തെലുങ്കിലെ പഴയ സിംഹങ്ങൾ പല്ല് കൊഴിഞ്ഞു "ഇര" പിടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസരത്തിൽ ഇന്നും എല്ലാ സിനിമയും സൂപ്പർ ഹിറ്റ് ആക്കുന്ന ബാലകൃഷ്ണ അതിനൊരു അപവാദം തന്നെയാണ്. പ്രായവും മറ്റും മുൻപത്തെ സിനിമകളിൽ അദ്ദേഹത്തെ കാര്യമായി ബാധിച്ചു എങ്കിൽ പോലും അതൊക്കെ ഇതിൽ മറി കടന്നിട്ടുണ്ട്.
സിനിമയിൽ ഒക്കെ ഒരേ ട്രാക്കിൽ ആണ് കഥയും മറ്റും പോകുന്നു എങ്കിൽ പോലും സിനിമ മൊത്തത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്നു ..പിന്നെ വലിയൊരു ഫാൻ ബയിസ് കൂടി ആകുമ്പോൾ സിനിമ ഒരു ആഘോഷം ആക്കുന്നു. സിനിമ കുടുംബത്തിൽ ഉള്ള ആൾ ആയതു കൊണ്ട് തന്നെ അതിൻ്റെ വലിയൊരു തണൽ അദ്ദേഹത്തിന് ചുറ്റുമുണ്ട്.അത് അദ്ദേഹത്തിന് കരിയറിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട്.
ഒന്നിനെയും പേടി ഇല്ലാത്ത കാടിൻ്റെ മകൻ പോലീസ് ഉദ്യോഗസ്ഥൻ ഭഗവത് ഉന്നതരുമായി ഉടക്കിയത് കൊണ്ട് കള്ള കേസിൽ ജയിലിൽ പോകുന്നു.അയാളുടെ അവസ്ഥ മനസ്സിലാക്കിയ ജയിലർ എല്ലാ സഹായങ്ങളും ചെയ്യുകയും ഒരു സ്വതന്ത്ര ദിനത്തിൽ നല്ല നടപ്പിൻ്റെ പേരിൽ ജയിലിൽ നിന്നും വിടുതൽ വാങ്ങി കൊടുക്കുന്നു.ഇതിനിടയിൽ ജയിലരുടെ മകളുമായി നല്ല ഒരു ബന്ധം ഉണ്ടാക്കുവാനും കഴിയുന്നു.
ഒരു അപകടത്തില് കൊല്ലപ്പെടുന്ന ജയിലരുടെ. അനാദ ആയ മകളെ വളർത്തുവാൻ ആയിരുന്നു പ്രതികാരം ഒക്കെ മറന്നു പിന്നിട് അയാള് തൻ്റെ ജീവിതം മാറ്റി വെച്ചത്.പക്ഷേ വീണ്ടും പഴയ ശത്രു അയാളുടെ മകളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ അയാള് വീണ്ടും പഴയ വീര സൂര പരാക്രമം കൊണ്ടാടുകയാണ്.
അതിനിടയിൽ പതിവ് ഫോർമുലകളിൽ സിനിമ പോകുന്നുണ്ട് എങ്കിൽ കൂടി ഇത് വരെ കാണാത്ത തരത്തിൽ ഹാസ്യവും ബാലന്ന നന്നായി ചെയ്തിട്ടുണ്ട്.
പതിവ് ബാലകൃഷ്ണ ചിത്രത്തിന് വേണ്ട എല്ലാ മസാലകൂട്ടും അതെ അളവിൽ ചേർത്ത് വെച്ച ഒരു തെലുങ്ക് സിനിമ.തീ പാറുന്ന സംഘടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ പ്രകടനവുമായി രാം പാലും ബാലകൃഷണയും....തമിഴു തെലുങ്ക് താരങ്ങളുടെ ഒരു നീണ്ട നിര തന്നെ സഹായത്തിനു ഉണ്ടു താനും
പ്ര.മോ.ദി.സം
No comments:
Post a Comment