Thursday, June 30, 2022

ഹെവൻ

 



ഒരു നടൻ ഏതെങ്കിലും പടത്തിൽ അപാര പെർഫോമൻസ് കാഴ്ച വെച്ചാൽ പിന്നെ  മലയാള സിനിമ കുറച്ചു കാലം എങ്കിലും ആ നടനെ മാക്സിമം ചുറ്റി പറ്റി കുറെയേറെ സിനിമകൾ ഉണ്ടാകും.അത് കൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കാൻ കിട്ടുന്ന സിനിമയിൽ ഒക്കെ കേറി അങ് അഭിനയിക്കും.ഫലം അവസാനം തുടരെ ഫ്ലോപ്പുകൾ ഉണ്ടായി വീട്ടിൽ ഇരിക്കും..പിന്നെ രണ്ടാം വരവ്,മൂന്നാം വരവ് ഒക്കെ ഭാഗ്യം ഉണ്ടേൽ സംഭവിക്കാം.




ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്ന് പറയുന്നില്ല. ഇപ്പോൾ ബോക്സ് ഓഫീസ് നിലവാരം പരിശോധിച്ചാൽ  കാര്യകാരണ സഹിതം  പല കാര്യങ്ങളും മനസ്സിലാക്കാം.നല്ലവണ്ണം അഭിനയിക്കാൻ അറിയുന്നവർ നല്ല റോളുകൾ ചെയ്തു സിനിമയിൽ തന്നെ  നിൽനിൽക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.





"സ്വർഗ്ഗത്തിൽ" നടന്ന കൊലപാതകങ്ങൾ അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥന് അവിടെ  കൊല്ലപ്പെട്ടത് തൻ്റെ മകനും കൂടിയാണ് എന്ന് മനസ്സിലാക്കുന്നു.അമ്മ ഇല്ലാതെ മുത്തശ്ശിയുടെ തണലിൽ കർക്കശകാരണായ അച്ഛനൊപ്പം വളർന്ന അവൻ്റെ മരണം കുടുംബത്തെ ആകെ ഇരുട്ടിലേക്ക് വീഴ്‌ത്തുന്നു.



അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തപെട്ടിട്ടും സമാന്തര അന്വേഷണത്തിലൂടെ കണ്ടുപിടിച്ച കാര്യങ്ങൽ തലപ്പത്ത് ഇരുന്നവർക്ക് ബോധിച്ചതിലൂടെ വീണ്ടും അന്വേഷണ സംഘത്തിൽ വരുന്നതും സമർത്ഥമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടുപിടിച്ചു ആ "അച്ഛൻ" മകന് വേണ്ടി ശിക്ഷിക്കുന്നതുമാണ് "ഹെവൻസ്". അതിനിടയിൽ നമ്മുടെ നാട്ടിലെ ചില സമകാലിക സംഭവങ്ങൾ കൂടി കലർന്ന് വരുന്നുണ്ട്.




അവസാന ഭാഗങ്ങളിൽ വരുന്ന ട്വിസ്റ്റ് സിനിമക്ക് ഉത്തേജനം നൽകുന്നു എങ്കിലും ഒരു  നിരപരാധിക്കു  പോലും ശിക്ഷ ലഭി ക്കരുത് എന്ന ആപ്തവാക്യം ആയിരം കുറ്റവാളികൾ രക്ഷപെട്ടു പോകുന്നതിലേക്കു മലയാള സിനിമ എത്തിപെട്ടോ എന്ന സംശയമാണ്  അടുത്തടുത്ത് കണ്ട കുറെ സിനിമയിൽ കൂടി പ്രേക്ഷകർക്ക് തോന്നുന്നത്.


പ്ര .മോ. ദി. സം

Tuesday, June 28, 2022

പന്ത്രണ്ട്




കടലോരമേഖലയിലെ ക്വറ്റേഷൻ കഥയുമായിട്ടാണ് ലിയോ തദേവൂസ് ഇത്തവണ എത്തുന്നത്.സിനിമകൾ പണം വാരിയില്ല എങ്കിലും പച്ചമരതണലിൽ മുതൽ പയ്യൻസും ഒരു സിനിമാക്കാരും കടന്നു ലോനപ്പൻറെ മാമോദീസ വരെയുള്ള ചിത്രങ്ങളിൽ മിടുക്ക് കാണിച്ചിട്ടുള്ള ലീയോയുടെ ഏറ്റവും മികച്ച ചിത്രം ഇതാണെന്ന് പറയാം.



ബൈബിൾ കഥകൾ അറിയുന്നവർക്ക് കുറച്ചുകൂടി നല്ലവണ്ണം  ഹൃദ്യമായി മനസ്സിലാക്കുന്നത് ആണ് ഈ അടുത്തകാലത്ത് മലയാളം സിനിമ കണ്ട ശക്തമായ തിരകഥയുള്ള ഈ ചിത്രം.യേശുവും പന്ത്രണ്ട് ശിക്ഷ്യൻമാരും യൂദാസും അവസാനത്തെ അത്താഴവും ഒക്കെ ഈ സിനിമയിൽ വരുന്നുണ്ട്.



ക്വട്ടേഷൻ വർക് ചെയ്യുന്ന പന്ത്രണ്ട് അംഗ സംഘത്തിനിടയിൽ ഒരു വരത്തൻ വരുന്നതും പാപങ്ങളിൽ നിന്നും അവരെ വ്യതിചലിപ്പിക്കാൻ പ്രയത്നിപ്പിക്കുന്നതും ആണ് കഥ.ചില സംഭവങ്ങൾ നമുക്ക് ദഹിക്കാതെ പോകുന്നുണ്ട് എങ്കിലും സിനിമയുടെ അവസാനം അത് കുറച്ചെങ്കിലും അത് എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട്.



വിനായകൻ,ഷൈൻ ചാക്കോ എന്നിവരുടെ മൽസര അഭിനയമാണ് പ്ലസ് പോയിൻ്റ്..കടലിലെ രംഗങ്ങൾ പകർത്തിയത് അഭിനന്ദനീയം തന്നെ...സിനിമക്ക് യോജിച്ച പാട്ടുകളും ഹൃദ്യം തന്നെ..അഭിനയിച്ച ഓരോരുത്തരും അവരവരുടെ റോളുകൾ  ഗംഭീരമാക്കി.




സൂഫിയും സുജാതയും ഗംഭീരമാക്കിയ ദേവ് ആനന്ദ് ഒരു "മിസ്റ്റ്റി" കഥാപാത്രമായി വരുന്നത് നമ്മുടെ മനസ്സിലേക്ക് നന്ദനത്തിലെ ദൈവത്തിൻ്റെ കൈ സൂചിപ്പിക്കും.എന്നിരുന്നാലും ആ കഥാപാത്രത്തിൻ്റെ വേരുകൾ സൂചിപ്പിക്കാതെ പോയത് ചില പ്രേക്ഷകരിൽ എങ്കിലും കൺഫ്യൂഷൻ ഉണ്ടാക്കും .


പ്ര .മോ. ദി. സം

Sunday, June 26, 2022

മാമനിതൻ

 



മാസ് പടങ്ങൾ ഒക്കെ ചെയ്തു പ്രേക്ഷകർക്ക് "ബോറടിക്കുമ്പോൾ"  നമ്മുടെ ലാലേട്ടൻ  മമ്മൂക്ക ഒക്കെ വിശ്വരൂപം ഒഴിവാക്കി സാധാരണ സിനിമയിലേക്ക് ഒരു വരവുണ്ട്...കുടുംബ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുക്കാൻ പറ്റിയ ഇമോഷണൽ ഡ്രാമ ചിത്രങ്ങളിൽ കൂടി..അത് വിജയിക്കുകയും ചെയ്യും.




വിജയ് സേതുപതി അങ്ങിനെ ചിലപ്പോൾ ഒക്കെ  മാസ്സിൽ നിന്നും ഇറങ്ങി വരാറുണ്ട്..പക്ഷേ ലാലേട്ടനെ പോലെ മമ്മൂക്കയെ പോലെ പറ്റാറില്ല..ഈ അടുത്ത കാലത്ത് തൻ്റെ നിലനിൽക്കുന്ന നല്ല പേരിനു അനുസരിച്ച് ഒരു ചിത്രം സേതുപതിയെ അനുഗ്രഹിച്ചു കണ്ടില്ല. കുറച്ചു കാലമായി റോളുകൾ തിരഞ്ഞെടുക്കുന്നതിൽ വലിയ അപാകത ഉണ്ടു താനും..




ഈ ചിത്രത്തിലും സേതുപതിക്കു വലിയ വെല്ലുവിളികൾ ഒന്നും ഇല്ല ..പണ്ടെങ്ങോ മമ്മൂക്ക നിറഞ്ഞാടിയ ഒരു സിബിയുടെ ചിത്രത്തിൻ്റെ വേറൊരു ചട്ടക്കൂട്ടിൽ ഉണ്ടാക്കിയ സിനിമ പോലെ തോന്നും.


നാട്ടിൽ വളരെ നല്ല പേരും സുഹൃത്തുക്കളും ഉള്ള ഓട്ടോ കാരൻ  തൻ്റെ മക്കളുടെയും ഭാര്യയുടെയും ഭാവിക്ക് വേണ്ടി പണം ഉണ്ടാക്കാൻ  ഒരാളെ വിശ്വസിച്ചു തൻ്റെ നാട്ടുകാരെ മുഴുവൻ റിയൽ എസ്റ്റേറ്റിൽ ഇടപെടൽ നടത്തിക്കുമ്പോൾ അവിചാരിതമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ അയാളുടെ കുടുംബ ജീവിതം തന്നെ തകർക്കുന്നു.



കടത്തിൽ മുങ്ങിയ അയാൾ നാട്ടുകാരുടെയും പോലീസിനെയും പേടിച്ച് നാട്ടിൽ നിന്നും  ഭാര്യയും മക്കളും പോലും അറിയാതെ മുങ്ങി തൻ്റെ "പാർട്ണർറെ" കണ്ടു പ്രശ്നം സോൾവ് ചെയ്യാൻ  അവൻ്റെ നാടായ കേരളത്തിലേക്ക് പുറപ്പെടുന്നു. അവിടെ എത്തിയ അയാള് കണ്ട അവൻ്റെ വീട്ടിലെ സംഭവവികാസങ്ങൾ അയാളെ അവിടെ തുടരാൻ തുടരുവാൻ പ്രേരിപ്പിക്കുന്നു .



കേരളത്തിൽ കൂടി കഥ നടക്കുന്നത് കൊണ്ട് കുറെയേറെ മലയാളം നടന്മാരും സംഭാഷണവും ഉണ്ട്.. അന്തരിച്ച ലളിത ചേച്ചി ഉണ്ട്..ഇളയരാജ,മക്കൾ യുവൻ ശങ്കർ,കാർത്തിക് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്..നിർമാണം യുവൻ ശങ്കർ രാജ തന്നെയാണ് സംവിധാനം സീനു രാമസ്വാമി .



സേതുപതി എന്ന അധിക പ്രതീക്ഷ ഒന്നും ഇല്ലാതെ പോയാൽ നമുക്ക് നല്ലൊരു കുടുംബ ചിത്രം കാണാൻ പറ്റും..മമ്മൂക്ക  പല വേഷങ്ങളിൽ വന്നു നമ്മുടെ  ഹൃദയങ്ങളിൽ  തമ്പടിച്ചിരിക്കുന്നത് കൊണ്ട് നമുക്ക് ഈ ചിത്രം അത്ര ഹൃദ്യം ആകില്ല.


പ്ര .മോ. ദി .സം

Saturday, June 25, 2022

വിവാഹാശംസകൾ

 



കുടുംബപരമായി മ്യാരജുബ്യുറോ നടത്തുന്ന ആൻ്റിക്ക് ചെറിയൊരു വീഴ്ചയെ തുടർന്ന് പെണ്ണുകാണൽ ചടങ്ങിന് ആസ്ട്രേലിയയിൽ നിന്നും വരുന്ന ക്ലൈൻ്റിൻ്റെ ഒന്നിച്ചു പോകുവാൻ പറ്റാതെ വരുന്നു.






വിവാഹമെ വേണ്ട എന്ന് വെച്ച് അടിച്ചു പൊളിച്ചു ജീവിക്കുന്ന മകളെ ഈ കാര്യം ഏൽപ്പിക്കുമ്പോൾ മനസ്സില്ല മനസ്സോടെ അവൾക്ക് ആ ചെറുപ്പക്കാരനെ കൂട്ടി മൂന്ന് പെണ്ണ്കുട്ടികളെ  കാണാൻ പോകേണ്ടി വരുന്നു.






തുടക്കം മുതൽ അന്യോന്യം പക കാരണങ്ങൾ കൊണ്ട്  ഇഷ്ടപ്പെടാതെ വഴക്കു കൂടി ഒരു കാറിൽ  പോകുന്ന അവർ മൂന്ന് പെണ്ണിനെയും കാണുന്നു എങ്കിലും പലരും പല സാഹചര്യത്തിൽ ആയിരുന്നു. ഇവരുടെ അവിടുത്തെ "പ്രവർത്തികൾ" മൂലം ഓരോ കുടുംബവും അവനെ നല്ലപോലെ  ഇഷ്ടപെടുന്നു തിരിച്ചും അങ്ങിനെ ആണെന്ന് കരുതി കല്യാണം നടത്തുവാൻ അവർ വീട്ടിലേക്ക് വരുമ്പോൾ അതിൽ നിന്നും രക്ഷപെടാൻ ഇവർ നീക്കുന്ന കരുനീക്കം വളരെ രസകരമായി പറയുകയാണ് ഈ മൊഴി മാറി വന്ന ചിത്രം.






ലോജിക്ക് മാറ്റി വെച്ച് കാണേണ്ടതാണ് അധിക മൊഴി മാറി എത്തുന്ന ചിത്രങ്ങളും..പക്ഷേ ഇതിലെ  രസകരമായ കഥപറഛിലിൽ നമുക്ക് അതൊക്കെ രസകരം ആകുന്നുണ്ട്...ഓരോ പെണ്ണിൻ്റെ സാഹചര്യങ്ങളും രണ്ടു പേർക്കും കല്യാണത്തിൽ നിന്നും ഒഴിവാക്വാൻ  അതിനു ബദലായി ഇവർ നടത്തുന്ന കാര്യങ്ങളും ചിത്രത്തെ ശുഭാന്ത്യം ആക്കുന്നു.


പ്ര .മോ. ദി. സം

Thursday, June 23, 2022

പ്രകാശൻ പറക്കട്ടെ


 


നമുക്ക് അറിയുന്ന നമ്മുടെ അടുത്ത് എവിടെയോ ഉള്ള ഗ്രാമത്തിൻ്റേയും അവിടെ ഉള്ള മനുഷ്യരുടെയും കഥയാണ് നവാഗതനായ സംവിധായകൻ ഷഹദ് പറയുന്നത്..രചിച്ചു നൽകിയത് ധ്യാൻ ശ്രീനിവാസൻ ആണെങ്കിലും അത് പകർത്തുന്നതിൽ സംവിധായകൻ മിടുക്ക് കാട്ടുന്നുണ്ട് .



വലിയ വലിയ സ്റ്റാർ ചിത്രങ്ങൾ "തള്ളി തള്ളി "വിജയിപ്പിക്കുന്ന ഈ കാലത്ത് ഇത്തരം ചിത്രങ്ങൾ നമ്മൾ ആഞ്ഞ് തള്ളിയാൽ പോലും വിജയിക്കണം എന്നില്ല.. സ്റ്റാർ മാർക്കറ്റ് വാല്യു ഇല്ലാത്ത ചിത്രങ്ങൾ വിജയിക്കുക അതിൻ്റെ കഥ കൊണ്ടും അതിലെ വൈവിധ്യങ്ങൾ കൊണ്ടും മാത്രമാണ്.പക്ഷേ ഈ ചിത്രത്തിൽ പുതിയതായി ഒന്നും ഇല്ലെങ്കിൽ പോലും മടുപ്പ് അനുഭവ  പെടുത്താൻ പറ്റാത്ത വിധം ചിത്രം മുന്നോട്ട് പോകുന്നുണ്ട്.



മാത്യൂ തോമസ് എന്ന യുവനടൻ ഇപ്പൊൾ പലർക്കും ലക്കിചാം ആണ്. കണ്ടിടത്തോളം വലിയ കഴിവുകൾ ഒന്നും ഇല്ല അഭിനയവും പോരാ...ഒരേ മുഖഭാവം.. ഡാൻസ് ,അടി ,പാട്ട് എന്നിവയിൽ ഒന്നും പ്രാഗത്ഭ്യം ഇല്ല..എന്നിട്ടും അവൻ അഭിനയിച്ച ചിത്രങ്ങൾ ഒക്കെ നല്ല രീതിയിൽ വിജയിക്കുന്നു.അത് കൊണ്ട് തന്നെ പല ചിത്രങ്ങളിലും അയാളെകാളും കഴിവുള്ളവൻ ഉണ്ടായിട്ടും ഇയാൾക്ക് കൂടുതൽ അവസരം കിട്ടുന്നു.



പക്ഷേ ഈ ചിത്രത്തിൽ അയാളിൽ നിന്ന് പലതും സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുൻപത്തെ ചിത്രങ്ങളിൽ കാണാത്ത വൈവിധ്യ ഭാവങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ട്.




ഒരു നാടും അതിലെ സാധാരണ മനുഷ്യരുടെയും കഥപറയുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.


പ്ര .മോ. ദി. സം

Saturday, June 18, 2022

വാശി




ടോവിനോ തോമസ് എന്ന നടനിൽ പ്രേക്ഷകർക്ക് പ്രതീക്ഷ കുറഞ്ഞു കുറഞ്ഞു വരികയാണ് എന്ന സംശയം അടുത്ത കാലത്ത് തിയേറ്ററിൽ ചലനം സൃഷടിക്കാൻ പറ്റാതെ പോയ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.



മഹാനടി ന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് സഞ്ചരിക്കുന്നത് സമാനമായ പാതയിൽ കൂടിതന്നെയാണ്..രണ്ടു പേരും ഇനിയും ഭാവിയെ കുറിച്ച് നന്നായി ആലോചിച്ചില്ല എങ്കിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം ആയിരിക്കും.



സുഹൃത്തുക്കൾ ആയ വക്കീലന്മാർ തമ്മിൽ സ്നേഹിച്ചു കല്യാണം കഴിച്ചപ്പോൾ കിട്ടുന്ന ഒരു കേസിൽ രണ്ടു പേർക്കും പരസ്പരം പോരടിക്കുന്ന അവസ്ഥ വന്നു ചേരുന്നു. അവരുടെ കോടതി മുറിയിലെ വാശി ജീവിതത്തെ കൂടി ബാധിക്കുന്നതാണ് സിനിമ .



നമ്മുടെ സമൂഹത്തിൽ  ഇപ്പൊൾ സ്ഥിരമായി നടക്കുന്നതാണ് പരസ്പര സഹകരണത്തോടെ ഉള്ള "ഒത്ത് ചേരൽ".. എങ്കില് പോലും അത് മറ്റൊരു തരത്തിൽ കോടതിയിൽ എത്തിയാൽ, നമുക്ക് ആ കേസിനെ കുറിച്ച്  പലതും അജ്ഞാതമായ സംഗതി ആയിരിക്കും. ആ വിഷയം ആണ് നവാഗത സംവിധായകൻ വിഷ്ണു രാഘവൻ പറയുന്നത്..





