Thursday, August 31, 2023

R.D.X

 



ഓണം പിള്ളേർ കൊണ്ട് പോയി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല...വമ്പൻ താര ചിത്രങ്ങളുടെ റീലീസ് കാലത്ത് അതും ഈ ഓണത്തിന് ഈ സിനിമ റിലീസ് ചെയ്യുന്നത് ആത്മഹത്യ പരമല്ലേ എന്ന് ചോദിച്ച ആളുകൾക്ക് നല്ല മറുപടി തന്നെയാണ് കോൺഫിഡൻസ് ഉള്ള അണിയറക്കാർ കൊടുത്തത്






വലിയ തള്ളും കേട്ട് ഹിമാലയൻ പ്രതീക്ഷയും കൊണ്ട് കാണാൻ പോയ വല്യെടത്തെ  യുവരാജാക്കന്മാർ നിരാശ നൽകിയപ്പോൾ  വലിയ പ്രതീക്ഷ വെക്കാതെ പോയി കണ്ട ആർ ഡി എക്സ് ശരിക്കും ഞെട്ടിച്ചു.



തുടക്കം മുതൽ ഒടുക്കം വരെ എൻ്റർടൈൻ ആണ് സിനിമ എന്നത്  ആണ്  ഉദ്ദേശിക്കുന്നത് എങ്കിൽ ഈ ചിത്രം പ്രേക്ഷകർക്ക് അത് കൃത്യമായി നൽകുന്നുണ്ട്.പക്ഷേ പഴയ വിശ്വാസങ്ങൾ ആചാരങ്ങൾ ആയ കോളനിയില് ഉള്ളവർ വഴക്കാളികൾ എന്നും പെരുന്നാൾ നടത്തുന്നവര് മാന്യന്മാർ എന്നും സിനിമക്കാർ ഇന്നും പിന്തുടരുന്നുണ്ട്...അരാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് ആണത്.



നഹാസ്  ഹിദായത്ത് എന്ന പുതിയ(പുതിയത് തന്നെ അല്ലേ?സംശയം തോന്നാം...അത്രക്ക് സമർത്ഥനായ മെയ്‌കിങ്) സംവിധായകനെ സൂപ്പർ ഹിറ്റ്  പ്രൊഡ്യൂസർ സോഫിയ പോൾ തിരഞ്ഞെടുത്തതിൽ സംശയം ഉണ്ടായിരുന്നവർക്കു തൻ്റെ കഴിവ് അദ്ദേഹം തൻ്റെ കർമ്മത്തിൽ കൂടി തെളിയിച്ചു കൊടുത്ത് കഴിഞ്ഞു.



ഇത് വെറും ഒരു ഇടിപടം അല്ല..കുടുംബകഥ കൂടിയാണ്...കുടുംബത്തിൽ കേറി ചൊറിഞ്ഞാൽ ആരായാലും ഉഗ്ര സ്ഫോടന ശേക്ഷിയുള്ള ബോംബ് ആയി മാറും. സാഹചര്യങ്ങൾ കൊണ്ട് അങ്ങിനെ മാറേണ്ടി വന്ന മൂന്നു ചെറുപ്പക്കാരുടെ കഥ.



റോബർട്ട് ,ഡോണി,സേവിയർ എന്ന മൂന്നു കൂട്ടുകാരുടെ കഥ മാത്രമല്ല പറയുന്നത്  അവരുടെ കുടുംബത്തിൻ്റെ കൂടി കഥയാണ്..അത് കൊണ്ട് തന്നെ നല്ല രീതിയിൽ കുടുംബ പ്രേക്ഷകർക്കും ചിത്രം ആസ്വദിക്കുവാൻ പറ്റുന്നുണ്ട്. വെറുതെയല്ല ഇതിലെ അടിപിടി എന്നത് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയ ബ്രില്ലയൻട് തെളിയിക്കുന്നു.



പേപ്പെ,നീരജ്,ഷൈൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൂർണമായും നീതുപുലർത്തി.അവരുടെ ഹൈ വോൾട്ടേജ് എനർജി തന്നെയാണ് സിനിമയുടെ വിജയം...ഇട കാലത്ത് അല്പം മങ്ങി പോയെങ്കിലും മൂന്നു പേരും അത്യുഗ്രൻ തിരിച്ചു വരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.അത് തുടരട്ടെ...


പ്ര.മോ.ദി.സം


Tuesday, August 29, 2023

സ്നേഹപൂർവ്വം നിങ്ങളുടെ വേദ




ഒരിക്കലും വരില്ലെന്ന് അറിയാമായിരുന്നിട്ടും തനിക്ക് പറയേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്താതെ ഒരു ദിവസം ഒരു കാര്യം മാത്രമേ പറയാവൂ എന്ന് അയാള് ചട്ടം കെട്ടിയത് കൊണ്ട് മാത്രം ഓരോ ദിവസവും ഓരോ കാര്യം മാത്രം  ഇലൻ്റിണ്ടിൽ എഴുതി അയക്കേണ്ട മേൽവിലാസം അറിയാതെ സൂക്ഷിക്കുകയാണ് വേദ..






ബാൻഡ്നു വേണ്ടി ഉപയോഗിച്ച കവിത മറ്റൊരാൾ അവകാശം സ്ഥാപിച്ചപ്പോൾ ശരിയായ കവിയെ തേടിയുള്ള അവരുടെ യാത്ര വേദയില് എത്തി നിൽക്കുന്നു.






എഴുതിയ കവിതയും എഴുതാൻ ഉള്ള സാഹചര്യവും മറ്റും അവരുടെ കഥ കാമ്പസിൻ്റെ കഥയായി മാറുമ്പോൾ അതിനുള്ളിലെ സൗഹൃദവും പ്രേമവും രാഷ്ട്രീയവും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ കടന്നു വന്നു നല്ലൊരു ഫീൽ ഗുഡ് മൂവി ആയിമാറു ന്നൂ. 






കാമ്പസ്സിൽ ഉള്ള അടിപിടിക്കിടയിൽ പുറത്ത് നിന്ന് ഭീകര ഗുണ്ടകൾ വന്നിട്ടും അത് കുട്ടികളോ അധ്യാപകരോ അറിയുന്നുമില്ല അവരെ എതിർക്കുന്നത് ചിലർ മാത്രമെന്നതും കല്ലുകടി ആയി മാറുന്നുണ്ട്.







ക്യാരക്ടർ തിരഞ്ഞെടുപ്പിൽ എ പ്പോഴും പിശുക്ക് കാട്ടുന്ന രജീഷ വിജയൻ്റെ അടുപ്പിച്ച് അടുപ്പിച്ച് മൂന്ന് നാല് സിനിമകൾ പുറത്തിറങ്ങിയത് ആദ്യമായിട്ട് ആയിരിക്കും.


പ്ര.മോ.ദി.സം 


Monday, August 28, 2023

ഓണം

 


അച്ഛൻ ഇല്ലാത്ത ആദ്യത്തെ ഓണം..അമ്പത്തിരണ്ടു വർഷത്തിനിടയിൽ ബാക്കി ഓണത്തിന് ഒക്കെ കൂടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ പറയുവാൻ പറ്റുക ഇരുപത് അല്ലെങ്കിൽ മാക്സിമം ഇരുപത്തി അഞ്ചു വർഷം എങ്കിലും ഒന്നിച്ചു ഓണം "ഉണ്ടിട്ടുണ്ടാകും" എന്നത് മാത്രമാണ്.



വിദ്യാഭാസ കാലത്ത് മാത്രമാണ്  കുടുംബത്തിൻ്റെ കൂടെ നിന്നു ഓണം ആഘോഷിച്ചു കാണുക...പിന്നെ ജോലി സംബന്ധമായ കാര്യങ്ങളിൽ ഭൂരിഭാഗം മലയാളികളെ പോലെ വീടും നാടും വിട്ടു കഴിയുമ്പോൾ  കുടുംബത്തിലേക്ക്  കത്തുകളും ഫോണുകളും വഴിയുള്ള  ആശംസകൾ മാത്രം..വല്ലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം ഓണത്തിൻ്റെ സമയത്ത് കിട്ടുന്ന അവധിയിൽ മാത്രം  നാട്ടിൽ ഓണം ഉണ്ണാൻ കഴിയും.




മുൻപൊക്കെ നാട്ടിൽ പത്ത് ദിവസം പൂവിടലിൽ ,പുതു ഡ്രസിൽ പിന്നെ കണ്ണൂരിൻ്റെ മാത്രം കുത്തകയായ "നോൺ വെജ് സദ്യ"യിൽ കവിഞ്ഞു ഓണത്തിൻ്റെ ആഘോഷങ്ങൾ കാണാറില്ല...ആഘോഷങ്ങൾ ഒക്കെ മറു നാട്ടിൽ പോയപ്പോൾ ആയിരുന്നു...അവിടെ ഉള്ള മലയാളി കുടുംബങ്ങൾ ഒക്കെ ഒത്തുകൂടി ഒന്നിച്ചു സഹകരിച്ചുള്ള ഓണാഘോഷം..ശരിക്കും അക്കാലത്ത് മലബാറിൽ നിന്നുള്ളവർ  ഓണം ഒക്കെ ആഘോഷമായി കണ്ടത് മറുനാട്ടിൽ തന്നെയാണ്.ഓണം വലിയൊരു ആഘോഷം ആണെന്ന് മനസ്സിലാക്കിയതും...



 പക്ഷേ ഇപ്പൊൾ അങ്ങിനെയല്ല   ഇപ്പോഴത്തെ തലമുറ ഓണം എന്നല്ല ഏതു നല്ല ദിവസവും അവർ ഉള്ള സ്ഥലത്ത് കൂട്ടായി ചേർന്ന്  നന്നായി തന്നെ ആഘോഷിക്കുന്നു.സ്കൂൾ ആവട്ടെ കോളേജ് ആവട്ടെ ജോലി സ്ഥലം ആവട്ടെ അവർക്ക് ഇന്ന് എവിടെയായാലും വലിയ ആഘോഷമാണ്..വീടുകളെ ക്കാൾ അവർ ആഘോഷിക്കുന്നത് കൂട്ടുകാരോട് ചേർന്നാണ്..



ഞാൻ ഒക്കെ ഇരുപത് ഇരുപത്തി അഞ്ചിന് അടുത്ത് ഓണം എങ്കിലും നാട്ടിൽ കുടുംബത്തോട് കൂടി

 " ആഘോഷിച്ചു"സന്തോഷം... പക്ഷേ ഇനി വരുന്ന  നമ്മുടെ കുട്ടികൾ പഠനത്തിന് പോലും വിദേശത്തെ ആശ്രയിക്കുംപോൾ എത്ര ഓണം നമ്മളോടു ഒന്നിച്ചു ആഘോഷിക്കും??



പുതിയ തലമുറകൾ മുഴുവൻ വിദേശത്തേക്ക് ചേക്കേറി പോവുമ്പോൾ വരും കാലങ്ങളിൽ പഴയ തലമുറയ്ക്ക്  ഇവിടുത്തെ ഓണം പോലും  മനസ്സിൽ മാത്രമായി പോകും

എല്ലാവർക്കും ഓണാംശംസകൾ 

പ്ര.മോ.ദി.സം


രാമചന്ദ്ര ബോസു് & കോ

 



ഓരോ സിനിമ കഴിയുംതോറും മിനുങ്ങി തെളിയുന്നതിന് പകരം തിളക്കം പോയി ഇരുണ്ടു തുരുമ്പു അടിക്കുവാൻ ആണ്  സംവിധായകൻ ഹനീഫിൻ്റെ വിധി.മമ്മൂട്ടി ചിത്രത്തിൽ കൂടി മലയാള സിനിമക്ക് വലിയ പ്രതീക്ഷ നൽകിയ സംവിധായകൻ ഇപ്പൊൾ മലയാള സിനിമക്ക് ഭാരമായി പോയി എന്ന് തോന്നിപ്പിക്കും.




തൻ്റെ പഴയ മാസ്മറിസം കൊണ്ട് യുവതയെ കീഴടക്കിയ നിവിന്  പഴയ പ്രതാപം ഇപ്പൊൾ ഇല്ലെങ്കിലും തുറമുഖം പടവെട്ട് തുടങ്ങിയ സിനിമകളിൽ തൻ്റെ അഭിനയ പ്രകടനം കാഴ്ചവച്ച നിവിൻ പിന്നെ പരീക്ഷണം എന്ന നിലയിൽ ചെയ്തത് ഒക്കെയും വൻ തോൽവികൾ ആയിരുന്നു .അതിൻ്റെ വഴിയിൽ കൂടി തന്നെ മറ്റൊരു സിനിമ.




