Saturday, December 9, 2023

സോമൻ്റെ കൃതാവ്

 



നാടിൻ്റെ നന്മയിൽ വിശ്വസിക്കുന്ന അതിൻ്റെ നിലനിൽപ്പിന് വേണ്ടി പോരാടുന്ന സാധാരണക്കാരനായ കൃഷി ഓഫിസർ ആണ് സോമൻ.






സോമൻ്റെ ശീലങ്ങൾ ഒക്കെ പഴഞ്ചൻ ആയതു കൊണ്ട് തന്നെ നാട്ടുകാർക്ക് അദ്ദേഹം ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന വട്ടൻ സോമൻ ആയിരുന്നു.കാരണം ഉണ്ട് പച്ചില കൊണ്ട് പല്ല് തേക്കുന്ന ,പുറത്ത് നിന്ന് ഒരു തുള്ളി പോലും ജലമോ ഭക്ഷണമൊ കഴിക്കാത്ത ,ഡ്രസ്സ് ഒക്കെ പുഴുങ്ങി അലക്കുന്ന ഈ കാലത്തെ ആൾ അവർക്ക് എങ്ങിനെ വട്ടൻ അല്ലാതെ ആകും?






പോരാതെ രോഗം വന്നാൽ ആശുപത്രിയിൽ പോകാതെ പരമ്പരാഗത മാർഗ്ഗങ്ങളിൽ കൂടി സുഖപ്പെടുത്താൻ നോക്കുകയും എന്തിന് സ്വന്തം ഭാര്യയുടെ പ്രസവം വീട്ടിൽ വയറ്റാട്ടിയെ കൊണ്ട് എടുക്കണം എന്നു വാശിപിടിക്കുന്ന കുട്ടിയെ സ്കൂളിൽ അയച്ചു പഠിപ്പിക്കാത്ത സോമൻ എങ്ങിനെ വട്ടൻ അല്ലാത്ത ആൾ ആകും.






സോമൻ്റെ ഈ ചെയ്തുകൾ ഒക്കെ അമ്മയടക്കം എല്ലാവർക്കും പ്രശ്നങ്ങൾ സൃഷിട്ടിക്ക്മ്പോൾ ഓഫീസിലെ സഹപ്രവർത്തകൻ അദേഹത്തെ അനുകൂലിച്ച് ഒപ്പം നിൽക്കുകയാണ്.






പക്ഷേ ഒരു സുപ്രഭാതത്തിൽ ചികിത്സ കിട്ടാതെ അയാള് മരിക്കുമ്പോൾ സോമൻ നാട്ടുകാർക്ക് മുന്നിൽ സമൂഹത്തിന് മുന്നിൽ കുറ്റവാളി ആവുകയാണ്. അവിടെ നിന്നും സോമൻ്റെ പ്രശ്നങ്ങളും അതിജീവന വുമാണ് വിനയ് ഫോർട്ട് നായകനായ ചിത്രം പറയുന്നത്.







നാട്ടുകാരെ പോലെ നമുക്കും അംഗീകരിക്കുവാൻ പറ്റാത്ത ചില കാര്യങ്ങളിൽ ചിത്രം ഊന്നൽ നൽകുന്നുണ്ട് എങ്കിലും നല്ലൊരു സിനിമക്ക് അത് ഒരു ന്യൂനത ആയി മാറുന്നില്ല


പ്ര.മോ.ദി.സം

No comments:

Post a Comment