉള്ളവരെ സ്നേഹിച്ചാൽ കല്യാണം കഴിച്ചാൽ അവർക്കുണ്ടാകുന്ന മാനഹാനി ഭയന്ന് രാക്ഷസരായി മാറും. അന്നേരം അവർ രക്തബന്ധങ്ങൾ പോലും മറക്കും..ജാതിക്ക് വേണ്ടി അരുതാത്തത് പലതും ചെയ്യും.


ഇതിനെയൊക്കെ വളഞ്ഞ വഴിയിൽ കൂടി പ്രോത്സാഹിപ്പിക്കുവാൻ ജാതി കോമരങ്ങൾ ഉണ്ടാകും.തെറ്റ് മനസ്സിലാക്കി വരുബോളേക്കും പല ജീവിതങ്ങൾ അസ്തമിച്ചു പോയിരിക്കും.






ഇതിലെ നായകന് ഒരു ആക്ഷൻ ഹീറോ സിനിമയിൽ ആണെങ്കിൽ ഇതിലും ശോഭിച്ചേനെ...അടിപൊളി മസിലും ശരീരം ഒക്കെയായി നായകൻ ചില രംഗങ്ങളിൽ പ്രേക്ഷകരെ കയ്യിലെടുക്കാൻ ശ്രമിക്കുന്നുണ്ട്..അധികം പുതുമ ഒന്നുമില്ലാത്ത ഒരു പ്രണയകഥ അവസാന രംഗങ്ങളിലെ സെൻ്റിമെൻ്റ്സ് കൊണ്ട് വേറെ തലത്തിൽ സഞ്ചരിക്കുന്നു..


പ്ര .മോ. ദി. സം

Tuesday, March 29, 2022

സത്യം മാത്രേ ബോധി പ്പിക്കൂ..




സുധീഷ് അപാര നടനാണ്..മലയാള സിനിമയിൽ നല്ല രീതിയിൽ നല്ല ഉയരത്തിൽ എത്തേണ്ട ഒരാൾ..കാണാനും കൊള്ളാം അഭിനയവും കൊള്ളാം  നല്ല ഹ്യുമർ സൻസുമുണ്ട്...പക്ഷേ എന്തുകൊണ്ടോ അയാള് സൈഡ് റോളുകളിൽ ഒതുങ്ങി പോയി..ദിലീപിനെ പോലെ കുഞ്ചാക്കോ ബോബനെ പോലെ ഒന്ന് ആഞ്ഞ് ശ്രമിച്ചു എങ്കിൽ ആ റേഞ്ചിൽ എത്തിയെനെ..സുധീഷ് വരുവാൻ വേണ്ടി ഈ രണ്ടു നടന്മാർ കാത്തു നിന്ന സമയം പോലും ഉണ്ടായിരുന്നു മുൻപ്...




ധ്യാൻ ശ്രീനിവാസൻ എന്ന നടന് അഭിനയിക്കാൻ വലിയ താൽപര്യം ഇല്ല എന്നു അദ്ദേഹം എല്ലാ ഇൻ്റർവ്യൂവിലും പറയുന്നതാണ്..  ക്യാമറക്കു പിന്നിലെ കളികൾക്കാണ് ഇഷ്ട്ടം എന്നും...എന്നിട്ടും ചിലർ പിടിച്ച് വലിച്ച് അഭിനയിപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല..






 സുധീഷിൻ്റെ ഇതു വരെ കാണാത്ത പ്രകടനം ഉള്ള ,മാസങ്ങൾക്ക് മുൻപ് തിയേറ്ററിൽ ഇറങ്ങിയ ഈ ചിത്രം എന്തുകൊണ്ടോ പലരും അറിഞ്ഞത് പോലുമില്ല..അത് കൊണ്ട് തന്നെ പലർക്കും ഇപ്പൊൾ മിനിസ്ക്രീനിൽ ഈ ചിത്രം കാണേണ്ടി വന്നിട്ടുണ്ടാകും.






ഒരു കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവും സാഗർ എന്ന നവാഗതൻ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചു കാണിക്കുന്നുണ്ട്.ഇടക്ക് വരുന്ന പ്രതീക്ഷിക്കാത്ത ട്വിസ്ററ്കൾ നമ്മളിൽ സിനിമയിലേക്ക് കൂടുതൽ ഇൻ്റെറസ്റ്റ് ജനിപ്പിക്കുന്നു..അത് മുന്നോട്ട് പോകുമ്പോൾ ക്ലൈമാക്സിൽ മറ്റൊരു ടിസ്റ്റ്...അങ്ങിനെ മൊത്തത്തിൽ നല്ലൊരു ഇൻവെ്റ്റിഗേറ്റീവ് സിനിമ ആണെങ്കിലും എവിടെയോ എന്തൊക്കെയോ കുറവ് ഉള്ളത് പോലെ ഒരു ഫീൽ ഉണ്ടാകും.


ഇതിലും മോശം സിനിമകൾ തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ട് മാത്രം ഒരു ചിത്രം ഒതുങ്ങി പോകരുത്


പ്ര .മോ .ദി .സം

Saturday, March 26, 2022

RRR

 



* ബാഹുബലി തൻ്റെ തലയിൽ പ്രഭാസിനെ പോലെ മുൾ കിരീടം ആയിട്ടില്ല ഉള്ളത് കിരീടം  തന്നെ ആയിട്ടാണ് ഉള്ളത് എന്ന്  രാജമൗലി തെളിയിക്കുന്നു

** ഇന്ത്യയിൽ ഇപ്പൊൾ ഉള്ളതിൽ വെച്ച് എറ്റവും ഭാവനയും  അതിനെ കഴിവുകൊണ്ട് മികച്ച ദൃശ്യം ആക്കുവാൻ കഴിവ് ഉള്ള സംവിധായകൻ താനാണെന്ന് രാജമൗലി ഒരിക്കൽ കൂടി ആണയിടുന്നു.



*** ചരിത്രം എന്നത്  സിനിമയിൽ കാണിക്കുന്നത് ആണെന്ന് നമ്മളെ   വിശ്വസിപ്പിക്കാൻ വലിയ ശ്രമം പല ഭാഷകളിലും നമ്മൾ കണ്ടു. ഈ സിനിമയിൽ അങ്ങിനെ  വലിയ ശ്രമം നടത്തുന്നില്ല എങ്കില് കൂടി ഇതും  ചരിത്രത്തിൽ ഉള്ളതാണെന്ന് നമ്മൾ സിനിമ കണ്ടു വിശ്വസിച്ചു പോകുന്നു.

**** തെലുങ്ക് സിനിമയുടെ അരുകിൽ കൂടി പോയവരെ ഒക്കെ സൂപ്പർ സ്റ്റാറുകൾ ആക്കി മാറ്റിയ സംവിധായകൻ ഇതിൽ രണ്ടു സൂപ്പർ താരങ്ങളെ ഉപയോഗിച്ച് എങ്കിൽ കൂടി അത് ഒരിക്കലും പ്രേക്ഷകർക്ക് ബാധ്യത ആകുന്നില്ല..രണ്ടു പേരും കയ്യും മെയ്യും മറന്ന് കഥാപാത്രമായി മാറിയിരിക്കുന്നു.അവർ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..



***** ഒരസാധ്യ ദൃശ്യ വിസ്മയ അനുഭവം തന്നെയാണ് ചിത്രം.രണ്ടു നായകന്മാരുടെ ഇൻ്ററോ സീനുകൾ കണ്ടാൽ തന്നെ ടിക്കറ്റ് എടുത്ത പൈസ മുതലാകും.പിന്നെ ഉള്ളത് ഒക്കെ ബോണസ് ആണ്.

****** ഗ്രാഫിക്സ് ധാരാളം ഉപയോഗിച്ച് എങ്കിൽകൂടി അതൊന്നും നമ്മൾക്ക് തിരിച്ചറിയാൻ പറ്റാത്ത വിധം ഓരോ സീനുകളും അതിഗംഭീരം ആയിരിക്കുന്നു. ഫൈറ്റ് സീനുകൾ ഒക്കെ അപാരം...കോടികൾ ചിലവഴിച്ച് കാണികളെ  കയ്യിലെടുത്ത് കോടികൾ തിരിച്ചു  വാങ്ങാം എന്നും ഈ ബിഗ് ബഡ്ജറ്റ് ചിത്രം തെളിയിക്കുന്നു.



*******അഭിനയിക്കാൻ അറിയാത്ത നടന്മാർ ആണ് തെലുങ്കിൽ ഉള്ളതെന്ന് പരിഹസിച്ച നമ്മളെ മാറി ചിന്തിപ്പിക്കാൻ ചിത്രം പ്രേരിപ്പിക്കും. ഓരോരുത്തരും ഒന്നിനൊന്നു മെച്ചം...സെൻ്റി സീനുകളിൽ ഒക്കെ ജൂനിയർ തകർത്തു.

******** ബോളിവുഡ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രി എന്ന് അഹങ്കരിചവർക്ക് വെല്ലുവിളിയായി ദക്ഷിണേന്ത്യയിൽ ടോളിവുഡ് ഉണ്ടെന്ന് ഈ വർഷം ഇറങ്ങിയ  പല തെലുങ്ക് ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.ആദ്യ ദിവസത്തെ ഇരുനൂറു കോടിക്കു മുകളിൽ ഉള്ള ഈ ചിത്രത്തിൻ്റെ    കളക്ഷൻ ഒരിന്ത്യൻ സിനിമക്ക് ചരിത്രത്തിൽ ആദ്യമാണ്.



********* അജയ് ദേവ്ഗൺ ,ആലിയാ ഭട്ട് എന്നിവർ ചിത്രത്തിന്  ഹിന്ദി പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള പാക്കേജ് ആണെങ്കിലും രണ്ടുപേരും തങ്ങൾക്ക് കിട്ടിയ റോളുകൾ കൃത്യമായി ഉപയോഗിച്ച് കസറി.ഹിന്ദിയിൽ നിന്നും പല താരങ്ങളും അടുത്തായി  പ്രാദേശിക ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നത് ശുഭസൂചന തന്നെയാണ്.ഇനി ഭാവിയിൽ പാൻ ഇന്ത്യൻ കലാകാരന്മാർ കൂടുതൽ ഉണ്ടായേക്കും.

**********ചില സീനുകളിൽ ലാഗിങ് ഉണ്ടെങ്കിലും തൊട്ടടുത്ത് വരുന്ന സീനുകളിൽ ഉള്ള വിസ്മയം നമ്മളിൽ വീണ്ടും ജിജ്ഞാസ നിറക്കുന്നു. പരമ്പരാഗത  തെലുങ്ക് ലോജിക്ക് കൊണ്ട് ചില സീനുകൾ സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും നമ്മുടെ ആസ്വാദനത്തെ അത് ബാധിക്കാതിരിക്കാൻ  പരമാവധി ശ്രമിച്ചിട്ടുണ്ട്.


പ്ര .മോ. ദി. സം








.

Wednesday, March 23, 2022

ട്വൻ്റി വൺ ഗ്രാംസു്




മഹാമാരി കാലം എന്ത് കൊണ്ടും മലയാള സിനിമക്ക് നല്ല കാലം തന്നെയാണ്..കുറെ അധികം വ്യതസ്ത ചിത്രങ്ങൾ പുതുമുഖ സംവിധായകർ നമുക്ക് സമ്മാനിച്ചു. പണിയില്ലാതെ വീട്ടിൽ കുടുങ്ങിപ്പോയ സമയം അവർ നല്ലവണ്ണം ഹോം വർക് ചെയ്തു എന്ന് വേണം കരുതുവാൻ..അത്രക്ക് ബ്രില്ലിയൻ്റു വർക് ആണ് പലരും ചെയ്തിരിക്കുന്നത്.



സൂപ്പർ സ്റ്റാറുകൾ എന്ന് പറയുന്നവ രോക്കെ പതിവ് വഴിയിൽ കൂടി മാത്രം സയിഫ് ആയിട്ട്  സഞ്ചരിച്ചപ്പോൾ മലയാള സിനിമയിൽ എന്തെങ്കിലും ആകണം എന്നും പരീക്ഷണ വഴിയിൽ കൂടി പ്രേക്ഷകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കണം എന്ന്  മനസ്സിൽ ഉറപ്പിച്ച ചിലർ പുതു പരീക്ഷണങ്ങൾ കൊണ്ട് കളം നിറയുകയാണ്.ഇനി അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മളാണ്.



 ഒരു മനുഷ്യൻ മരിക്കുമ്പോൾ നഷ്ടപ്പെടുന്ന മനുഷ്യൻ്റെ ആത്മാവിൻ്റെ "തൂക്കം "ആയ ട്വൻ്റി വൺ ഗ്രാംസിൻ്റെ കഥ പറയുകയാണ് ബിബിൻ കൃഷണ.. ഒരു  കുടുംബത്തിൽ അടുത്തടുത്ത് നടക്കുന്ന രണ്ടു കൊലപാതകങ്ങൾ അന്വഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് കണ്ടു പിടിക്കുന്ന കുറെയേറെ സംഭവവികാസങ്ങൾ ആണ് ബിബിൻ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.



സിനിമയിലെ ഓരോ നിമിഷവും പ്രേക്ഷകർ ആയ നമ്മളെ ഹരം കൊള്ളിക്കുന്നു..അത്രക്ക് വൃത്തിയിലും വെടിപ്പിലും ആണ് കഥ പറഞ്ഞു പോകുന്നത്..അതിനിടയിൽ വരുന്ന ഓരോ ഉപകഥയും അവസാനം കൂട്ടി യോജിക്കപ്പെടുന്നൂ..ക്ലൈമാക്സ് ആണ്  പൊളിച്ചത്... കിടുക്കൻ എന്ന് തന്നെ പറയാം..

വലിയ താരങ്ങളുടെ ബോറൻ ചിത്രങ്ങൾ കണ്ട് കാശു കളയുന്ന നമ്മൾ ഇത് പോലെയുള്ള ചിത്രങ്ങൾ കണ്ടു വിജയിപ്പിച്ചാൽ തമിഴിൽ ഇന്ന് ഉണ്ടാകുന്നത് പോലെ നമ്മുടെ നാടിൻ്റെയും യശ്ശസ്സ് ഉയർത്തുന്ന ധാരാളം ചിത്രങ്ങൾ ഇവിടെ ഉണ്ടാകും..തീർച്ച..

പ്ര .മോ .ദി .സം