കുറെ ഇംഗ്ലീഷ് സിനിമകളും മറ്റു കണ്ട് തിരക്കഥ ഒരുക്കിയ സിനിമ എന്തിന് പിള്ളേർ കളിക്കുന്ന ഗെയിമിൻ്റെ സ്റ്റാൻഡേർഡ് പോലും ഇല്ലാത്ത കൊള്ളയുടെ കഥ പറയുന്ന ചിത്രം കോമഡിയിലൂടെ പറയാൻ ശ്രമിച്ചു എങ്കിലും പാളി പോകുകയാണ്.




തുടങ്ങുന്നത് മുതൽ ഇഴഞ് തുടങ്ങുന്ന സിനിമക്ക് ഒരവസരത്തിൽ പോലും തല പൊക്കുവാൻ സാധിക്കുന്നില്ല നമ്മള് പോലും തലക്കുനിച്ച് കണ്ണ് പൂട്ടി പോകുകയാണ്.


പ്ര.മോ.ദി.സം

Friday, August 25, 2023

മനു ചരിതം

 മനു ചരിതം



മനു മിടുക്കനായിരുന്നു. യൂണിവേഴ്സിറ്റി ടോപ്പർ ആയിരുന്നു.. ഐ ഐ ട്ടി യില് പ്രവേശനം കിട്ടിയിട്ടും തനിക്ക് ഇഷ്ട്ടപെട്ട പെണ്കുട്ടിക്ക് അവിടെ കിട്ടാത്തത് കൊണ്ട് അവള് പഠിക്കുന്ന കോളേജിൽ അഡ്മിഷൻ വാങ്ങി അവളോടൊപ്പം പഠിക്കുന്നു.







കോളേജ് അധികൃതർ അവൻ്റെ  ഭാവിക്ക് വേണ്ടി ഐ ഐ ട്ടി യില് പോയി ചേരുവാൻ നിർബന്ധിച്ചിട്ടും പ്രേമം തലക്ക് പിടിച്ച  അവൻ അവിടെ തുടരുന്നു എങ്കിലും പ്രോജക്ട് വർക്കും മറ്റും ചെയ്തു കോളേജിൻ്റെ അന്തസ്സ് ഉയർത്തുന്നു.






ചില എതിർപ്പുകൾ ഉണ്ടായിട്ടും മതവും ജാതിയും നോക്കാതെ കല്യാണം  വീട്ടുകാർ ഉറപ്പിച്ചു എങ്കിലും ഒരു അടിപിടിയിൽ കുടുങ്ങി ബന്ധം വേർപെട്ട് പോകുന്നു..അവളെ വേറെ ആളിന് കല്യാണം കഴിച്ചു കൊടുക്കുന്നത് കൊണ്ട് മനു വിൻ്റെ ജീവിതം മാറി മറിയുന്നു.കുടിയിലും വലിയിലും അകപ്പെട്ടു പോകുന്നത് കൊണ്ട് അവനെ രക്ഷപ്പെടുത്തി എടുക്കാൻ കൂട്ടുകാർ ശ്രമിക്കുന്നു.







പല പെണ്ണ് കുട്ടികൾ ജീവിതത്തിൽ കടന്നു വന്നു എങ്കിലും ഒരാളുമായും സെറ്റ്  ആയി പോകുവാൻ അവനു കഴിയുന്നില്ല..ആദ്യത്തെ പെണ്ണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ അവനു ആരെയും ഇഷ്ടപ്പെടുന്നില്ല.






അവസാനം അവനു ഇഷ്ട്ടപെട്ട കുട്ടിയെ കണ്ട് പിടിച്ചു എങ്കിലും ചില കാര്യങ്ങളിൽ ഇടപെട്ട് ഗുണ്ടയായി അറിയപ്പെട്ടത് കൊണ്ട് വീട്ടുകാർ എതിർക്കുന്നു...






മനു വീണ്ടും മോശം പ്രവർത്തികളിൽ പെട്ട് നശിക്കുമ്പോൾ അവനെ രക്ഷപെടുത്താൻ ഉള്ള ശ്രമമാണ് മനു ചരിതം എന്ന മൊഴിമാറ്റ സിനിമ


പ്ര .മോ. ദി. സം