Monday, May 30, 2022

വനം




കാടും  അതിലെ ജീവജാലങ്ങളും പ്രകൃതിക്ക് ,അതിൻ്റെ നിലനിൽപ്പിന് വേണ്ടിയുള്ളതാണ്.. കാട്ടുമൃഗങ്ങളുടെ വാസസ്ഥങ്ങൾ കയ്യേറി തന്നെയാണ് പലരും വീടും സ്വത്തും സ്വരുക്കൂട്ടി വെച്ചിരിക്കുന്നത്.






വാസസ്ഥലവും അവർക്ക് വേണ്ട ഭക്ഷണവും മനുഷ്യൻ്റെ കടന്നു കയറ്റം കൊണ്ട് നഷ്ടപ്പെട്ടപ്പോൾ ജീവജാലങ്ങൾ മനുഷ്യൻ കാട് വെട്ടിത്തെളിച്ച് ഉണ്ടാക്കിയ നാട്ടിലേക്ക് വന്നു തുടങ്ങി.വീട് നശിപ്പിച്ചു കൃഷി നശിപ്പിച്ചു എന്നൊക്കെ പറഞ്ഞു മനുഷ്യർ അവയെ വീണ്ടും കൊല്ലാകൊല ചെയ്യുന്നു.മനുഷ്യൻ്റെ ആർത്തിയും അഭിനിവേശവും ശരിക്കും പകർത്തിയിട്ടുണ്ട്.






അങ്ങിനെ നമ്മുടെ ഇടയിൽ പലരുണ്ട് എങ്കിലും ചുരുക്കം ചിലരുണ്ട് പ്രകൃതിയെയും മൃഗങ്ങളെയും നോവിക്കാതെ ജീവിക്കുന്ന ആൾകാർ..അവരുടെ കൂടി കഥയാണ് വനം പറയുന്നത്.


ഫൈൻ ആർട്സ് കോളേജിലെ ഒരു മുറിയിൽ അടിക്കടി ദുർമരണങ്ങൾ നടക്കുന്നു..അതിൻ്റെ കാരണം തേടി ആ റൂമിലെ അവസാന താമസക്കാരനും പ്രോജക്ട്  ചെയ്യാനും  കൂടെ കോളേജിലെ ബാല്യകാല സുഹൃത്തിനെ കാണുവാനും വന്ന പെണ്ണ് സുഹൃത്തും നടത്തുന്ന അന്വേഷണവും അവർക്ക് ബോധ്യപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.






താരതമെന്യ പുതുമുഖങ്ങൾ നിറഞ്ഞ ഈ തമിഴു ചിത്രത്തിൽ മലയാളത്തിലുള്ള അനുസിത്താര കൂടി അഭിനയിക്കുന്നു.രണ്ടു കാല ഘട്ടത്തിലെ കഥപറയുന്ന ചിത്രം ക്ലൈമാക്സിൽ നമ്മെ ചെറുതായെങ്കിലും ഞെട്ടിക്കുന്നു. 


പ്ര .മോ. ദി .സം

Sunday, May 29, 2022

ജോൺ ലൂഥർ

 



നവാഗത സംവിധായകനായ അഭിജിത്ത് എഴുതി സംവിധാനം ചെയ്ത ജയസൂര്യ നായകൻ ആയുള്ള ജോൺ ലൂഥർ  നമുക്ക് നല്ല ഒരു തില്ലർ അനുഭവം നൽകുന്നു.


ഹൈറേഞ്ച് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജോൺ ജോലിയിൽ പതിവിൽ കൂടുതൽ ആത്മാർഥത ഉള്ള ആളാണ്..ഓരോ കേസന്വേഷണം കഴിയുമ്പോഴും പരിക്ക് പറ്റുന്ന അദ്ദേഹത്തിൻ്റെ പോലീസ് ജോലി വീട്ടുകാർക്ക് ഇഷ്ടമല്ല.




 സിനിമകളിലെ സൂപർമാൻ പോലീസ് വേഷമല്ല ജയസൂര്യ ചെയ്തിരിക്കുന്നത്. ഒരു അടി കൊടുക്കുമ്പോൾ നാലടി തിരിച്ചു കിട്ടുന്ന സാധാരണ മനുഷ്യൻ തന്നെയാണ് .അതുകൊണ്ട് പതിവ് പോലീസ് ഗിമിക്കുകൾ പ്രതീക്ഷിക്കരുത്.



പെങ്ങളുടെ എൻഗേജ്മെൻ്റിൻ്റെ തലേ ദിവസം നടക്കുന്ന ഒരു റോഡ് ആക്സിഡൻ്റ് അന്വേഷിക്കാൻ എത്തുന്ന ജോണിന് പിടികിട്ടാത്ത വള്ളിയായി ആ കേസ് മാറുന്നതും കേസന്വേഷണത്തിൽ പല പ്രശ്നങ്ങൾ നേരിടുന്നതും ത്രില്ലർ മൂഡിൽ അന്വേഷണം മുന്നോട്ടു കൊണ്ട്  പോകുന്നതും നമ്മളെ അക്ഷമരായി പിടിച്ചിരുത്തുന്നതും സംവിധായകൻ്റെ വിജയമാണ്.



എടുത്ത് പറയേണ്ട മറ്റൊന്ന്  ഷാൻ റഹ്മാൻ്റെ ബാക് ഗ്രൗണ്ട് മ്യൂസിക് കൂടി ആണ് അത് സിനിമ ആസ്വദിക്കുവാൻ വളരെ സഹായിക്കുന്നുണ്ട്.പതിവ് പോലെ ഷാൻ പാട്ടുകളും നന്നായി ചെയ്തിട്ടുണ്ട്.



പതിവ് ശൈലിയിൽ തന്നെയാണ് ചിത്രം എടുത്തിരിക്കുന്നത് എങ്കിലും ചില സ്ഥലങ്ങളിലെ കഥയുടെ ഗതി മാറ്റം നല്ല അനുഭവം നൽകുന്നു.നിങൾ ഒരു ജയസൂര്യ ഫാൻ ആണെങ്കിൽ എന്തായാലും ചിത്രം ഇഷ്ടപ്പെടും.



എങ്കിലും ഒരു സംശയം  സിനിമ കഴിഞ്ഞാൽ പലർക്കും ബാക്കി ഉണ്ടാകും . കേസന്വേഷണത്തിന് അത്യാവശ്യമായ" ചെവികൾ" പൂർണമായും ഫിറ്റ് അല്ലാത്ത ഒരാളെ കേരള പോലീസ് കേസ് അന്വേഷിക്കാൻ വിടുമോ? വിട്മായിരിക്കും...നമ്മൾ പോലീസിൽ അല്ലാത്തത് കൊണ്ട് അറിയാത്തത് ആയിരിക്കും..അത് കൊണ്ടാകും നമ്മുടെ നാട്ടിൽ തന്നെ പല കേസുകളും വഴിമുട്ടി നിൽക്കുന്നതും...എല്ലാവരും ജോൺ ലൂഥർ ആയി കൊള്ളണം എന്നില്ലലോ...


പ്ര .മോ. ദി. സം

Saturday, May 28, 2022

അവാർഡുകൾ

 



സിനിമ അവാർഡുകൾ എന്നും വിവാദമാകാറുണ്ട്.കാരണം അഞ്ചോ പത്തോ പേര് കുറഞ്ഞ ദിവസത്തിനുള്ളിൽ സിനിമകൾ മുഴുവനും കണ്ടു   ഒരു മേശക്കു ചുറ്റും ഇരുന്നു തങ്ങളുടെ ആസ്വാദന രസങ്ങൾ പങ്ക് വെക്കുന്നത് കൊണ്ടാവണം ഒരിക്കലും പബ്ലിക്കിന് അവരുടെ തീരുമാനം ഒരിക്കലും രസിക്കില്ല..നമ്മളൊക്കെ ഒരു കൊല്ലം കൊണ്ട് ആസ്വദിച്ചത് അവർ കുറഞ്ഞ സമയത്ത് കണ്ടു തീർക്കുകയാണ്.



ഇനി പബ്ലിക് ആണ് തിരഞ്ഞു എടുക്കുന്നത് എങ്കിൽ അത് ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ആയി മാറാനും സാധ്യത ഉണ്ട്.വനിതാ അവാർഡ്,ഏഷ്യനെറ്റ് അവാർഡ് ഒക്കെ നമ്മൾ കാണുന്നത് അല്ലെ...പ്രമുഖർക്ക് മുഴുവനും എന്തെങ്കിലും പേരിൽ  ഫലകം കൊടുക്കും.



ഇത്തവണ അവാർഡ് കിട്ടിയവർ മോശം ആൾകാർ ഒന്നുമല്ല..എല്ലാവരും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചവർ തന്നെയാണ്.ഒരുവിധം സിനിമകൾ ഒക്കെ കാണുന്ന ആൾ എന്ന സ്ഥിതിക്ക് ഇപ്പൊൾ അവാർഡ് ലഭിച്ചവരേക്കാൾ മികച്ചു നിന്നവർ വേറെ ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം .



ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന ലേബലിൽ അവാർഡ് ലഭിച്ച നടനെക്കാൾ എന്ത് കൊണ്ടും ഹോമിലെ  ഇന്ദ്രൻസ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്..ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയെ തിരഞ്ഞു പിടിച്ചതും അത്ര രസിച്ചിട്ടില്ല. മഞ്ജുപിള്ള അവരെക്കാൾ എത്രയോ മുന്നിൽ തന്നെയാണ്.പക്ഷേ ആ സിനിമയുടെ  നിർമാതാവ് പെട്ടത് കൊണ്ട്  അവരെ അകറ്റി നിർത്തി.



 കുറച്ചു കാലമായി നമ്മുടെ നാട്ടിലെ അവാർഡുകൾ  എല്ലാം തന്നെ ചുറ്റിലും ഉള്ള പലതരം സ്വാധീനങ്ങൾ പെട്ട് ഉഴലുന്ന സ്ഥിതിയാണ്.മതം,രാഷ്ട്രീയം, മൂട് താങ്ങൽ,മുൻവിധി , കൈകൂലി...അങ്ങിനെ അതിൻ്റെ കാരണങ്ങൾ പലതാണ്..


 മുൻവിധിയോടെ പോത്തൻ ബ്രില്ലിയൻസിനെ വാഴ്‌ത്തുന്നവർ ഉണ്ടാകും ,പലർക്കും അങ്ങിനെ തോന്നുവാൻ മാത്രം ആ ചിത്രത്തിൽ ബ്രില്ലയൻസ് ഒന്നും ഇല്ല...ഇതുവരെ ഇല്ലാത്ത ഒരു ആചാരം പോലെ അവലംബിത തിരക്കഥയ്ക്ക് അവാര്ഡ് കൊടുത്തത് കണ്ടു...അതിലെ സഹനടിക്കും....ഇതൊക്കെ ചിലരെ രസിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്..


മൂർ എന്ന നടൻ്റെ തിരഞ്ഞെടുപ്പ് പെർഫെക്റ്റ് ആണ് എന്നാല് അത് കഴിഞ്ഞുള്ള അവൻ്റെ ഡയലോഗ് സഹിക്കാൻ പറ്റിയില്ല..ഇത്രയും നാളും അനഹർക്ക് കിട്ടിയത് കൊണ്ട്  അവാർഡ് കിട്ടുക ആണെങ്കിൽ ബഹിഷ്കരിക്കാൻ ആലോചിച്ചു എന്നും ഈ വർഷം അർഹർക്ക് ആണ് കിട്ടിയത് അത് കൊണ്ട് സ്വീകരിക്കും എന്നും(എന്തൊരു മഹാമനസ്സ്....)


എല്ലാ കൊല്ലവും ഉള്ളത് പോലെ അവാർഡ് വിവാദങ്ങൾ ഒന്ന് രണ്ടു ആഴ്‌ചകൾകുള്ളിൽ കെട്ടടങ്ങി പോകും..അടുത്ത വർഷവും നാട്ടുകാരുടെ പണംകൊണ്ട് ഇതുപോലത്തെ കലാപരിപാടികൾ അരങ്ങേറും..വിവാദം ഉണ്ടാകും ..


വാൽകഷ്ണം: അവാർഡ് കിട്ടിയ പലർക്കും ഞാൻ ഇതിനു അർഹനല്ല എന്ന് തോന്നാത്ത കാലത്തോളം കലാപരിപാടികൾ തകർത്തു മുന്നേറി കൊണ്ടിരിക്കും.


പ്ര.മോ.ദി.സം

Friday, May 27, 2022

ഉടൽ

 



ഒരു സിനിമ തുടങ്ങി കുറച്ചു സമയം മുതൽ ഒടുക്കം വരെ ഒരുതരം മരവിപ്പോടെ കണ്ടു "ആസ്വദിക്കണം" എങ്കിൽ അത് ഉണ്ടാക്കിയ കലാകാരന്മാർക്ക് എഴുനേറ്റു നിന്ന് തന്നെ കൈകൂപ്പണം.കാരണം  ഇങ്ങനത്തെ  ജേണറിൽ തുടങ്ങി വെറുപ്പിച്ചു പണ്ടാരം അടക്കിയ കുറെ സിനിമകൾ ഉണ്ട്.