ചില കാര്യങ്ങളിലെ ന്യായീകരണങ്ങൾ നമ്മെ നെറ്റി ചുളുപ്പിക്കും എങ്കിലും അങ്ങനെയൊക്കെയാണ് നമ്മുടെ നിയമം അനുസരിച്ച് ചെയ്യുവാൻ കഴിയുക എന്നത് യാഥാർത്ഥ്യമാണ്.


പ്ര .മോ .ദി .സം

Friday, June 17, 2022

ഓക്സിജൻ

 



മനുഷ്യൻ്റെ നിലനിൽപ്പിനു ഓക്സിജന് അത്യാവശ്യമാണ്..അത് നമുക്കൊക്കെ അന്തരീക്ഷത്തിൽ നിന്നും കിട്ടുന്നു.എന്നാല് ജന്മനാ ശ്വസന വൈക്യല്യമുള്ള കുട്ടിക്ക് എപ്പൊഴും ഓക്സിജന് സിലിൻഡറുമായി ജീവിക്കേണ്ടി വരുന്നു. അവനോടൊപ്പം എപോഴും കൈത്താങ്ങ് ആയി അവൻ്റെ അമ്മയും ഉണ്ടാകും.അതാണ് അവൻ്റെ ശക്തിയും പ്രതീക്ഷയും.







കോയമ്പത്തൂർ നിന്നും  ആ അമ്മയും മകനും കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ വഴിയിൽ വെച്ച് ഉരുൾപൊട്ടി ബസ്സ് മണ്ണിനടിയിൽപെടുന്നു. കൂടെ യാത്രക്കാരും ഡ്രൈവറും..


മയക്കു മരുന്ന് കേരളത്തിലേക്ക് കടത്തുന്ന ഫ്രോഡ് പോലീസുകാരൻ,ജയിൽ മോചിതനായി അമ്മയുടെ അടുത്ത് പോകുന്ന ആൾ, ജാതിയിലെ കുറവ് കൊണ്ട് കാമുകിയെ സ്വന്തമാക്കുവാൻ പറ്റാത്ത ഡോക്ടർ, നാട്ടിലേക്ക് പോകുന്ന ഡോക്ടറുടെ കാമുകിയും അച്ഛനും,രാഷ്ട്രീയക്കാരനും കൂട്ടാളിയും,ഡ്രൈവറും ഒക്കെ മണ്ണിനടിയിൽ പെട്ട് പോകുകയാണ്.


അവിടെ നിന്നും രക്ഷപ്പെടുവാൻ ഉള്ള മനുഷ്യരുടെ സ്വാർഥതയുടെ  "ജീവന്മരണ" പോരാട്ടമാണ് സിനിമ പറയുന്നതും.ക്രമേണ ഓക്സിജന് ഇല്ലാതെ മരണത്തിലേക്ക് അടുക്കുമ്പോൾ മാനുഷികത  മറന്ന് ജീവൻ്റെ നിലനിൽപ്പിന് വേണ്ടി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ കൂടിപോയോ എന്ന് തോന്നും എങ്കിലും അങ്ങിനെ ഒരവസ്ഥയിൽ എങ്ങിനെ മനുഷ്യർ പെരുമാറും എന്നത് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .


ഗ്രാഫിക്സ് കൊണ്ട് ഉരുൾപൊട്ടലും മറ്റും സമർത്ഥമായി സംവിധായകൻ വിഘ്നേഷ്  നമ്മിലേക്ക് ലയിപിക്കുന്നുണ്ട്. എങ്കിലും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ അഭിനയ മികവ് തിയേറ്ററിൽ കാണുവാൻ സാധി ക്കില്ല കാരണം ചെറു സ്ക്രീനിൽ ആണ് റീലീസ്.


സിനിമയുടെ ക്ലൈമാക്സ് ഒക്കെ മുൻകൂട്ടി മനസ്സിലാകും എങ്കിലും രണ്ടു മണിക്കൂർ ആകാംഷയോടെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്.


പ്ര .മോ .ദി. സം