നമ്മുടെയിടയിൽ കൊള്ളാത്ത മകൻ ഉണ്ടാകുമ്പോൾ തമാശയായി അച്ഛൻ പറയുന്നതാണ് ആ സമയത്ത് ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്ന്...
ആർജെ ആയ മകൻ വീട്ടു കാര്യം ശ്രദ്ധിക്കാതെ കൂട്ടുകാരോടൊത്ത് അടിച്ചു പൊളിച്ചു നടന്നപ്പോൾ അവനെ ഒന്ന് കൺട്രോൾ ചെയ്യാൻ വീട്ടുകാർ നോക്കിയിട്ട് പറ്റിയില്ല..അതോടെ അച്ഛനും മകനും തമ്മിൽ പിണക്കത്തിലായി.
ഇനിയും ഇത് തുടർന്നു പോകാൻ പറ്റില്ല എന്നായത്തോടെ അമ്മയും അച്ഛനും ചേർന്ന് ഒരു പദ്ധതി ഉണ്ടാക്കുന്നു.അത് പ്രകാരം മകൻ നേരായ വഴിയിലേക്ക് വന്നു എങ്കിലും അച്ഛൻ വഴി മാറി പോകുന്നു.
അങ്ങനെയുള്ള ഒരു കുടുംബത്തിൻ്റെ കഥയാണ് നിരഞ്ജൻ നായകനായ സന്ദീപ് സംവിധാനം ചെയ്ത ചിത്രം പറയുന്നത്..അതിഥി താരങ്ങൾ ആയി പലരും വരുന്നുണ്ട് എങ്കില് കൂടി നല്ലപോലെ പോയ ചിത്രം ഒരവസരത്തിൽ കൈവിട്ടു പോകുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment