Tuesday, February 28, 2023

നൂറ്റൊന്നു ജില്ലക്ക് അഴകൻ

 



ബോഡി ഷെയിമിങ് കൂടുതൽ നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്..അത് കൊണ്ട് തന്നെ നമ്മളിലെ ചെറിയ ഒരു ന്യൂനത പോലും മറച്ചു പിടിച്ചു കൊണ്ടാണ് നമ്മൾ ജീവിക്കുന്നതും...



ഇന്ന് യുവതലമുറ ഏറ്റവും ഭയക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ കഷണ്ടി തല എന്നത് മുന്നിൽ തന്നെ ഉണ്ടാകും.അയാൾക്കും അങ്ങിനെ തന്നെ ആയിരുന്നു .തൻ്റെ കഷണ്ടി വിഗ്ഗ് കൊണ്ട് മറച്ചു പിടിച്ചു ജീവിക്കുന്ന അയാളിലേക്ക് ഒരു സുന്ദരി കടന്നു വരുന്നു.




തൻ്റെ കഷണ്ടി പരമാവധി സന്ദർഭങ്ങളിൽ അയാള് മറച്ചു പിടിച്ചു എങ്കിൽ കൂടി ഒരു ദിവസം അവൾക്ക് മുന്നിൽ സത്യം മറച്ചു പിടിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുന്നു.പിന്നീടുള്ള സംഭവ വികാസങ്ങൾ ആണ് ചിത്രം രസകരമായി പറയുന്നത്.



ചെറിയ ഒരു ത്രെഡ് കൊണ്ട്  എങ്ങിനെ രസകരമായ

" വലിയൊരു" സിനിമ ഉണ്ടാക്കാം എന്നാണ് ഈ മൊഴിമാറ്റ ചിത്രം കാണിച്ചു തരുന്നതും..




സൂപർ താരങ്ങൾ ഇല്ല അധികം കണ്ടു ശീലിച്ച മുഖങ്ങൾ ഇല്ല  തെലുഗു സിനിമയുടെ മുതൽക്കൂട്ട് ആയ മസാലകൾ ഇല്ല ...എങ്കിൽ കൂടി പറയേണ്ടുന്ന കാര്യം രസകരമായി പറഞ്ഞു നമ്മളെ രസിപ്പിക്കുന്നതിൽ അണിയറക്കാർ കയ്യടി അർഹിക്കുന്നു.


പ്ര .മോ. ദി .സം

Monday, February 27, 2023

ഓ മൈ ഡാർലിങ്

 



തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?  അല്ലെങ്കിൽ  നമ്മുടെ കൂട്ടത്തിൽ ആരെങ്കിലും ചെയ്തിട്ടുണ്ടോ ?അതിനു പറ്റാത്ത ഭാരം പാവം ആ ജീവിയെ കൊണ്ട് എടുപ്പിക്കുന്നത് പാപമാണ്... അതും ഒരു ജീവനല്ലേ എന്ന് ചിന്തിക്കണം...ഇവിടെ രണ്ടു തുബികളെ കൊണ്ടാണ് എടുക്കാൻ പറ്റാത്ത കല്ല് എടു പ്പിക്കുവാൻ ശ്രമിക്കുന്നത്.




അനിഖയുടെ  പ്രകടനം ഭാസ്കര് ദി റാസ്കൽ എന്ന സിനിമയിലൂടെ ഒക്കെ ഒരു വിധം  കണ്ടിരിക്കാൻ പറ്റിയിട്ടുണ്ട്..എങ്കിലും നായിക ആയി വരും എന്ന ഒരു സൂചന ആ ചിത്രം കണ്ടാൽ മനസ്സിലാക്കാം..പിന്നീട് ഫോട്ടോ ഷൂട്ടിൽ ചില ഗീർവാണം അടിയിൽ ഒക്കെ അത്  അങ്ട് ഉറപ്പിച്ചു.



