Wednesday, September 29, 2021

ഭൂത് പോലീസ്

 



അച്ഛൻ്റെ അതേ പ്രൊഫഷൻ പിന്തുടരുന്ന മക്കൾ ഉണ്ട്.അത് ഡോക്റ്റർ ആകാം  വക്കീൽ ആകാം എൻജിനീയർ ആകാം എന്തിന് കൂലി പണിക്കാർ പോലും ആയേക്കാം.സമൂഹത്തിൽ ഉന്നത സ്ഥാനം കിട്ടുന്ന ജോലി പിന്തുടരുന്നത് പാരമ്പര്യം നില നിർത്തുവാൻ എന്ന് വീമ്പു പറയുമെങ്കിലും യഥാർത്ഥത്തിൽ അച്ഛൻ്റെ പേര് കൊണ്ട്  അയാൾക്ക് പേര് എടുക്കുവാൻ വേണ്ടി മാത്രമായിരിക്കും.







അങ്ങിനെയാണ് മുറിവൈദ്യന്മാരും കള്ള മന്ത്രവാദികൾ ഒക്കെ ഉണ്ടാകുന്നത്.പ്രശസ്ഥരായ മന്ത്രവാദിയുടെ രണ്ടു മക്കൾ അച്ഛൻ്റെ പാത പിന്തുടർന്ന് പ്രേതത്തെയും ഭൂതത്തെയും പിടിക്കാൻ പോകുന്നു.ഒരാൾക്ക് മന്ത്രത്തിൽ  വിശ്വാസം ഉണ്ടെങ്കിലും മറ്റേയാൾ ഇതൊക്കെ ഉടായിപ്പ് തന്നെ എന്ന് വിശ്വസിച്ച് നാട്ടുകാരെ പറ്റിച്ചു ജീവിച്ചു പോകുന്നു.



അങ്ങിനെ ഒരു എസ്റ്റേറ്റിൽ കയറിക്കൂടിയ പ്രേതത്തെ മുൻപ് അവരുടെ അച്ഛൻ പൂട്ടിയത് കൊണ്ട് പിന്നെയും ഉണ്ടാകുന്ന ശല്യം തീർക്കുവാൻ ഈ സഹോദരങ്ങളെ വിളിക്കുകയും അവർ അതിനെ പൂട്ടാൻ ചെല്ലുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പവൻ കൃപലിനി സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം പറയുന്നത്.



സൈഫ് അലി ഖാൻ,അർജുൻ കപൂർ,യാമിനി ഗൗതം,ജാക്വലിൻ ഫെർണാണ്ടസ് ,ജാവേദ് ജാഫ്രി എന്നിവർ അഭിനയിച്ച ഈ ചിത്രം തെക്കേ ഇന്ത്യൻ സിനിമകളിൽ  ബാധിച്ച പ്രേതകഥകൾ ബോളിവുഡിലും എത്തിപെട്ട് കഴിഞ്ഞു എന്നതിൽ കവിഞ്ഞ് വലിയ പുതുമകൾ ഒന്നും ഇല്ല.






എന്നാലും ട്രെയിൻ യാത്രക്കിടയിൽ വിരസത അകറ്റാൻ എനിക്ക് ഉപകാരപെട്ടത്പോലെ വീട്ടിലിരുന്ന് കാണുന്നവർക്ക് ആസ്വദിക്കുവാൻ പറ്റും എന്ന് തോന്നുന്നില്ല.


പ്ര .മോ .ദി .സം

Monday, September 27, 2021

നടുവൻ

 



ഭാര്യ,സുഹൃത്ത്,സ്വന്തക്കാരൻ ഇവർ മൂന്നുപേരും  ചതിച്ചാൽ ഒരാളുടെ മനോനിലയും ഗതിയും എന്തായിരിക്കും.? അയാൾക്ക് മാനസിക നില തെററിയില്ലെങ്കിൽ അത് അൽഭുതം തന്നെ  ആയിരിക്കും..എന്നാല് കാർത്തിക് തളർന്നു പോയില്ല.. ഏറെ സ്നേഹിക്കുന്ന സ്വന്തം മകൾക്ക് വേണ്ടി അവൻ തൽകാലം എല്ലാം മറന്നു അവസരത്തിന് വേണ്ടി കാത്തു നിന്നു.






