Sunday, April 30, 2023

വിടുതലൈ പാർട്ട് 1

 വിടുതലൈ പാർട്ട് 1



നമ്മുടെ  ഹാസ്യം കൈകാര്യം ചെയ്യുന്ന നടന്മാർ ക്യാരക്ടർ റോളുകളും മറ്റും ചെയ്തു ദേശീയ അന്തർദേശീയ അവാർഡുകൾ വാങ്ങി ശ്രദ്ധിക്കപെട്ടപ്പോൾ മറ്റു ഭാഷകളിൽ അവർ പലപ്പോഴും ,"കോമാളികൾ " ആയി തന്നെ നിലകൊണ്ടു.




പക്ഷേ വെട്രുമാരൻ എന്ന അന് ഗ്രഹീത സംവിധായകൻ പലപ്പോഴും വേറിട്ട പാതയിൽ കൂടിയാണ് തമിഴു സിനിമയെ കൊണ്ട് നടന്നത്..താരങ്ങളും താരമൂല്യവും മാരനൂ മുന്നിൽ.വെറും അഭിനേതാക്കൾ മാത്രമായി മാറുന്നത് നമ്മൾ പലപ്പോഴും കണ്ടു.



ഇപ്പൊൾ തമിഴിൽ കോമാളി സെഷൻ മാത്രം ചെയ്തു കൊണ്ടിരുന്ന സൂരി എന്ന നടനെ നായകനാക്കി അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു കോമാളി വേഷത്തിൽ മാത്രം ഒതുങ്ങി പോവേണ്ട ആൾ അല്ല താൻ എന്നും കഴിവുകളുടെ നിറകുടം ആണ് താൻ എന്നും അദേഹം ഓരോ രംഗത്തും അദ്ദേഹം നമ്മെ അതിശയിപ്പിച്ചു കൊണ്ട് തെളിയിച്ചു.




 പോലീസ് ഡ്രൈവറായ കുമരേശന് പോലീസ് ആണെങ്കിലും മറ്റുള്ളവർക്ക് ഇല്ലാത്ത മനുഷ്യത്വം ഉണ്ടു്..അത് അദ്ദേഹത്തിൻ്റെ പോലീസ് ജീവിത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ആദ്യ ഭാഗം പറയുന്നതും. മനുഷ്യരുടെ പ്രശ്നങ്ങളിൽ നിസ്സഹായതയിൽ സഹായത്തിനു എത്തുന്ന അദ്ദേഹം ചെയ്യുന്നത് സേനയിലെ ഉന്നതർക്ക് ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് തന്നെ ധാരാളം അച്ചടക്ക നടപടികൾ നേരിടേണ്ടി വരുന്നു.




സേനയിൽ തന്നെ ഒററുകാർ ഉണ്ടാകുമ്പോൾ സേനയുടെ ഓരോ വിവരങ്ങളും ചോർന്നു പോകുകയും ചാരന്മാർ മാന്യന്മാർ ആയി നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്യും..അങ്ങിനെ സമൂഹത്തിൽ കാണപ്പെടുന്ന എല്ലാ കാര്യങ്ങളും  ഈ പിരിയഡ് സിനിമയിൽ മാരൻ പകർത്തിയിട്ടുണ്ട്.




വാത്തിയാർ പെരുമാൾ എന്ന പേര് പോലീസ് സേനക്ക് ഉണ്ടാക്കുന്ന ഭയം ചിത്രത്തിൽ പ്രത്യക്ഷപെടുന്നതിന് മുൻപേ സേതുപതി പടർത്തുന്നുണ്ട്.അധികം സ്ക്രീൻ പേസ് ഇല്ലെങ്കിലും സേതുപതിയെ പല വിധത്തിൽ  ലൈവ് ആക്കി നിർത്തുന്നതിൽ  മാരൻ വിജയിച്ചിട്ടുണ്ട് .എന്തായാലും പാർട്ട് രണ്ടിൽ വിജയ് സേതുപതി വിളയാട്ടം പ്രതീക്ഷിക്കാം.


പ്ര .മോ. ദി .സം

Sunday, April 23, 2023

വെള്ളരി പട്ടണം

 



രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രങ്ങൾ ഇപ്പൊൾ ധാരാളം ഇറങ്ങുന്നുണ്ട് എങ്കിലും മാറിയ സാഹചര്യത്തിൽ അത് പലതും ഉൾക്കൊള്ളുവാൻ നമ്മുടെ പ്രേക്ഷകർക്ക് പറ്റിയിട്ടില്ല.




വികസനത്തിന് ഉപരി രാഷ്ട്രീയം തലക്ക് പിടിച്ച ഒരു ജനത ഉണ്ടാകുമ്പോൾ വിമർശിക്കുന്നവരെ അരാഷ്ട്രീയ വാദികൾ ആക്കും അല്ലെങ്കിൽ വിമർശിച്ച പാർട്ടിയുടെ എതിർ സംഘത്തിൽ അവർ സ്വമേധയാ അങ് ചേർക്കും.





അടിമകളും ന്യായീ കരണ തൊഴിലാളികളും വാഴുന്ന കേരളത്തിൽ ശരിയേത് തെറ്റ് എന്ത് എന്ന് ചൂണ്ടി കാണിച്ചാൽ അവർ പലതരം ചോദ്യങ്ങളും നേരിടേണ്ടി വരും...പാർട്ടി ക്ലാസ്സും ക്യാപ്സൂളുകളും ലഘുലേഖകളും അരച്ച് കലക്കി കുടിച്ചു നിൽക്കുന്നവരെ പ്രീതി പെടുത്തൂവാൻ അവ്വർകൊപ്പം ചേർന്ന് നിൽക്കണം .തെറ്റ് ഒരിക്കലും സമ്മതിക്കാതെ ന്യായീകരണങ്ങൾ കൊണ്ട് നടക്കുന്ന കുറെ ജന്മങ്ങൾ .




സന്ദേശം എന്ന അക്കാലത്ത് സൂപർ അഭിപ്രായം നേടിയ ചിത്രം ഈ കാലത്ത് അരാഷ്ട്രീയ ചിത്രം ആയിപോകുന്നതും അത് കൊണ്ട് തന്നെയാണ് .അറബി കഥക്ക് ഇപ്പുറത്ത് ഒരു രാഷ്ട്രീയ ചിത്രം പച്ച തൊടാതെ പോയതും രാഷ്ട്രീയ അന്ധത ബാധിച്ച ജനങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ്.




ഒരു പഞ്ചായത്ത് രാഷ്ട്രീയം പറയുന്ന ചിത്രം സകലമാന രാഷ്ട്രീയക്കാരെ വിമർശിക്കുന്നുണ്ട് എങ്കിൽ പോലും അതൊക്കെ നവമാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് നിറഞ്ഞവ ആയതിനാൽ ഒരു പുതുമ കിട്ടുന്നില്ല.




ലേഡി സൂപർ സ്റ്റാർ എന്ന് പറഞ്ഞു നടക്കുന്ന മഞ്ജുവാര്യർ മറ്റു സൂപ്പർ താരങ്ങളെ പോലെ തന്നെ ആ പേരിനു കളങ്കം ചാർത്തുന്ന തിരഞ്ഞെടുപ്പുകൾ ആണ് ഇപ്പൊൾ നടത്തുന്നത്.


പ്ര .മോ. ദി .സം

Friday, April 21, 2023

ബഗീര

 



തേപ്പ് കിട്ടിയാൽ ഇപ്പൊൾ  പിള്ളേർ ചെയ്യുന്നത് തേച്ച ആളെ ഉന്മൂലനം ചെയ്യുക എന്നതാണ്..അതിനു പറ്റിയില്ലെങ്കിൽ ആസിഡ് പ്രയോഗം,പെട്രോൾ പ്രയോഗം, കത്തി പ്രയോഗം തുടങ്ങി പലവിധം പ്രവർത്തനങ്ങളിലൂടെ അവരുടെ ശേഷ ജീവിതം നശിപ്പിക്കുക..





തമിഴ്നാട്ടിൽ ബഗീര എന്ന ആപ്പിൽ നിങ്ങളെ തേച്ച ആളുടെ പേരും ഫോട്ടോയും കാരണവും അപ് ലോഡ് ചെയ്താൽ പ്രതികാരം ഫ്രീ ആയി ആപ്പ് ചെയ്തു കൊള്ളും.




അങ്ങിനെ തുമ്പു കണ്ടെത്താൻ പറ്റാതെ ഉണ്ടായ നിരവധി കൊലപാതക കേസുകൾക്കു പിന്നാലെ പോലീസിൻ്റെ ഓട്ടവും ബഗീരയുടെ കൊലപാതകവും ഒക്കെയാണ് സിനിമ പറയുന്നത്.




എന്ത് കൊണ്ട് ബഗീര എന്ന ആപ്പ് ആരംഭിച്ചു എന്നും എന്തിനാണ് തേച്ചു കളഞ്ഞവരെ ഒക്കെ കൊല്ലുന്നു എന്നതും ഉപകഥയായി പറയുന്നുണ്ട്.





പ്രഭു ദേവ എന്ന ഒരു കാലത്തെ സെൻ സെഷൻ ഇപ്പൊൾ ഡാൻസും മറ്റും വിട്ട്  ഇത്തരം ചിത്രങ്ങളുടെ ഭാഗം ആണ്.കുറെ തേ പ്പുകളും തേച്ചു ഒട്ടിക്ക ലോക്കെ സ്വന്തം അനുഭവത്തിൽ ഉള്ളത് കൊണ്ടു ആത്മാർത്ഥമായി അഭിനയിച്ചിട്ടുണ്ട്.





പല രൂപത്തിലും മറ്റും വരുന്നുണ്ട് എങ്കിൽ കൂടി ഭാവം ഒരേ പോലെ ആയതിനാൽ കാണികൾക്ക് വലിയ പുതുമ ഒന്നും തോന്നില്ല


പ്ര .മോ. ദി. സം

Thursday, April 20, 2023

പത്ത് തലൈ

 



അർദ്ധരാത്രി സ്വകാര്യ സന്ദർശനത്തിന് പോയ തമിഴ്നാട് മുഖ്യമന്ത്രിയെ കാണാതാവുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേ ജി ആറെന്ന  മാഫിയ തലവൻ്റെ അളിയൻ ആയ മുഖ്യമന്ത്രിയെ കണ്ട് പിടിക്കുവാൻ പറ്റുന്നില്ല.




പ്രതിപക്ഷത്ത് അല്ല ഭരണ പക്ഷത്തെ പ്രമുഖര് തന്നെയാണ് അതിനു പിന്നിൽ എന്ന നിഗമനത്തിൽ അന്വേഷണം മുഖ്യമന്ത്രി യുമായി ഇടഞ്ഞു നിൽക്കുന്ന ആൾ ക്കാരിലേക്ക് കൂടി എത്തി പ്പെടുന്നൂ.




ലോക്കല് തലവൻ മാരിലേക്കും ഗുണ്ട സംഘങ്ങളിലേക്കും വ്യാപിക്കുന്ന അന്വേഷണം പോലീസ് ബുദ്ധിയിൽ കണ്ടു പിടിക്കുവാൻ ഗുണ്ട സംഘത്തിലേക്ക് പോലീസിനെ വിട്ട് ആൾമാറാട്ടം നടത്തുന്നു.അന്വേഷണം കേ ജി ആറിൽ വരെ എത്തിനിൽക്കുന്നു.




പതിവ് തമിഴു മസാലകൾ ഉപയോഗിച്ച്  തട്ടി കൂട്ടിയ രണ്ടര മണിക്കൂർ 

 ഇനത്തിൽ പെടുത്താം..ചിമ്പു സിനിമ എന്ന ഗണത്തിൽ പെടുത്താൻ പറ്റില്ല..കാരണം ചിമ്പുവിനെക്കാൾ വിളയാടുന്നത് ഗൗതം കാർത്തിക ആണ്..ഭീഷ്മ മമ്മൂട്ടി സിനിമ എന്ന് പറയുന്നത് പോലെ വേണേൽ പറയാം..എന്നാലും ചിമ്പു ലുക്ക് കൊള്ളാം.


പ്ര .മോ. ദി .സം

Wednesday, April 19, 2023

വെടിക്കെട്ട്

 



മുൻപ് നവാഗതരായ രണ്ടു തിരക്കഥ കൃത്തുക്കൾ നാദിർഷാ യെ കാണാൻ പോയി..അവർ എഴുതിയ കഥ വായിച്ചു ഇഷ്ട്ടപെട്ട നാദിർഷാ അവരോട് ആരെയൊക്കെ ആണ് ഈ സിനിമക്ക് വേണ്ടി കാസ്റ്റ് ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോൾ നമ്മൾക്കു വേണ്ടി എഴുതിയതാണ് നമ്മൾ തന്നെ അഭിനയിക്കാ മെന്ന് പറഞ്ഞു..




അപ്പോ നാദിർഷാ ഒരു ചോദ്യം ചോദിച്ചു..." എടാ വല്ലവരും സിനിമ കാണണ്ടേ എന്ന്..."


മനംനൊന്ത് എങ്കിലും മനം മാറിയ അവർ സ്ക്രീൻപ്ലേ സീറ്റിൽ മാത്രം ഒതുങ്ങി പോയപ്പോൾ ഉണ്ടായ ഹിറ്റ് ആയിരുന്നു അമർ അക്ബർ ആൻ്റണി. 




ഈ കാര്യം ഇവിടെ പറയുന്നത് എന്തിനാണ് എന്ന് വെച്ചാൽ മലയാള പ്രേക്ഷകരെ കുറിച്ച്  നാദിർഷാ അന്ന് പറഞ്ഞത് തന്നെയാണ് വെടിക്കെട്ട് എന്ന ഈ സിനിമക്ക് പറ്റിയത്.





ശക്തമായ ഒരു തിരക്കഥ ഉണ്ടായിട്ടു പോലും തിയേറ്ററിൽ ഈ ചിത്രം ഓളം സൃഷ്ടിക്കാതെ പോയത് മിസ് കാസ്റ്റിംഗ് കൊണ്ടാണ് എന്ന് കരുതുവാൻ കഴിയില്ല..ഇതിലെ  ഓരോരുത്തരും അത്രക്ക് സമർപ്പണം ആണ് കഥാപാത്രത്തോട് ചെയ്തിരിക്കുന്നത്.





വളരെ സെൻസിറ്റീവ് ആയ ഒരു കഥ പറയുന്ന ചിത്രം പഴയ തിരകഥകാർ സംവിധായകൻ്റെ സീറ്റിൽ എത്തിയപ്പോൾ വളരെ ഭംഗിയായി അവതരിപ്പിച്ചു കണ്ടു.എന്നാല് കഥയുടെ മർമം അറിയന്ന നായകന്മാർ ആയി നമ്മൾ തന്നെ വേണം എന്നതും സിനിമയിൽ ഉടനീളം നമുക്ക് ചുറ്റും ഉള്ളവരും വേണം എന്ന നല്ല ഒരു ചിന്ത നമ്മുടെ പ്രേക്ഷകർക്ക് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല.



അവരുടെ നല്ലൊരു  ശ്രമത്തെ നമ്മൾ അംഗീകരിക്കണം.ഇത്തരം സിനിമകൾ ഇവിടെ വിജയിക്കണം . എന്നാല് മാത്രമേ നവമുകുളങ്ങൾ ഇവിടെ ഉണ്ടാകൂ .തമിഴിൽ ഒക്കെ ഇത്തരം നവ പരീക്ഷണ സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു... ഇവിടെയാണ് നമ്മുടെ പ്രേക്ഷകർ പരാജയപ്പെട്ടു പോകുന്നത്..




താരാരധനയും മറ്റു കൊക്കസുകളുടെയും പിന്നാലെ പോകുന്ന അവർ നല്ല ചിത്രം ആയിട്ട് കൂടി കുറെ ചെറുപ്പക്കാരുടെ സ്വപ്നം  സാക്ഷാത്കരിക്കാൻ വേണ്ട പ്രോത്സാഹനം നൽകാൻ തയ്യാറാകുന്നില്ല.




ഇവിടെ മണ്ണിൻ്റെ കഥകൾ കൊണ്ടാണ് മലയാള സിനിമ ലോകത്ത് അറിയപ്പെട്ടത്.ഇപ്പൊ അതൊക്കെ നമ്മൾ പുച്ഛിച്ചു തള്ളിയവർ 

എറ്റെടുത്ത് അവരുടെ സൂപർസ്റ്റാർ സർക്കസും പാൽ അഭിഷേകം ഒക്കെ ആയുള്ള മണ്ണ് വിട്ട് ആകാശകളികൾ ഇവിടെ തുടരുന്നു.


പ്ര  മോ. ദി. സം