Thursday, November 30, 2023

സ്കന്ദ

 



അധികാരത്തിൽ എത്തിയാൽ അതിൻ്റെ ഹുങ്ക് കൊണ്ട് സകലതും വെട്ടീപിടുക്കുവാൻ പലർക്കും ആഗ്രഹം ഉണ്ടാകും..ആഗ്രഹം അത്യാഗ്രഹത്തിന് വഴിമാറു മ്പോൾ വെട്ടിപ്പിടിക്കാൻ മറ്റുള്ളവരെ നശിപ്പിച്ചു കൊണ്ടായിരിക്കും.





അതിനു അവർ ഏതു നാറിയ കളിയും കളിക്കും..ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അയാളെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തുക എന്നതാണ്.രാഷ്ട്രീയപരമായി എതിരാളികളെ  നേരിടാൻ പറ്റാത്ത ഹിജഡ രാഷ്ട്രീയക്കാരുടെ അവസാനത്തെ അടവാണ് ഇത്.







 രാഷ്ട്രീയക്കാർ അടുത്ത കാലത്ത് എതിരാളിയായ ഒരാളെ ഒതുക്കാൻ ഇതുപോലെ ഒരു ടാർഗറ്റ് ഫിക്സ് ചെയ്തു എങ്കിലും അത് അവർക്ക് തന്നെ വിനയാവുകയാണ് ഉണ്ടായത്.






രണ്ടു സ്റ്റേറ്റ് മുഖ്യമന്ത്രിമാർ തങ്ങളുടെ കള്ള പണം വെളുപ്പിക്കാൻ ഒരു ബിസിനെസ്സ്കാരനെ സമീപിക്കുന്നു എങ്കിലും നീതിക്ക് നിരക്കാത്ത ഒന്നും ചെയ്യില്ല എന്ന ആദർശത്തിൽ ഉറച്ചു നിൽക്കുന്നു.






പ്രതികാരമായി അയാളുടെ കമ്പനി റെയ്ഡ് ചെയ്യുകയും അയാളെ പെണ്ണ് കേസിൽ പെടുത്തുകയും ചെയ്യുന്നു.അവിടെ നിന്ന് അയാളുടെ പതനം ആഗ്രഹിച്ചവർക്ക്  അയാളുടെ രക്ഷകനെ നേരിടേണ്ടി വരുന്നു.




വർഷങ്ങളായി തെലുഗു സിനിമയുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് ഉള്ള അതെ ഫോർമാറ്റിൽ വാർത്തെടുത്ത ഒരു ചിത്രം. പൊടി പാറുന്ന സംഘടനങ്ളും പീസ് പാട്ടുകളും കൊണ്ട് സമൃദ്ധം.



പ്ര. മോ.ദി .സം


കുടുക്ക്

 



സിനിമ തുടങ്ങുമ്പോൾ നമ്മൾ വിചാരിക്കും എന്തോ മഹാസംഭവം ആണെന്ന്..ശരിക്കും നല്ലൊരു ത്രെഡ് തന്നെ ആയിരുന്നു പക്ഷേ വഴിമാറി സഞ്ചരിച്ചു പോവേണ്ട സിനിമയെ ക്ലീഷെ ട്രാക്കിൽ തന്നെ കൊണ്ടുവന്നു നശിപ്പിച്ചു.









നമ്മുടെ ശരീരത്തിൽ കുത്തികയറ്റുന്ന ചിപ് കൊണ്ട് നമ്മുടെ സഞ്ചാര മാർഗം കണ്ട് പിടിക്കുന്ന ഉപകരണം  മനുഷ്യൻ്റെ ചെറിയ പിഴവ് കൊണ്ട് ഒരു  ജീവനെടുക്കുന്നതും  മറ്റൊന്ന് മനുഷ്യൻ അതിനേ ദുരുപയോഗം ചെയ്യുന്നതുമാണ് ശരിക്കും കഥ.






രാഷ്ട്രീയക്കാരൻ വക്കീലിനെ അടിച്ച് മാറ്റി വിവാഹം കഴിക്കുന്നു എങ്കിലും സഹപ്രവർത്തകനുമായി അവൾക്ക് അടുപ്പും ഉണ്ടെന്ന സംശയത്തിൽ ചിപ്പ് ഘടിപ്പിക്കുന്നു..സംശയത്തിൻ്റെ കാരണങ്ങൾ യാഥാർത്ഥ്യം തന്നെ ആണെന്ന് ഉപകരണം തെളിയിക്കുന്നു.






മാരൻ എന്ന ആൾക്ക് സഹോദരിയുടെ കൂട്ടുകാരിയോട് പ്രേമം തോന്നുന്നു എങ്കിലും അവൾക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ട് അയകെ സ്നേഹിക്കുവാൻ പറ്റുന്നില്ല..പക്ഷേ ഓരോ പ്രശ്നത്തിലും അയാള് രക്ഷകൻ ആകുമ്പോൾ അവള് ഇഷ്ടപ്പെടുന്നു എങ്കിലും തുറന്നു പറയാൻ പറ്റുന്നില്ല..





അവളുടെ ഓരോ നീക്കങ്ങളും അവളുടെ കുടുംബത്തിൻ്റെ ശത്രു അറിയുന്നതായിരുന്ന് കാരണം..അവളെ രക്ഷിക്കുവാൻ ശ്രമിക്കുന്നവർ ഒക്കെ മരണപ്പെടുന്നത് കൊണ്ട്  അവള് ഉള്ളിൽ സ്നേഹം കുഴിച്ചു മൂടുന്നു.






ഇങ്ങിനെയുള്ള രണ്ടു പ്രശ്നങ്ങൾക്ക് ചിപ്പ് കാരണം ആകുന്നതും ചിലരൊക്കെ കുടുക്കിൽ പെട്ടുപോകുന്നതും ആണ് സിനിമ



പ്ര.മോ.ദി.സം


Wednesday, November 29, 2023

മാരുതി നഗർ പൊലീസ് സ്റ്റേഷൻ




പോലീസിൽ തന്നെ ക്രിമിനൽ ഉള്ള നാടാണ്..നമുക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയിൽ കുറ്റവാളികൾക്ക് എതിരെ പോലീസിൽ പരാതി കൊടുത്താൽ അതിനു തക്ക തെളിവുകൾ ശേഖരിച്ചു കൊടുത്താൽ ചിലപ്പോൾ നമ്മൾ തന്നെ പ്രതി ആകുന്നു ..





ആശ്രമത്തിൽ വളർന്ന അഞ്ചുപേർ വിവിധ മേഖലയിൽ എത്തിയെങ്കിലും  തുടർന്നും സുഹൃത്തുക്കൾ ആയി തുടരുകയും എപ്പോഴും കണ്ട് മുട്ടുകയും ചെയ്യുന്നു.






ഒരു രാത്രി ഇതിൽ ഒരു സുഹൃത്ത് മിസ്സ് ആകുന്നതോടെ പോലീസിൽ അടക്കമുള്ള കൂട്ടുകാർ അയാളെ തേടുകയാണ്.






തിരച്ചലിൻ്റെ ഓരോ ഘട്ടത്തിലും പിന്നീടുള്ള  അനുഭവങ്ങൾ കൊണ്ടും അവർക്ക് കൃത്യമായ തെളിവുകൾ കിട്ടുകയും തങ്ങളുടെ കൂട്ടുകാരൻ്റേ മിസ്സിങ്ങിൻ്റെ കാരണം കണ്ടെത്തുകയും ചെയ്യുന്നു.






പിന്നീട് കുറ്റവാളികൾക്ക് എതിരെ നിയമത്തെ മറന്നു കൊണ്ടുള്ള കൂട്ടുകാരുടെ  നീക്കങ്ങളാണ് സിനിമ.








ഏറെക്കുറെ നമുക്ക് ഊഹിക്കാൻ പറ്റുന്ന രീതിയിൽ കൊണ്ടുപോകുന്ന സിനിമ വല്യ ദൃശ്യാനുഭവം ഒന്നും നൽകുന്നില്ല.


പ്ര.മോ ദി.സം