Wednesday, November 30, 2022

ഫോർ ഇയേഴ്സ്

 



രഞ്ജിത്ത് ശങ്കർ നല്ല കഴിവും പ്രാപ്തിയും ഉള്ള സംവിധായകൻ ആണ്..അടുത്തകാലത്ത് തൻ്റെ കഴിവുകൾ നല്ല രീതിയിൽ പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല.അതിൻ്റെ മികച്ച ഉദാഹരണം ആണ് ഈ സിനിമ.



ഫോർ ഇയേഴ്സ് എന്നത് ഒച്ച് ഇഴയുന്ന വേഗത്തിൽ പോകുന്ന  സിനിമയാണ്.അടുത്തിരിക്കുന്ന സുഹൃത്ത് ബോറടിച്ചു പുറത്ത് പോയി കാപ്പി കുടിച്ചു വന്നു ചോദിക്കുകയാണ് ഈ സീൻ  ഇനിയും കഴിഞ്ഞില്ലേ എന്ന്..



പ്രണയകഥ പറയുമ്പോൾ അതിൽ നല്ലൊരു തീം ഉണ്ടാവണം..അല്ലെങ്കിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പാട്ടുകൾ ഉണ്ടാവണം അല്ലെങ്കിൽ അവരുടെ പ്രേമത്തിൽ നമ്മൾ അലിഞ്ഞു ചേരണം..അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ സസ്പെൻസ് കൊണ്ട് വന്നു നമ്മെ കോരി തരിപ്പിക്കണം.



പ്രത്യേകിച്ച് ക്യാമ്പസ് പ്രേമം ആകുമ്പോൾ ക്യാമ്പസ് കൊണ്ട് നമ്മളെ സിനിമയിലേക്ക് ആകർഷിക്കാനും. പറ്റണം. ക്ളീഷെ ആയിരിക്കാം..പക്ഷേ ചില സിനിമക്ക് മുന്നോട്ട് പോകണം എങ്കിൽ അങ്ങിനെ തന്നെ കൊണ്ട് പോകേണ്ടത് ഉണ്ടു താനും.


ഒരു ഷോർട്ട് ഫിലിമിൽ ഒത്തുക്കേണ്ട കാര്യം സിനിമ ആക്കിയാൽ എന്താണ് സംഭവിക്കുക..അത്രയേ ഉള്ളൂ..പലരുടെയും കാഴ്ചപ്പാടുകൾ പലതായിരുക്കും..



പക്ഷേ സ്പീഡ് ട്രെയിനും ഫാസ്റ്റ് ഫുഡും ഇഷ്ടപ്പെടുന്ന യുവ തലമുറക്ക് ഈ ചിത്രം ഇഷ്ടപ്പെടുന്നു എങ്കിൽ മാത്രമേ ചിത്രത്തിൻ്റെ നിർമാതാക്കൾക്ക് കീശ നിറയൂ...


പ്ര .മോ .ദി .സം

കൊച്ചാൾ

 



നീളകുറവിൻ്റെ പേരിൽ സ്വപ്നം ആയിരുന്ന പോലീസ് ജോലി കിട്ടാതെ ബാംഗ്ലൂരിൽ പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് ചേർന്ന "കൊച്ചാളിന് " "ഒരവസ"രത്തിൽ പോലീസിൽ ചേരേണ്ടി വരുന്നു.




ഉയറകുറവു കൊണ്ടും നാട്ടിലെ പാവത്താൻ ആയത് കൊണ്ടും പലരും  പ്രത്യേകിച്ച് നാട്ടിലെ ഗുണ്ടായിസം കാണിക്കുന്ന ബാബു അവനെ പുച്ഛിച്ചു നാട്ടുകാരുടെ മുന്നിൽ പലപ്പോഴും  നാണം കെടുത്തുന്നു..




ഒരു സമയത്ത് പോലീസ് ജോലി വരെ  വലിച്ചെറിഞ്ഞു കളയുവാൻ തീരുമാനിക്കുന്ന അവനു ബാബുവിനെ പൂട്ടാൻ ഒരു അവസരം കിട്ടുന്നു.നാട്ടിൽ നടന്ന ഒരു ഇരട്ട കൊലപാതകത്തിൻ്റെ പേരിൽ ബാബു കസ്റ്റഡിയിൽ ആകുന്നത് അവൻ മുതലെടുക്കുന്നു .




കൊലപാതകത്തിൻ്റെ വിശദാംശം തേടിയുള്ള അവൻ്റെ യാത്രയും അവൻ്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്തുന്ന സിനിമ പറയുന്നത്.




നായകനെകാളും സ്വല്പം നീളകൂടുതൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നു എങ്കിലും മുരളി ഗോപിയുടെ വരവ് സിനിമക്ക് ഒരു പ്രത്യേക ഊർജം നൽകുന്നുണ്ട്.സ്വാർത്ഥമായ കണി ശ്ശകാരനായ  പോലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ചുനിന്നു.




ക്ലൈമാക്സിൽ സംഭവിക്കുന്ന കാര്യങ്ങളിൽ അല്പം അവിശ്വാസം തോന്നാമെങ്കിലും മൊത്തത്തിൽ സിനിമയുടെ സഞ്ചാരത്തെ അത് ബാധിക്കുന്നില്ല.


പ്ര . മോ .ദി. സം

Tuesday, November 29, 2022

ഷെഫീക്കിൻ്റെ സന്തോഷം

 



ഗൾഫ്കാരൻ ആണെങ്കിൽ പോലും  "നാട്ടിൻപുറത്തുകാരൻ" ഷെഫീഖ് നന്മ നിറഞ്ഞവനാണ്.തൻ്റെ ചുറ്റിലും ഉളളവർക്കു  നല്ലത് മാത്രം വരണം എന്നു് ആഗ്രഹിക്കുന്ന ഒരു മനുഷ്യസ്നേഹി.അവരുടെയൊക്കെ സന്തോഷത്തിന് വേണ്ടി ഷഫീക് പക കാര്യങ്ങളും ചെയ്യും.അങ്ങിനെ ചെയ്ത ഒരു കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവമാണ് ഉണ്ണി മുകുന്ദൻ നിർമിച്ച ഈ ഫീൽ ഗുഡ് മൂവി പറയുന്നത്.




കുറെയേറെ പതിവ് ക്ലീഷെ സീനുകൾ കടന്നു വരും എന്ന് ചിന്തിക്കുമ്പോൾ തന്നെ അതിനെയൊക്കെ മറികടന്ന് സിനിമയുടെ പ്രയാണം മറ്റൊരു വഴിയിലേക്ക് മാറ്റുന്നതിന് സംവിധായകൻ നന്നേ ഹോം വർക് ചെയ്തിട്ടുണ്ട്..പ്രത്യേകിച്ചും അവസാന ഭാഗങ്ങൾ നമ്മൾ മനസ്സിൽ കാണുന്നത് പോലെ അല്ല ചെന്നെത്തുന്നത്.





ഉണ്ണി മുകുന്ദൻ ഷഫീക് ആയി പൂർണത ഉൾകൊണ്ട് അഭിനയിച്ചപ്പോൾ പ്രത്യേകിച്ച് പറയേണ്ടത് ബാലയുടെ തമിൾ കഥാപാത്രമാണ്..ഉണ്ണിയോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രം അദ്ദേഹം മികവുറ്റതാക്കി. നമ്മളെ രസിപ്പിക്കുന്നതും ബാല തന്നെയാണ്.



നമ്മുടെ മതങ്ങളുടെ ഇടപെടലുകളും മറ്റും ശരിയായി കാണിക്കുന്ന സിനിമ  എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു ചിത്രമാണ്.മുൻ അനുഭവം കൊണ്ടോ എന്തോ കൂടുതൽ ആഴത്തിലേക്ക് പോയതുമില്ല




ചില സംഘടന വണ്ടികളും മറ്റും കാണിച്ചതുകൊണ്ട്  ഉണ്ണിയുടെ ആദ്യ നിർമാണ സംരംഭമായ "മേപ്പടിയാനെ" പോലെ കുത്തി തിരുപ്പ് ഉണ്ടാക്കി നെഗറ്റീവ് ഇമേജ് ഉണ്ടാക്കുവാൻ ഈ ചിത്രത്തിന് എതിരെയും ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഉണ്ണിയുടെ കൃത്യമായ ഇടപെടലുകൾ അതൊക്കെ തുടക്കത്തിൽ തന്നെ തകർത്തു എറിഞ്ഞിരുന്നൂ എന്നതാണ് കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കൂട്ടം തെളിയിക്കുന്നത്.

പ്ര .മോ. ദി .സം

Monday, November 28, 2022

ഓട്ടോറിക്ഷകാരൻ്റെ ഭാര്യ

 



ഈ ചിത്രത്തിൻ്റെ പ്രമോഷൻ സമയത്ത്  സുകൃതം ഒക്കെ സമ്മാനിച്ച സംവിധായകൻ ഹരികുമാർ പറയുന്നത് കേട്ടു..നമ്മൾ ജനറേഷന് അനുസരിച്ച് മാറണം.അവർക്ക് വേണ്ടി ആ മാറ്റത്തിന് അനുസരിച്ച് സിനിമ എടുക്കണം.അതിനാണ് ഇത്രയും നാൾ വെയിറ്റ് ചെയ്തത് എന്ന്..





പക്ഷേ ഈ സിനിമയിൽ കോണ്ടം വാങ്ങാൻ പോകുന്ന ഭാര്യ എന്ന ന്യൂ ജനറേഷൻ കാര്യം (അതും മുൻപ് ഉണ്ടാവില്ലേ?)  ഒഴിച്ച് വലിയ പുതുമ ഒന്നും കണ്ടില്ല..എൻപതിലോ തൊണ്ണൂറുകളിലോ വരേണ്ട ഒരു സിനിമ കാലം തെറ്റി വന്നിരിക്കുന്നു എന്നു് മാത്രം.




ആൻ അഗസ്റ്റിൻ തിരിച്ചു വരുന്നു എന്നൊക്കെ കേട്ടപ്പോൾ സ്ത്രീ കഥാപാത്രത്തിന് വളരെ പ്രാധാന്യം ഉള്ള ഒരു ചിത്രം ആയിരിക്കും എന്നാണ് വിചാരിച്ചത്. ജോക്കർ കഥാപാത്രങ്ങൾ വിട്ട് കാമ്പുള്ള വേഷങ്ങൾ ചെയ്യുന്ന സുരാജ് ഉള്ളത് കൊണ്ട് മിനിമം എങ്കിലും ഉണ്ടാവുമല്ലോ.. എം.മുകുന്ദൻ്റെ രചന കൂടി ആകുമ്പോൾ പ്രതീക്ഷക്ക് കനവും കൂടി.







പക്ഷേ ആൾക്കാരെ മൊത്തത്തിൽ നിരാശരാക്കി ഒരു പുതുമയും ഇല്ലാത്ത പലരും പറഞ്ഞു മടുത്തു തേഞ്ഞു പഴകിയ കഥയുള്ള ഒരു ചിത്രമാണ് ഹരികുമാർ നമുക്ക് സമ്മാനിച്ചത്..


പ്ര .മോ. ദി. സം


ചുപ്

 



അഞ്ജലി മേനോനും റോഷൻ ആൻഡ്രൂസ്,മോഹൻലാൽ അടക്കം സ്വന്തം സിനിമയുടെ നിരൂപണം മോശം ആണെങ്കിൽ ഇഷ്ടപ്പെടാത്ത പറഞ്ഞവർക്ക് എതിരെ പ്രതികരിക്കുന്ന സിനിമ പ്രവര്ത്തകര് കാണേണ്ട സിനിമയാണ് ബാൽകി സംവിധാനം ചെയ്ത ചുപ്.




ഒരു സിനിമ നല്ലത് ആണെങ്കിൽ നല്ലത് എന്നും കൊള്ളില്ല എങ്കിൽ മോശം എന്നും പറയാതെ ആരെയെങ്കിലും സുഖിപ്പിക്കൽ നടത്താൻ വേണ്ടി ഫിലിം കൃട്ടിക്സ് നടത്തുന്ന  നിരൂപകർ ഒന്നിന് പുറകെ ഒന്നായി കൊല്ലപ്പെടുന്നത് ബാന്ദ്ര പോലീസിന് തലവേദന വരുത്തുന്നു.




കൊലയാളിയെ തേടിയുള്ള പോലീസിൻ്റെ യാത്രയിൽ ഒരു ആർട്ടിസ്റ്റുന് സിനിമയിൽ നിന്നും ഉണ്ടായ  അവഗണനയിലും കൃത്യമായി സിനിമയെ നിരൂപണം ചെയ്യാത്തത് കൊണ്ട് തകർന്നു പോയ അയാളുടെ ജീവിതവും മനസ്സിലാകുന്നു. അത് കൊണ്ട് അയാള് ചെയ്യുന്ന പ്രതികാരവും...



ഈ സിനിമയുടെ ചില കാര്യങ്ങളിൽ  നമുക്ക് വിശ്വസനീയ മല്ലെങ്കിലും ഒരു ക്രൈം ത്രില്ലർ നല്ലപോലെ നമ്മളിലേക്ക് എത്തിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



ഒരു സമയത്ത് എല്ലാവരുടെയും സ്വപ്ന റാണി ആയിരുന്ന പൂജ ബട്ടിൻ്റെ ഈ സിനിമയിലെ രൂപം പലരുടെയും ഹൃദയം തകർക്കും.വർഷങ്ങൾ കഴിഞ്ഞിട്ടും സണ്ണി ഡിയോളിൽ  പ്രായം  ഇനിയും കടന്നു ചെന്നിട്ടില്ല..ദുൽഖർ നമുക്ക് ഇനി പാൻ ഇന്ത്യൻ മുഖം ആണ്.


സത്യസന്ധമായ അഭിപ്രായം പറഞ്ഞത് കൊണ്ട് തന്നെ കൊലയാളി എന്നെ തേടി വരും എന്ന പെടിയൊന്നും എനിക്കില്ല.


പ്ര .മോ .ദി .സം

Sunday, November 27, 2022

ഫുഡ്ബോൾ "ലഹരി"

 



ചരിത്രത്തിൽ ഖത്തർ അത്ര വല്യ "മര്യാദ "ഉള്ള രാജ്യം ഒന്നുമല്ല .മനുഷ്യാവകാശ ലംഘനത്തിൻ്റെ പേരിൽ, ഭീകരവാദികൾക്കു സഹായം ചെയ്തതിൻ്റെ പേരിൽ (അങ്ങിനെ ഒന്നുമില്ല എന്നു് ഖത്തർ അന്നും ഇന്നും വാദിക്കുന്നുണ്ട് ) അറബ് രാജ്യങ്ങൾ പോലും ഒറ്റപ്പെടുത്തി ഭ്രഷ്ട് കൽപ്പിച്ച് അകറ്റി നിർത്തിയ രാജ്യമാണ്.പണം ധാരാളം ഉള്ളത് കൊണ്ടു ഒരു പരിധിവരെ എല്ലാം മറി കടന്നു വന്നു എന്ന് തന്നെ പറയാം..പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതാണ് യാഥാർഥ്യം 



മതത്തിൻ്റെ  പേരിലുള്ള "നീരാളി "പിടുത്തങ്ങൾ, (നമ്മുടെ രാജ്യത്ത് ഒരളവുവരെ ഇത് സാധ്യമാകുന്നത് കൊണ്ടാണ് മതത്തിൻ്റെ പേരിൽ രാഷ്ട്രീയക്കാർ അധികാരങ്ങൾ കയ്യാളുന്നത്) അല്ലെങ്കിൽ ധാരാളം നിയന്ത്രണങ്ങൾ  ഉള്ള ഒരു രാജ്യത്ത് ഫുഡ്ബോൾ ലോകകപ്പ് പോലുള്ള മാമാങ്കങ്ങൾ അനുവദിക്കുമ്പോൾ പലതിലും നിയന്ത്രണങ്ങൾ ഉണ്ടാകും എന്നു് അനുവദിച്ചു കൊടുക്കുന്നതിന് മുൻപേ ഫിഫ എന്ന സംഘടന മനസ്സിലാക്കേണ്ടതാണ്. അനുവദിച്ചു കൊടുത്തതിനു ശേഷം പിന്നെ  പലരും  ഒളിഞ്ഞും തെളിഞ്ഞും അവരെ പഴിപറയുന്നതിന് കാര്യമില്ല..അവർ അതിനെ ഘട്ടം ഘട്ടമായി മുതലെടുത്ത് എന്നത് ഇപ്പൊൾ സത്യവും...


അനുവദിക്കുമ്പോൾ അന്ന് തലപ്പത്തുണ്ടായവർ ഇപ്പൊൾ അത് തെറ്റായ തീരുമാനം ആയിപൊയി എന്ന് വിലപിക്കുന്നതിലും അർത്ഥമില്ല.ചിലരൊക്കെ സംഘടനയുടെ തലപ്പത്ത് നിന്ന് എങ്ങിനെ പുറത്തായി എന്നതും കൂടി കൂട്ടി വായിക്കണം.


എന്നാലും മനുഷ്യാവകാശ ലംഘനങ്ങൾക്കു എതിരെ പ്രതികരിക്കുവാൻ ഓരോ കളിക്കാരനും അവകാശം ഉണ്ട്. ആം ബാൻഡ് ധരിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തുവാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യങ്ങൾ ഫിഫ കണ്ണുരുട്ടി കാണിച്ചപ്പോൾ വേണ്ടെന്ന് വെച്ച് എങ്കിലും വായപൊത്തി ഫോട്ടോക്കു പോസ് ചെയ്തു ജർമൻ ടീം തങ്ങളുടെ നിലപാട് ലോകത്തെ അറിയിച്ചു.


രാജ്യത്തെ ഹിജാബ് അടിച്ചേൽപ്പിക്കുന്നതിന് എതിരെ സമരം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്തു ദേശീയ ഗാനം "ബഹിഷ്കരിച്ചു" കളിക്കാൻ ഇറങ്ങിയ ഇറാൻ അത് കൊണ്ട് തന്നെ  കൂട്ടത്തിൽ നിർഭയരായി .തിരിച്ചു സ്വന്തം രാജ്യത്തേക്ക്  തന്നെ പോകേണ്ടവർ ആണ് അവർ.


ഇതൊക്കെ കണ്ട് "പേടിച്ച"  നമ്മുടെ നാട്ടിലെ ചില "അരസികർക്ക് "  ഫുട് ബോളിനോട് പുച്ഛം. ഉറക്കം ഒഴിച്ച് കളി കാണരുത് പടച്ചവനെ മറന്ന് ആരാധനാലയങ്ങളെ  ഉപേക്ഷിച്ച്  കളിയെ സ്നേഹിക്കുന്നത് നിർത്തണം എന്നും  ഇതൊക്കെ ദുർവ്യയം ആണെന്നും ചില രാജ്യങ്ങൾ നമുക്ക് എതിരാണ് അവരെ സപ്പോർട്ട് ചെയ്യരുത് എന്നൊക്കെ ഗീർവാണം തുടങ്ങി..ആരും അറിയാത്ത ഒരു സംഘടനയെ ഫുഡ്ബോൾ മാമാങ്കത്തിൻ്റെ പേരിൽ പരസ്യപ്പെടുത്തി ആൾക്കാരെ അറിയിക്കാൻ ഉള്ള വെപ്രാളം.


നമ്മുടെ നാടിനെക്കാളും മത തീവ്രത കൂടിയ പുണ്യഭൂമി ഉള്ള സൗദി പോലും വലിയൊരു വിജയത്തിൻ്റെ പേരിൽ രാജ്യത്ത് പൊതു അവധി കൊടുക്കുമ്പോൾ , കളികാർക്ക് സമ്മാനങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുബോൾ  ആണ് അധികം ആരും അറിയാത്ത ഒരു കൂട്ടം വലിയൊരു മാമാങ്കത്തിന് മതത്തിൻ്റെ പേരിൽ  ഭ്രഷ്ട് കൽപ്പിക്കുന്നത്.


കോവിട് കാലത്ത് ആരാധനാ ലയങ്ങളും മറ്റും ഉപേക്ഷിച്ച് വീട്ടിൽ തന്നെ  ഇരുന്നു നല്ലത് പോലെ പ്രാർത്ഥിച്ച ആൾക്കാരാണ് നമ്മൾ.

പ്രാർത്ഥനക്ക് നമ്മൾ ആരാധനാലയങ്ങളിൽ പോകണം എന്ന് ഒരു നിർബന്ധവും ഇല്ല...മനസ്സ് നല്ലതാണെങ്കിൽ എവിടെ ആണെങ്കിൽ പോലും പ്രാർത്ഥിക്കാം.ഈ പറയുന്ന ആൾകാർ റോഡിൽ പോലും പായ വിരിച്ച് പ്രാർത്ഥന നടത്തിയിട്ടുണ്ട്.


നമ്മൾ ഒക്കെ ഒത്ത് ചേർന്ന് സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങളിൽ ഇടപെടാൻ അവസരം ഉണ്ടാക്കുകയായിരുന്നു ആരാധനാലയത്തിൻ്റെ ലക്ഷ്യമായി  മുൻപുള്ളവർ കണ്ടിരുന്നത്.. ഇന്നത് ഒരു പരിധിവരെ മറ്റു അനധികൃത കാര്യങ്ങൾക്ക് കൂടി ചെയ്യുവാൻ  സാമൂഹിക വിരുദ്ധരായവർ മറയായി ഉപയോഗപ്പെടുത്തുന്നു. അത് കൊണ്ട് തന്നെയാണ് ഒരു ആരാധനാലയം ഇല്ലാതായാൽ നാട്ടിൽ അത്രയും സമാധാനം ഉണ്ടാകും എന്ന് പറഞ്ഞതിനോട് യോജിക്കേണ്ടി വരുന്നത്.


അതുകൊണ്ട് നമ്മൾ എതിർക്കേണ്ടത് കായികത്തി നോടുള്ള മനുഷ്യരുടെ  ലഹരിയല്ല..മദ്യം,മയക്കുമരുന്ന്,പണം,അന്യസ്ത്രീകൾ എന്നിവയൊ ടുള്ള മനുഷ്യൻ്റെ ആർത്തിയെയും ലഹരിയെയുമാണ്. അതില്ലാതാക്കുവാൻ കൂടി നമ്മുടെ ആരാധനാലയങ്ങൾ ഉപയോഗപ്പെടുത്തണം.നമ്മുടെ ആൾകാർ ഒന്നും വഴി പിഴച്ചു പോകുന്നില്ല എന്നുറപ്പിക്കുവാൻ ആരാധനാലയങ്ങൾക്കു കഴിയണം..ഇങ്ങിനെയുള്ള അവസരങ്ങളിൽ *പബ്ലിസിറ്റി സ്റ്റണ്ട് * നാടകം കളുക്കുന്നവർ ഈ കാര്യത്തിലും മുൻകൈ എടുക്കണം.


പ്ര .മോ. ദി .സം

Saturday, November 26, 2022

ലൗ ടുഡേ

 



ഒരു ഫോൺ ഇന്നത്തെ കാലത്ത് എല്ലാവർക്കും അത്യാവശ്യമാണ്. ഓരോരുത്തരുടെ ജീവിതത്തിൽ എന്തൊക്കെ സന്തോഷങ്ങൾ ഉണ്ടാക്കുന്നു,എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുകയാണ് പ്രദീപ് രംഗനാഥൻ എന്ന ഇപ്പൊൾ തമിഴിലെ പുതിയ വണ്ടർ ബോയ്.






പരസ്പരം ഇഷ്ട്ടപെട്ട കമിതാക്കൾ വിവാഹത്തിന് ആഗ്രഹിക്കുമ്പോൾ  പെണ്ണിൻ്റെ അച്ഛൻ ഒരെ ഒരു കണ്ടീഷൻ വെക്കുന്നു. ഒരു ദിവസം ഫോണുകൾ പരസ്പരം മാറുക..രണ്ടും പേരും അർദ്ധ സമ്മതത്തോടെ കൈമാറി എങ്കിലും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്. 






കോമയിൽ പതിനാറു വർഷങ്ങൾ നഷ്ടപ്പെട്ടു ഇന്നത്തെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത യുവാവിൻ്റെ കഥ പറഞ്ഞ "കോമാളി" എന്ന ചിത്രത്തിൽ കൂടി വരവ് അറിയിച്ച പ്രദീപ് നായകനായി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പൊൾ കളക്ഷൻ റി്കാർഡുകൾ ഭേദിച്ച് സകലരുടെയും പ്രശംസ പിടിച്ചു വാങ്ങി  ഓടികൊണ്ടിരിക്കുന്നു.




ഈ ചിത്രത്തിൽ യോഗി ബാബു നായകന് "ഉപദേശം" നൽകുന്ന ഒരു സീനുണ്ട്. തൻ്റെ മുഖത്തെയും രൂപത്തെയും ആളുകൾ നേരിട്ടും ഗ്രൂപ്പുകൾ മുഖേനയും കളിയാക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ  പ്രതികരിക്കാൻ കഴിയാതെ ഇതൊക്കെ സത്യം അല്ലെ എന്ന് തോന്നി കൊമാളിയായി നിന്ന് പോകുന്നതും പിന്നീട് അതോർത്ത് പൊട്ടി പൊട്ടി കരയുന്നതും...




സത്യത്തിൽ സിനിമയിൽ വരുന്നതിനു മുൻപേ അതിനു ശ്രമിക്കുമ്പോൾ യോഗി അനുഭവിച്ച സംഭവങ്ങൾ ആകാം.ചിത്രത്തിലെ ആ സീൻ മാത്രം മതി ഓരോ കഥാപാത്രങ്ങളെ പ്രദീപ് എങ്ങിനെയാണ് പ്ലയിസ് ചെയ്തതെന്ന് മനസ്സിലാക്കാൻ... അത് കാണുമ്പോൾ നമ്മുടെ ഉള്ളിൽ പോലും ഒരു വിങ്ങൽ വന്നേക്കും..നമ്മൾ  ഇത് പോലെ ഉള്ള പലരെയും  നമ്മൾ ഭയങ്കര പെർഫെക്റ്റ് ആണെന്ന് സ്വയം കരുതി അപമാനിച്ചത് ഓർത്തുപോകുന്നത് കൊണ്ടായിരിക്കും.



ഇടക്ക് "ധനുഷ്' കയറി വരുന്നത് ഒഴിച്ചാൽ പ്രദീപും തൻ്റെ റോൾ നന്നായി ചെയ്തിരിക്കുന്നു.  മുൻപത്തെ എസ് ജെ സൂര്യ പോലെ മനസ്സിൽ വ്യത്യസ്ത കഥയുള്ള സംവിധായകനായും നടനായും പ്രദീപ് തമിഴിൽ സീറ്റ് ഉറപ്പിക്കാൻ പോകുകയാണ് എന്നത് ചിത്രം കണ്ടാൽ നമുക്കും മനസ്സിലാക്കാം.


പ്ര .മോ .ദി .സം