Saturday, May 19, 2012

ആകസ്മികം

നീണ്ട എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..പ്രവാസിയായി നാട്ടിലേക്ക് വരാതെ..ഇന്നും മനസ്സിലാവുന്നില്ല എങ്ങിനെ എനിക്ക് ഇതിനു കഴിഞ്ഞെന്നു .മനുഷ്യന്റെ ഓരോ അവസ്ഥകള്‍ അവനെ ചിന്തിക്കാത്ത ഇടങ്ങളിലേക്ക് പറഞ്ഞുവിടുന്നു .
നാടിനെയും നാട്ടാരെയും വായനശാലയെയും ആർട്സ്   ആൻഡ്‌ സ്പോർട്സ് ക്ലുബിനെയും  സ്നേഹിച്ചു ഇവിടുത്തെ ചങ്ങാത്തവും കളിയും ചിരിയും ഒക്കെ പങ്കുകൊണ്ടു നടന്ന
 ഞാന്‍ ഒരിക്കൽ പോലും നാട് വിട്ടുപോകാൻ ആഗ്രഹിച്ചില്ല. എന്റെ ലോകം ഇതാണെന്ന്  മുൻപേ തന്നെ തീരുമാനിച്ചിരുന്നതുമാണ് .പക്ഷെ വീട്ടുകാരുടെ നിർബന്ധം കാരണം പ്രൊഫഷണല്‍ 
കോഴ്സ് എടുത്തു പഠിച്ചതാണ് എന്നെ ഇവിടുന്നുപറിച്ചെടുത്തു  കൊണ്ടുപോയത് ,അതും ദൂരെ  നാട്ടിലേക്ക്..നല്ല നിലയില്‍ വിജയം വന്നപ്പോള്‍ നമ്മുടെ കേരളത്തിന്‌ എന്നെ സ്വീകരിക്കാന്‍ പരിമിതി ഉണ്ടായി ,ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥകള്‍ നല്ല തൊഴില്‍ സംരംഭകരെ ഇവിടുന്നു അകറ്റി നിര്‍ത്തി ,ഇവിടെ ജോലി ഇല്ലാത്തവർ പെരുകി കൊണ്ടിരുന്നു.കേരളത്തിൽ ജോലിയില്ലാത്തവർ അന്യ സംസ്ഥാനത്തിലേക്കു ജോലി തേടി പോയികൊണ്ടിരുന്നു.തൊട്ടപ്പുറത്തെ കര്‍ണാടകയും ,തമിൾ നാടും രാഷ്ട്രീയം നോക്കാതെ സംസ്ഥാനത്തിനുവേണ്ടി  നേട്ടം കൊയ്തപ്പോള്‍ അവിടെ പുതിയ കമ്പനികൾ വന്നു ,തൊഴിൽ അവസരങ്ങളും കൂടി വന്നു.എന്നെ പോലെ ഉള്ളവർക്ക്‌ അത് കൊണ്ട് തന്നെ നാട് വിടേണ്ട അവസ്ഥയായി ,അല്ലെകില്‍  വീട്ട്കാരുടെ നിർബന്ധം പലരെയും നാടുകടത്തി .അവര്‍ എപ്പോഴും  നമ്മളുടെ നല്ല ഭാവി മാത്രം ചിന്തിക്കും അങ്ങിനെ അവിടുന്ന് ഞാൻ എന്റെ നാടും വീടും വിട്ടു അന്യ നാട്ടിൽ എത്തി.അവിടുന്ന് കൂടുതൽ എക്സ്പീരിയന്‍സ് കിട്ടിയപ്പോള്‍ അതിമോഹം ഉണ്ടായി.
 നമ്മള്‍ക്ക് കൂടുതല്‍ കിട്ടും എന്ന മോഹം പിന്നെ നയിച്ചത് കടൽ കടന്നുള്ള പ്രവാസത്തിലേക്ക് 
വളരെ കഷ്ട്ടപെട്ടുവെങ്കിലും അവിടുത്തെ സിറ്റിസണ്‍ഷിപ്‌  കൂടി കിട്ടിയപ്പോള്‍ ജോലി എളുപ്പമായി ,അങ്ങിനെ കമ്പനിയിലെ നല്ല ജോലിക്കാരന്‍ കൂടി ആയപ്പോള്‍ എം.ഡി തന്നെ എന്നെ വിലക്ക് വാങ്ങി ഒരു മരുമകന്റെ 
രൂപത്തില്‍ ,കല്യാണവും ഒക്കെ അവിടുന്ന് തന്നെ ആയിരുന്നു ,അവര്‍ തന്നെ എല്ലാം അറേഞ്ച് ചെയ്തു ,ചുരുക്കം ചിലരെ നാട്ടില്‍ നിന്ന് അവര്‍ തന്നെ കൊണ്ടുവന്നു ,അച്ഛനും അമ്മയും അടുത്ത മൂന്നു നാല് പേരും മാത്രം .കല്യാണം എന്നത് ഒരിക്കലും ഗുണം ചെയ്തില്ല ,നല്ല ഒരു സാമ്പത്തിക അടിത്തറ ഉണ്ടാക്കി എന്നല്ലാതെ രണ്ടു പേരും രണ്ടു ധ്രുവങ്ങളിലായിരുന്നു ,അവള്‍ പറയുന്നത് എനിക്കും എന്റെ കാര്യങ്ങള്‍ അവള്‍ക്കും സ്വീകാര്യമായില്ല ,വഴക്കും അടിപിടിയും നിത്യ സംഭവമായി ,മലയാളി ആയിരുനിട്ടും അവളെ പോലെ ജനനം മുതല്‍ അവിടെ ജീവിച്ചവള്‍ക്ക് നമ്മുടെ നാടിന്റെ സംസ്കാരമോ 
പൈത്രുകമോ ഒന്നും സ്വീകാര്യമാല്ലയിരുന്നു ,ലേറ്റ് നൈറ്റ്‌ പാര്‍ട്ടിയിലും  ഡിസ്കോ ക്ലബിലും അവള്‍ നിത്യ സന്ദർശകയായിരുന്നു. ,ഉപദേശിച്ചിട്ടും എതിർത്തിട്ടും അവള്‍ക്കു അതില്‍ നിന്നും പൂർണമായും 
പിന്മാറാന്‍ പറ്റിയില്ല .വഴിപിഴച്ചുപോയ മകളെ നന്നാക്കാന്‍ എന്നെ വിലക്കെടുത്തതാണെന്നു മനസ്സിലാക്കാന്‍ വൈകി ,പക്ഷെ നിത് മോന്‍ എന്നെ അവളുടെ ഭര്‍ത്താവായി തന്നെ തുടരാന്‍ പ്രേരിപിച്ചു ,അവള്‍ക്കും അവനെ വലിയ ഇഷ്ടം ആയിരുന്നു ,അവന്‍ പിറന്നപ്പോള്‍ അവള്‍ കുറച്ചു നന്നായതുപോലെ ,അവന്റെ കാര്യങ്ങള്‍ ഒക്കെ അവള്‍ ഒറ്റയ്ക്ക് നോക്കിത്തുടങ്ങി .അതിനു ശേഷം മാത്രം മറ്റു കാര്യങ്ങള്‍ 
അങ്ങിനെ വര്‍ഷങ്ങള്‍ ഓടിപോയി ,നാടിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ക്കു പുച്ഛം ആയിരുന്നു ,ഒരു വൃത്തിയും ഇല്ലാത്ത രാജ്യം എന്നാണ് പറഞ്ഞത് ,പരസ്യമായി മൂക്ക് ചീറ്റുകയും ,മൂത്രം ഒഴിക്കുകയും തുപ്പുകയും ചെയ്യുന്ന പകർച്ച വ്യാധികളുടെ നാടായിരുന്നു അവള്‍ക്കു ഇത് .അത് കൊണ്ട് തന്നെ അവളെ ഇവിടേയ്ക്ക് കൊണ്ടുവരാനും കഴിഞ്ഞില്ല ,വരാന്‍ കൂടാക്കിയുമില്ല .അവസാനം കഴിഞ്ഞ മാസം അവള്‍ സമ്മതിച്ചു .അതും അച്ഛന്റെ നാട് കാണാന്‍ ഉള്ള നിത് മോന്റെ വാശിയില്‍ അവള്‍ സമ്മതിച്ചു എന്ന് മാത്രം ,അവള്‍ക്കു തീരെ താല്പര്യം ഉണ്ടായിരുനില്ല .അങ്ങിനെയുള്ള വരവാണ്  ഇന്നത്തേത് ,അവൾക്കു വലിയ സന്തോഷം ഒന്നും ഇല്ല ,മുഖം മൂടികെട്ടിതന്നെ ,കാർമേഘം വന്നു നിറഞ്ഞതുപോലെ ..ഏതോ ഒരു കര്‍മം ചെയ്തു തീര്‍ക്കുന്നതുപോലെ അവൾ വരുന്നു..

എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ പട്ടണം വിട്ടു  ചെറിയഗ്രാമത്തിലേക്കു കടന്നു ,നിത് മോന്‍ മാത്രം കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു ,അത് കൊണ്ട് തന്നെ ഗ്ലാസ്‌ അടക്കുവാൻ .അവൻ  സമ്മതിച്ചില്ല.അവള്‍ കണ്ണുകള്‍ പൂട്ടി കൊണ്ട് ,മൂക്കുപൊത്തിയും അലസമായി ഇരുന്നു ,നിന്റെ മനസ്സില്‍ ഉള്ള അത്രയും ദുര്‍ഗന്ധമോ മാലിന്യമോ ഇവിടെ ഇല്ല എന്ന് പറയണം എന്ന് തോന്നി ,പക്ഷെ എന്തിനു ഒരു സീന്‍ ഉണ്ടാക്കണം എന്ന് വിചാരിച്ചു ഒന്നും മിണ്ടാതിരുന്നു . ഞാൻ വര്‍ഷങ്ങളായി കാണാത്ത നാടിനെ ആസ്വദിച്ചിരുന്നു ,നിത് മോന് എല്ലാം പുതുമ ആയിരിന്നു .

കാര്‍ ഓടികൊണ്ടിരുന്നു ,രണ്ടു ഭാഗത്തും വെള്ളം നിറഞ്ഞ ഒഴുക്കുള്ള തോടുകള്‍  ,കഴിഞ്ഞ കുറച്ചു ദിവസം മഴ പെയ്തിരിക്കാം ,നല്ല ഒഴുക്കുണ്ട് ,മുന്‍പ് നിറയെ വാഴയും മറ്റും ഉള്ള തോടിനു അപ്പുറത്ത് കാര്യമായ കൃഷി ഒന്നും ഇപ്പോള്‍ ഇല്ല , അങ്ങിങ്ങ് കമുകും വാഴകളും മാത്രം ,അതും അത്ര പുഷ്ട്ടിയൊന്നുമില്ല താനും.ആര്ക്കും ഇപ്പോൾ കൃഷി വേണ്ട ...അതാവാം.

..എതിഭാഗത്ത്‌ നിന്നുവന്ന ബസിനു സൈഡ് കൊടുക്കുമ്പോള്‍ കാര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു .തുറന്നു പോയ ഡോറിലൂടെ അവർ രണ്ടുപേരും തോട്ടിലെക്കു തെറിച്ചു പോയി.,രണ്ടുപേരും ശക്തമായ ഒഴുക്കിൽ പെട്ടു  ,അവളും നിത് മോനും ,മുങ്ങിയും പൊങ്ങിയും കൈകാൽ അടിച്ചു കൊണ്ടിരുന്നു.അവര്‍ അങ്ങ് ദൂരേക്ക്‌  ഒഴുകിപോയികൊണ്ടിരുന്നു .ഒന്നും ചിന്തിക്കാൻ  സമയം കിട്ടിയില്ല ,ഡ്രൈവറും  ഒഴുകി പോകുന്നത് കണ്ടു ..പെട്ടെന്ന് തന്നെ വെള്ള കെട്ടിലെക്കു എടുത്തുചാടി,നീന്തി ചെന്ന് നിത് മോനെ ബലമായി പിടിച്ചപോഴേക്കും  അവള്‍ കൈവിട്ടു പോയി .നാട്ടുകാർ കണ്ടു കേട്ടും വന്നു തുടങ്ങി . പലരും ആറ്റിലേക്ക് ചാടി .ബസ്സിൽ  നിന്നും  കുറെ പേര്‍ തോട്ടിലേക്ക് ചാടി .തിരിച്ചു കരക്ക്‌ വരാൻ പറ്റാത്തവിധം ഞാനും തളർന്നു പോയിരുന്നു.ഞങ്ങളെ എല്ലാവരെയും  ആ നാട്ടുകാര്‍  രക്ഷപെടുത്തി  കരക്കെത്തിച്ചു ,, അവളെ രക്ഷപെടുത്തി കരയിലേക്ക് കൊണ്ട് വന്നു .അവളുടെ ബോധം പോയിരുന്നു ,അവിടം ജനപ്രളയമായി,പെട്ടെന്ന് തന്നെ അവര്‍ ഞങ്ങളെ അടുത്ത ഹോസ്പിറ്റലില്‍ എത്തിച്ചു ,നിത് മോന്‍ പേടിച്ചു പോയിരുന്നു ,എന്നെ കെട്ടിപിടിച്ച അവന്റെ വിറയല്‍ എനിക്കറിയാമായിരുന്നു .

വൈകി അവളുടെ ബോധം തെളിഞ്ഞു ,എന്നെയും മോനെയും കണ്ട അവള്‍ പൊട്ടി പൊട്ടി കരഞ്ഞു ,അപ്പോഴേക്കും നിത് മോന്‍ സ്മാര്‍ട്ട്‌ ആയി ,കുനിഞ്ഞ ശിരസ്സോടെ ഞാന്‍ അവളുടെ അരികിൽ ചെന്ന് നിന്നു 

" സോറി നിനക്ക് ഇഷ്ടം ഇല്ലാത്ത ഇവിടെ നിന്നെ  നിര്‍ബന്ധിച്ചു കൊണ്ടുവരരുതായിരുന്നു,ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്  "

"അല്ല ഞാന്‍  മുന്‍പേ വരേണ്ടതായിരുന്നു ,വന്നത് കൊണ്ട് ഇവിടത്തുകാരുടെ മനുഷ്യനോടുള്ള സ്നേഹം കണ്ടു ,എത്ര തിരക്കുണ്ടെങ്കിലും ഒരു അപകടം കണ്ടപ്പോള്‍ ,ഒരു പരിചയവും ഇല്ലാത്ത 
എന്നെ അവര്‍ മരണത്തില്‍ നിന്നും രക്ഷിച്ചു ,ഇതുപോലെ ഒരു അപകടം നടന്നപ്പോള്‍ ആരെങ്കിലും മുന്‍കൈ എടുത്തെങ്കില്‍ എനിക്ക് ഇന്നും 
എന്റെ അമ്മ ഉണ്ടാകുമായിരുന്നു ,തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ വഴിയില്‍ അപകടത്തില്‍ പെട്ട് കിടന്ന അമ്മയെ രക്ഷിക്കാന്‍ ആര്‍ക്കും സമയം ഉണ്ടായില്ല "

അവള്‍ പൊട്ടി പൊട്ടി കരഞ്ഞു ,

'ഇവിടെ ഈ നന്മ നിറഞ്ഞ ഗ്രാമങ്ങളിൽ ആണ് സ്നേഹവും സഹാനുഭൂടിയും ഒക്കെ ഉള്ളത് ,എന്നെ അറിയാത്ത എത്ര പേരാണ് എന്നെ തിരക്കി വന്നത് ,കാര്യങ്ങള്‍ തിരക്കുന്നത് ,ഇവിടുത്തെ ഒരാളുടെ പ്രശ്നം നാട്ടുകാരുടെ പ്രശ്നമാണ് ,കുറച്ചുകാലം മുന്‍പേ വരേണ്ടതായിരുന്നു ,റിയലി ഐ ആം മിസ്സിംഗ്‌ ടൂ മുച്ച് ,ഇനി ഞാന്‍ കുറേകാലം ഇവിടെയാണ്‌.ഈ നാട്ടിൽ .നന്മകൾ തിങ്ങി നിറഞ്ഞ ഇവിടങ്ങളിൽ .. "

അത് കേട്ടപ്പോള്‍ മനസ്സില്‍ പഴയ ഒരു തനിനാട്ടു കാരനായി തുള്ളി ചാടുവാന്‍ തോന്നി ,വര്‍ഷങ്ങള്‍ കാത്തു കിടന്നു വന്ന സൌഭാഗ്യം പോലെ ...എന്തൊക്കെയോ ഒത്തുകൂടി ജീവിതത്തിന്റെ ദിശതന്നെ മാറി മറിയുന്നതായി എനിക്ക് അനുഭവപെട്ടു .
ജീവിതത്തിന്റെ  ഗതി മാറുന്നത് ഞാൻ മനസ്സിൽ ആസ്വദിച്ചു ..ഉള്ളം നിറഞ്ഞ .സന്തോഷത്തോടെ ,മനസ്സില്‍ നാടിനോടും നാട്ടുകാരോടും സ്നേഹം കൂടിവന്നു . രണ്ടു കൈകള്‍ കൊണ്ടും കൂട്ടിപിടിച്ചിരുന്ന എന്റെ വലതു കൈ അപ്പോളും അവള്‍ വിട്ടിരുനില്ല .എപ്പോഴും  നമ്മള്‍ ഇവിടെ ഒന്നിച്ചു ഇതുപോലെ തന്നെ ഉണ്ടാവണം എന്നവള്‍ പറയുന്നതുപോലെ തോന്നിച്ചു .നിത് മോൻ എല്ലാം ഒരു പുതുമപോലെ  കണ്ടു കൊണ്ടിരുന്നു.


കഥ :പ്രമോദ് കുമാര്‍.കെ.പി.Monday, May 14, 2012

ആരൊക്കെ വേണം ഇന്ത്യന്‍ ടീമില്‍ ?

ഐ.പി.എല്‍  മാമാഘം കഴിയുവാന്‍ പോകുന്നു ,ഇനി കുറച്ചു മത്സരങ്ങള്‍ മാത്രം .ഒരാള്‍ക്ക് മാക്സിമം കിട്ടുന്നത്  നാലോ അഞ്ചോ കളികള്‍ ,ചിലര്‍ക്ക് അതും ഉണ്ടാവില്ല .അത് കൊണ്ട് ഇപ്പോളെ നമുക്ക് ഒന്ന് നോക്കാം .

ആരൊക്കെ വേണം  ഇന്ത്യന്‍ ട്വന്റി ട്വന്റി ലോകകപ്പ്‌ ടീമില്‍ ?ആരെ ക്യാപ്റ്റന്‍ ആക്കണം ?ഇന്ത്യന്‍ സിലെക്ടര്‍മാര്‍ വക തിരിവില്ലാത്ത വര്‍ഗം ആയതിനാല്‍ ഒന്നും പറയുക വയ്യ .അവര്‍ കളിയുടെ അടിസ്ഥാനം കൊണ്ടാണ് സെലക്ട്‌ ചെയ്യുന്നുവേങ്ങില്‍ പലരെയും മാറ്റി പുതിയ മുഖങ്ങള്‍ ടീമില്‍ വരേണ്ടി വരും ,ഈ ഐ,പി,എല്‍ ആണ് അവര്‍ക്ക് ശ്രദ്ധിക്കേണ്ടത് ..കാരണം ഈ ട്വന്റി ട്വന്റി ക്ക് ശേഷം ഇന്ത്യക്ക് മറ്റു മത്സരങ്ങള്‍ ഇല്ല ,അവര്‍ അടിസ്ഥാന പെടുതെണ്ടത് ഈ ടൂര്‍ ണമെന്റ് ആണ് ,മറ്റു കാര്യങ്ങള്‍ ,,സ്വാര്‍ത്ഥത ഒന്നും ഇല്ലെങ്ങില്‍ അവര്‍ നല്ല ഒരു ടീമിനെ സെലക്ട്‌ ചെയ്യും .ക്യാപ്റ്റന്‍ ധോനിക്ക് ഭാഗ്യ സമയം കഴിഞ്ഞുവെങ്കിലും ധോനിയെ മാറി നല്ല ക്യാപ്റ്റന്‍ എന്ന് തെളിയിച്ച  ഗംഭീരിനെയോ ,സെവഗിനെയോ  ശ്രീകാന്തും കൂട്ടരും പരീക്ഷിക്കില്ല ,പല ക്യാപ്റ്റന്‍മാറും ഇവിടെ നിലനിന്നത് പഴയ വീരഗാഥ മൂലമാണല്ലോ ?അത് തന്നെ ധോനിക്കും ഗുണം ചെയ്യും ,അത് കൊണ്ട് ആ കാര്യത്തില്‍ നമ്മള്‍ തലപുകകേണ്ട .അച്ചടക്കം പാലിക്കാത്തതിനാല്‍(കാരണം പറഞ്ഞത് വിശ്രമം ) ടീമില്‍ നിന്നും പുറത്തായ സെവാഗ് തിരിച്ചു വരും

,സെവാഗിനെ അവഗണിച്ചാല്‍ പ്രശ്നം ആകും എന്ന് സെലെക്ടര്‍ മാര്‍ക്ക് അറിയാം ,ഗംഭീര്‍,സഹീര്‍ ,എന്നിവര്‍ സേഫ് ആണ് .രയന ,അശ്വിന്‍,കോഹിലി എന്നിവര്‍ വേണമോ എന്നും തീരുമാനിക്കെണ്ടതുണ്ട്.ഐ,പി,എല്‍ ആണ് സിലെക്ടരുടെ കണ്മുന്നില്‍
എങ്കില്‍ രഹനെ ,രോഹിറ്റ്,ധവാന്‍ ,ഇര്‍ഫാന്‍ ,നദീം ,പിയുഷ് ,ഹര്‍ഭജന്‍ ,മുനാഫ്, പ്രവീണ്‍കുമാര്‍ ,മന്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചു കഴിഞ്ഞേഫോമിലല്ലാത്ത  പഴയ ത്പ്പനകളെ  പരിഗണിക്കാവൂ .
ധോനിക്കും ഉണ്ട് ഭീഷണി നന്നായി ബാറ്റ്  ആന്‍ഡ്‌  കീപും ചെയ്യുന്ന നമന്‍ ഓജ ,കാര്‍ത്തിക് ,ഉത്തപ്പ എന്നിവര്‍ ,ഇപ്പോള്‍ ഇവര്‍ ധോനിക്ക് മുകളിലാണ് രണ്ടിലും .നാനൂറിലേറെ റണ്‍സ് കഴിഞ്ഞതില്‍ ദ്രാവിഡ്‌ ഉണ്ടെങ്കിലും റിട്ടയര്‍ ചെയ്തതിനാല്‍ പരിഗണിക്കേണ്ട തില്ല 

ബൌളിംഗ് ആണ്  കുഴക്കുന്നത് പര്വിന്ദര്‍ ആവാന ,വിനയകുമാര്‍ 
.വരുന ആരോണ്‍,ഉമേഷ്‌ എന്നിവരും പ്രകടനത്തില്‍ മുന്‍ നിരയില്‍ ആണ് ,ചില മത്സരം ഇവര്‍ കൂടുതല്‍ റണ്‍സ് കൊടുത്തുവെങ്കിലും വികെറ്റ് എടുക്കുന്നുണ്ട് .എന്ത് തന്നെ ആണെങ്കിലും എന്റെ ഒരു സാദ്യത ഇവിടെ നിരത്തട്ടെ ,നിങ്ങള്‍ക്കും തിരഞ്ഞു എടുക്കാം 

സെവാഗ് ,ഗംഭീര്‍,രഹാനെ ,ധവാന്‍ ,,സഹീര്‍,ഹര്‍ഭജന്‍ ,രോഹിറ്റ് ,മുനാഫ്,ധോണി,പ്രവീണ്‍,ഇര്‍ഫാന്‍ \മന്ദീപ് സിംഗ് 


ഇവര്‍ ആയിരിക്കണം ഫസ്റ്റ് ഇലവന്‍  സോറി ടല്‍വ് .പിന്നെ നദീം ,ദിനേശ് കാര്‍ത്തിക്  പിന്നെ കൊഹിളിയെ അല്ലെങ്കില്‍ രയന  വേണമെങ്കില്‍ ഉള്‍പെടുത്താം .മറ്റു പലര്‍ ഉണ്ടെങ്കിലും ഇവര്‍ മുന്‍പ് പ്രതിഭ തെളിയിച്ചവര്‍ ആയതു കൊണ്ട് അങ്ങിനെ കളയാനും വയ്യ .

നമ്മള്‍ ആരെ സെലക്ട്‌ ചെയ്താലും മത്സരം ട്വന്റി ട്വന്റി ആണ് ,ഒരു ഓവര്‍ അല്ലെങ്കില്‍ ഒരു ബോള്‍ മത്സരം മാറും .എന്ത് തന്നെ ആയാലും പഴയ പ്രകടനം ടീമില്‍ ഉറപ്പിക്കും എന്ന് ഇന്ത്യന്‍സിനെ ചിന്ധിപ്പിക്കരുത് ,അത് അവരുടെ പ്രകടനം മോശം ആകും ,പുതിയ ആള്‍ക്കാര്‍ മത്സരത്തിനു വരട്ടെ ,അപ്പോള്‍ അവരുടെ പ്രകടനവും നന്നാകും 

 

വരുമോ വീണ്ടും വിന്‍ഡിസ വസന്തം ?

 വരുമോ വീണ്ടും വിന്‍ഡിസ വസന്തം ?

ഐ ,പി ,എല്‍ അഞ്ചാം സീസണ്‍ പുരോഗമിക്കുമ്പോള്‍ അങ്ങിനെ തോന്നിപോകുന്നു ,1983 ലോകകപ്പു ഫൈനലില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ നിലവിലെ ചാമ്പ്യന്‍ മാരായ 
വിന്റീസിനെ തകര്‍ത്തത് മുതല്‍ ആരംഭിക്കുന്നു അവരുരെ ശനിദശ .അതുവരെ ലോകക്രിക്കറ്റ്‌ രാജാക്കന്മാരായ അവര്‍ക്ക് ആരും പരിഗണിക്കാത്ത ഇന്ത്യക്ക് മുന്‍പില്‍ മുട്ട് മടക്കേണ്ടി വന്നു .ഹെയ്നെസ് ,ഗ്രിനിധ്ജെ ,മാര്‍ഷല്‍ ,റിച്ചാര്‍ഡ്‌സോന്‍,വിവിയന്‍ റിച്ചാര്‍ഡ്‌ ,ഗാര്‍നര്‍ ,ലാറ ,ബ്രാവോ 

,അബ്രോസേ ,വാല്‍ഷ് ,ചന്ദ്രപോള്‍ തുടങ്ങി പല സമയത്തായി പ്രമുഖരായ പലരും വന്നെങ്കിലും ടീം മാത്രം രക്ഷപെട്ടില്ല ,ഒരു കാലത്ത് ബാറ്സ്മന്‍ മാര്‍ പേടിച്ചു വിറച്ചു നേരിട്ട അവരുടെ ബോളിങ്ങിനെ എല്ലാവരും അടിച്ചു പരത്താന്‍ തുടങ്ങി ,വിജയങ്ങള്‍ കുറഞ്ഞു തുടങ്ങി ,ആര്‍ക്കും തോല്പിക്കാവുന്ന അവസ്ഥയിലായി .ഈ അടുത്ത കാലത്ത് വീണ്ടും അവര്‍ വിജയം ആഘോഷിക്കുന്നു ,വമ്പന്മാരെ വിരട്ടുന്നു ,ഓസിസ് ടൂര്‍ കഴിഞ്ഞപ്പോള്‍ റാങ്കിങ്ങില്‍ ലോകത്തിലെ നമ്പര്‍ വന്‍ ബാറ്സ്മനായി ചന്ദ്രപോള്‍ മാറി ,മറ്റു മേഘലയിലും അവര്‍ മുന്നേറുന്നു .


ഇനി വരാനുള്ള മുഖ്യ കളി ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ ആണ് ,ഇപ്പോളത്തെ നിലയില്‍ അവര്‍ ശക്തരാണ് ,അവരുടെ കണ്ട്രോള്‍ ബോര്‍ഡ്‌ കളിക്കുന്നവരെ ടീമില്‍ എടുക്കണമെന്ന് മാത്രം ,പടലി പിണക്കങ്ങള്‍ ,സാമുദായിക പ്രശ്നങ്ങള്‍ ഒക്കെയാണ് പലപ്പോളും അവര്‍ക്ക് വിനയയിട്ടുള്ളത് ,അതൊക്കെ മറന്നു ഒറ്റയായി നിന്നാല്‍ അവര്‍ക്ക് ഈ കപ്പു നേടാന്‍ കഴിയും 


 ഗായില്‍  ഇന്ന് ഭയപെടുത്തുന്ന ഫോമില്‍ ആണ് അയാളുടെ മികവില്‍ മാത്രമാണ് ബാംഗ്ലൂര്‍ വിജയിക്കുന്നത് ,ഗയിലുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു ടീമില്‍ എത്തിക്കണം , കീറാന്‍ പോല്ലര്‍ടെ ,സ്മിത്ത്  എന്നിവര്‍ ബോംബെക്കുവേണ്ടി നന്നായി കളിക്കുന്നു ,നരൈന്‍ കല്കട്ട ക്ക് വേണ്ടി നന്നായി ബൌള്‍ ചെയ്തു റണ്‍സ് തടയുന്നു ,ടീമിനെ വിജയിപ്പിക്കുന്നു ,കൂപേര്‍ എന്നാ ബൌളിംഗ് പ്രതിഭാസത്തെയും ഈ ഐ പി എല്‍ തന്നു കഴിഞ്ഞു ,ബ്രാവോ എന്ന താരം ബാറ്റ് കൊണ്ടും ബൌള്‍ കൊണ്ടും ചെന്നൈ യെ കരകയറ്റുന്നു .മരിയന്‍ സാമുവല്‍ ,ആന്ദ്രെ റസ്സല്‍ തുടങ്ങിയവരും നിരയിലുണ്ട് .

ഇതു ഒക്കെ ഐ പി എല്‍ കളിക്കുന്നവര്‍ ,മറ്റു പ്രമുഖര്‍ ഇംഗ്ലണ്ട് മായി ടെസ്റ്റ്‌ വന്‍ ഡേ മാച്ച് തയ്യാറെടുപ്പിലും ..എല്ലാവരെയും കൂട്ടിയിണക്കി നല്ലൊരു ടീം ഉണ്ടാക്കിയാല്‍ നമുക്ക് വീണ്ടും ഒരു വെസ്റ്റ് ഇന്ത്യന്‍ വസന്തം കാണുവാന്‍ 
കഴിയും .അങ്ങിനെയെങ്കില്‍ നല്ല കുറെ മത്സരങ്ങള്‍ കൂടി നമ്മള്‍ക്ക് കാണാന്‍ കഴിയും 


Saturday, May 12, 2012

നിനക്ക് നന്ദിയോടെ ..

"മോനെ ഈ  എസ്  4  എവിടെയാണ് വരിക " 

ചിന്തകളില്‍ നിന്ന് ഞെട്ടി ,ഒരു ടിക്കറ്റ്‌ പിടിച്ചു കൊണ്ട് പ്രായം ചെന്ന സ്ത്രി ചോദിക്കുകയാണ് ,

"എനിക്കും ശരിയായി അറിയില്ല ,ഞാന്‍ എസ്  2 ആണ് ,ഒരു ഊഹം വെച്ച് ഇവിടെ നില്‍ക്കുന്നു,"

'അപ്പോള്‍ ഞാന്‍ കുറച്ചു പിന്നിലേക്ക്‌ പോകാം അല്ലെ '

ഞാന്‍ ഒന്നും മിണ്ടിയില്ല ,അവര്‍ എന്തോ പിരുപിറുത്തു കൊണ്ട് വന്ന ഭാഗത്തേക്ക്‌ പോയി .
.നാട്ടില്‍ പോകുവാന്‍ എളുപ്പം ഉള്ളത് കൊണ്ടാണ് പലരും സിറ്റി വിട്ടു ഇവിടേയ്ക്ക് വരുന്നത് ,സിറ്റിയില്‍ നിന്ന് ദൂരം ഉണ്ടെങ്കിലും ട്രാഫിക്‌ ബന്ധന ങ്ങള്‍ ഉണ്ടാവില്ല ,അത് കൊണ്ട് തന്നെ ധാരാളം മലയാളീസ് ഈ റെയില്‍വേ സ്റ്റേഷന്‍ ആശ്രയിക്കുന്നു ,പക്ഷെ ഒരു വികസനവും ഇല്ലാത്ത ഒരു സ്റ്റേഷന്‍ ,രാത്രി പ്രകാശവും ഉണ്ടാവാറില്ല ,അതിന്റെ വിഷമത്തില്‍ ആണ് ഞാന്‍ .വല്ല പാമ്പോ മറ്റു ജീവികളോ ഉണ്ടാകുമോ ഇവിടങ്ങളിൽ .,അരണ്ട വെളിച്ചത്തില്‍ ഞാന്‍ കൂടുതലും ശ്രദ്ധിച്ചത് അതായിരുന്നു ,ഫ്ലാറ്റ് ഫോം ആണെങ്ങില്‍ വലിപ്പവും ഉയരവും ഇല്ല ,വണ്ടിയില്‍ കയറിപറ്റാന്‍ വിഷമമാണ് ,എങ്കിലും ആരും ഒന്ന് പറയാറില്ല ,കാരണം വളരെ കാലം നിവേദനം ഒക്കെ കൊടുത്തു കിട്ടിയ സ്റ്റോപ്പ്‌ ആണ് ,സൗകര്യം കുറവായതിനാല്‍ അവിടെ സ്റ്റോപ്പ്‌ അനുവദിക്കില്ലെന്നത് റെയില്‍വേ മുന്‍പേ പലതവണ പറഞ്ഞതാണ്
പക്ഷെ ഇവിടുത്തെ മലയാളി സംഘം കുറേകാലമായി പരിശ്രമിച്ചു വാങ്ങിയതാണ് ,അതും കേന്ദ്രമന്ത്രി ഒക്കെ ഇടപെട്ടു ,അത് കൊണ്ട് തന്നെ ഇവിടുത്തെ പ്രാരാബ്ദങ്ങള്‍ ആരോടും പറയാതെ മലയാളീസ് സഹിക്കുന്നു

വണ്ടി വന്നു ,എങ്ങിനെയോ  വിഷമിച്ചു കയറി പറ്റി ,റിസര്‍വേഷന്‍ ആയതിനാല്‍ സീറ്റ്‌ തേടി നടന്നു .,സൈഡ് അപ്പര്‍ ആണ് ,പക്ഷെ എന്റെ സീറ്റില്‍ ഒരു പയ്യന്‍ ,ഞാന്‍ അവനെ തോണ്ടി വിളിച്ചു  അനക്കമില്ല ,സമയം ഒന്‍പതു കഴിഞ്ഞേ ഉള്ളു ,അവന്‍ ഉറങ്ങിയോ?

"ഇതു എന്റെ സീറ്റ്‌ ആണ് "ഞാന്‍ വിളിച്ചു ,അവന്‍ പെട്ടെന്ന് എഴുനേറ്റു  കണ്ണ് തിരുമ്മി
"ചേട്ടന്‍ അവിടെ കിടന്നോള് "അവന്‍ അവന്റെ സീറ്റ്‌ ചൂണ്ടി കാണിച്ചു തന്നു ,തൊട്ടു മുന്‍പില്‍ തന്നെ .ഞാന്‍ അവിടേക്ക് ചെന്ന് ,എല്ലാവരും ഉറക്കത്തിനു കോപ്പ് കൂട്ടുന്നു ,ഞാനും അതാവാം എന്ന് നിനച്ചു
ഞാനും കിടന്നു ,പക്ഷെ എന്തോ ഉറക്കം വന്നില്ല ,കുറച്ചുസമയം പാട്ട് കേൾക്കുവാൻ  തോന്നി .,വെറുതെ ആ പയ്യനെ നോക്കി ,അവനും ഉറങ്ങിയില്ല ,അവന്‍ ഇടയ്ക്കു വാച്ച് നോക്കുന്നു ,മൊബൈല്‍ നോക്കുന്നു ,എന്തോ ഒരു അസ്വസ്തത പോലെ ..കുറെ സമയം അവനെ ശ്രദ്ധിച്ചു ..പിന്നെ എപ്പോഴോ ഉറങ്ങിപോയി .കാലത്ത്  ആറുമണി വരെ സുഖ  നിദ്ര ,എഴുനേറ്റു നോക്കുമ്പോള്‍ പയ്യനും വേറെ രണ്ടുപേരും ഒഴിച്ചു നമ്മുടെ അടുത്തുള്ള സ്ഥലം കാലി ,പയ്യന് അസ്വസ്തത കൂടിയത് പോലെ ,അവന്‍ ഉറങ്ങിയില്ലെന്നു മുഖം കണ്ടപ്പോള്‍ മനസ്സിലായി ,ബാത്ത് റൂമില്‍ ഒക്കെ പോയി വന്നു ഒരു ചായ കുടിക്കുംപോഴും ഞാൻ  അവനെ ശ്രദ്ധിച്ചു ,എന്തോ കാര്യം അവനെ അലട്ടുന്നുണ്ട് ,ഒന്ന് രണ്ടു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഞാൻ  അവനും മാത്രം ആയി ,ഞാന്‍ അവനെ വിളിച്ചു ,അവന്‍ താഴേക്കു വന്നു അടുത്തു  ഇരുന്നു.

"ഞാന്‍ ഇന്നലെയെ ശ്രദ്ധിക്കുന്നു ,എന്തെങ്കിലും പ്രശ്നം ?വീട്ടില്‍ ആർകെങ്കിലും ?
അവന്‍ ഇല്ല എന്ന് തലയാട്ടി .
"എന്നാല്‍ പറയൂ ,ഞാന്‍ കഴിയുന്നതാണെങ്കില്‍ സോള്‍വ്‌ ചെയ്യാന്‍ സഹായിക്കാം "
കുറെ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി

ഇവിടുത്തെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷത്തിനു പഠിക്കുന്നു ,കഴിഞ്ഞ ആഴ്ച സീനിയെർസ് ചെയ്ത ഒരു റാഗിങ്ങ് പ്രശ്നമായി ,ഒരു കുട്ടി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടക്കുന്നു.,അവന്‍ മരിചു പോകും എന്ന് വിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് രക്ഷപെടുകയാണ് ,അവനു ഇതില്‍ പങ്കൊന്നും ഇല്ല പോലും ,പക്ഷെ ആരൊക്കെയോ ഇവന്റെ കൂടി തലയില്‍ ഇട്ടതാണ് പോലും .നാട്ടില്‍ പ്രാരാബ്ധം ആണ് ഇവന്‍ രക്ഷപെട്ടു വേണം കുടുംബം കരക്കെത്തുവാന്‍ ,അതിനാല്‍ അച്ഛന്‍ ശരിക്ക് കഷ്ട്ടപെട്ടു പഠിപ്പിക്കുന്നു ഇതു വീട്ടില്‍ അറിഞ്ഞാല്‍ ?ഞാന്‍ ഇന്നസിന്റ്റ് ആണ് അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു '

.എനിക്കും അങ്ങിനെ തോന്നി ,ഇവനെ കണ്ടിട്ട് അത്ര മാത്രം ചെയ്യാന്‍ കഴിയില്ല
"ആ കുട്ടി നിന്റെ പേര് പറഞ്ഞോ?"
"ഇല്ല "
"പിന്നെ "
"എന്റെ രണ്ടു കൂടുകാരെ പറഞ്ഞു എന്ന് കേള്‍ക്കുന്നു ,അതിനിടയില്‍ അവന്റെ ബോധം പോയി ,ഇനി എന്നെയാണ് പറയുക എന്ന് തോന്നുന്നു ,അത് കൊണ്ട് ഞാന്‍ രാവിലെ തന്നെ അവിടുന്ന് മുങ്ങി ,രാത്രി ഈ വണ്ടിക്കു കയറിയതാണ് ,കൂടുതല്‍ പണം കൊടുത്തു ടിക്കറ്റ്‌ ശരിയാക്കി ,ഞാന്‍ അവരുടെ കൂടെ ഇവനെ റാഗ് ചെയ്യാന്‍ പോയിരുന്നു ,പക്ഷെ ഞാന്‍ ഒന്നും ചെയ്തില്ല "അവന്‍ കരഞ്ഞു തുടങ്ങി

ഞാന്‍ അവനെ ആശ്വസിപിച്ചു ,നീ ചെയ്തത് തെറ്റാണ് ,റാഗിംഗ് നിയമ വിരുദ്ധമാണ് ,എന്നാലും ഇതില്‍ നിനക്ക് പങ്കു ഒന്നും ഇല്ലെങ്കില്‍ ,നീ അവിടുന്ന് ഇപ്പോൾ വരുവാന്‍ പാടില്ലായിരുന്നു,അവിടെ തന്നെ നില്‍ക്കണം  ,അവര്‍ നിന്നെയും സംശയിക്കും ,നീ പെട്ടെന്ന് തന്നെ തിരികെ പോകു ,സത്യം പറയുക ,അല്ലെങ്കില്‍ നീ ചെയ്യാത്തത് നിന്റെ തലയില്‍ ആവും .അവന്‍ ഒന്നും പറയാതെ ഇരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ തോന്നുനുണ്ടാവാം.

പത്രം വന്നപ്പോള്‍ വാങ്ങി ,കാര്യമായി ഒന്നും ഇല്ല ,ചവച്ചു തുപ്പിയത് തന്നെ വീണ്ടും ,അശ്രദ്ധമായി ഓരോ പേജും നോക്കി ,പെട്ടെന്ന് ഒരു വാര്‍ത്ത കണ്ണിലുടക്കി .

ഞാന്‍ അവനോടു ചോദിച്ചു "ആശുപത്രിയില്‍ കിടക്കുന്നവന്റെ പേരെന്തുവ ?
"അജീഷ് "
"എന്താ ചേട്ടാ ?പത്രം വായിച്ചുകൊണ്ടിരുന്ന എന്നെ ആകാംഷയോടെ നോക്കി ,പേടിച്ചു അവൻ വിരക്കുന്നതായി തോന്നി...ഞാന്‍ പത്രം അവന്റെ കയ്യിലേക്ക് നീട്ടി ,വിറയ്ക്കുന്ന കൈകളോടെ അവന്‍ അത് വാങ്ങി
പേജിലൂടെ കണ്ണോടിക്കവേ അവന്റെ കണ്ണുകള്‍ വിടരുന്നതും മുഖത്ത് നേരിയ ഒരു മന്ദഹാസം പടരുന്നതും കണ്ടു .

"താങ്ക്സ് ചേട്ടാ ,ഇന്നലെ രാവിലെ അവിടുന്ന് മുങ്ങിയതിനാല്‍ ഒന്നും അറിഞ്ഞില്ല ," വണ്ടിയുടെ വേഗം കുറഞ്ഞു ,ഏതോ സ്റ്റോപ്പ്‌ എത്തിയതാവാം .അവന്‍ പെട്ടെന്ന് ബാഗ്‌ ഒക്കെ എടുത്തു റെഡിയായി ,

"നിന്റെ സ്ഥാലം എത്തിയോ?"
"ഞാന്‍ നാട്ടിലേക്കില്ല  ,എനിക്ക് തിരിച്ചു പോണം ,അവനോടു നന്ദി പറയണം ,മാപ്പും ..അവനോടു നമ്മള്‍ ചെയ്തത് ക്രുരമാണെങ്കിലും അവന്‍ പോലിസിനോട് ഒന്നും പറഞ്ഞില്ലല്ലോ ,അവന്‍ നമ്മളെ ഓര്‍ത്തു നമ്മുടെ ഭാവി ഓര്‍ത്തു ..അവന്റെ കണ്ണുകള നിറഞ്ഞു."

അവന്‍ ആ സ്റ്റേഷനില്‍ ഇറങ്ങി കൈ വീശി ,പിന്നെ ആള്‍കൂട്ടത്തില്‍ ലയിച്ചു .വീണ്ടും വെറുതെ ആ വാര്‍ത്തയില്‍ കണ്ണോടിച്ചു
"അത്യാസന്ന നിലയില്‍ കിടന്നിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അപകടനില തരണം ചെയ്തു ,റാഗിങ്ങിനിടയില്‍ അല്ല എന്തോ കണ്ടു പേടിച്ചു ഓടുമ്പോള്‍ സ്റെപ്പില്‍ നിന്ന് വീണാണ് പരിക്ക് പറ്റിയതെന്നും അവന്‍ പോലീസിനു മൊഴി കൊടുത്തു .റാഗ് ചെയ്യപെട്ടു എന്ന് കരുതി നാലഞ്ചു ദിവസം  പോലീസ് കോളേജ് കുട്ടികളെ ചോദ്യം ചെയ്തു വരികയായിരുന്നു..


പരിചയം ഇല്ലാത്ത ആ കുട്ടിയോട് എനിക്ക് മതിപ്പ് തോന്നി ,അത്രക്ക് അനുഭവിചിട്ടും അവന്‍ ആരെയും കാണിച്ചു കൊടുത്തില്ല ,വിദ്യാഭാസത്തിന്റെ വില അവനറിയാം ,അവന്‍ പറഞ്ഞാല്‍ മുരടിച്ചുപോകുന്ന ഒരു കൂട്ടം പേരുടെ ഭാവിയെപറ്റിയും അവനു നിശ്ചയമുണ്ട് .അവന്റെ ഭാവിയെ കുറിച്ചും ......


കഥ :പ്രമോദ് കുമാര്‍ .കെ.പി

Friday, May 11, 2012

കോടീശ്വരന്‍ സുരേഷ് ഗോപി

നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി മറ്റൊരു റോളില്‍ തകര്‍ക്കുകയാണ്.ഏഷ്യാനെറ്റിലെ "നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ " എന്ന വിനോദ പരിപാടിയിലൂടെ.തുടക്കത്തില്‍ അല്പം വിമര്‍ശനം ഒക്കെ കേട്ട് എങ്കിലും ഇപ്പോള്‍ നന്നാവുന്നുണ്ട് ..ആദ്യം ടിന്റുമോന്‍ ചോദ്യങ്ങള്‍ എന്ന് പഴി കേട്ട് എങ്കിലും ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ചോദ്യത്തിലേക്ക് വന്നു.ഇപ്പോള്‍ നമ്മുടെ മമ്മൂക്കയെകാളും ലലെട്ടനെകാളും കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ കാണുന്ന മുഖം സുരെഷിന്റെതാണ് .സ്വീകരണ മുറിയിലെ അതിഥിയായി ജനങ്ങള്‍ ദിവസേന സ്വീകരിക്കുന്നു .ഒരു പക്ഷെ സിനിമയെ സ്നേഹികാത്ത ആളുകളും സുരേഷിന്റെ പരിപാടിയിലൂടെ അദേഹത്തെ സ്നേഹിക്കുന്നു .
  ഇപ്പോള്‍ മലയാളത്തില്‍ ഈ പരിപാടി ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യന്‍ സുരേഷ് തന്നെ .ചാനലുകാര്‍ അര്പിച്ച വിശ്വാസം അദ്ദേഹം കാക്കുന്നുമുണ്ട് .റേറ്റ് എന്ത് തന്നെ ആയാലും പരിപാടി ജനങള്‍ക്ക് പിടിക്കുന്നു .ഇപ്പോള്‍ തന്നെ കുറെ പേര്‍ ലക്ഷവുമായി പല ഇടത്തേക്കും ചെന്ന് കഴിഞു.കോടിപതി ഇതേ വരെ ആയില്ല എങ്കിലും കേരളത്തില്‍ നിന്നും അടുതുതന്നെ അതുണ്ടാവം എന്ന് പ്രതീഷിക്കാം .
സുരേഷിന്റെ ചോദ്യങ്ങളും മത്സരാര്തികളെ കുഴപ്പിക്കുന്നതല്ലം ആളുകള്‍ക്ക് നന്നായി രസിക്കുന്നുണ്ട് ,അതുകൊണ്ടുതന്നെ സിനിമയേക്കാളും ആളുകള്‍ സുരേഷിനെ ഇതിലൂടെ ഇഷ്ട പെടുന്നു .പരാജയങ്ങളിലൂടെ സഞ്ചരിക്കുന്ന സുരേഷിന് ഇത് നല്ലൊരു ബ്രേക്ക്‌ ആയേക്കും .മുന്‍പ് മുകേഷിനെയും ജനങ്ങള്‍ കൂടുതല്‍ ഇഷ്ട പെട്ടത് ഇതുപോലെ സ്വീകരണ മുറിയില്‍ വന്നപ്പോളാണ് .ആ സമയത്ത് ചിത്രങ്ങള്‍ കുറവായിരുന്ന മുകേഷിന് ജനപ്രിയ നായതോടെ നിറയെ ചിത്രങ്ങള്‍ കിട്ടി .ഇപ്പോള്‍ സുരേഷ് മാത്രമല്ല എല്ലാ നമ്മുടെ നടന്മാരും പരാജയത്തില്‍ പെട്ട് ഉഴലുകയാണ് .ദിലീപിന്റെ മായാമോഹിനിയും കുഞ്ചാക്കോയുടെ ഓര്‍ഡിനറി യും ഒഴികെ ഈ വര്ഷം ഒന്നും വലിയ വിജയം കണ്ടില്ല .സുരെഷിനാനെങ്ങില്‍ കുറെയായി ഹിറ്റ്‌ ഇല്ല .മമ്മൂക്ക യും ലാലേട്ടനും ഇനിയും കരകയരിയുമില്ല .അപ്പോള്‍ സുരേഷ് എടുത്ത ഈ തീരുമാനം നല്ലതുതന്നെ .മെല്ലെ കുടുബ സദസ്സുകളെ കീഴടക്കി നല്ലൊരു ആരാധനവൃന്ദം സൃഷ്ടിച്ചു വീണ്ടും സിനിമയില്‍ വന്നാല്‍ ക്ലിക്ക് ആകാം എന്ന് സുരേഷിന് അറിയാം
എന്തൊക്കെ ആണെങ്കിലും വേറെ ഒരു കാര്യത്തിന് കൂടി സുരേഷിനെ അഭിനന്ദിക്കണം .വളരെ ബോര്‍ ആയി കൊണ്ടിരുന്ന സ്റ്റാര്‍ സിങ്ങര്‍ കംപ്രസ്സ് ചെയ്തു മൂന്ന് ദിവസമാക്കുവാന്‍ സഹായിച്ചതിന് .ഇനി എല്ലാം ടെലിവിഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ രടിംഗ് അനുസരിച്ചാവും സുരേഷിന്റെ കോടീശ്വര മോഹം പൂത്ത് പന്തലിക്കുക .ഏഷ്യാനെറ്റ്‌ ചാനലിന്റെയും .

 

Thursday, May 10, 2012

ആരാണ് ഈ സുകുമാരന്‍ നായര്‍ ? കേരളത്തിന്റെ രാജാവോ?

ആരാണ്  ഈ സുകുമാരന്‍ നായര്‍ ?കേരളത്തിന്റെ രാജവാണോ?അങ്ങിനെ ഒരു രാജാവ് നമ്മള്‍ക്കുണ്ടോ?ഒരു ജനപ്രതി നിധി പോലുമല്ലാത്ത
അയാളുടെ അഹഖാരം നിറഞ്ഞ ജല്പനങ്ങളും പ്രവര്‍ത്തനങ്ങളും  കൂടാതെ
`ചില പ്രസ്താവനകള്‍,പ്രവര്‍ത്തികള്‍  കേള്‍ക്കുമ്പോള്‍,കാണുമ്പോള്‍  അങ്ങിനെ തോന്നുന്നു ,അയാളാണ് കേരളത്തിന്റെ രാജാവെന്നു ,ആണോ ?അയാള്‍ അങ്ങിനെ കരുതുന്നുടാവം ,ചിലര്‍ അങ്ങിനെ കരുതിക്കുന്നും ഉണ്ടാവാം,ചില മിനിസ്റെര്‍,പാര്ടികാര്‍  അയാളെ അങ്ങിനെ  കരുതുന്നും ഉണ്ടാവാം ,പക്ഷെ ജനങ്ങള്‍ അങ്ങിനെ കരുതുന്നില്ല എന്ന് മനസ്സിലാക്കണം ,അങ്ങിനെയെകില്‍ എപ്പോളും അയാള്‍ പറഞ്ഞ പാര്‍ടി മാത്രം വിജയിക്കനമല്ലോ

പാര്‍ടിയും മതവും സമുദായവും ഒക്കെ വേറെ വേറെ യാണ് ,മതം രാഷ്ട്രീയത്തില്‍ വരുമ്പോളാണ് വര്‍ഗീയത ഉണ്ടാവുന്നത് ,അത് നമ്മളെ ഭിന്നിപ്പിക്കും ,അത് കൊണ്ടാണ് ഹിന്ദുവും മുസല്‍മാനും തമ്മില്‍ നമ്മുടെ നാട്ടില്‍ ലഹള ഉണ്ടാവുന്നത് ,ഇപ്പോള്‍ ഇത്തരം പ്രവര്തികളിലൂടെ സമുദായ സ്പര്‍ധ ഉണ്ടാക്കുവാന്‍ ഇയാളെ പോലുള്ളവര്‍ കൂട്ട് നില്‍ക്കുന്നു
,അയ്യപ്പ പണിക്കര്‍ ഉള്ളപ്പോള്‍ എത്ര നല്ല സമുദായ സംഘടന ആയിരുന്നു എന്‍ എസ എസ ,പക്ഷെ ഇയാള്‍ വന്നപ്പോള്‍ (കാലു വാരി ആയതെന്നും പറയപെടുന്നു )പലതും വിളിച്ചു പറയുന്നു ,കേള്‍ക്കുമ്പോള്‍ തന്നെ തോന്നും അതൊക്കെ പകല്‍ കിനാവാനെന്നു പക്ഷെ ഇയാള്‍ക്ക് മനസ്സിലാവുനില്ല  ,സമദൂരം ,പലദൂരം അങ്ങിനെ പലതും ..ഇയാള്‍ പറഞ്ഞതുകേട്ട്‌ നായര്‍ വോട്ടു രേഖപെടുത്തുന്നു വെങ്ങില്‍ കേരളത്തിലെ നായന്മാര്‍ക്ക് രാഷ്ട്രീയം ഇല്ല
എന്ന് തന്നെ പറയാം .അവരുടെ നേതാവ് പറയുന്നു ,അവര്‍ അയാള്‍ക്ക്‌ മാത്രം കുത്തുന്നു ,അപ്പോള്‍ എവിടെ രാഷ്ട്രീയം ?വോട്ടു ചെയ്യുക എന്നത് ഒരു പൌരന്റെ അവകാശം ആണ് ,അതില്‍ വേറെ ആരും ഇടപെടാന്‍ പാടില്ല ,ഇടപെടുന്നു എങ്കില്‍ അത് നിയമ ലംഖനമാണ് .

ഇപ്പോള്‍ ഭരണവും ഒക്കെ മതവും ജാതിയും ഒക്കെ നോക്കിയാണ് ,ശരി തന്നെ ,അതൊക്കെ ഇത്തരം ആള്‍കാര്‍ ഉണ്ടാക്കുന്നതാണ് ,മുന്‍പ് ഈഴവ നേതാവും ഇത്തരം അഭ്യാസങ്ങള്‍ കാണിച്ചു പരാജയ പെട്ടതാന് ,ഇപ്പോള്‍ അയാള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ അത്ര ഉപദ്രവം ഇല്ല ,ഇത്തരം ആള്‍ക്കാര്‍ ചെയ്യുന്നത് ഒരു സമുദായത്തിന്റെ വില പേശല്‍ മാത്രം ആണ് ,അത് കൊണ്ട് സമുധായത്തിനു ഒരു നേട്ടവും ഇല്ല ,പക്ഷെ ഇവര്‍ക്ക് നേട്ടം ഉണ്ടാവും ,ഇവര്‍ ചെയ്യേണ്ടത് ഒരു രാഷ്ട്രീയ പാര്‍ടി രൂപികരിക്കുകയാണ് ,മുസ്ലിമും ക്രൈസ്റ്റ് വരും അങ്ങിനെ ചെയ്തു വോട്ടു പിടിക്കുന്നു ,ജയിക്കുന്നു ,അവരുടെ പരിധിയില്‍ ഭരണത്തെ കൊണ്ടുവരുന്നു .അത് കണ്ടു അസൂയ കൊണ്ടിട്ടോ ഒന്നും കാര്യമില്ല ,കാരണം അവര്‍ക്ക് നല്ല ഒരു നേതാവുണ്ട് ,അവര്‍ക്ക് നല്ല സംഘടന ഉണ്ട് ,നല്ല അണികള്‍ ഉണ്ട് .അവര്‍ നേതാവ് പറഞ്ഞത് നല്ലപോലെ അനുസരിക്കുന്നു .നല്ല കൂട്ടായ്മയും അവിടുണ്ട് ,ഒരു ലോക സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒന്നുമല്ലാതായ മുസ്ലിലീഗ പെട്ടെന്ന് ഉയര്‍ന്നു വന്നു ഭരണത്തിന്റെ
അച്ചുതണ്ട് കൈപിടിയില്‍ ഒതുക്കിയത് സമീപ കാലചരിത്രം .

ഈ സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ നായന്മാരും,വെള്ളപള്ളി പറഞ്ഞതുപോലെ ഈഴവരും വോട്ടു ചെയ്തുവെങ്കില്‍ ഇവിടെ അവര്‍ മാത്രമാണ്
ഭരിക്കുക ,അത്രയ്ക്ക് രണ്ടു സമുദായവും  നിറഞ്ഞതാണ്‌ കേരളം .പക്ഷെ അവരെ ഒന്നക്കുവാന്‍ നേതാക്കന്മാര്‍ക്ക് കഴിയുന്നില്ല .മലബാര്‍ ഭാഗത്ത്‌ ഈ സമുദായക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും ജാതി സംഘടനക്ക്  വേരോട്ടം ഇല്ല ,അതുണ്ടാക്കാന്‍ ഇവര്‍ കുറെ ശ്രമിച്ചെങ്കിലും നടന്നില്ല ,അതില്‍ മാര്‍കിസ്റ്റ് പാര്‍ടി നല്ല ഒരു പങ്കു വഹിച്ചു ,പാനൂര്‍ കലാപ കാലത്ത് വേരൂന്നാന്‍ വെള്ളപള്ളി ശ്രമിച്ചു ,പക്ഷെ ജനം തള്ളി ,ഈ ഭാഗത്ത്‌ രാഷ്ട്രീയം മാത്രമാണ് ഉള്ളത് മതമോ നേതാവോ അല്ല എന്നും അവരെ പഠിപിച്ചു ,ആ അന്ധമായ രാഷ്ട്രീയം പലരെയും കൊലുന്നു എന്നതും ,അമരക്കാര്‍ എത്ര പിടിപ്പുകെടുല്ലവാന്‍ ആയാലും അവനെ താങ്ങുന്നു എന്നതും ചരിത്രംഅത് കൊണ്ട് നായരെ, പതിവ് പൊട്ടത്തരങ്ങള്‍ എഴുനള്ളിക്കാതെ നമുക്കെല്ലാം ഉപകാരം ഉള്ള എന്തെങ്ങിലും ചെയ്യാന്‍ ശ്രമിക്കുക .ഇതര മത സംഘടനകള്‍ ചെയ്യുന്നത് പോലെ പാര്‍ടി ഉണ്ടാക്കു ,എന്നിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുക ,അതിനു ഒരു അന്തസ്സുണ്ട്  വര്‍ഗീയമാനെങ്ങില്‍ പോലും ,അല്ലാതെ എന്തെങ്ങിലും വിളിച്ചു പറഞ്ഞു ഞാനാണ് രാജാവെന്നു സ്വയം
പ്രഖ്യ പിക്കുകയല്ല വേണ്ടത് , ഒരു ജനതയ്ക്ക് വേണ്ടി നല്ലത് ചെയ്തു രാജാവിന്റെ അധികാരം ഉണ്ടെന്നു തെളിയിക്കുകയാണ് വേണ്ടത് .പിന്നെ ഇലക്ഷനില്‍ ജയിച്ചയാളുടെ പക്ഷം ചേര്‍ന്ന് വീമ്പു പറയരുതു .ജനങ്ങള്‍ക്ക്‌ നിങ്ങള്‍ ആരും അല്ല ,നിങ്ങളെ കൊണ്ട് ഒന്നും കഴിയില്ല എന്നും അവര്‍ക്ക് അറിയാം ,സ്വയം പരിഹാസനാവാതെ ഇരിക്കുന്ന സീറ്റിന്റെ വില അറിഞ്ഞു  അഭി പ്രായം പറയുക ,ജനപ്രതി നിധികളെ വെല്ലു വിളിക്കരുത്(അവര്‍ എത്ര കൊള്ളാത്തവന്‍ ആണെങ്കിലും ) ,അവരെ മാനിക്കുക ,അവരാണ് രാജാവ് .നമ്മള്‍ വോട്ടു ചെയ്തു തലയില്‍ വെച്ച് പോയില്ലേ .നിങ്ങളല്ല എന്നും മനസ്സിലാക്കുക .


Wednesday, May 2, 2012

സിഗ്നല്‍

കാലത്താണ്  നാട്ടില്‍ നിന്ന് വന്നത് ഈ പൂക്കളുടെ  നാട്ടിലേക്ക്   ,ഒരു ഇന്റര്‍വ്യൂ .നല്ല ഒരു കമ്പനിയാണ് ,അതും മള്‍ട്ടി നാഷണല്‍ ....ജോലി കിട്ടിയാല്‍ രക്ഷപെട്ടു .പക്ഷെ ഇങ്ങിനെ വിചാരിച്ച് എത്ര ഇന്റര്‍വ്യൂ  ഈ ബാംഗ്ലൂരില്‍ തന്നെ അറ്റെന്റ് ചെയ്തു .പക്ഷെ ഒന്നും ശരിയായില്ല.പലതവണ വന്നതുകൊണ്ട് ബാംഗ്ലൂര്‍ ഒരു വിധം പരിചിതമായി ,പ്രധാനപെട്ട സ്ഥലമൊക്കെ നാടുപോലെ തന്നെ  പരിചിതം ,എവിടേക്കും പോകാന്‍ ആരെയും ആശ്രയിക്കേണ്ട .
കൂട്ടുകാരന്‍ സരോഷ് ഇവിടെ ഉള്ളത് ഭാഗ്യം ,അവന്റൊപ്പം എത്ര ദിവസം വേണമെങ്കിലും താമസിക്കാം ,കൂടാതെ അവന്‍ പറഞ്ഞാണ് ഈ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത് .
രാവിലെ അവന്റെ ബൈക്ക് എടുത്തു ഇറങ്ങുമ്പോള്‍ അവന്‍ പറഞ്ഞത് ഓര്‍ത്തു ,

"എടാ നമ്മുടെ നാട്ടില്‍ ഓട്ടോകാരെയാണ് പേടിക്കേണ്ടത് ,അവര്‍ ഏതിലെ വരുമെന്ന് അവര്‍ക്ക് മാത്രമേ അറിയൂ ,പക്ഷെ ഇവിടെ പേടിക്കേണ്ടത് ബി .ടി ,എസ് നെയാണ് .അതായതു ബാംഗ്ലൂര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളെ ,അവര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഇടതോ വലതോ എന്ന് പറയാന്‍ പറ്റില്ല ,ഗ്യാപ്  കണ്ടാൽ  മതി  അവർ അതുവഴി കയറ്റും.ഒന്നും ശ്രദ്ധിക്കില്ല  നമ്മൾക്ക് വേണമെങ്കിൽ  ശ്രദ്ധിച്ച്  പോകണം.പലരും അങ്ങിനെ അപായപെട്ടിട്ടുണ്ട് .പിന്നെ വഴി മുടക്കിയായി  നിറയെ സിഗ്നല്‍ ഉണ്ട് ,വളരെ കെയര്‍ ചെയ്യണം .എത്ര അര്‍ജെന്റ്റ്‌ ഉണ്ടെങ്കിലും സിഗ്നല്‍ ,ഫോളോ ചെയ്യണം വെയിറ്റ് ചെയ്തു മടുത്താലും സിഗ്നല്‍ പച്ച വന്നാലെ പാസ്‌ ചെയ്യാവൂ ..ഈ നഗരത്തിൽ അപരിചിതരായ ആര്‍ക്കും ലിഫ്റ്റ്‌ കൊടുക്കരുത് .രാത്രിയായാലും പകലായാലും "

" പിന്നെ മറ്റൊന്നുകൂടി  വളരെ ശ്രദ്ധിക്കണം ഇവിടെ മൂന്ന് തരം ഡ്രൈവര്‍ മാരുണ്ട് ,ഒന്ന് സിഗ്നല്‍ കൃത്യമായി തന്നു തന്റെ വഴി കൃത്യമായി നിയന്ത്രിച്ചുകൊണ്ടു  മറ്റുള്ളവരെയും നല്ലവണ്ണം ശ്രദ്ധിക്കുന്നവര്‍ ,രണ്ടാമത്തെതു വെറും സ്വാർഥ്ൻ മാരാണ്  അവര്‍ സിഗ്നല്‍ ഒന്നും തരാതെ അവര്‍ക്ക് പോകേണ്ട സൈഡ് വെട്ടിക്കും നമ്മള്‍ക്കും പ്രശ്നവും അപകടവും അവർ ഉണ്ടാക്കും.,മൂന്നാമന്‍ ഒരിക്കല്‍ സിഗ്നല്‍ ഇട്ടാല്‍ അടുത്ത സിഗ്നല്‍ വന്നാൽ  മാത്രമേ അത് ചേഞ്ച്‌ ചെയ്യൂ ..അല്ലെങ്കിൽ അത് കത്തിതന്നെ നില്ക്കും.. അവരെ  കൂടുതല്‍ ശ്രദ്ധിക്കണം "

അതെ സിഗ്നല്‍ തന്നെയാണ് ജീവിതം ,നിര്‍ത്താനും പോകാനും ഉള്ള നിയന്ത്രണം പച്ചയാണ് എങ്കില്‍ ഒന്നും പേടിക്കേണ്ട നമ്മുടെ വഴിയിൽ തടസ്സം ഒന്നുമില്ല.സുഗമമായി മുന്നോട്ടു പോകാം ,റെഡ് വരുമ്പോളാണ് പ്രശ്നങ്ങള്‍ വരുന്നത്,അപകടങ്ങളും ,അത് തരണം ചെയ്യാന്‍ കുറച്ചു പാടാണ് എല്ലാവരെ കൊണ്ടും പറ്റി  എന്ന് വരില്ല .അത് ജീവിതത്തെ തന്നെ ചിലപ്പോള്‍ എന്നെക്കുമായി സ്റ്റോപ്പ്‌ ചെയ്യിക്കും ,മഞ്ഞയാണ് എങ്കില്‍ ശ്രദ്ധിച്ചു പോയാല്‍ അപകടം ഒഴിവാകാം അതൊരു മുന്നറിയിപ്പ് മാത്രം..ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് സിഗ്നല്‍ റെഡ് ആയതു ശ്രദ്ധിച്ചു ,വണ്ടി ചവിട്ടി നിര്‍ത്തി ..ഇനി എത്ര സിഗ്നലുകള്‍ ഉണ്ടാകും വഴി മുടക്കാന്‍ ?കുറച്ചു സമയമേ എടുത്തുള്ളൂ ,പച്ച കത്തി ,മുന്നോട്ടേക്ക്  ഓടിച്ചു ,വലതു വശം തിരിഞ്ഞാല്‍ ഒരു അയ്യപ്പ കോവില്‍ ഉണ്ട് ,എതായാലും ഒന്ന് പ്രാര്‍ത്ഥിച്ചു പോകാം ,ഇത്തരം അവസരങ്ങളില്‍ മാത്രം ഞാന്‍ ദൈവ വിശ്വാസിയാകാറുണ്ട് ,,കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ,അമ്പലം വരും മുന്‍പേ രണ്ടു മൂന്നു സിഗ്നലുകള്‍ വഴി തടസ്സപെടുത്തി .എല്ലായിടത്തും ക്ഷമിച്ചു നിന്നുകൊടുത്തു.

പ്രാര്‍ത്ഥിച്ചു ഇറങ്ങുമ്പോള്‍ കണ്ടു ,ഒരു പരിചിത മുഖം അമ്പലത്തില്‍ നിന്നും ഇറങ്ങുന്നു.നാട്ടുകാരനായ കരുണന്‍ മേനോന്‍ അല്ലെ അത് ,ഡൌട്ട് ഉണ്ട് ,പക്ഷെ ഒന്നിച്ചുകണ്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തീര്‍ച്ചപ്പെടുത്തി ,അതെ ജീജ തന്നെ അതെങ്കില്‍  മറ്റേതു കരുണന്‍ മേനോന്‍ തന്നെ .പോയി കണ്ടു സംസാരിക്കാം .

"ഹലോ ,കരുണന്‍ ചേട്ടാ "
ചെറു ചിരിയോടെ അയാള്‍ നോക്കി ,ജീജ എന്നെ നോക്കി ചിരിച്ചു

"ആരാ മനസിലായില്ല "
'എനിക്കും ആദ്യം മനസിലായില്ല ,ജീജയെ കണ്ടപ്പോളാണ് കരുണന്‍ ചേട്ടനാണെന്ന് മനസ്സിലായത്‌ "

പെട്ടെന്ന് അയാളുടെ മുഖ ഭാവം മാറി ,"അതേടാ മുന്‍പൊക്കെ കാരണവരുടെ പേര് പറഞ്ഞാല്‍ പോലും എല്ലാവർക്കും  അറിയാം ,ഇപ്പോള്‍ അവിടുത്തെ പെണ്‍ പിള്ളേര്‍ വേണമെന്നായിരിക്കുന്നു ,അല്ലെങ്കില്‍  ആരും ആരെയും അറിയില്ല ..അയ്യയ്യോ കലികാലം .വേറെ എന്ത് പറയാന്‍ "..അയാള്‍ ജീജയുടെ കയ്യും പിടിച്ചു വേഗം നടന്നു "

ഞാന്‍ സ്തംഭിച്ചു നിന്ന് പോയി ,ഞാന്‍ സത്യം പറഞ്ഞതാണ് ,അത് അയാള്‍ വേറെ രീതിയില്‍ മനസ്സിലാക്കി ..പോകട്ടെ ഇന്നത്തെ കണിപോര ,സിഗ്നലുകള്‍ സമയം കൊന്നു ,ഇപ്പോള്‍ മനസ്സിലും ഒരു ചെറു നീറ്റൽ ..മനസ്സില്‍ പോലും ചിന്തിക്കാത്തകാര്യത്തിനു വെറുതെ രാവിലെ തന്നെ പഴി കേട്ടു .

അമ്പലത്തില്‍ നിന്നുമിറങ്ങി  പ്രധാന റോഡില്‍ എത്തി ,ഒരു സിഗ്നല്‍ വീണ്ടും  വഴി തടഞ്ഞു ,അരികിൽ  നിന്നും നടക്കാന്‍ നന്നേ ബുദ്ധിമുട്ടുന്ന ഒരു വികാലാഗന്‍ കൈ കാണിച്ചു അടുത്ത് വന്നു ,അടുത്തുള്ള ഒരു സ്ഥലം പറഞ്ഞു കയറട്ടെ എന്ന് ചോദിച്ചു

,സരോഷ് പറഞ്ഞിട്ടുണ്ട് അപരിചിതര്‍ക്ക് ലിഫ്റ്റ്‌ കൊടുക്കരുതെന്ന് ,പക്ഷെ ഈ ആള്‍ ,നടക്കാനും വയ്യ ..ഇയാൾ  എന്ത് ചെയ്യാൻ ?ശരിയായി നടക്കുവാൻ പോലും കഴിയുന്നില്ല..അപ്പോൾ .നാട്ടിലുള്ള ശശി ഏട്ടന്‍ ഓര്‍മയില്‍ വന്നു, കാലു വയ്യാതെ കഷ്ട്ടപെടുന്ന ശശിയേട്ടൻ  കുറേകാലം ഫോണ്‍ ബൂത്ത്‌ നടത്തി ജീവിച്ചതായിരുന്നു
 പക്ഷെ മൊബൈല്‍ വിപ്ലവം അവരുടെ അന്നം മുട്ടിച്ചു ഇപ്പോള്‍ വളരെ കഷ്ട്ടമാണ് .ഏതായാലും അയാളെ കയറ്റി ,നല്ല ഒരു ഉപകാരം ചെയ്യൂന്നതു ദൈവം കാണുമല്ലോ അതിന്റെ കൂലി തരട്ടെ ..മുന്നെട്ടെക്ക്  പോകുമ്പോള്‍ തിരിഞ്ഞു നോക്കി വിശേഷങ്ങള്‍ തിരക്കി 

"സര്‍ നേരെ നോക്കി വണ്ടി ഓടിക്കുക ,അല്ലെങ്കിൽ  സാറും എന്നെ പോലെയാവും "

അത് ശരി വെച്ച് പിന്നെ ഒന്നും ചോദിച്ചില്ല സിഗ്നല്‍ യാത്രക്ക് പലതവണ തടസ്സം നിന്നിട്ട് കൂടി .പിന്നെ ഒന്നും സംസാരിച്ചില്ല .,അയാളെ പറഞ്ഞയിടത്തു ഇറക്കി .

ഒന്നും സംഭവിച്ചില്ല ഇന്റര്‍വ്യൂ  പൂര്‍ണ പരാജയം .എത്ര സമയം വെയിറ്റ് ചെയ്തു ,ഒരു ഗുണവും ഉണ്ടായില്ല അവര്‍ക്ക് വേണ്ട ആള്‍കാര്‍ ആദ്യമേ കയറികാണും ,പിന്നെ വന്നവരെ പിണക്കണ്ട എന്ന് കരുതി കാണും ,അത് കൊണ്ട്  മാത്രം മറ്റുള്ളവരെ ഇന്റര്‍വ്യൂ ചെയ്തതാകാം ,നേരത്തെ വരാന്‍ കഴിയാത്തതില്‍ വിഷമിച്ചു .

 ഇന്ന് ഒന്നും ശരിയല്ല എല്ലാ സിഗ്നലും വഴിയില്‍ പിടിച്ചിട്ടു ,കരുണന്‍ ചേട്ടന്റെ പെരുമാറ്റം ഒക്കെ ഇന്ന് മോശം തന്നെ ,വേഗം തിരിച്ചു വീട്ടിലേക്ക്‌  പോകാന്‍ തിടുക്കമായി ,വീണ്ടും സിഗ്നല്‍ തടസ്സങ്ങള്‍ ..എപ്പോഴും  ഓരോരോ വഴിമുടക്കങ്ങള്‍ ,ഒന്നും ശരിയാവുന്നില്ല ,ഒന്നിച്ചു പഠിച്ചവര്‍ക്കൊക്കെ ജോലിയായി ,ഞാന്‍ മാത്രം ഇങ്ങനെ .എത്ര ഇന്റര്‍വ്യൂ  പങ്കെടുത്തു ,ഒന്നും ശരിയാകുന്നില്ല ... 

എന്തെങ്കിലും നന്നായി കഴിക്കണം ,വല്ലാതെ വിശക്കുന്നു .സരോഷിന്റെ വീട്ടിനടുത്ത്  മലയാളിയായ പ്രേമേട്ടന്റെ കടയുണ്ട് അവിടാവുമ്പോള്‍ കേരള ഫുഡ്‌ കിട്ടും ,ഒന്ന് വലിച്ചു അതിനുശേഷം കഴിക്കാം ,പണം എടുക്കുവാന്‍ കീശയില്‍ കൈയ്യിട്ടു 
,അത് കാലി ..എന്റെ പേഴ്സ് എവിടെ ?എടുക്കാന്‍ മറന്നതാണോ ?അതിനു വഴിയില്ല ചില്ലറ പൈസ അമ്പലത്തില്‍ ഇട്ടതാനല്ലോ ,അമ്പലത്തില്‍ നിന്ന് ആരെങ്കിലും ?അതിനു അവിടെ അത്ര തിരക്കും ഉണ്ടായിരുന്നില്ല .ഇന്റർവ്യൂ  സ്ഥലത്ത് വന്ന മാന്യന്മാർ എന്തായാലും പേഴ്സ് അടിച്ച് മാറ്റില്ല.അപ്പോൾ കാലിനു വയ്യാത്ത അയാള്‍ തന്നെ കള്ളന്‍ ,കൂടുകാരന്‍ ഉപദേശിച്ചതാണ് ആർക്കും ലിഫ്റ്റ്‌ കൊടുക്കരുതെന്ന്.,അത് വക വെക്കാതെ അയാളെ സഹായിച്ചു ,കിട്ടി നല്ല ഒരു ഉപകാരം തന്നെ..പണം കുറച്ചേ ഉള്ളൂ ,പക്ഷെ ലൈസന്‍സ് ,എ ടി എം കാര്‍ഡ്‌ ,മറ്റു ഡോക്യുമെന്റ്സ് എല്ലാം അതിലായിരുന്നു .ഇനി എല്ലാം വീണ്ടും അപേക്ഷിക്കണം 

മനസ്സില്‍ അയാളെ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ,പഴിച്ചു ,ശപിച്ചു .അന്ന് തന്നെ കൂട്ടുകാരനില്‍ നിന്ന് പണം വാങി നാട്ടിലേക്ക് മടങ്ങി .

കൃത്യം നാലാം നാള്‍ എനിക്ക് ഒരു കൊറിയര്‍ വന്നു ,എന്റെ  പേഴ്സ് ,കൂട്ടത്തില്‍ ഒരു എഴുത്തും ഇംഗ്ലീഷില്‍ ,
"സര്‍ ,നിങ്ങള്‍ അന്ന് സഹായിച്ച ആളാണ് ഞാന്‍ ,അന്ന് എന്നെ ഇറങ്ങാന്‍ സഹായിക്കുമ്പോള്‍ നിങ്ങളുടെ പേഴ്സ് താഴെ വീണതാവാം ,നിങ്ങള്‍ പോയപ്പോഴാണ് ഞാനും കണ്ടത് ,ഇതില്‍ നിന്ന് കൊറിയര്‍ ചാര്‍ജ് മാത്രം എടുത്തിട്ടുണ്ട് ഫോണ്‍ നമ്പര്‍ ഒന്നും കാണാത്തതിനാല്‍ ലൈസൻസിൽ  ഉള്ള അഡ്രെസ്സില്‍ കൊറിയര്‍ ചെയ്യുന്നു ,കിട്ടിയാല്‍ ഈ ഫോണില്‍ വിവരം അറിയിക്കുക "

എനിക്ക് ആക്കെ വല്ലാതായി ,കഴിഞ്ഞ നാല് ദിവസമായി അയാളെ മനമുരുകി ശപിക്കുകയാണ് .ബാങ്കും ആര്‍ ടി ഓ യും ഓരോരോ ഫോര്‍മാലിറ്റിസ് പറഞ്ഞു മടക്കുബോൾ  അയാളെ മനസ്സില്‍ തെറി വിളിക്കുകയായിരുന്നു.

,അയാള്‍ പറഞ്ഞ നമ്പരില്‍ വിളിച്ചപ്പോള്‍ ഏതോ ഒരു പെണ്‍മൊഴി .അത് കൊണ്ട് പേഴ്സ് കിട്ടിയ വിവരം മാത്രം അറിയിച്ചു ,ഇനി ബാംഗ്ലൂരില്‍ പോയാല്‍ നേരിട്ട് കണ്ടു ക്ഷമ പറയാനും തീരുമാനിച്ചു .

പിന്നെ ഓരോരോ കാരണങ്ങളാല്‍ വിളിക്കാന്‍ പറ്റിയില്ല,ഇപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍
 ഇവിടെ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു ,വന്ന അന്ന് തന്നെ അയാളുടെ നമ്പറില്‍ വിളിച്ചു,പക്ഷെ ആ 
നമ്പര്‍ ഇപ്പോള്‍ നിലവിലില്ല പോലും

ഇപ്പോൾ  ഞാൻ എല്ലാദിവസവും  ജോലിക്ക് പോകുന്നത്  സിഗ്നലിൽ കൂടിയാണ് .എന്നും ഞാന്‍ ആ സിഗ്നല്‍ എത്തിയാല്‍ അയാളെ തിരയും ആരോടെങ്കിലും ലിഫ്റ്റ്‌ ചോദിച്ചു അയാൾ   വരുന്നുണ്ടോ എന്ന് .പക്ഷെ ഇത് വരെ അയാളെ കാണാന്‍ പറ്റിയില്ല ,ഇപ്പോഴും ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നു ,അയാളെ കാണുവാൻ ..അയാളോട് ക്ഷമ പറയുവാന്‍ ..


കഥ :പ്രമോദ് കുമാര്‍ .കെ.പി