ഇന്നത്തെ തലമുറയുടെ രീതിയും പ്രവർത്തനങ്ങളും പ്രേമവും  പ്രശ്നവും കാമവും ഒക്കെ പറയുന്ന ആദ്യ പകുതി സംഭാഷണങ്ങൾ കൊണ്ടും നായിക നായകന്മാരുടെ പ്രകടനം കൊണ്ടും നന്നേ ബോറടി നൽകുന്നുണ്ട്..



ഇടവളക്ക് ശേഷം ട്രാക് മാറി വേറെ രീതിയിൽ സഞ്ചരിച്ചു അവസാനം ഒരു ട്വിസ്റ്റ് ഒക്കെ തരുന്നുണ്ട് എങ്കിലും അത്രയും സമയം സഹിച്ചിരുന്ന പ്രേക്ഷകർക്ക് അത് പൂർണമായി ആസ്വദിക്കാൻ കഴിയുന്നുമില്ല.




നല്ലൊരു രീതിയിൽ പറയാൻ പറ്റുന്ന ഒരു കഥ ഏവരെയും പിടിച്ചിരുത്തുന്ന ഒരു ത്രെഡ് ഉണ്ടായിട്ടു കൂടി അത് സമർത്ഥമായി അവതരിപ്പിക്കുവാൻ പാറ്റാത്തവരുടെ കയ്യിൽ കിട്ടിയത് കൊണ്ട് മാത്രം ഈ ചിത്രം മുന്നോട്ട് പോകുന്നത് വളരെ വിഷമിച്ച് തന്നെയായിരിക്കും.


പ്ര .മോ. ദി .സം

Sunday, February 26, 2023

ൻ്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്

 


കുറച്ചുകാലം ഗൾഫിൽ കഴിഞ്ഞു കുറച്ചു പൈസയും ഉണ്ടാക്കി നാട്ടിൽ "സംരംഭം"തുടങ്ങുവാൻ വേണ്ടി തയ്യാറെടുക്കുന്ന ജിമ്മിക്ക് വേണ്ടി കുടുംബത്തിൽ കല്യാണാലോചന പൊടിപൊടിക്കുന്നു.



ബന്ധത്തിൽ തന്നെയുള്ള കുട്ടിയുമായി കല്യാണം ഒക്കെ പറഞ് വെച്ചപ്പോൾ യാദൃശ്ചികമായി ജിമ്മി പഴയ കാമുകിയെ കാണുന്നു..



ക്ലീഷെ അടിച്ചാ...എനിക്കും...പിന്നെ എന്തൊക്കെയാണ് നടക്കുകയെന്ന് നമുക്ക് ഊഹിക്കാൻ പറ്റും അല്ലെ...അത്രയേ ഉള്ളൂ ഇതും..


അവരുടെ പഴയകാലം കാണിക്കും..പ്രണയം കാണിക്കും...പിരിയുവാനുള്ള കാരണം പറയും..പിന്നെ പതുക്കെ പ്രസൻ്റ് സിററുവേഷനിലേക്ക് നമ്മളെ എത്തിക്കും...ഇപ്പോളവസാനവും നമ്മൾക്കു പ്രവചിക്കാൻ പറ്റിയില്ലേ...അത്രയേ ഉള്ളൂ ഇതും...



ഭാവന എന്ന നടി വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് വന്നു എന്നൊരു പ്രത്യേകത ഉണ്ടു..പിന്നെ അനായാസ അഭിനയത്തിലൂടെ നമ്മൾ ഇഷ്ടപ്പെടുന്ന വളർന്നുവരുന്ന പ്രതിഭയായ ഷറഫ്ദ്ധീ നിൻ്റെ സാനിദ്ധ്യം...ഇതിൽ കൂടുതൽ മേന്മ ഒന്നും ചിത്രത്തെ കുറിച്ച് പറയാനില്ല..


പ്ര .മോ. ദി .സം

Saturday, February 25, 2023

പ്രണയ വിലാസം

 



ഒരു സിനിമ നിങ്ങളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു എങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് സിനിമ എന്നത് നിങ്ങൾക്ക് എൻ്റർടൈൻ ചെയ്യണം എന്ന ആഗ്രഹം മാത്രമേ കാണൂ.അവർക്ക് സിനിമ എന്താണ് എന്നും എന്തിനാണ് എന്നും വ്യക്തമായി അറിവും ധാരണയുണ്ട്.



പ്രണയം അത് നല്ല ഒരു വിഷയം തന്നെയാണ്...അത് വ്യത്യസ്തമായ രീതിയിൽ പറയുമ്പോൾ നമുക്ക് ഹൃദ്യമാണ്.അർജുൻ എന്ന കോളേജിലെ ആസ്ഥാന ഗായകനായ "കോഴി" ക്കു ഒരു പ്രണയം ഉണ്ട്..മാറി മാറി വരുന്ന പ്രണയങ്ങൾ ഒതുക്കി ഇപ്പൊൾ ഒരിടത്ത് മാത്രം നില്കുന്നു. അവൻ്റെ എല്ലാ കാര്യങ്ങൾക്കും കട്ടക്ക് കൂട്ട് നിൽക്കുന്നു.



അർജുൻ്റെ അച്ഛൻ പണ്ട് നഷ്ടപ്പെട്ടു പോയ കാമുകിയെ വീണ്ടും വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അയാള് മനസ്സ് കൊണ്ട് അർജ്ജുനനെ പോലെ ചെറുപ്പം ആകുന്നു.ചില പ്രശ്നങ്ങൾ കൊണ്ട് അച്ഛനും മകനും നല്ല രസത്തിൽ അല്ലെങ്കിൽ കൂടി ഇവർക്കിടയിൽ സ്നേഹിക്കുവാനും പരിചരിക്കാനും മാത്രം അറിയുന്ന അമ്മ ഉള്ളത് കൊണ്ടു എല്ലാം നല്ല നിലയിൽ പോകുന്നു.



സന്തോഷകരമായി പോകുന്ന ആദ്യ പകുതിയിൽ അവസാനം ഉണ്ടാകുന്ന ഒരു ട്വിസ്റ്റ് നമ്മളെ കഥയിലേക്ക് കൊണ്ട് പോകുകയാണ്..അവിടെ അതുവരെ ഉണ്ടാകുന്ന രസചരടുകൾ  പെട്ടെന്ന് നിന്ന് പോകുകയാണ് പിന്നെ സിനിമ ചില സെൻ്റിയിലേക്ക് പോകുകയാണ്. എങ്കിൽ കൂടി നമ്മളോട് ചേർന്ന് തന്നെയാണ് പ്രയാണം.


ഒരാളുടെ പ്രണയം മാത്രമല്ല ചിത്രം പറയുന്നത്..പലരുടെയും പ്രണയം പല വിധത്തിൽ പല സന്ദർഭങ്ങളിൽ പറയുകയാണ്. അത് തന്നെയാണ് ചിത്രത്തിൻ്റെ പുതുമയും..



ആദ്യ ചിത്രത്തിൽ തന്നെ നമ്മളെ വിസ്മയിപ്പിച്ച മനോജ് ,ഇപ്പോളത്തെ യൂത്ത് ഐക്കൺ അർജുൻ അശോകൻ എന്നിവർ അച്ഛനും മകനുമായിട്ടുള്ള രസതന്ത്രം തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.


ഒരേ ദിവസം തന്നെ ഒമ്പതോളം മലയാള സിനിമ ഇറങ്ങിയ ദിവസം ആയത് കൊണ്ട് കാണികൾക്ക് ഏതു കാണണം എന്ന കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും ഈ സിനിമ കാണാമെന്ന തിരഞ്ഞെടുപ്പ് ഒരിക്കലും നഷ്ട്ടം വരുത്തില്ല.


പ്ര .മോ. ദി .സം


Friday, February 24, 2023

പട്ടാത്തു അരശൻ

 



തമിഴിലും മലയാളത്തിലും ഹിന്ദിയിലും എന്തിന് സിനിമയിൽ വിഷയങ്ങൾ ഇല്ലാതെ ആകുമ്പോൾ എടുത്ത് പയറ്റുന്ന രണ്ടു കുടുംബങ്ങൾ തമ്മിലുള്ള  പകയും ദേഷ്യവും പ്രതികാരവും ഒക്കെ താൻ വിഷയം.




കബഡിയിലൂടെ നാടിൻ്റെ പേര് നിലനിർത്തിയ കുടുംബത്തിൽ കബഡി കൊണ്ട് തന്നെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവർ അതിൽ നിന്നും പിന്നോട്ട് പോയി എങ്കിലും അവരുടെ പേരിൽ തന്നെയാണ് പുറം ലോകം ആ നാടിനെ അറിഞ്ഞത്.




പ്രൊ കബഡി സെലക്ഷന് പോലും ആ കുടുംബത്തിൻ്റെ പേരിൽ മറ്റൊരു കുടുംബത്തിലെ ആൾക്ക് സെലക്ഷന് നിഷേധിക്കുന്ന അവസ്ഥ വരുമ്പോൾ കരുതിക്കൂട്ടി ചെയ്യുന്ന ചതിയിൽ പെട്ട് കുടുംബം നാട്ടുകാർക്ക് മുന്നിൽ പരിഹാസ കഥാപാത്രങ്ങൾ ആവുമ്പോൾ  അവർ കുടുംബം മുഴുവൻ വീണ്ടും കളിക്കളത്തിൽ ഇറങ്ങുകയാണ്.




പിന്നെ ക്ലൈമാക്സ് എ പ്പോഴും എന്തായിരിക്കും എന്ന് ഊഹിക്കുവാൻ പറ്റൂമല്ലോ..ഇപ്പൊൾ തമിഴിൽ ഉള്ള യുവ നടന്മാരിൽ കാണാൻ മെനയുള്ള, ഒരു നായകന് വേണ്ട എല്ലാ ഗുണവും ഉള്ള അഥർവ തൻ്റെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്.രാജ് കിരൺ എന്നത്തേയും പോലെ അധികം അധ്വാനിക്കാതെ തൻ്റെ ഭാഗവും ചെയ്തിട്ടുണ്ട്..




അതീനാടകീയത നിറഞ്ഞ തമിഴു ചിത്രം കാണുവാൻ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യത്തിൽ കാണാൻ പറ്റും.


പ്ര .മോ. ദി .സം

Thursday, February 23, 2023

കാലങ്ങളിൽ അവൾ വസന്തം

 



നമ്മൾക്കു ഒരാളെ പെട്ടെന്ന് മനസ്സിലാക്കുവാൻ പറ്റിയെന്ന് വരില്ല..അതിനു ചിലപ്പോൾ കാലങ്ങൾ എടുക്കും അല്ലെങ്കിൽ എന്തെങ്കിലും അയാളുമായി ബന്ധപ്പെട്ട് നമ്മുടെ ജീവിതത്തിൽ സംഭവിച്ചാൽ മാത്രമായിരിക്കും അയാളുടെ വില മനസ്സിലാകുക.




സിനിമകൾ കണ്ടു അതിലെ ഓരോ സംഭവങ്ങളും ജീവിതത്തിൽ പകർത്തി അതുപോലെ ജീവിക്കുന്ന ആൾക്ക് സംഭവങ്ങൾ,മുന്നോട്ടുള്ള ജീവിതം ഒക്കെ സ്വപ്നാടനം പോലെ ആയിരിക്കും.




പ്രേമിക്കാൻ പോലും സിനിമയിലെ സംഭവങ്ങൾ  എഴുതിവെച്ചു കടം എടുത്ത് മുന്നോട്ട് പോയി പരാജയം സംഭവിച്ചവന് മുന്നിൽ സുന്ദരിയായ പെണ്ണ് വന്നു വിവാഹ അഭ്യർഥന നടത്തൂ മ്പോൾ അവനു മറ്റൊന്നും ചിന്തിക്കുവാൻ ഉണ്ടായിരുന്നില്ല.




