Friday, December 15, 2023

ന്യൂഡിൽസ്

 



കുടുംബങ്ങൾ ,സുഹൃത്തുക്കൾ ഒത്തുചേർന്നു ആഘോഷിക്കുമ്പോൾ ചിലപ്പോൾ ശബ്ദം നിയന്ത്രിക്കുവാൻ പറ്റി എന്ന് വരില്ല..അത് രാത്രി ആയാലോ..പരിസരത്തുള്ള ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അവർ പരാതി പറയും.പോലീസ് വരും..




പോലീസ് അവരുടെ രീതി വെച്ചുള്ള ചോദ്യം നമുക്ക് ഇഷ്ട്ടപെട്ടു എന്ന് വരില്ല..നമ്മൾ പ്രതികരിക്കും..അത് ചിലപ്പോൾ കൈവിട്ടു പോകും..എന്തൊക്കെ ആയാലും നമ്മൾ നടത്തുന്ന ഒരു ഡീലിംഗ് ഉണ്ട്...അതാണ് പ്രധാനം.



ഈ കുടുംബത്തിൻ്റെ  ഇടയിലേക്ക് വന്ന പോലീസിനെ ഇവർ പിണക്കി വിട്ടു..നോവിച്ചാൽ അത് അധികാരം വെച്ച് തിരിച്ചടിക്കാൻ പോലീസിന് പല കാരണങ്ങൾ ഉണ്ടാക്കുവാൻ പറ്റും..




ഇടി വെട്ടേറ്റവൻ്റെ കാലിൽ പാമ്പും കടിച്ചു എന്നത് പോലെ പിറ്റെ ദിവസം നടന്ന ഒരു കൊലപാതകത്തിൽ ഈ കുടുംബം  ഇൻ  വോൾവാകുന്നൂ.. മറച്ചു വെച്ച ബോഡി ഉള്ള വീട്ടിൽ മറ്റൊരു കേസിൻ്റെ അന്വേഷണത്തിന് ഇതേ ഉദ്യോഗസ്ഥൻ വരുന്നു..പിരിമുറു ക്കത്തിനിടയിൽ ഉള്ള സംഭവങ്ങൾ.





ഇതാണ് ചിത്രം പറയുന്നത്..ഒരു രാത്രിയും ഒരു രാവിലെയും മാത്രം നടക്കുന്ന സംഭവ വികാസങ്ങൾ നല്ല രീതിയില് പറഞ്ഞിട്ടുണ്ട്. സംവിധായകൻ തന്നെ മുഖ്യവേഷത്തിൽ എത്തുന്നു .ഹരീഷ് ആണ് നായകൻ.


പ്ര.മോ.ദി.സം

No comments:

Post a Comment