Friday, December 1, 2023

അദൃശ്യ ജാലകങ്ങൾ

 



ഡോക്ടർ ബിജുവിൻ്റെ സിനിമ സാധാരണ അവാർഡ് സിനിമകൾ പോലെ മെല്ലെ പോയി മടുപ്പ് ഉണ്ടാക്കുന്ന തരത്തിൽ ആയിരിക്കില്ല..ഇത്തിരി വേഗം കുറവ് അനുഭവപ്പെടും എങ്കിലും ആൾക്കാർക്ക് കാര്യങൾ പിടികിട്ടും. 




നമ്മുടെ നാട്ടിൽ ഭവന രഹിതരായ തെണ്ടുന്നവർ ,ചേരിയിൽ താമസിക്കുന്നവർ,സാധാരണക്കാർ, ഒക്കെ വീ വീ ഐ പി കൾ വരുമ്പോൾ രാജ്യത്തിന് "മോഡി"യുടെ കാര്യത്തിൽ ഭീഷണിയായി മാറുന്നു.ഒന്നുകിൽ അവരെ പുനരധിവസിക്കുന്നതിൽ കൂടുതൽ ചിലവാക്കി ഭിത്തി കെട്ടി കാഴ്ചകളിൽ നിന്നും മറക്കുന്നു..അല്ലെങ്കിൽ കസ്ററഡിയിൽ എടുത്തു ലോകപ്പിൽ തള്ളുന്നു.




യുദ്ധം ആസന്നമായ രാജ്യത്തിന് വേണ്ടി അലഞ്ഞു തിരിയുന്നവരെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് പാവങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയുണ്ട് എന്നതാണ്.



വളരെക്കാലം താമസിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്നും ഫാക്ടറിക്ക് വേണ്ടി ഇറങ്ങാൻ പറയുന്നതും അധികാര ബലം സാധാരണക്കാരന് അപ്രാപ്യം എന്ന വിളിച്ചൊതൽ തന്നെയാണ്.


യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന രാജ്യത്തിന് വേണ്ടി തുറക്കുന്ന കെമിക്കൽ ഫാക്ടറിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ വിഷവാതകം ശ്വസിച്ച് കൊല്ലപ്പെടുമ്പോൾ പോലും ആരും ചോദിക്കുവാൻ ഇല്ല.



പോലീസ് പിടിച്ചു മനോരോഗ ആശുപത്രിയിൽ  ഷോക്കിന് വിധേയമാകുന്ന വ്യക്തിക്ക് മരി ച്ചവരുമായി സംവദിക്കുവാൻ  പറ്റുമ്പോൾ അയാൾക്ക് മനസ്സിലാകുന്നത് സാധാരണ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണ കൂടത്തെ പറ്റിയാണ്.അവർ നൽകുന്ന മുന്നറിയിപ്പ് കേൾക്കുവാൻ പോലും അധികാരികൾ തയ്യാറല്ല..വെറും ഭ്രാന്തൻ്റെ ജല്പനങ്ങൾ ആയി മാത്രം കാണുന്നു.



അവസാന രംഗങ്ങളിൽ ചില കൺഫ്യൂഷൻ ഉണ്ടാക്കുന്നു എങ്കിലും അത് കാഴ്ചക്കാരുടെ മനോധർമം അനുസരിച്ച് മാറി ചിന്തിക്കാൻ സംവിധായകൻ അനുവദിക്കുന്നു.


സാധാരണക്കാരുടെ നീതി നിഷേധത്തിൻ്റെ കഥ നല്ലരീതിയിൽ അവതരിപ്പിച്ച സിനിമ ടോവിനോ, ഇന്ദ്രൻസ്,നിമിഷ,ബിജിബാൽ എന്നിവർ അഭിനയം കൊണ്ട് നമ്മളെ ആകർഷിക്കുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment