Sunday, December 24, 2023

ഡെങ്കി

 



നമ്മുടെ യുവതലമുറ എത്ര ഈസി ആയിട്ടാണ് ഐ.ഇ.എൽ.ടി.എസ് ഒക്കെ പാസ്സായി മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റം നടത്തുന്നത്.കൂടുതൽ മെച്ചപ്പെട്ട ജോലിയും ജീവിതവും സ്വപ്നം കണ്ടൂ പണ്ട് മുതൽ തുടങ്ങിയ ഒഴുക്ക് ഇന്നും തുടരുകയാണ് .




ഇതിൽ ഷാരൂഖ് ഐഇഎൽടിഎസ് എക്സാമിൽ പങ്കെടുക്കുന്ന ഒരു സീൻ ഉണ്ട്..സ്വന്തം കുടുംബത്തെ കുറിച്ച് രണ്ടു മിനിറ്റിനുള്ളിൽ ഇംഗ്ലീഷിൽ പറയുവാൻ... ആ രംഗം ഉയർത്തിയ *ഡെഡ് ഡെഡ് ഡെഡ് ഡെഡ് *ചിരി തിയേറ്ററിൽ നിന്ന് ഇറങ്ങിയാലും ഓർത്തു ചിരിക്കും.




പല നാടുകളിലേക്ക് കുടിയേ



റിയത് കൊണ്ട് അവർക്ക് മെച്ചം ജീവിതത്തിലും ജോലിയിലും ഉണ്ടായിട്ടുണ്ട് എന്ന് ചോദിച്ചാൽ പലർക്കും പലവിധ മറുപടികൾ ആയിരിക്കും.ഈ ചിത്രത്തിൽ പറയുന്നത് വർഷങ്ങൾക്ക് മുൻപ് കുടിയേറിയിട്ടു പോലും ഗതിപിടിക്കാത്തതു കൊണ്ട് വീണ്ടും നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നവരെ കുറിച്ചാണ്.




രാജ്കുമാർ ഹിരാണി എന്ന അനുഗ്രഹീത കലാകാരൻ അണിയിച്ചൊരുക്കിയ ചിത്രം പതിവ് പോലെ കോമഡി വിഭാഗത്തിൽ കൂടി വ്യക്തമായ കഥ പറയുന്ന സിനിമയാണ് .കുടിയേറ്റ വിഷയവും നേർവഴിയിൽ അതുണ്ടാകാത്തതുകൊണ്ട് വളഞ്ഞ വഴിയിൽ കഷ്ടപ്പെട്ടു ലക്ഷ്യ സ്ഥാനത്ത് എത്തിയെങ്കിലും അവിടെ നമ്മുടെ പ്രതീക്ഷകൾ പോലെയല്ല എന്ന തിരിച്ചറിവുകൾ ഉണ്ടായെങ്കിലും അവിടെ തന്നെ തുടരാൻ നിർബന്ധിതമാകുന്ന ആൾക്കാരുടെ കഥയാണ്.




പത്താൻ,ജവാൻ ഒക്കെ മറന്നു ഷാരൂഖിൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള അഭിനയം മാത്രം ലക്ഷ്യം വെച്ച് ഈ സി ഇണ കാണുവാൻ പോയാൽ നന്നായി ഇഷ്ടപ്പെടും.


പ്ര.മോ.ദി.സം

No comments:

Post a Comment