Saturday, December 30, 2023

ടോബി

 



ഒരു സ്ഥലത്ത് ഒരു "പാവം" കുറുക്കൻ രാജാവ് ഉണ്ടായിരുന്നു..മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് അല്ലറ ചില്ലറ ഉപദ്രവങ്ങൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ  പ്രജകൾക്ക് വല്യ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിച്ചിരുന്നില്ല. പക്ഷേ ചിലർ ഈ കുറക്കൻ്റെ   പ്രവർത്തികൾ കൊണ്ട് വല്ലാതെ അസ്വസ്ഥർ ആയി..കുറുക്കനെ എങ്ങിനെ എങ്കിലും കൊല്ലുവാൻ തീരുമാനിച്ചു. നിശ്ചയിച്ച പ്രകാരം കുറുക്കനെ വകവരുത്തിയ ശേഷം അവർ ആ സ്ഥലത്തെ രാജാവായി..അധികാരം കയ്യിൽ കിട്ടിയപ്പോൾ അവർ അധികാരം ഉപയോഗിച്ച് കളിക്കുവാൻ തുടങ്ങി. ആ നാടിനെ തന്നെ കയ്ക്കുള്ളിൽ ആക്കി എല്ലാവരെയും ഉപദ്രവിച്ചു കൊണ്ട് വാണൂ..









ചെറിയ പ്രശ്നങ്ങൾ കണ്ടത് കൊണ്ട് നമ്മൾ അത് വലുതായി കണ്ട് വേറെ ആളെ നേതാവ് ആയി വാഴിക്കും.അവസാനം പൊറുതി മുട്ടി പഴയ ആൾ തന്നെ വന്നാലോ എന്ന് ആഗ്രഹിക്കും..ഇന്നത്തെ ഭരണത്തിൻ്റെ സ്ഥിതിയാണ് പറഞ്ഞു വന്നത്...വലിയ ഇത്തരം മിടുക്ക് കൊണ്ട് അധികാരത്തിൽ എത്തിയവർ പിന്നിട് മർക്കട മുഷ്ടി കൊണ്ട് ജനത്തെ നിയന്ത്രിക്കുന്നതും അവരെ കഷ്ടപ്പെടുത്തിയ ഇന്നിൻ്റെ അവസ്ഥ.










ടോബി വളർന്ന സാഹചര്യം കൊണ്ട് അവൻ എന്തും ചെയ്യുവാൻ പേടിയോ മടിയോ ഇല്ലാത്ത ആൾ ആയി..ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ വളർത്തി വലുതാക്കി അവൻ മകളായി പരിപാലിച്ചു. അതോടെ അവൻ നല്ലൊരു അച്ഛനായി ജീവിച്ചു കൊണ്ടിരുന്നു.








നാട്ടിലെ ഉപദ്രവകാരികളായ "കുറുക്കനെ " കൊല്ലുവാൻ അവനും മകൾക്കും സ്വന്തം കൂര വാഗ്ദാനം ചെയ്തപ്പോൾ അതിലവൻ വീണു. അവൻ അവൻ്റെ ബുദ്ധിയും ശക്തിയും കൊണ്ട് കുറുക്കനെ കൊന്നു.









ജയിലിൽ പോയി കൂര ലഭിച്ചു എങ്കിലും പുതിയ ഭരണം അവനും മോൾക്കും അസ്വസ്ഥതകൾ സൃഷ്ടിച്ചു. അതിന് ചോദിക്കാൻ പോയ ടോബി  അധികാര മുഷ്ടി കൊണ്ട് പലതവണ ജയിലിൽ ആയി.അതൊക്കെ സഹിച്ചു എങ്കിലും തൻ്റെ മകൾ തന്നെ തള്ളി പുതിയ ജീവിതം തുട ങ്ങിയപ്പോൾ അയാള് തകർന്നു പോയി.








"അധികാരം" തൻ്റെ കുടുംബത്തിലേക്ക് കൂടി ഇടപെടൽ തുടങ്ങി എന്നറിഞ്ഞപ്പോൾ  ടോബി തൻ്റെ പഴയ സ്വഭാവത്തിലേക്ക് മടങ്ങിപ്പോകുന്ന അവസ്ഥയിൽ എത്തുന്നു. നാടിൻ്റെ രക്ഷ കയായ "മാരിയമ്മ,"യായി അവതാരമെടുക്കുന്ന ടോബി തൻ്റെ നാടിനെ രക്ഷിക്കുന്നു.







രാജ് ബി ഷെട്ടി മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം മുൻ ഷെട്ടി ചിത്രങ്ങൾ പോലെ വലിയ ഹൈപ്പു കിട്ടിയില്ല എങ്കിലും കന്നഡ ചിത്രങ്ങളുടെ ഇപ്പോഴത്തെ പ്രാഗൽഭ്യം തെളിയിക്കുന്നുണ്ട്.


പ്ര.മോ.ദി.സം 


No comments:

Post a Comment