Thursday, December 7, 2023

ഫിലിപ്സ്

 



വർഷങ്ങളായി ബാംഗ്ലൂർ നഗരത്തിൽ താമസിക്കുന്ന ഫിലിപ്പിൻ്റെയും കുടുംബത്തിൻ്റെയും കഥയാണ് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് മൂവി.



അച്ഛൻ്റെ സ്നേഹം ഒരിക്കലും വാഴ്ത്തപ്പെട്ടതായിരിക്കില്ല എന്ന് ഈ ചിത്രം വീണ്ടും അടിവരയിടുന്നു. ഭാര്യ മരിച്ചപ്പോൾ  മൂന്നു മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച വാശിക്കാരനായ പിതാവായി മുകേഷ് പഴയ നമുക്ക് ഇഷ്ട്ടം തോന്നുന്ന മുകേഷ് ആയി മാറിയിരിക്കുന്നു.കുറെ വർഷങ്ങൾക്കു ശേഷം അദേഹത്തിന് കിട്ടിയ  അത്തരം റോൾ അദ്ദേഹം മികച്ചതാക്കിയിരിക്കൂന്നു.




മക്കൾക്ക് വേണ്ടിയാണ് ചെയ്യുന്നത് മുഴുവൻ എങ്കിലും മക്കൾക്ക് അത് പലപ്പോഴും മനസ്സിലാകുന്നില്ല..അത് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ചയും പിരിമുറുക്കങ്ങളും ആണ് പറയുന്നത്.



ചില വാശികൾ അയാളിൽ ജന്മനാ ഉള്ളത് കൊണ്ട് തന്നെ ചില തീരുമാനങ്ങളിൽ അയാള് മാത്രം ഉറച്ചു നിൽക്കുന്നത് കുടുംബത്തിൻ്റെ മൊത്തം ബാലൻസിംഗ് കളയുന്നത് അയാള് മനസ്സിലാക്കുന്നത് കുറെയേറെ പ്രശ്നങ്ങൾക്ക് ശേഷം മാത്രമായി പോകുന്നു.



ഫീൽ ഗുഡ് മൂവിയുടെ ഈറ്റില്ല മായ മലയാള കരയിൽ കുടുംബ സമേതം ആസ്വദിക്കുവാൻ പറ്റുന്ന ക്ലീൻ ഫാമിലി ചിത്രമാണ് ഫിലിപ്സ്.മണ്മറഞ്ഞു പോയ ഇന്നസെൻ്റ് കൂടി അഭിനയിച്ച ചിത്രം അവസാനം അദ്ദേഹത്തിന് നല്ല രീതിയിൽ ഒരു അഞ്ജലി അർപ്പിക്കുന്നുമുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment