Thursday, December 14, 2023

മംഗളവാരം(ശോവ്വൈ കലമൈ)

 



മംഗളവാരം എന്നാൽ ചൊവ്വാഴ്ച. തെലുഗു ചിത്രത്തിൻ്റെ തമിഴു പേരാണ് ശോവ്വൈ കലമൈ..അതിൻ്റെ അർത്ഥവും ചൊവ്വാഴ്ച് എന്നത് തന്നെ. ആ ദിവസവും ആയി ബന്ധമുള്ള കഥ ആയതു കൊണ്ടാണ് ഈ പേര്.

 അടുത്തടുത്ത് ചൊവാഴ്ച ദിവസം ഗ്രാമത്തിൽ പുരുഷനും സ്ത്രീയുമായീ രണ്ടു പേര്  വീതം ആത്മഹത്യ ചെയ്യുന്നു.



 അതു അവരെ കുറിച്ചുള്ള  അവിഹിതം ചുമരിൽ എഴുതിയത് കൊണ്ടാണെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു.അത് കൊണ്ട് തന്നെ അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥയെ ജമീന്ധാർ മടക്കി അയക്കുന്നു.




എങ്കിലും പിറ്റെ ചൊവാഴ്ച  കൂടി മരണം നടക്കും എന്ന നിഗമനത്തിൽ അവർ അന്വേഷണം തുടരുന്നു.ഓരോ ആൾക്കരെയും പ്രത്യേകം നിരീക്ഷിച്ചു കൊണ്ടുള്ള അവരുടെ അന്വേഷണം യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ട് വരുന്നു.


അജയ് ഭൂപതീ എന്ന  RX100 എന്ന ചിത്രത്തിൽ കൂടി ഓളം ഉണ്ടാക്കിയ സംവിധായകൻ വീണ്ടും ഒരു ക്രൈം ത്രില്ലറിൽ കൂടി പായൽ രാജ് പുത്തിനെ തന്നെ നായികയാക്കി ഒരുക്കിയ ചിത്രം പറയുന്നത് ആത്മാർഥത നിറഞ്ഞ കൂട്ടിൻ്റെ കഥ കൂടിയാണ്.


വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാത്ത അസുഖമുള്ള സ്ത്രീയെ സമൂഹം കാണുന്ന രീതി പലപ്പോഴും വേറെ കണ്ണിൽ കൂടിയാണ്..ശരിയായ പരിചരണം കൊണ്ടും ശുശ്രൂഷ കൊണ്ടും മാറ്റിയെടുക്കാൻ പറ്റുന്ന ശരീരത്തിൻ്റെ ഈ പ്രതിഭാസം കൂടി വിഷയമായി വരുന്നുണ്ട്.



 ചിലപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ആയിരിക്കും ഈ വിഷയം പരിഗണിച്ചിരിക്ക്രുന്നത്..ഇംഗുകൊണ്ട് ഇങ്ങിനെ ഒരു അസുഖം ഉണ്ടാകുന്നു എന്നതും കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്..


പ്ര.മോ.ദി.സം

No comments:

Post a Comment