Saturday, July 30, 2022

19 (1) A

 



ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി അഭിപ്രായം പറയുവാനും അത് പ്രകടിപ്പിക്കുവാൻ ഒക്കെ അവകാശം ഉണ്ട്. പക്ഷേ ഭരണ കൂടത്തിന്  അതൊക്കെ ഭയങ്കര പേടിയാണ്.. അത് കൊണ്ട് തന്നെ അതിനെ അടിച്ചമർത്തി ഇല്ലാതാക്കുവാൻ അവർ ശ്രമിക്കുന്നു.അഴിമതി ആയാലും സ്വജനപക്ഷപാതം ആയാലും എതിർക്കുന്നവരെ നുള്ളി കളയുവാൻ ആണ് അധികാരം ശ്രമിക്കുന്നത്.







അത് കൊണ്ട് തന്നെയാണ് പാർലിമെൻ്റിൽ നിയമസഭകളിൽ വാക്കുകൾക്ക്  ,എതിർപ്പുകൾക്കു നിരോധനം വരുന്നതും വഴിനീളെ പൗരന്മാരെ,   അവൻ്റെ വാക്കുകളെ ,എഴുത്തിനെ ,കറുപ്പിനെ ഒക്കെ  പേടിക്കേണ്ട അവസ്ഥ വരുന്നതും.അത്തരമൊരു സിനിമയാണ് ഇന്ദു സംവിധാനം ചെയ്ത ഈ സിനിമ പറയുന്നത്.






19 (1) A എന്നത് എന്താണ് എന്ന് പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.ഈ സിനിമക്ക് എന്തിന് ഇങ്ങിനെ ഒരു പേര് എന്ന് ന്യായമായും സംശയം ഉണ്ടാകും..സിനിമയുടെ ടാഗ് ലൈനിൽ പോലും ഇതേകുറിച്ച് പ്രതിപാദിക്കുന്ന ഒന്നും ഇല്ല എന്നത് തന്നെ സാധാരണ  പ്രേക്ഷകനെ കൺഫ്യൂഷൻ ഉണ്ടാക്കും. ഒരു പൗരന് ഉള്ള അഭിപ്രായ സ്വതന്ത്ര  അധികാരമാണ് ഈ നിയമം എന്നെങ്കിലും ഒന്ന് പറഞ്ഞു വേക്കാമായിരുന്നു





പല പ്രമുഖ താരങ്ങൾ ഉണ്ടെങ്കിലും ആർക്കും അവർ അർഹിക്കുന്ന മാതിരി ഉള്ള നല്ലൊരു റോൾ കൊടുക്കുവാൻ പറ്റാത്തത് ചിത്രത്തിൻ്റെ വലിയ ന്യൂനത തന്നെയാണ്. അറിയപ്പെടുന്ന താരങ്ങൾ ഇവിടെ ഉണ്ടായിട്ടും സേതുപതി ,നിത്യ എന്നിവരെ കൊണ്ട് വന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.അവർക്ക് ചലഞ്ച് ആയിട്ടുള്ള കഥാപാത്രങ്ങൾ പോലും അല്ല..നിത്യയെക്കാൾ അവളുടെ കൂട്ടുകാരിയായി അഭിനയിച്ച പെൺകുട്ടിയാണ് മനസ്സിൽ നിൽക്കുന്നത്.






 സാധാരണ പൗരൻ്റെ തൂലികയിൽ വരുന്ന  അഭിപ്രായങ്ങൾ പോലും പേടിക്കുന്ന അധികാര രാഷ്ട്രീയ വർഗ്ഗത്തിൻ്റെ ഭയത്തിൻ്റെ കഥയും അതിനെ അവർ ഉൽമൂലനം ചെയ്തു അവൻ്റെ സ്വതന്ത്രത്തെ

ഹനിക്കുന്നതും കുറച്ചു കൂടി നന്നായി പറയാമായിരുന്നു 


പ്ര .മോ.ദി.സം

Tuesday, July 26, 2022

രാഷ്ട്രീയം മറന്ന് നല്ലതിനെ പ്രോത്സാഹിപ്പിക്കണം

 


അവയവ മാറ്റ ശസ്ത്രക്രിയയിലൂടെ  പലർക്കും പുനർജന്മം കിട്ടിയ നാടാണ് നമ്മുടേത്..അടുത്ത കാലത്തെ ചില പരീക്ഷണങ്ങൾ അജ്ഞാതമായ കാരണങ്ങൾ കൊണ്ട് പരാജയപ്പെട്ടു പോയി എങ്കിൽ കൂടി  അവയവ മാറ്റം എന്നും പ്രതീക്ഷയുടെ കണിക തന്നെയാണ്.


കേരളത്തിലെ മെഡിക്കൽ കോളേജുകളിലും പ്രൈവറ്റ് ഹോസ്പിറ്റലിലും അവയവ മാറ്റത്തിൻ്റെ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട് എങ്കിലും ഒട്ടു മിക്ക പ്രൈവറ്റ് ഹോസ്പിറ്റൽ ഇതൊരു വലിയ ബിസിനെസ്സ് ആയിട്ടാണ് കൊണ്ട് നടക്കുന്നത്.ജീവനിൽ കൂടുതൽ ഒന്നും ഇല്ലല്ലോ എന്നുള്ള അവരുടെ ചോദ്യത്തിന് മുന്നിൽ പകച്ചുപോകുന്ന ബന്ധുക്കളും കുടുംബവും അവർ പറയുന്ന പണം കൊടുത്ത് ജീവൻ രക്ഷിക്കുകയാണ് പതിവ്.


കേട്ട അറിവുകൾ ശരിയാണ് എങ്കിൽ നമ്മുടെ ഇടതുപക്ഷ ഗവർമെൻ്റ് അവയവ മാറ്റ ശസ്ത്രക്രിയക്ക് മാത്രമായി കേരളത്തിൽ കോഴിക്കോട് ഒരു ആശുപത്രി ആരംഭിക്കുന്നൂ. എന്നാണ് അറിഞത്.


അങ്ങിനെ ഒരു ഉദ്യമം തുടങ്ങുന്നത് കൊണ്ട് ഈ രംഗത്തെ ചൂഷണങ്ങൾ ഒരു പരിധി വരെ ഇല്ലാതായി ഇപ്പൊൾ കയ്യെത്താ ദൂരത്ത് പ്രതീക്ഷകൾ ഉള്ള പാവങ്ങൾക്കും ഉപകാരപ്രദമാകും എന്ന് വിശ്വസിക്കാം.


വളരെ പ്രാധാന്യം ഉണ്ടായിട്ട് പോലും പല മാധ്യമങ്ങളും ഇത് അത്ര വലിയ വാർത്തയായി കൊടുത്തത് ശ്രദ്ധയിൽപെട്ടിട്ടില്ല.. പലരുടെയും ഉള്ളിൽ ഉള്ള

 " രാഷ്ട്രീയം" തന്നെ ആയിരിക്കും ഇത്തരം വാർത്തകൾ ജനങ്ങളെ  പ്രസിദ്ധപ്പെടുത്തി അറിയിക്കുന്നതിൽ നിന്നും അവരെ വിലക്കുന്നത്.


ചില കാര്യങ്ങളിൽ നമ്മൾ രാഷ്ട്രീയം പാടെ മറന്നു രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കണം എന്ന ബാലപാഠം പലപ്പോഴും രാഷ്ട്രീയക്കാർ മറന്ന് പോകുന്നു


പ്ര .മോ .ദി .സം

Monday, July 25, 2022

മലയൻകുഞ്ഞ്




മഴ ചിലർക്ക് നൊസ്റ്റാൾജിയ ആണ് അനുഗ്രഹമാണ്  പ്രണയമാണ്..എന്നാല് കുറെയേറെപേർക്ക് അത് ഭയമാണ്,ആധിയാണ്,ഭീഷണിയാണ്...മഴക്കെടുതി മനുഷ്യൻ്റെ സ്വത്ത് ,ജീവൻ,ജീവിതം,കുടുംബം ഒക്കെ തകർത്തു കൊണ്ട്  നമ്മുടെ നാടിനെ വിറപ്പിക്കുന്നത്  വർഷങ്ങളായി തുടരുന്നുമുണ്ട്.



മഴക്കാലത്തു നമ്മുടെ നാടിനെ നടുക്കുന്ന വലിയ അപായങ്ങളിൽ ഒന്ന് ഉരുൾപൊട്ടൽ ആണ്...തൊട്ടടുത്ത നിമിഷം വരെ ഉണ്ടായിരുന്ന പ്രദേശവും കെട്ടിടങ്ങളും ജീവജാലങ്ങളും മണ്ണിനടിയിൽ അകപ്പെട്ടു പോകുകയാണ്. മണ്ണിൽ പെട്ടുപോയത്  പൂർണമായി തിരിച്ചു കിട്ടുന്നത് ദുഷ്കരമാണ്..ചില ജീവനുകൾ ഭാഗ്യം കൊണ്ട് രക്ഷപെട്ടു വന്നേക്കും..പക്ഷേ പോയ കെട്ടിടങ്ങളും മറ്റും മണ്ണ് കൊണ്ട് പോകും..



ഒരു ഉരുൾ പൊട്ടലിൽ അകപ്പെട്ടു പോയി ജീവിതം തിരികെ പിടിക്കുവാൻ ഉള്ള അനിയുടെ കഥയാണ് പുതുമുഖ സംവിധായകൻ സജിമോൻ മഹേഷ് നാരായണൻ്റെ തൂലികയിൽ കൂടി പറയുന്നത്.ഒരു സർവൈവർ ത്രില്ലർ എന്ന് പറയാമെങ്കിലും "സ്റ്റാർ" നായകൻ ആയത് കൊണ്ട് ഒടുക്കം നമുക്ക് ഊഹിക്കാൻ പറ്റുന്നത് കൊണ്ട് തന്നെ വലിയ  ത്രിൽ ഇല്ല.കൂടാതെ മുൻപ് നമ്മൾ ഭരതൻ്റെ മാളൂട്ടിയും അടുത്തകാലത്ത് നയൻസിൻ്റെ ഓക്സിജനും കണ്ടതിനാൽ വലിയ പുതുമയും അനുഭവപ്പെടില്ല.



ആദ്യ പകുതി നായകൻ്റെ ജീവിതവും കുടുംബത്തിൽ സംഭവിച്ച ദുരിതവും ഒക്കെ പറഞ്ഞു  ഒരു ക്ലീഷെ

 " പാത്രസൃഷ്ടി "നടത്തി ഇൻ്റർവെൽ വരെ   പോകുന്ന ചിത്രം പിന്നെ അവസാനം വരെ ഉരുൾപൊട്ടി ജീവനും കൊണ്ടുള്ള കളി കാണിക്കുകയാണ്..



റഹ്മാൻ്റെ ഇമ്പമുള്ള ഗാനങ്ങളും അനുയോജ്യമായ ബി.ജി.എം സിനിമക്ക് യോജിച്ചത് തന്നെയാണ്..ഫഹദ് തൻ്റെ പെർഫോമൻസ് എല്ലാ സിനിമയിലും ഉള്ളതുപോലെ കാഴ്ചവെച്ചു..പിന്നെ പൊളിച്ചത് ജാഫർ ഇടുക്കിയാണ്.മറ്റു പലർക്കും കാര്യമായി പെർഫോം ചെയ്യാൻ സ്പേസ് കിട്ടിയിട്ടും ഇല്ല.



ഫഹദ് സിനിമ ഇറങ്ങുമ്പോൾ ഉള്ള ഒരു ഹൈപ്പു കുറച്ചു ദിവസത്തേക്ക് കാണികളെ കയറ്റും എന്നതൊഴിച്ചാൽ ലോങ് റൺ ആവശ്യപെടുന്നത് ഒന്നും ചിത്രത്തിൽ ഇല്ല.


പ്ര .മോ .ദി .സം

Sunday, July 24, 2022

നെഞ്ചുക്ക് നീതി

 



ഉദയനിധി സ്റ്റാർ വാല്യൂ ഉള്ള നടൻ ആയിരുന്നിട്ടും ഭരിക്കുന്ന മുഖ്യൻ്റെ മകനായിട്ടും ബോണി കപൂർ എന്ന നിർമാതാവിൻ്റെ പിൻബലം ഉണ്ടായിട്ടും ആർട്ടിക്കിൾ 15 എന്ന ചിത്രത്തിൻ്റെ റീ മേക്ക് ആയ ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ ഓളം ഉണ്ടാക്കാൻ കഴിഞ്ഞില്ല.





ഗ്രാമത്തിലെ കാണാതായ പെണ്കുട്ടികൾ രണ്ടുപേരെ  കൊന്നു കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തുകയും ഒരു പെണ്ണ്നെ കുറിച് വിവരം ഒന്നും ഇല്ലാതാവുകയും ചെയ്തതോടെ ദുരഭിമാനം കൊലപാതകം ആയി  ഗ്രാമീണരിൽ തന്നെ വന്നു ചേരുന്നു 






ഇതിൻ്റെ പേരിൽ അധികാര വർഗ്ഗത്തിൻ്റെ അടിച്ചമർത്തലിനെ ചോദ്യം ചെയ്യുന്നവരെ കള്ള കേസിലും മറ്റും കുടുക്കി പീഡിപ്പിക്കുന്ന പോലീസുകാർക്ക് എതിരെ യുദ്ധം ഒരു കൂട്ടം ചെറുപ്പക്കാർ പ്രഖ്യാപിക്കുന്നു .അവർ പോലീസ് വാഹനങ്ങളും സ്റ്റേഷനും ആക്രമിക്കുന്നു.






പുതുതായി വന്ന ഉദ്യോഗസ്ഥൻ അവർക്ക് ഏതു വിധേനയും നീതി നടപ്പാക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഉണ്ടാകുന്ന വൈതരണികൾ ആണ് സിനിമ പറയുന്നത്. 




നല്ലരീതിയിൽ ചിത്രം മുന്നോട്ട് പോകുന്നു എങ്കിലും ഇതുപോലെ അനവധി ചിത്രങ്ങൾ തമിഴിൽ തന്നെ ഇറങ്ങിയത് കൊണ്ട് തന്നെ ജനങ്ങൾ മുഖം തിരിച്ചിരിക്കുന്നു.


പ്ര .മോ .ദി. സം

മഹാവീര്യർ

 



നിവിൻപോളി ചിത്രം തിയറ്ററിൽ വന്നിട്ട് മൂന്ന് കൊല്ലം എങ്കിലും ആയിട്ടുണ്ടാകും..ആസിഫ് അലിയും നിവിനും തുടക്കകാലത്ത് ഒരുമിച്ച് ചിത്രങ്ങൾ ചെയ്തു എങ്കിലും സ്റ്റാറുകൾ ആയപ്പോൾ അവർക്കതിന് കഴിഞ്ഞിരുന്നില്ല.അങ്ങിനെ ഒരു പാട് പ്രതീക്ഷകൾ ആരാധകരിൽ കുത്തിനിറച്ചാണ് മാഹാവീര്യർ തിയേറ്ററിൽ എത്തിയത്.





മലയാള സിനിമയിൽ ഇതുവരെ കാണാത്തത് കൊണ്ട് മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു പരീക്ഷണ ചിത്രമാണ് എബ്രിഡ് ഷൈൻ ഒരുക്കിയിരിക്കുന്നത്.ഒരുഗ്രൻ ഫാൻ്റേസി സിനിമ. 




അധികാരം എന്നത് എല്ലാം വെട്ടി പിടിക്കുവാൻ ഉള്ള ലൈസൻസ് ആണ് ഇന്ന് മാത്രമല്ല മുൻപും..അധികാരത്തിൻ്റെ അഹന്തകളുടെ കഥകൾ രണ്ടു കാലഘട്ടത്തിൽ പറയുകയാണ് ഇവിടെ..അധികാരികളെ സുഖിപ്പിക്കുവാൻ കോടതികൾ പോലും ശ്രമിക്കുന്നു എന്ന ആക്ഷേപം പണ്ട് മുതലേ ഉള്ളതാണ്.നമ്മുടെ ഇന്നിൻ്റെ രാഷ്ട്രീയവും അതുപോലെ ഉള്ള ജീർണതകൾ ഒക്കെ വളരെ സമർത്ഥമായി കാണിക്കുന്നുണ്ട്.





എങ്കിലും തുടക്കത്തിൽ നിന്നും ഒടുക്കത്തിൽ എത്തുമ്പോൾ പറയുവാൻ ശ്രമിച്ചത് പൂർണ മായും പറഞ്ഞു കഴിഞ്ഞോ എന്നൊരു സംശയം നമുക്ക് ബാക്കിയാകുന്നു. 


നീവിനും ആസിഫും ലാലു അലക്സ് ,ലാൽ എന്നിവർ ഒന്നുമല്ല ശരിക്കും ഈ ചിത്രത്തിലെ താരങ്ങൾ...കൈവിട്ടു പോകും എന്ന് ഉറപ്പുള്ള ഒരു പ്രമേയം ആദ്ധ്യവസാനം ബോറടിപ്പിക്കാതെ മികവോടെ നമ്മളിലേക്ക് എത്തിച്ച എബ്രിഡ് തന്നെയാണ്.




നല്ല വിഷയങ്ങളും കാമ്പുള്ള തുമായ സിനിമകൾ വന്നു എങ്കിലും തിയേറ്ററിൽ വലിയ പരാജയങ്ങൾ നേരിട്ടു..അഭിനന്ദനീയം എങ്കിലും കോവിഡ് എന്ന മഹാമാരി കഴിഞ്ഞപ്പോൾ പ്രേക്ഷകർക്ക് തിയേറ്ററിൽ മതിമറന്ന് ആർത്തുലലസിക്കുന്ന ചിത്രങ്ങളോട് മാത്രമാണ് പ്രിയം. മറ്റുള്ള ചിത്രങ്ങൾ  ഒ ടീ ടീ യില് വന്നപ്പോൾ ആണ് ജനങ്ങൾ കണ്ടതും ചർച്ച ആയതും..ഈ ചിത്രം  തിയേറ്ററിൽ എത്ര പേർക്ക് ആസ്വദിക്കുവാൻ പറ്റും എന്നത് അനുസരിച്ചാണ് ചിത്രത്തിൻ്റെ പ്രയാണം എങ്കിലും ഈ ചിത്രം  സമൂഹത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും എന്നതു് ഉറപ്പ്.


പ്ര .മോ. ദി .സം

Friday, July 22, 2022

ഓ മൈ ഡോഗ്





മനുഷ്യൻ്റെയും പട്ടിയുടെയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രങ്ങൾ ഒരു പാട് ഇറങ്ങിയിട്ടുണ്ട്..ഈ അടുത്ത കാലത്ത് ഇറങ്ങിയ ചാർളി 777 കണ്ടതിനു തൊട്ടു പിറകെ ഈ സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല അത്ര ഹൃദ്യമായി അനുഭവപെട്ടില്ല.







കട കെണിയിൽ പെട്ട ഊട്ടിയിലെ ഒരു കുടുംബത്തിലേക്ക്  അവരുടെ ചെറു മകൻ വഴി  അന്ധയായ ഒരു പട്ടി കുഞ്ഞു കടന്നുവരുന്നു.  വീട്ടിൽ ആരോടും പറയാതെ സദാ സമയവും അവനോടു കൂടി ബാഗിൽ സഞ്ചരിക്കുന്ന പട്ടിയെ 

സ്കൂളിൽ വെച്ച് അധ്യാപകർ പിടികൂടുന്നു.







സ്കൂളിൻ്റെ താൽപര്യം, വരുമാനം ഇവ  കണക്കിലെടുത്ത് ഉപേക്ഷിക്കുന്ന പട്ടി കുഞ്ഞിനെ കാണാത്ത അവസ്ഥയിൽ അവനു അസുഖം ഉണ്ടാവുകയും അതിനെ വീട്ടിലേക്ക് കൊണ്ട് വരുവാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.

ആദ്യം കുടുംബത്തിന് അതിനെ കാണുന്നത് തന്നെ വെറുപ്പ് ആണെങ്കിലും പിന്നീട് മകനും ചെറുമകനും വേണ്ടി  അത് അവരുടെ ഭാഗമാകുന്നു.






വളർന്നു വലുതായി ചികിത്സക്ക് ശേഷം ഡോഗ് ഷോയിൽ പങ്കെടുക്കുവാൻ  അതിനെ പരിശീലിപ്പിക്കുന്നതും ഫൈനൽ റൗണ്ടിൽ കാഴ്ച ഇല്ലാത്തതിൻ്റെ പേരിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നതും അത് സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനായി ഉള്ള കടമ്പകളും ആണ് ചിത്രം പറയുന്നത്.






അതിനിടയിൽ പട്ടി കുഞ്ഞിൻ്റെ ഭൂതകാലം കൂടി പറയുന്നുണ്ട്..ക്ലൈമാക്സ് പ്രവചനാതീതമാകുന്നത് ആണ് പുതുമ.മൃഗ സ്നേഹികൾക്കു രസിക്കാൻ  സൂര്യയും ജ്യോതികയും നിർമിച്ചു വിജയകുമാറും അരുൺ വിജയും അർനവ് വിജയും കൂടി മൂന്ന് തലമുറ അഭിനയിച്ച സിനിമ കുറച്ചൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്.


പ്ര .മോ .ദി .സം