മുഖം മൂടികൾ നിറഞ്ഞ ഈ ലോകത്ത് ജീവിച്ചു തീർക്കുക വലിയ വിഷമമാണ് .എല്ലാവരും ജീവിക്കുന്നത് മറ്റൊരു ക്യാരക്ടർ ആയിട്ടാണ്. നമ്മൾ കാണുന്നതും മനസ്സിലാക്കുന്നതും അവർ അണിഞ്ഞ മുഖം മൂടികൾ മാത്രം.



സ്വന്തം കുടുംബത്തിനു വേണ്ടി കുടുംബത്തെ മറന്ന് അധ്വാനിച്ചത് കൊണ്ടാണ് കാർത്തിക്ക് ഈ ഗതി വന്നത്.ഭാര്യയായാലും  മക ളായാലും ആരായാലും അവർക്ക് വേണ്ടുന്നത് കൊടുത്തില്ല എങ്കിൽ അവർ അത് കിട്ടുന്ന ഇടത്തേക്ക് പോകും.നമ്മൾ കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത് എന്ന് വിലപിച്ചിട്ട് ഒരു കാര്യവുമില്ല.



ഭരത് എന്ന നടൻ "ലജ്ജാവതി"യിലൂടെ  അങ്ങോളം ഇങ്ങോളം ഓളം ഉണ്ടാക്കിയ നടനാണ്.തമിൾ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടനുമാണ്.പക്ഷേ യുവ തുർക്കികൾ നിറഞ്ഞ മേഖലയിൽ ഒരേ പാറ്റേൺ സിനിമ  മാത്രം ചെയ്തത് കൊണ്ട് തള്ളപെട്ടു പോയ നടനാണ്.


സിനിമ കണ്ടാൽ  ഭരതിന് ഒരു തിരിച്ചുവരവിനുള്ള  സിനിമ ഒന്നും അല്ല..അത്യുജ്ജ്വല പ്രകടനത്തിന് ഉള്ള അഭിനയ മു്ഹൂർത്തം മറ്റു കാര്യങ്ങൽ  ഒന്നും ഇല്ല..എങ്കിലും തൻ്റെ റോള് ഭംഗിയാക്കി ചെയ്തിട്ടുണ്ട് എന്ന് മാത്രം.


ഷാരംഗ് എന്ന പുതുമുഖ സംവിധായകനാണു അപർണ നായികയായി അഭിനയിച്ച ചിത്രത്തിന് പിന്നിൽ..മൊത്തത്തിൽ അധികം പുതുമയൊന്നും ഇല്ലാത്ത ഒരു ക്രൈം ത്രില്ലർ..


പ്ര .മോ .ദി .സം

Friday, September 24, 2021

സണ്ണി

 



ഒറ്റപ്പെടുന്ന അവസ്ഥ ഭീകരമാണ്.. ഏകാന്തത, അത് അനുഭവിച്ചവർ ക്കു മാത്രമേ അതിൻ്റെ ഭീകരാവസ്ഥ മനസ്സിലാകൂ ..ഇപ്പൊൾ കുറേപ്പേർ കോവിഡ് കാരണം അങ്ങിനെ ഒരവസ്ഥയിൽ ആണ്..സണ്ണിയും അങ്ങിനെ ആയിരുന്നു..സാധാരണക്കാരെ പോലെ ആയിരുന്നില്ല സണ്ണി പലതരം ടെൻഷൻ കാരണം ഗള്ഫില് നിന്നും നാട്ടിലേക്ക് എത്തിയതാണ്..നിർബന്ധിത ക്വാരൻടൈൻ കാരണം ഹോട്ടെൽ റൂമിൽ തളച്ചിടപ്പെടുകയാണ്.



മദ്യത്തിൽ ആദ്യത്തെ ദിവസങ്ങൾ തള്ളി നീക്കിയ സണ്ണി അത് തീർന്നപ്പോൾ വേവലാതിപ്പെടുകയാണ്.പലരോടും ആവശ്യപ്പെട്ടിട്ടും കോവിഡ് കാലം ആയത് കൊണ്ടും മദ്യം നിരോധിച്ചത് കൊണ്ടും പലരും തെന്നി മാറുന്നു.പലവിധ ടെൻഷൻ മദ്യത്തിൻ്റെ ലഹരിയിൽ മറക്കുന്ന സണ്ണി അത് കൂടി കിട്ടാതെ ആകു ബോൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നു.






വളരെ വിശ്വസിക്കുന്ന കൂട്ടുകാരൻ ബിസിനെസ്സ് നടത്തുവാൻ നല്ല ജോലി പോലും ഉപേക്ഷിക്കുവാൻ പറഞ്ഞു  ക്ഷണിച്ചു വരുത്തി ചതിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ഉണ്ടല്ലോ അതും ഭീകരമാണ്..അനുഭവിച്ചറിഞ്ഞു എന്നത് കൊണ്ട് തന്നെ സണ്ണിയുടെ അവസ്ഥ എനിക്ക് മനസ്സിലാകും..സണ്ണിയുടെ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ട് സണ്ണിയെ ഞാൻ ഒരിക്കലും കുറ്റം പറയുകയുമില്ല..അത് കഴിഞ്ഞ് ഒറ്റപ്പെടുന്ന അവസ്ഥയിൽ എത്തുന്ന ഒരാളുടെ കഥയാണ് സണ്ണി.






രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ട് കെട്ട് കുറെ നല്ല ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്..അതിൽ കുറെ പരീക്ഷണ ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നു..അത് പോലെ ഈ കോവിട് കാലത്തെ നല്ലൊരു പരീക്ഷണ ചിത്രം തന്നെയാണിത്.


ഭൂരിഭാഗവും ജയസൂര്യ എന്ന നടൻ മാത്രമാണ് ഫ്രയിമിൽ ഉള്ളത്.. ഒന്നേ മുക്കാല് മണിക്കൂർ ഒരാളെ തന്നെ അധികം ബോറടിപ്പിക്കാതെ  കാണിക്കണം എങ്കിൽ കുറച്ചൊന്നുമല്ല ഹോം വർക്ക് ചെയ്യേണ്ടത്. രഞ്ജിത്തും ജയസൂര്യയും എത്തി നല്ലവണ്ണം ചെയ്തു എന്നതിന് നല്ലൊരു ഉദാഹരണം ആണ് ഈ കൊച്ചു ചിത്രം.







ഇതിൽ മലയാളത്തിലെ കൂടുതൽ നടന്മാർ പ്രത്യക്ഷപ്പെടുന്നുണ്ട്..അത് ശബ്ദത്തിൽ കൂടി ആണെന് മാത്രം...ആളുകളെ കാണിക്കാതെ അത് നന്നായി വിജയിപ്പിച്ചു എന്നത് തന്നെയാണ് ഈ ചിത്രത്തിൻ്റെ വിജയം.


പ്ര.മോ. ദി .സം

Wednesday, September 22, 2021

പ്രണയവും ലഹരിയും




ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ ശരിയാണ് .പ്രണയവും ലഹരിമരുന്നും  ഒരു മതത്തിൻ്റെ തലയിൽ മാത്രം കെട്ടി വെക്കുവാനുള്ളതല്ല. അങ്ങിനെ ചെയ്യുന്നു എങ്കിൽ അതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്.അതാണ് പലരും മനസ്സിലാക്കാത്തത്.


ഇന്നത്തെ കുട്ടികൾ ചിന്തിക്കുവാൻ കഴിവും പ്രാപ്തിയും ഉള്ളവരാണ്.. മതത്തിൻ്റെ പ്രണയ ചതി കുഴികളിൽ വീണു പോകാൻ മാത്രം മണ്ടന്മാർ അല്ല..ചുരുക്കം ചിലർ വീണു പോകുന്നുണ്ടാകും .അതിൻ്റെ പേരിൽ ഒരു മതത്തെ മുഴുവനും അവഹേളിക്കുന്നത് ഭൂഷണമല്ല.



ഇവയൊക്കെ എല്ലാ മതവിഭാഗത്തിൻ്റെ ആൾക്കാരും ചെയ്യുന്നുണ്ട് എന്ന് നമ്മുടെ കേരളത്തിലെ കേസുകൾ പരിശോധിച്ചാൽ മാത്രം മനസ്സിലാക്കാം. അതൊക്കെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്.


ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന "ലഹരി" കച്ചവടത്തിൽ പലപ്പോഴും ആരും ജാതിയും മതവും രാഷ്ട്രീയവും നോക്കില്ല . പെണ്ണായാലും ലഹരിയായാലും അത് വിൽക്കുന്നവരും വാങ്ങുന്നവരുടെ മതം നോക്കിയല്ല വിതരണം ചെയ്യുന്നത് ,ആവശ്യം നോക്കിയാണ്.


പെണ്ണ് കേസിലും പലപ്പോഴും ഇങ്ങിനെ മുതലെടുപ്പ് രാഷ്ട്രീയക്കാർ ചെയ്യാറുണ്ട്..പീഡനത്തിന് പിടിക്കപ്പെടുന്ന ആളുടെ മതവും രാഷ്ട്രീയവും  പെട്ടെന്ന് കണ്ടു പിടിച്ചു ചർച്ച ചെയ്യപ്പെടും..ഇന്നേ മതക്കാർ അല്ലെങ്കിൽ ഇന്നേ രാഷ്ട്രീയക്കാർ  മാത്രമേ പീഡിപ്പിക്കുന്നവരായി ഉള്ളൂ എന്നില്ല അവസരം കിട്ടുമ്പോൾ ഒരുത്തനും ജാതിയും മതവും രാഷ്ട്രീയവും നോക്കില്ല .അവസരം മുതലാക്കൻ മാത്രമേ ശ്രമിക്കൂ..


അതിനുശേഷം  തൽപര കക്ഷികളും മാധ്യമങ്ങളും ഇരയുടെയും വേട്ടകാരൻ്റെയും ജാതി മതം രാഷ്ട്രീയം കണ്ടുപിടിച്ചു ചർച്ചകൾ ചെയ്തു ആളികത്തിക്കും . ഇതിലൊക്കെ നടക്കുന്നത് മുതലെടുപ്പ് മാത്രമാണ് ജാതി മത രാഷ്ട്രീയ മുതലെടുപ്പ് മാത്രം.


ജാതിയും മതവും രാഷ്ട്രീയവും നമ്മളെ "മനുഷ്യർ" അല്ലാതാക്കുന്ന കാലത്തോളം ഇത്തരം മുതലെടുപ്പ് അജണ്ടകൾ തുടർന്ന് കൊണ്ടിരിക്കും...അത് ചിലരുടെ ആവശ്യമാണ്..പലതിനെയും മറച്ചു പിടിക്കാൻ അല്ലെങ്കിൽ എന്തോ നേടിയെടുക്കുവാൻ ഉള്ള ഒരു കച്ചി തുരുമ്പ്...കഥയറിയാതെ ആടുവാൻ കുറെയേറെ  ആളുകളെ കിട്ടുന്നത് കൊണ്ട് ഇതിനൊരു അവസാനം പെട്ടെന്നൊന്നും പ്രതീക്ഷിക്കേണ്ട...


പ്ര .മോ .ദി .സം

ആലീസ് ഇൻ പാഞ്ചാലിനാട്




ഒരു നാട് മറ്റു നാട്ടുകാരുടെ കണ്ണിൽ തസ്കരൻമാരുടെ നാടായി പേരെടുക്കുക പക്ഷേ നാട്ടിൽ  ആയിരിക്കുമ്പോൾ എല്ലാവരും മാന്യന്മാർ ആയിരിക്കുക.പോലീസ് റികാർഡിൽ പോലും അവിടെ ഒരുതരത്തിലുമുള്ള കുറ്റകൃത്യങ്ങൾ ഇല്ല .ചെറിയ അടിപിടി കേസും ചെറിയ ചെറിയ മോഷണങ്ങളും മാത്രം..




പക്ഷേ മറ്റു സ്ഥലങ്ങളിൽ പോയി മോഷ്ടിക്കുന്ന ആൾകാർ പാഞ്ചാലികാരും എന്ന് മറ്റു നാട്ടുകാരും.. അത് കൊണ്ട് തന്നെ തിരുട്ട് ഗ്രാമമായ ഇവിടുത്തെ ആളുകളെ മറ്റുള്ള നാട്ടുകാർ ഒരു തരത്തിലും സഹകരിപ്പിക്കുന്നില്ല.അങ്ങിനെ തലവേദനയായി പോലീസിന് മാറിയ പാഞ്ചാലിയെ ക്ലീൻ ആക്കുവാൻ പുതിയ ഓഫീസർ വരുന്നു.


അതേ സമയം തന്നെ പണ്ട് ഫിനാൻസ് കമ്പനി നടത്തി പൊളിഞ്ഞു നാട് വിട്ട ആളുടെ മകൾ  ഡൽഹിയിൽ നിന്നും പാഞ്ചാലിയില് എത്തുന്നു.ചെറിയച്ചൻ്റെ വീട്ടിൽ താമസിക്കുന്നു.അവളുടെ വരവിന് വലിയ ഉദ്ദേശം കൂടി ഉണ്ടായിരുന്നു.


 പാഞ്ചാലി എങ്ങിനെ തസ്കരന്മാരുടെ നാടായി.? ആലീസ് എന്തിന് പാഞ്ചാലിയില് വന്നു എന്നതിനൊക്കെ ഉത്തരം പറയുകയാണ് ഈ കൊച്ചു സിനിമ. 

ചതിയുടെയും വഞ്ചനയുടെയും സ്നേഹത്തിൻ്റെയും കടപ്പാടിൻ്റെയും കഥ പറയുബോൾ
ചെറിയ തോതിൽ സസ്പെൻസ് ഒക്കെ ഒരുക്കിയിട്ടുണ്ട് സുധീർ വാമറ്റം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ..





പുതുമുഖങ്ങൾ ആണെങ്കിലും കാര്യങ്ങൽ ഒക്കെ വൃത്തിയായി ചെയ്തിട്ടുണ്ട് ചില ബാലാരിഷ്ടത കളോക്കെ ഉണ്ടെങ്കിൽ പോലും..സുകുമാർ എന്ന അനുഗ്രഹീത ക്യാമറാമാൻ ഇടുക്കിയുടെ സൗന്ദര്യം ഒക്കെ നന്നായി ഒപ്പിയെടുത്ത് കണ്ണിനു കുളിർമ നൽകുന്നുണ്ട്.

പ്ര .മോ. ദി. സം

Tuesday, September 21, 2021

അന്നബെല്ലെ സേതുപതി

 



വർഷങ്ങളായി  ആ പ്രദേശത്തെ  വലിയൊരു ആഡംബര  കൊട്ടാരത്തിൽ പ്രേതബാധ ഉള്ളത് കൊണ്ട്  ആരും താമസിക്കാറില്ല.   എന്ന് മാത്രമല്ല എന്തിന് അതിനടുത്ത് കൂടി പോലും  പ്രദേശ വാസികൾ ആരും തന്നെ

 പോകാറില്ല.അത് കൊണ്ട് തന്നെ വാടകക്ക്  താമസിക്കുവാൻ കൊടുക്കുവാൻ  അല്ലെങ്കിൽ കൈമാറ്റം ചെയ്യുവാൻ കഴിയാതെ മുതലാളി അത് വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നൂ.






പൂട്ടിയിട്ടു എങ്കിലും അതിൽ വസിക്കുന്ന  "കോമഡി "പ്രേതങ്ങൾ അത് എപ്പോളും അടിച്ചു തളിച്ച് വൃത്തിയായി സൂക്ഷിക്കുക പതിവാണ്. പൗർണമി/ അമാവാസി നാളിൽ അവിടെ നിന്നും പാചകം ചെയ്ത ഭക്ഷണം കഴിച്ചവർ ഒക്കെ മരിക്കുക 

പതിവായപ്പോൾ  മുതലാണ് അവിടെ താമസം നിന്ന് പോയത്.അതും പ്രേതങ്ങൾ കൊല്ലുന്നതല്ല..പ്രേതങ്ങൾ ഒക്കെ വളരെ പാവങ്ങൾ ആണ് ..



അങ്ങിനെ ഭക്ഷണം കഴിച്ച് മരിക്കാത്ത ആരെങ്കിലും ഉണ്ടായാൽ മൊത്തത്തിൽ അവിടെ കുടുങ്ങി പോയ പ്രേതങ്ങൾക്ക്  ശാപമോക്ഷം കിട്ടുമെന്നു അവർ  വിശ്വസിക്കുന്നു. കൊട്ടാരം പഴയ പോലെ ആകുമെന്നും...പക്ഷേ അറിയുന്നവർ ആരെങ്കിലും ജീവിതം കൊണ്ട് കളിക്കോ...






അങ്ങിനെ പരീക്ഷണത്തിന് വേണ്ടി അന്യനാട്ടിൽ  ഉടായിപ്പ് ,പോക്കറ്റടി നടത്തി ജീവിക്കുന്ന ഒരു കുടുംബത്തെ കൊട്ടാരത്തിൽ താമസ്ത്തിനായി അയക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.


ഒരാഴ്ചയ്ക്കിടെ ഇറങ്ങിയ മൂന്നാമത്തെ വിജയ് സേതുപതി സിനിമയാണിത്..രണ്ടെണ്ണം കണ്ടു "കൊതി "തീർന്നത് കൊണ്ട് തന്നെ മൂന്നാമത്തെ ചിത്രം കാണാൻ മിനകെട്ടില്ല.എന്തിന് സേതുപതി ഇത്തരം ചിത്രങ്ങൾ സ്വീകരിക്കുന്നു എന്ന് സ്വയം ചിന്തിക്കണം..






മുൻപ് നമ്മുടെ മലയാളത്തിൽ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഒക്കെ മുന്നും പിന്നും നോക്കാതെ വാരി വലിച്ചു പടങ്ങൾ ചെയ്തത് അവരെ കരിയറിനെ വല്ലാതെ ബാധിച്ചിരുന്നു.വളരെ കഷ്ടപ്പെട്ടാണ് രണ്ടാം വരവ് ഉണ്ടായത് തന്നെ....ഭരത്,പ്രശാന്ത് തുടങ്ങിയ ഉദാഹരണങ്ങൾ തമിഴിലും ഉണ്ടു.പക്ഷേ അവർക്ക് രണ്ടാം വരവ് ഉണ്ടായില്ല.


വിജയ് സേതുപതി,തപസി പന്നൂ,രാധിക,യോഗി ബാബു,ദേവധർഷിന്നി,ജഗപതി ബാബു,വെണ്ണല കൃഷ്ണ,സുരേഷ് ചന്ദ്രർ,രാജേന്ദ്ര പ്രസാദ് തുടങ്ങിയ താരനിര ഉണ്ടെങ്കിലും ഒരു ഗുണവും  ദീപക് സുന്ദർ രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇല്ല.



 വളരെ കഷ്ടപ്പെട്ടു കണ്ടു തീർത്തപ്പോൾ രണ്ടാംഭാഗം വരുന്നു എന്ന് അവസാനം എഴുതി കാണിക്കുന്നുണ്ട്..ഒന്നാം ഭാഗം സഹിക്കാൻ പറ്റാത്ത ചിത്രത്തിന് എന്തിന് രണ്ടാം ഭാഗം എന്ന് ഞാനടക്കം പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.


പ്ര .മോ . ദി .സം