ഇന്ത്യയുടെ കുറ്റവും കുറവും സോഷ്യൽ മീഡിയയിൽ വലിച്ചു നീട്ടി കാണിക്കുവാൻ ചിലർക്ക് ഒക്കെ ഭയങ്കര ഹരമാണ്..ഏതെങ്കിലും ഏജൻസി പറയുന്നത് അതിൻ്റെ ലോജിക് പോലും നോക്കാതെ എടുത്തു ചാമ്പാൻ കുറെ എണ്ണം കാത്തു കെട്ടി കിടപ്പുണ്ട്..
നമ്മൾ ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന നേപ്പാൾ,പാകിസ്താൻ,ശ്രീലങ്ക ഒക്കെ നമ്മളെക്കാൾ പട്ടിണി കുറഞ്ഞ രാജ്യം ആണെന്ന് പറഞ്ഞപ്പോൾ പലർക്കും നമ്മളെ ഇകഴ്ത്തി കാണിക്കുവാൻ എന്തൊരു ആവേശം ആയിരുന്നു.ഇസ്രയേലും പാലസ്തീനും നമ്മളെക്കാൾ സന്തോഷം ഉള്ള രാജ്യം ആണെന്ന് പറഞ്ഞപ്പോൾ പൊ ട്ടൻമാർ അതും ഏറ്റുപിടിച്ചു.
ലോകത്ത് ആകമാനം ഉള്ള 1376 സ്റ്റാർ ഹോട്ടലിലെ പ്രതിനിധികളുമായി ഒരു ഇൻ്റർനാഷണൽ ഏജൻസി സർവേ നടത്തിയപ്പോൾ കിട്ടിയ രസകരമായ ഒരു കാര്യം സൂചിപ്പിക്കാം.വലിയ കാര്യം ഒന്നും ഇല്ല എങ്കിലും ഇന്ത്യക്കെതിരായ ചപ്പും ചവറും പർവതീകരിക്കുന്ന മൈഗുണൻമാർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ലോകത്ത് ഹോട്ടലിൽ നിന്നും സാധനങ്ങൾ അടിച്ചു മാറ്റി കൊണ്ട് പോകുന്നതിൽ സഞ്ചാരികൾ ആയ ആൾക്കാരിൽ മുൻപന്തിയിൽ നിൽക്കുന്നത് ജർമൻകാരും ബ്രിട്ടീഷ് കാരുമാണ്.പിന്നാലെ ശ്രീലങ്ക,ചൈന, ആസ് ട്രിയ,ഇറ്റലി,സ്വിസ്,ഫ്രെഞ്ച്,ഡച്ച് അമേരിക്ക...ലിസ്റ്റ് നീളുന്നു..ആദ്യത്തെ അമ്പതിൽ പോലും നമ്മൾ ഇല്ല..
ഇവർ കൊണ്ടുപോകുന്നത് എന്താണ് എന്നറിയോ...തലയിണ,പുതപ്പ്,ഗ്ലാസ്സ്,ഹെയർ ഡ്രയ്റ്,സ്പൂൺ, പൈയിൻ്റിങ്സ്,ടോയ്‌ലറ്റ് സീറ്റ്,ബ്ലാൻകറ്റ്,ടോയ്‌ലറ്റ് ചപ്പൽ അങ്ങിനെ പലതും..
ഇതിൽ ഏറ്റവും രസകരം എന്താണെന്ന് വെച്ചാൽ ഇവരൊക്കെ വലിയ കമ്പനി പ്രതിനിധികളും വലിയ പണക്കാരും ഇടക്കിടക്ക് ലോകം ചുറ്റുന്ന ആൾക്കാരും എന്നതാണ്..അതിലും രസകരം എന്താണെന്ന് അറിയോ...സഞ്ചാര കള്ളന്മാർ ആയ ഇന്ത്യാക്കാർ "അടിച്ചു" മാറ്റുന്നത് എന്താണ് എന്നറിയിയോ...?
ഉപയോഗിച്ച് കഴിഞ്ഞ ബ്രഷും പേസ്റ്റും,ഷാംപൂ പോലത്തെ അവർക്ക് ഒരിക്കൽ മാത്രം ഉപയോഗിക്കുവാൻ കൊടുത്ത സാധനങ്ങൾ മാത്രം.അത് കൊണ്ടാണ് നമ്മൾ ഇന്ത്യാക്കാർ ഈ ലിസ്റ്റില് കേറാ ത്തത്തും.
**വാൽകഷ്ണം,:
പിന്നെ ഒരു ലേറ്റസ്റ്റ് ന്യുസ് ഉണ്ട്..പലരും വൈറൽ ആക്കുവാൻ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാൻ മിനക്കെടില്ല... എന്നാലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്
മോദിയെ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തിരഞ്ഞെടുത്തു.. അതും 78% ആൾക്കാരും ഇന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു പോലും..
പ്ര.മോ.ദി.സം
No comments:
Post a Comment