വിവാവ ശേഷവും സിനിമയിലെ സംഭവങ്ങൾ തന്നെ ജീവിതത്തിലേക്ക് പകർത്തുവാൻ ശ്രമിച്ചു പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന ദാമ്പത്യ  പ്രശ്നങ്ങൾ ആണ് സിനിമ.




പറഞ്ഞു പഴകിയ കഥ യാണെങ്കിൽ പോലും സംവിധായകൻ്റെ  മയികിങ്  കഴിവ്കൊണ്ട് അതിൻ്റെ കുറവ് നികത്തി നമ്മുക്ക് ആസ്വദ്യിക്കുവാൻ പറ്റുന്നുണ്ട്..ഫ്രഷ് മുഖങ്ങൾ ആയത് കൊണ്ട് തന്നെ പരമാവധി തങ്ങളുടെ പ്രകടനം കൊണ്ട് സിനിമക്ക് മുതൽക്കൂട്ട് ആകുന്നുണ്ട്


പ്ര .മോ. ദി .സം

Tuesday, February 21, 2023

ക്രിസ്റ്റി


 


Based on a true story എന്നൊക്കെ കാണിച്ചു പ്രതീക്ഷയോടെ ആളുകളെ തിയേറ്ററിലെ ഇരുട്ടത്തേക്ക് വിളിച്ചു വരുത്തി പലരെയും ശരിക്കും പരീക്ഷിക്കുന്നു.

എനിക്ക് മാത്രമാണ് പരീക്ഷ എന്ന് കരുതി എങ്കിലും തിയേറ്റർ വിടുന്ന പ്രേക്ഷകൻ്റെ പിറുപിറുപ്പിലും ചേഷ്ടകളിലും അത് മറ്റുള്ളവർക്ക് കൂടി ബാധകം എന്ന് വെളിപ്പെടുത്തുന്നു.


ആയിരം തവണ പലരും പറഞ്ഞതും ഇതെ വിഷയത്തിൽ മലയാളത്തിൽ തന്നെ നല്ലൊരു ക്ലാസ്സിക് ഉണ്ടായിട്ടും അത് വീണ്ടും വന്നപ്പോൾ പോലും ജനം സ്വീകരിച്ചു കഴിഞ്ഞിട്ടും എന്തിന് വെറുതെ ഈ ചിത്രം ചെയ്തു എന്നു് മാത്രം മനസ്സിലാകുന്നില്ല.


 എന്താണ് ബേസ് ആയ യഥാർത്ഥ കഥ എന്ന് അറിയാൻ വേണ്ടി മാത്രം യാതൊരു താൽപര്യവും ഇല്ലാതെ പോയി കണ്ടതാണ്.. ആ താൽപര്യകുറവു കൊണ്ടാണോ അതോ മലയാള സിനിമയിലെ ലക്കി ചാം എന്ന് വാഴ്ത്തി പൊക്കി വിടുന്ന നായകൻ്റെ ഒരു ഭാവവും ഇല്ലാത്ത പ്രകടനം ആണോ എന്തോ സിനിമ ആസ്വദിക്കുവാൻ നന്നേ ബുദ്ധിമുട്ടുണ്ട്.


ബന്ധം വേർപെടുത്തിയ ക്രിസ്റ്റിയ്യും അവളുടെ അടുക്കൽ പഠിക്കുവാൻ വരുന്ന ചെക്കൻ്റെയും കഥപറയുന്ന സിനിമ ക്ലീഷെയുടെ സംസ്ഥാന സമ്മേളനമാണ്.


വിരഹ രംഗങ്ങൾ ഒക്കെ പെരുപ്പിച്ചു കാട്ടി നമ്മളുടെ ഫീലിംഗ് പുറത്തേക്ക് കൊണ്ട് വരുവാൻ എഴുത്തുകാർ ആവത് ശ്രമിക്കുന്നുണ്ട് എങ്കിൽ പോലും അഭിനേതാക്കളുടെ നനഞ്ഞ പ്രകടനങ്ങളിൽ അത് നമ്മളിലേക്ക് എത്തുന്നില്ല.


ക്ലൈമാക്സിൽ എങ്കിലും വല്ല പുതുമയും ഉണ്ടാകും എന്ന് കരുതി എങ്കിലും അതും കയ്യിന്ന് പോയ അവസ്ഥയാണ്..പ്രായവും പക്വതയുമോക്കെ ഉണ്ടു എന്ന അഹങ്കാരം കൊണ്ടാണോ നമ്മുടെ ജനുസ്സിൽപെട്ടവർക്ക് വേണ്ട സിനിമയല്ല..ചിത്രത്തിലെ കാലഘട്ടത്തിൽ വരേണ്ട സിനിമ കാലം തെറ്റി ഇപ്പൊ തട്ടി കൂട്ടി വന്നതും ആവാം...

പ്ര .മോ.ദി .സം

Saturday, February 18, 2023

വാത്തി

 



എപ്പോഴാണ് നമ്മുടെ വിദ്യാഭാസ രംഗം ബിസിനെസ്സ് ആയി മാറിയത്? എന്തായാലും അധികം കൊല്ലം ഒന്നും ആയി കാണില്ല..ഒരു ഇരുപതു വർഷങ്ങൾക്കു മുൻപ് വരെ നല്ല രീതിയിൽ പോയി കൊണ്ടിരുന്ന വിദ്യാഭ്യാസ രംഗം ഇന്ന് വലിയൊരു ബിസിനെസ്സ് മേഖലയാണ്.



പണം ഉളളവർ മാത്രം പഠിച്ചാൽ മതിയെന്ന് ചിലർ തീരുമാനിക്കുമ്പോൾ എല്ലാവരും പഠിക്കണം എല്ലാവരെയും പഠിപ്പിക്കണം എന്ന് ദൃഢ നിശ്ചയം ചെയ്ത ഒരു മാഷ് അനുഭവിക്കുന്ന പ്രശ്നങ്ങളും വിഷമതകളും ആണ് കഥ.




ആന്ധ്രാ തമിഴു നാട് അതിർത്തിയിൽ ജോലി ചെയ്യുവാൻ എത്തുന്ന മാസ്റ്റർക്ക് അവിടെ സ്കൂളിൽ കുട്ടികൾ ഇല്ലെന്ന് മനസ്സിലാക്കുന്നു.എന്ത് കൊണ്ട് കുട്ടികൾ ഇല്ലെന്ന് തിരക്കി പോകുന്ന അയാൾക്ക് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ബോധ്യപ്പെടുന്നു.




ആഹാരത്തിന് കുല തൊഴിൽ ഉള്ളപ്പോൾ എന്തിനു പഠിച്ചു വെറുതെ സമയം കളഞ്ഞു കുളിക്കണം എന്ന രീതിയിൽ അടിച്ചേൽപ്പിക്കാൻ വല്യ ജാതിക്കാർ ഉണ്ടാകുമ്പോൾ നാട് അരക്ഷിതമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു.


ഇതൊക്കെ മനസ്സിലാക്കിയ മാസ്റ്റർ പഠിക്കാൻ ആഗ്രഹം ഉള്ളവരെ മുഴുവൻ സ്കൂളിലേക്ക് കൊണ്ട് വരുന്നതും അതിനെ തുടർന്ന് അവിടെയും സ്വന്തം നാട്ടിലും അനുഭവിക്കുന്ന ഭവിഷ്യത്തുകൾ ആണ് ധനുഷ് ചിത്രം പറയുന്നത്.


ക്ലാസ്സുമല്ല മാസും അല്ലാതെ ശരിയായ രീതിയിൽ തമിഴു ഗിമ്മിക്കുകൾ ഒന്നും ഇല്ലാതെ  രണ്ടായിര മാണ്ട്  തുടക്കം പറഞ്ഞു പോകുന്ന സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങൾ തുറന്നു കാട്ടുന്നുണ്ട്.


പ്ര .മോ. ദി .സം