Wednesday, December 13, 2023

സമകാലികം -5

 



***ശബരിമല വളരെ ആലോചിച്ചു കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്.."വിശ്വാസവും അവിശ്വാസവും" തമ്മിൽ അധികവും  തമ്മിൽ തല്ല് പുറത്ത് നടത്തുന്ന ഇടം.എങ്കിലും അവിശ്വാസികൾ മല കയറി അനുഗ്രഹം കിട്ടാൻ അയ്യനെ തൊഴാൻ പോകും. മുൻപൊക്കെ ഒളിച്ചും പതുങ്ങിയും ആയിരുന്നു..ഇപ്പൊൾ  അങ്ങിനെയല്ല.എന്നിട്ട് പറയും "ടൂർ" പോയത് ആണെന്ന്...



ഇത്തവണ ശബരിമല പ്രശ്നം കൊഴുക്കുവാൻ പ്രത്യേക കാരണം ഉണ്ട്..വരുന്ന വർഷം പാർലിമെൻ്റിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ട്..അതിലേക്കുള്ള കുളം കലക്കാൻ പാർട്ടികൾ തുടക്കം കുറിക്കുന്നു എന്നും പറയാം.കഴിഞ്ഞ തവണ കുളം കലക്കിയെങ്കിലും കരക്കിരുന്നവൻ സീറ്റ് മുഴുവൻ കൊണ്ട് പോയി. അത് കൊണ്ട് തന്നെ "അവിശ്വാസികൾ" പ്രതിരോധത്തിന് ആക്കം കൂട്ടുന്നു..സോഷ്യൽ മീഡിയയിൽ നോക്കിയാൽ അറിയാം.



ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടു . സർക്കാരിന് വലിയ വീഴ്ച പറ്റിയിട്ടുണ്ട്..അത് സത്യമാണ് ഇത്രയധികം തീർത്ഥാടകർ വരുന്ന സ്ഥലത്ത് ആസൂത്രണത്തിൻ്റെ പിഴവ് ഉണ്ട്..നിയന്ത്രണത്തിൻ്റെ പ്രശ്നം ഉണ്ട്..സഞ്ചാരത്തിന് വാഹനങ്ങളുടെ  കുറവ് ഉണ്ട്..കാലാകാലം എല്ലാ ഗവർമെൻ്റും തീർഥാടകരെ പിഴിയുന്ന കാര്യത്തിൽ മുൻപന്തിയിൽ ഉണ്ട്.സൗകര്യങ്ങൾ ഒരുക്കുന്നതിൽ പിന്നിലും...


 സർക്കാരിനെ മുഴുവൻ കുറ്റം പറയാൻ പറ്റില്ല..സര്ക്കാര് എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ  മൃഗങ്ങളുടെ ആവാസം,കാനന ഭംഗി,പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങൾ എടുത്തിടും...അവർ പിന്നോട്ട് പോകും.



രാജ്യത്തെ മറ്റു  തിരക്കുള്ള ക്ഷേത്രങ്ങൾ ചെയ്തത്  പോലെ  ചില ആസൂത്രണങ്ങൾ  ആരംഭിക്കുക. ആദ്യം എതിർപ്പുകൾ ഉണ്ടാകും..തീർത്ഥാടനം സുഗമ മാകുമ്പോൾ എതിർപ്പുകൾ കുറയും.


കാനനത്തിന്   പുറത്ത് നിർമിതികൾ ചെയ്തു ടോക്കേണ് സിസ്റ്റം ഒക്കെ പരീക്ഷിച്ചു നോക്കുക.ഇപ്പൊൾ ഉള്ള വേർച്ചൽ ക്യു സിസ്റ്റം നല്ലത് തന്നെ എങ്കിൽ പോലും ഇത്തവണ നിയന്ത്രണം നഷ്ടപ്പെട്ട് പോയി. 


ഇതൊക്കെ അതിജീവിക്കുവാൻ ഇപ്പോഴത്തെ സർക്കാരിനും വലിയ  താൽപര്യം ഇല്ല കാരണം

 " വിശ്വാസ കുറവ് " തന്നെ..


വി വീ ഐ പി ക്കാരുടെ സന്ദർശനം ഒരു പരിധി വരെ തീർഥാടകരെ നന്നായി വലക്കുന്നുണ്ട്.അവരെയും മറ്റുള്ളവരെ പോലെ തന്നെ ദർശനം ചെയ്യാൻ മാത്രമേ അനുവദിക്കാൻ പാടുള്ളൂ..അല്ലെങ്കിൽ മന്ത്രി പറഞ്ഞത് പോലെ എന്തിന് എല്ലാവരും തിരക്കുള്ളപ്പോൾ വരണം തിരക്കില്ലാത്ത സമയത്ത് വന്നു കണ്ട് പോകട്ടെ.



*****മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോൾ രക്ഷാ പ്രവർത്തനം നടത്തിയവർ തന്നെ ഗവർണർക്ക് കരിങ്കൊടി കാണിച്ചത് മോശമായി പോയി. നിലപാടുകൾ ഇല്ലത്തവർ എന്ന് വീണ്ടും വീണ്ടും അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു.അതൊക്കെ സഹിക്കാൻ പറ്റും പാർട്ടി സെക്രട്ടറിയുടെ താരതമ്യം സഹിക്കാൻ പറ്റില്ല ന്യായീകരണവും...




****കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ വിടവാങ്ങി. ശക്തമായ നിലപാടുകൾ എടുത്തിരുന്നു എങ്കിലും പലപ്പോഴും മാർകിസ്റ്റ് പാർട്ടി കണ്ണുരുട്ടി കാണിക്കുമ്പോൾ പിൻവാങ്ങി എന്നത് സത്യം.




നാടിൻ്റെ പേര് പ്രശസ്തമാക്കിയ നേതാവ് എന്നൊക്കെ ചാനൽകാർ തള്ളി മറിക്കുന്നത് കണ്ടൂ..സത്യത്തിൽ അങ്ങിനെ അല്ല ഒരു എൺപത് കാലത്തേക്ക് പോകാം.. "മ" പ്രസിദ്ധീകരണങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പുസ്തകങ്ങളിൽ അന്നൊരു സൂപ്പർ നോവലിസ്റ്റ് ഉണ്ടായിരുന്നു. കാനം ഈ.ജെ..എല്ലാ വാരികകളിൽ ഉള്ള അദ്ദേഹത്തിൻ്റെ നോവൽ തന്നെയാണ് അന്നത്തെ തലമുറയെ വായനക്കാർ ആക്കിയതും..വായനാശീലം കൊണ്ടുവരുവാൻ മ പ്രസിദ്ധീകരണങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കരുത് അതുപോലെ തന്നെ കാനം ഈ .ജെ എന്ന കലാകാരനെയും....



****ഏറ്റവും മികച്ച സംസ്ഥാനം എന്ന് സർവേയിൽ പറഞ്ഞ ഗുജറാത്തിൽ സമാന്തര ടോൾ ഉണ്ടാക്കി കോടികണക്കിന് രൂപ കൊള്ളയടിച്ചു എന്നത് ഞെട്ടൽ ഉണ്ടാക്കുന്നു.കാലാകാലങ്ങളിൽ പറ്റിച്ചു കൊണ്ടിരിക്കുന്ന ടോൾ എന്ത് കൊണ്ട് അധികൃതരുടെ ശ്രദ്ധയിൽ പെട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നു. ഭരിക്കുന്നവരുടെ രാഷ്ട്രീയ പിൻബലം ഇല്ലാതെ ഇതെങ്ങിനെ സാധിക്കും?


പ്ര.മോ.ദി.സം 

No comments:

Post a Comment