മലയാള സിനിമയിൽ ഇത് വരെ കാണാത്ത വയലൻസ് ഉള്ള ചിത്രം കുടുംബപ്രേക്ഷകരെ കൂടി ആകർഷിച്ചു തകർത്തോടുന്നു എങ്കിൽ അത് സംവിധായകൻ രതീഷ് രഘു നന്ദൻ്റെ മയികിങ് കഴിവുതന്നെയാണ്.കൂട്ടത്തിൽ ബാക് ഗ്രൗണ്ട് മ്യൂസിക്, വെറുതെ കൂട്ടിച്ചേർത്തു എന്ന് തോന്നി പ്പിക്കാത്ത  രംഗങ്ങളുടെ എഡിറ്റിംഗനു  കൂടി കയ്യടി കൊടുക്കാൻ തോന്നും.







ഒന്നാമത് ആദ്യചിത്രത്തീൻ്റെ പരിഭ്രാന്തി ഒന്നും കാണിക്കാതെ എത്ര മനോഹരമായി അദേഹം കഥ പറഞ്ഞിരിക്കുന്നു.ഇന്ദ്രൻസ് എന്ന കഴിവുറ്റ നടൻ്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്..ഓരോ  രംഗത്തിലും അൽഭുത പെടുത്തി.കൂടെ ഒപ്പത്തിനൊപ്പം ദുർഗ കൃഷ്ണയും..നമ്മുടെ മലയാള സിനിമ ഇനിയും കൃത്യമായി ഉപയോഗിക്കാത്ത നടിയാണ് അവർ.ഇനിയെങ്കിലും "ഒരുംബെട്ടിറങ്ങിയ  "അവൾക്ക് നല്ല അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം.



മറ്റുള്ളവരും ആരും തന്നെ മോശമാക്കിയില്ല..കാസ്റ്റിംഗ് അപാരം തന്നെ..ഓരോരുത്തരും തങ്ങളുടെ റോളുകൾ അവിസ്മരണീയമാക്കി.. മരനാസനനയായി കിടക്കയിൽ ആണെങ്കില് പോലും വൃദ്ധ സ്ത്രീയുടെ  മരണം മുന്നിൽ എത്തിയപ്പോൾ കാട്ടുന്ന കണ്ണുകൾ കൊണ്ടുള്ള  പ്രകടനം നമ്മളെയും കണ്ണുനീർ അണിയിക്കും.


കുടുംബം,കാമം,ബാധ്യത,നിസ്സഹായത,പ്രതികാരം, വഞ്ചന,വെറുപ്പ് അങ്ങിനെ വ്യതസ്ത തലത്തിൽ കൂടി സഞ്ചരിക്കുന്ന ചിത്രം മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.


പ്ര .മോ. ദി. സം

ജാക് ആൻഡ് ജിൽ

 



മികച്ച ചിത്രങ്ങൾ സമ്മാനിച്ച പ്രഗൽഭ സംവിധായകൻ വർഷങ്ങൾക്കു ഇപ്പുറത്ത് ഇങ്ങിനെ അധഃപതിച്ചു പോകുമോ എന്ന് ഈ ചിത്രം കണ്ട പ്രേക്ഷകർക്ക് തോന്നി പോയാൽ അൽഭുതപെടുവാനില്ല. മഞ്ജു വാര്യരുടെ സ്റ്റണ്ട് മാത്രമാണ് പുതുമ.



അനേകം ജീനിയസുകൾക്ക് ഒപ്പം നിന്ന് ക്യാമറാ ചലിപ്പിക്കുക മാത്രമല്ല  സന്തോഷ് ശിവൻ ചെയ്തത് ..പല ഭാഷകളിലായി നല്ല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്..അത് ക്യാമറക്കു പിന്നിൽ നിന്ന്  പകർത്തിയപ്പോൾ സിനിമാ രംഗത്തെ  പ്രഗത്ഭരുടെ വർക്കുകൾ  കണ്ടു  പഠിച്ചതായിരിക്കും..അത്രക്കുഅനുഭവസമ്പത്ത് കൂടിയുണ്ട്..ഉറുമി,അനന്തഭദ്ര മൊക്കെ നമുക്കും സമ്മാനിച്ചിട്ടുണ്ട്.



സയൻസ് ഫിക്ഷൻ കോമഡി ലേബലിൽ എടുത്ത ചിത്രത്തിൽ സയൻസും ഇല്ല കോമഡിയും ഇല്ല.ടാലൻ്റ് ഉള്ള അജു വർഗീസ്, ബേസിൽ ജോസഫ് ,സൗഭിൻ എന്നിവരെ കിട്ടിയിട്ട് കൂടി കോമഡി ഒക്കെ മുഴച്ചു നിൽക്കുന്നു .ഒരു തരം ഉടായിപ്പ് സീരിയൽ പോലെ അനുഭവപ്പെടും.



ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആണ് വിഷയം..വെറും പത്ത് ശതമാനം മാത്രം ഉപയോഗിക്കുന്ന നമ്മുടെ ബ്രൈയിനിനെ പൂർണ പ്രവർത്തന ക്ഷമമാക്കുവാൻ വേണ്ടി സയൻ്റിസ്റ്റ് നടത്തുന്ന പരീക്ഷണങ്ങൾ ആണ് പറയുന്നത്..അതിനിടയിൽ പതിവ് ക്ളീഷെ പ്രതികാരവും..സന്തോഷ് ശിവൻ ഒക്കെ തൻ്റെ ബ്രെയിൻ ഒരു അഞ്ചു ശതമാനം എങ്കിലും ഉപയോഗിച്ച് നോക്കി എങ്കിൽ നമുക്ക് തിയേറ്ററിൽ ബോറടിച്ചു പണ്ടാരം അടങ്ങേണ്ടായിരുന്നൂ..


പ്ര .മോ. ദി .സം

Tuesday, May 24, 2022

ആചാര്യ

 



സൗത്ത് ഇന്ത്യൻ സിനിമയുടെ തേരോട്ടത്തിനിടയിൽ ലങ്ക പോലെ ബോളിവുഡ് കത്തിയമരുമ്പോൾ ഏറെ പ്രതീക്ഷയോടെ എത്തിയ ഒരു മെഗാസ്റ്റാർ  / സൂപ്പർ താര സിനിമ ബോക്സ് ഓഫീസിൽ തകർന്നു തരിപ്പണമായി നൂറു കോടിയോളം നഷ്ടം വന്നു എന്ന് റിപ്പോർട്ട് ചെയ്യണമെങ്കിൽ ആ സിനിമ അത്രക്ക് കാണാൻ കൊള്ളാത്തത് ആയിരിക്കണം.







എന്നാല് മെഗാസ്റ്റാർ ചിരഞ്ജീവിയും  മകൻ രാം ചരണും തകർത്ത എല്ലാവിധ തെലുങ്ക് മസാലയും ഉള്ള " ആചാര്യക്ക് " എന്ത് പറ്റി എന്ന നടുക്കത്തിൽ ആണ് ടോളി വുഡ്.അത്രക്ക് മോശം പടം ഒന്നും അല്ല..അത്യാവശ്യം കാണാൻ പറ്റിയ സിനിമ തന്നെയാണ്.






അടിപൊളി വിസ്മയമായ സെറ്റ്...ചിരഞ്ജീവി , രാം ചരൺ തീപാറുന്ന സ്റ്റണ്ട് രംഗങ്ങൾ,പിന്നെ പതിവ് തെലുങ്ക് കോംബിനേഷൻ ആയ  അടി ,ഡാൻസ്,പാട്ട്...ഐറ്റം സോങ്, ..എന്നിട്ടും എന്ത് പറ്റി?






 ഇതിലെ നായികയുടെ പടങ്ങൾ തുടർച്ചയായി മൂന്നെണ്ണം ഇതടക്കം ബോക്സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്.അതാവട്ടെ മൂന്നിലും സൂപ്പർ സ്റ്റാറുകൾ തന്നെ നായകന്മാർ ആയിട്ടും.വിജയ്,ചിരഞ്ജീവി/രാം ചരൺ,പ്രഭാസ്..അത് കൊണ്ട് പാവത്തിനെ " ബോക്സ് ഓഫീസ് ദുരന്ത നായിക " യായി ഏറെ അന്ധ വിശ്വാസം ഉള്ള സിനിമ മേഖല കണക്കാക്കിയേക്കും.







RRR എന്ന കോടി കിലുക്കമുള്ള സിനിമക്ക് ശേഷം വന്ന ഈ മൾട്ടിസ്റ്റാർ ചിത്രം അച്ഛനും മകനും നിർമാതാവിനും  വലിയ ക്ഷീണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.


പ്ര .മോ .ദി .സം