Tuesday, December 12, 2023

ഹൈ നന്ന

 



നാനി ഇന്ന് തെലുങ്കിൽ മാത്രമല്ല അത്യാവശ്യം സൗത്ത് ഇന്ത്യാ മുഴുവൻ ആരാധകര് ഉള്ള നടനാണ്.തെലുഗു സിനിമയിൽ ഇപ്പൊൾ ഉള്ള യുവതാരങ്ങളിൽ അത്യാവശ്യം അഭിനയം കൈവശം ഉള്ള നടനുമാണ്.




ചിത്രങ്ങൾ തിരഞ്ഞു പിടിക്കുന്നതിൽ അദ്ദേഹത്തിന് അസാമാന്യ വൈഭവം ഉണ്ട്.കുടുംബ ആധിപത്യം നിലനിൽക്കുന്ന തെലുങ്ക് ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് തന്നെ വ്യതസ്ത ചിത്രങ്ങൾ തിരഞ്ഞു പിടിച്ചു അഭിനയിക്കുന്നത് കൊണ്ട് മാത്രമാണ്.




ഒരച്ഛൻ്റെ,മകളുടെ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും കഥപറയുന്ന ഹൈ നന്ന മുൻ ചിത്രങ്ങളിലെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങൾ അല്ലെങ്കിൽ കൂടി പ്രേക്ഷകരെ സ്വാധീനിക്കുന്നത് തന്നെയാണ്.





അമ്മയില്ലാത്ത  ഇതുവരെ അവരെ കാണാത്ത കൊച്ചിന് അമ്മയുടെ കഥ കേൾക്കണം എന്ന് വാശി സാധിക്കാത്തത് കൊണ്ട് വീട് വിട്ടിറങ്ങി പോകുന്നു. ഒരു ആൻ്റിയുടെ സുരക്ഷിതമായ കയ്യിൽ എത്തിയ അവൾക്ക് അച്ഛൻ ആൻ്റിയുടെ സാനിധ്യത്തിൽ അമ്മയുടെ കഥ പറയുന്നു.




ആൻ്റിയെ അമ്മയായി സങ്കൽപ്പിച്ചു കഥ കേൾക്കുന്ന കുട്ടി അവരുമായി കമ്പനി ആകുന്നു എങ്കിലും അച്ഛൻ എതിർക്കുന്നു.എന്തിന് അയാള് അവർ തമ്മിലുള്ള കൂട്ട് ഇഷ്ടപ്പെടുന്നില്ല എന്നതാണ് പിന്നത്തെ കഥ.




വളരെ ഇമോഷണൽ ആയി പറയുന്ന കഥക്ക് തെലുഗു മസാല  പുരട്ടാൻ സംവിധായകൻ മിനകെട്ടില്ല എന്നതാണ് ചിത്രത്തെ നമുക്ക് കൂടി ആസ്വദ്യം ആക്കുന്നത്.മലയാളി ഹിഷാം അബ്ദുൽ വഹാബിൻ്റെ സംഗീതം ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.


പ്ര.മോ.ദി.സം 


No comments:

Post a Comment