വളരെ നല്ല രീതിയിൽ റെസ്റ്റോറൻ്റ് നടത്തുന്ന ആൾക്ക് ഒരു ദിവസം ഹോട്ടലിൽ ചില അസ്വ ഭാവികതകൾ ശ്രദ്ധയിൽ പെടുന്നു.തൻ്റെ ജോലിക്കാർ ചെയ്തത് ആയിരിക്കും എന്ന നിഗമനത്തിൽ അവരെ കുറ്റം പറയുന്നു.
പിറ്റേന്ന് ജോലിക്കാർക്ക് അവർ പാചകം ചെയ്യാത്ത ഒരു ഡിഷ് കിട്ടുന്നു..മുതലാളി ഉണ്ടാക്കിയതാണ് എന്ന ധാരണയിൽ അവർ അത് അവർ അതിനു പുതിയ പേരിട്ടു നൽകുന്നു.
അത് ഇഷ്ടപ്പെടുന്ന കസ്റ്റമേഴ്‌സിൽ നിന്നുംവലിയ ഓർഡർ ലഭിക്കുന്നു.
അയാളുടെ കാമുകിയുടെ ജന്മദിനത്തിൽ അയാളുടെ വീട്ടിലും ഇതേ ഡിഷ് കാണപ്പെടുന്നു..ഇതിൻ്റെ ഉറവിടം തേടി പോയ അയാൾക്ക് പല കാര്യങ്ങളും മനസ്സിലാകുന്നു. ഈ ഡിഷ് ഉണ്ടാക്കി പേരെടുത്ത അമ്മയുടെയും മകളുടെയും തിരോധാനം കൂടി ഇതുമായി ബന്ധപ്പെട്ട് അയാള് മനസ്സിലാക്കുന്നു.
അതിനിടയിൽ അയാള് പോയ സ്ഥലങ്ങളിലെ രണ്ടുപേർ കൊല്ലപ്പെടുന്നത് ഇയാളുടെ കയ്യ് ഉണ്ടെന്ന സംശയത്തിൽ പോലീസും ഇയാളുടെ പിന്നാലെ പോകുന്നു.
പ്രേതങ്ങൾ ജീവിച്ചിരിക്കുന്നവരെ കൊണ്ട് പ്രതികാരം ചെയ്യുന്ന പഴയ രീതി തന്നെയാണ് ചിത്രത്തിൻ്റെ കഥ
പിസ ചിത്രങ്ങൾ മറ്റുള്ളവ പോലെ ഇതും പ്രേത കഥ തന്നെയാണ്..ഹൊറർ ഒന്നും നമ്മളെ പേടിപ്പിക്കാൻ വേണ്ടി അല്ലെങ്കിലും ചില അവസരങ്ങളിൽ ആകർഷണമായ് മാറുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment