Wednesday, December 13, 2023

അവള് പെയർ രജനി

 



കാളിദാസ് ജയറാം എന്ന നടൻ മുൻപൊക്കെ തികഞ്ഞ പരാജയം ആയിട്ടാണ് തോന്നിയത്..പിന്നീട് പയ്യെ പയ്യെ അഭിനയത്തിൻ്റെ പടവ് കയറിയെങ്കിലും ഇനിയും ഉയരങ്ങളിലേക്ക് എത്തേണ്ടത്  ഉണ്ട്..താര പുത്രൻ ആയതു കൊണ്ട് തന്നെ അവസരങ്ങൾ കിട്ടുന്നു എങ്കിലും മുതലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.




അവള് പെയർ രജനിയും വലിയ പുതുമ ഒന്നും ഇല്ലാത്ത സിനിമ തന്നെയാണ്..ഒരു ത്രില്ലർ പാറ്റേണിൽ കഥ പറഞ്ഞു പോകുന്നുണ്ട് എങ്കിലും ഇടവേള കഴിഞ്ഞാൽ കൈവിട്ടു പോകുന്നുണ്ട്.




ഒരു രാത്രി യാത്രയിൽ ഡീസൽ തീർന്നു പോയത് കൊണ്ട് വഴിയരുകിൽ ഭാര്യയെ കാർ ഏല്പിച്ചു കൊണ്ട് ഡീസൽ വാങ്ങാൻ പോയ ആളെ പിന്നിട് കാറിൻ്റെ മുകളിൽ കൊല്ലപ്പെട്ടതായി കാണുന്നു.കൊന്നത് ഒരു സ്ത്രീ ആണെന്ന് ഭാര്യയും മറ്റു ദൃക്സാക്ഷികൾ പോലീസിന് മൊഴി കൊടുക്കുന്നു.



തൻ്റെ അളിയനെ കൊലപ്പെടുത്തിയ ആളെ കണ്ട് പിടിക്കൂവാൻ പോലീസിന് മുൻപേ സഞ്ചരിക്കുന്ന ആൾക്ക് പല ഹിൻ്റുകളും കിട്ടുന്നുണ്ട് എങ്കിൽ കൂടി പലപ്പോഴും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല.



പിന്നീട് ഓരോ പഴുതുകളും കൃത്യമായി അന്വേഷിച്ചു കൊണ്ട് അവൻ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നത് ആണ് സിനിമ പറയുന്നത്.



എന്താണ് അവസാനം എന്നത് മുൻകൂട്ടി പ്രേക്ഷകന് മനസ്സിലാക്കുവാൻ പറ്റും എന്നത് തന്നെയാണ് ചിത്രത്തിൻ്റെ വലിയ പോരായ്മ..തുടക്കം കൈ ഒതുക്കത്തോടെ പറഞ്ഞു എങ്കിലും പിന്നീട് അതില്ലാതെ പോയി.



പ്ര.മോ.ദി.സം

No comments:

Post a Comment