മലയാളത്തിൽ ഉള്ള മികച്ച ക്രാഫ്റ്റ്സ്മാൻ ആരാണെന്ന് ചോദിച്ചാൽ മുൻപ് പല ഉത്തരങ്ങളും വരുമെങ്കിലും ഇന്ന് ഒരു ഉത്തരം മാത്രമേ ഉളളൂ..ജോഷി..അത് കൊണ്ട് തന്നെയാണ് "യുവതുർക്കികൾ" എന്ന് വിശേഷിപ്പിക്കുന്ന കൂട്ടം നിറഞ്ഞു നിൽക്കുന്ന ഈ കാലത്തും അദ്ദേഹം അതികായകൻ ആയി തുടരുന്നതും..
സാത്താനും ദൈവവും ഒരാള് തന്നെ ആയാൽ എങ്ങിനെ ഉണ്ടാകും? അതാണ് ജോജുവിൻ്റെ ആൻറണി..തുടക്കത്തിലെ കൊലപാതക സീനിൽ പ്രേക്ഷകർക്ക് അവൻ സാത്താൻ ആണെങ്കിലും പിന്നീട് അങ്ങോട്ട് മാറ്റം കാണുന്നു.
രണ്ടര മണിക്കൂർ നീണ്ട സിനിമ വലിയ പുതുമ ഒന്നും ഇല്ലെങ്കിലും അതെങ്ങിനെ കൊണ്ട് പോകണം എന്നും വിരസത കാണികൾക്ക് നൽകാതെ ത്രസിപ്പിച്ച് നിർത്തി അവസാനിപ്പിക്കണം എന്നും ജോഷി പോലുള്ള സംവിധായകരുടെ കഴിവാണ്.
പൊറിഞ്ചു മറിയം ജോസ് നടീനടന്മാർ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ എല്ലാവർക്കും കൃത്യമായ സ്പേസ് നൽകിയിട്ടുണ്ട്..കല്യാണി എന്ന അനുഗ്രഹീത നടി അഭിനയം കൊണ്ട് ആകർഷണം നൽകുന്ന പല ചിത്രങ്ങൾ ഉണ്ടെങ്കിൽ കൂടി ഈ സിനിമയിൽ ആക്ഷൻ കൂടി ചെയ്യുന്നുണ്ട്.
മൊത്തത്തിൽ രണ്ടര മണിക്കൂർ എൻഗേജ് ആയി രസിക്കാൻ ഈ ജോഷി സിനിമക്ക് കഴിയുന്നുണ്ട്
പ്ര.മോ ദി.സം
No comments:
Post a Comment