Wednesday, December 5, 2012

ആരാണ് മണ്ടന്‍ ?

എല്ലാ നാട്ടിലും ഒരു വിഡ്ഢി കഥാപാത്രം ഉണ്ടാകും.പക്ഷെ എന്റെ ഈ കൂട്ടുകാരന്റെ പേര് ഞാന്‍ പറയില്ല.പക്ഷെ നമ്മൾ വിളിക്കുന്ന പേര് പറയാം .ഷംസു ...പക്ഷെ ഞാന്‍ പരിച്ചയപെടുത്തുന്ന ഇവന്‍ വിഡ്ഢിയൊന്നുമല്ല.അങ്ങിനെയെങ്കില്‍ പത്താം ക്ലാസ്സ്‌ പരീക്ഷ നല്ല മാര്‍ക്കില്‍ പാസ് ആകുമോ ?അവന്‍ പിന്നെയും പഠിച്ചു ...ഡിഗ്രി മുഴുമിച്ചില്ല .അവനു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അവന്റെ ഉപ്പയ്ക്ക് അവനെ ഗള്‍ഫില്‍ വരുത്തുവാനായിരുന്നു താല്പര്യം.അവിടെ കോഫീ ഷോപ്പ് നടത്തിയിരുന്ന ഉപ്പാക്ക് ആ സമയത്ത്  അവന്റെ സഹായം അത്യാവശ്യമായിരുന്നു.അവന്റെ ചില സമയത്തെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ,സംഭാഷണം കേട്ടാല്‍ അവന്‍ വിഡ്ഢി ആണെന്ന് തോന്നിപോകും.

ചെറുപ്പത്തില്‍ നമ്മള്‍ ഒക്കെ അടുത്തുള്ള കുളത്തില്‍ കുളിക്കുവാന്‍ പോകുമായിരുന്നു.നീന്താന്‍ അറിയാത്ത ഞങ്ങളെ അവിടുത്തെ മുതിര്‍ന്നവര്‍ നീന്തല്‍ പഠിപ്പിച്ചിരുന്നു.അങ്ങിനെ ഒരു മഴകാലം.കുളത്തിന് അടുത്തുള്ള വയലില്‍ ഒക്കെ നല്ലവണ്ണം വെള്ളം കയറിയിട്ടുണ്ട്.പോകുന്ന വഴിയില്‍ കാല്‍ സ്ലിപ് ആയി അവന്‍ തോട്ടിലേക്ക് വീണു.ആഴകൂടുതല്‍  ഒന്നും ഇല്ലെങ്കിലും വീഴ്ചയില്‍ അവന്‍ മുങ്ങിപോയി.ഇത് കണ്ടു ഒന്നിച്ചു വന്ന ചിലര്‍ അതിലേക്കു ചാടി അവനെ പുറത്തെടുത്തു.കരയില്‍ ഇരുന്നു അവന്‍ പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു.

"ഈ തോട്ടില്‍ എങ്ങാനും മുങ്ങി മരിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല."

അവന്റെ വിഡ്ഢിത്തം കേട്ട് നമ്മള്‍ കളിയാക്കിയാണ് ചിരിക്കുന്നതെന്ന് അവനു മനസ്സിലായില്ല.വളിച്ച ചിരിയോടെ അവനും അതില്‍ പങ്കുചേര്‍ന്നു.

നീന്തല്‍ പഠിപ്പിക്കുന്നവര്‍ നമ്മളെ കുളത്തിന്റെ നടുക്ക് കൊണ്ടുപോയി വിടും.നമ്മള്‍ നീന്തി തിരിച്ചു കയറണം .പലപ്പോഴും നമ്മള്‍ കുറെ വെള്ളം കുടിക്കും .ശ്വാസം കിട്ടാതെ പിടയും..അപ്പോള്‍ ആരെങ്കിലും വന്നു സഹായിക്കും.ഒരിക്കല്‍ മുങ്ങി താണ് ശ്വാസം കിട്ടാതെ പിടഞ്ഞ ഇവനെ നമ്മളുടെ കൂട്ടത്തിലുള്ള  ആരൊക്കെയോ കുളത്തിന്റെ നടുക്ക് നിന്ന് എടുത്തു കരയില്‍ കൊണ്ട് എത്തിച്ചു.കുടിച്ച വെള്ളമൊക്കെ പുറത്തേക്കു കളഞ്ഞപ്പോള്‍ ആള്‍ ഉഷാറായി.പിന്നെ എല്ലാവരോടുമായി പറഞ്ഞു

"ഈ മീനുകളെ ഒക്കെ സമ്മതിക്കണം.എത്ര സമയമാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് "

ഒരു ബന്ദ്‌  ദിവസം നമ്മളുടെ സുഹൃത്തിനു കലശലായ വയറു വേദനയും വയറിളക്കവും.സുലൈമാനി (കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം ) കുടിച്ചാല്‍ പോകുമെന്ന മുതിര്‍ന്നവരുടെ ഉപദേശം .പക്ഷെ ചെറുനാരങ്ങ ഇല്ല.ബന്ദ്‌ ദിവസം എവിടെ കിട്ടാന്‍ ?അവന്‍ പെട്ടെന്ന് വീട്ടിലേക്കോടി  ഒരു പൊതിയുമായി തിരിച്ചുവന്നു.

"എന്താടാ ഇത്?"

"ഇത് കുറച്ചു വീല്‍ പൌഡര്‍ (വാഷിംഗ്‌ പൌഡര്‍ )ആണ്.ഇതില്‍ നാരങ്ങ അടങ്ങിയിട്ടുണ്ട് .സത്യം ഇതിന്റെ  പാക്കറ്റിനു  പുറത്തു നാരങ്ങയുടെ ചിത്രം ഉണ്ട്.വേണമെങ്കില്‍ ഞാന്‍ കവർ എടുത്തു കൊണ്ട് വരാം."

എന്താണ് അവനോടു  പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാതെ നമ്മള്‍ ......നമ്മളുടെ തീക്ഷണ മായ നോട്ടം കണ്ട് അവന്‍ വാ പൊളിച്ചിരുന്നു .

ഒരിക്കല്‍ ഊട്ടിയിലേക്ക് നമ്മള്‍ ട്രിപ്പ്‌  പ്ലാന്‍ ചെയ്തു.പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് വണ്ടി വരും .അതില്‍ പോകുവാനായിരുന്നു പ്ലാന്‍.അത് കൊണ്ട് എല്ലാവരും ഒരു ചങ്ങാതിയുടെ വീട്ടിലായിരുന്നു അന്നത്തെ അന്തിയുറക്കം.കുറെ വീട്ടുകാരെ രാവിലെ ബുദ്ധിമുട്ടിക്കുന്നതിലും നല്ലത് ഒരു വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ.രാത്രി പത്തു മണിയായപ്പോള്‍ എല്ലാവരും കിടന്നു.അതിരാവിലെ എഴുനേല്‍ക്കണം എന്ന് എല്ലാവരോടുമായി പറഞ്ഞു.പെട്ടെന്ന് കാര്യങ്ങള്‍ ഒക്കെ ചെയ്യണമെന്നും.കുറച്ചു കഴിഞ്ഞു എന്തോ ശബ്ദം കേട്ട് നോക്കുബോള്‍ നമ്മുടെ കഥാ പാത്രം മുറിയിലേക്ക് കടന്നു വരുന്നു.

"നീ എവിടെ പോയതാണ് "

"ചിലപ്പോള്‍ രാവിലെ എഴുനേല്‍ക്കാന്‍ വൈകിയാലോ ?അത് കൊണ്ട് ഞാന്‍ പല്ല് തേച്ചു ..പിന്നെ കക്കൂസിലും പോയി.ഇനി രാവിലെ അതിന്റെ ആവശ്യം വേണ്ടല്ലോ ".

ഊട്ടിയില്‍ അടിച്ചു പൊളിച്ചു ..അതിന്റെ ഫലമായി അവിടുത്തെ വേറെ ആള്‍ക്കാരുമായി ചെറിയ ഉരസല്‍ ഉണ്ടായി.എല്ലാവരെയും പോലിസ് പിടിച്ചു ....ചോദ്യം ചെയ്തു.നമ്മള്‍ ഒക്കെ പേടിച്ചു നില്‍ക്കുകയാണ്.അവിടെ കൂടിയ ചില തമിഴന്മാര്‍ എസ് .ഐ  വന്നാല്‍ നിങ്ങളെ ഇപ്പോള്‍ ജയിലിലടക്കും എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ നമ്മള്‍ വിറക്കാന്‍ തുടങ്ങി.
അപ്പോള്‍ നമ്മുടെ കഥാപാത്രം എന്നെ നോക്കി പറഞ്ഞു

"കണ്ണൂര്‍ ജയിലിലാനെങ്കില്‍ കുഴപ്പമില്ലായിരുന്നു ...അടുത്തായത്  കൊണ്ട് എപ്പോഴും വീട്ടില്‍ പോയി വരാമല്ലോ ?"

നിന്നുരുകി നിന്ന ആ സമയത്തും എന്നോട് ചിരിച്ചുപോയി.കുറെ കഴിഞ്ഞു  എസ് .ഐ . വന്നു . പരിചയത്തിലുള്ള ഒരു അങ്കിളും കുറച്ചു പണവും ചെന്നപ്പോള്‍ നമ്മള്‍ തെറ്റുകാര്‍ അല്ലെന്നു അവര്‍ മനസ്സിലാക്കി പോകുവാന്‍ അനുവദിച്ചു.

പക്ഷെ ഇതൊന്നുമല്ല വലിയ തമാശ ..അവന്‍ ഇന്ന് ഗള്‍ഫില്‍ ഒരു മള്‍ട്ടി നാഷനല്‍  കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റില്‍  ആണുള്ളത്.വര്‍ഷങ്ങളായി അവിടെ തന്നെ ജീവിക്കുന്നു.നാട്ടില്‍ ബിസിനെസ്സ് ,ധാരാളം വാടക കിട്ടുന്ന കെട്ടിടങ്ങള്‍,കോടിക്കണക്കിന് വിലവരുന്ന ഭൂമി ....ഇതെങ്ങിനെ സാധിച്ചു എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

"ആ കമ്പനിയില്‍ എല്ലാം എന്നേക്കാള്‍ മണ്ടന്‍മാരാണ് ". അതും പറഞ്ഞു അവന്‍ ആര്‍ത്തു ചിരിച്ചു.എന്നെ എപ്പോഴും മണ്ടന്‍ ആയി കണ്ട  എന്നേക്കാള്‍ മണ്ടന്‍ നീയല്ലേ എന്നര്‍ത്ഥത്തില്‍ ... അതോ എനിക്ക് തോന്നിയതാവുമോ ? അവന്‍ പറഞ്ഞത് അല്ലെ ശരി .അവനെ മണ്ടന്‍ എന്ന് കരുതിയ നാട്ടുകാരും ഞാനും അല്ലെ യദാര്‍ത്ഥത്തില്‍ മണ്ടശ്ശിരോമാണികള്‍ ? മണ്ടന്‍ എന്ന് നമ്മള്‍ കരുതിയ അവന്‍ നേടെണ്ടതൊക്കെ നേടി എടുത്തിരിക്കുന്നു ...നമ്മള്‍ ഇപ്പോഴും നേട്ടത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്നു
.

-പ്രമോദ്  കുമാർ .കെ.പി




26 comments:

  1. ചങ്ങായി മണ്ടന്‍ പുത്തിമാന്‍ ആണല്ലോ പ്രമോദെ.

    ReplyDelete
    Replies
    1. ഭയങ്കര ബുധിമാന ..പക്ഷെ കണ്ട്സാല്‍ പറയില്ല

      Delete
  2. ഹഹഹഹ... സുഹൃത്തിന്‍റെ മണ്ടത്തരങ്ങള്‍ ഇഷ്ടായി...

    ReplyDelete
    Replies
    1. കൂടെകൂടിയാല്‍ ചിരിച്ചു ചാകും

      Delete
  3. അവനെ മണ്ടന്‍ എന്ന് കരുതിയ നാട്ടുകാരും ഞാനും അല്ലെ യദാര്‍ത്ഥത്തില്‍ മണ്ടശ്ശിരോമാണികള്‍ ? മണ്ടന്‍ എന്ന് നമ്മള്‍ കരുതിയ അവന്‍ നേടെണ്ടതൊക്കെ നേടി എടുത്തിരിക്കുന്നു ...നമ്മള്‍ ഇപ്പോഴും നേട്ടത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്നു

    ഇനിയെങ്കിലും അവനെ ബുദ്ധിമാനെന്നു വിളിക്കാലോ

    ReplyDelete
    Replies
    1. അങ്ങിനെ മനസ്സില്‍ വിളിക്കുന്നു ...ഒരു സമാധനതിനുവേണ്ടിയാണ് ഈ അനുഭവകഥ

      Delete
  4. മണ്ടനോ.. ലവനോ കണ്ണൂർ സെൻട്രൽജെയിലീന്ന് വീട്ടിൽ പോയി വരാം എന്നു കണ്ടുപിടിച്ചപ്പോഴേ അവൻ ബുദ്ധിമാനാണെന്ന് മനസ്സിലാക്കേണ്ടേ..
    ഞാനൊരു മണ്ടനായി മാറണേ ഈശ്വരാ..

    ReplyDelete
  5. :) ബുദ്ധിമാനായ.......

    ReplyDelete
  6. സുഹൃത്ത്‌ ബുദ്ധിമാനായ മണ്ടനോ അതോ മണ്ടനായ ബുദ്ധിമാനോ? ഹ ഹ ഹ

    ReplyDelete
  7. മണ്ടനായ ബുദ്ധിമാന്‍ ..

    ReplyDelete
    Replies
    1. മണ്ടന്‍ നമ്മള്‍ അല്ലെ

      Delete
  8. കൂട്ടുകാരന്‍റെ മണ്ടത്തരങ്ങള്‍ ഇഷ്ടമായി

    ReplyDelete
  9. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete
  10. നന്നായിട്ടുണ്ട്.

    ReplyDelete
  11. കൂട്ടുകാരന്‍റെ മണ്ടത്തരങ്ങള്‍ ഇഷ്ടമായി ..നന്നായിട്ടുണ്ട്.



    ReplyDelete
  12. മറ്റുള്ളവരെ ചിരിപ്പിക്കാനോ, അല്ലെങ്കില്‍ സൌഹൃദ കൂട്ടായ്മകളില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനു വേണ്ടിയെ സ്വയം മണ്ടന്മാരാകുന്ന ചിലരുണ്ട്. ഈ ചങ്ങാതിയും അങ്ങനാകാനാണ് സാധ്യത

    ReplyDelete
    Replies
    1. അതെ അങ്ങിനാനുതാനും ഇപ്പോഴാണ് മനസ്സിലാക്കുന്നത്

      Delete