ലോകത്തിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സ് തന്നെയാണ് നമ്മുടെ കേരള പോലീസ്.കൂർമ ബുദ്ധിയോടെ അസാധ്യമായ പല കാര്യങ്ങളും ചെറിയ തുമ്പ് കിട്ടിയാൽ പോലും കണ്ടുപിടിക്കുന്ന സംഘം.അന്വേഷണ കാര്യത്തിൽ അവരെ നമിച്ചെ പറ്റൂ..
നമ്മൾ ചെയ്യാത്തതും അതാണ്.എന്ത് കൊണ്ടാവും...പലരും ഹെൽമെറ്റ് ധരിക്കുന്നത് പോലും സ്വയം രക്ഷക്ക് വേണ്ടിയല്ല പോലീസിനെ പേടിച്ച് മാത്രമാണ്.കാരണം സാധാരണക്കാർക്കിടയിൽ പലപ്പോഴും അവർ ജനങ്ങളെ പിഴിയുന്ന സേന മാത്രമായി പോകുന്നു...പക്ഷേ അവർ എന്ത് കൊണ്ടിങ്ങനെ എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല.
പലപ്പോഴും രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആയി പോകുന്നത് കൊണ്ടാണ് സാധാരണക്കാരുടെ ഇടയിൽ വിലയില്ലാതെ ആയി പോകുന്നത്..അത് കൊണ്ട് തന്നെയാണ് പല നല്ല കാര്യങ്ങളിൽ ഇടപെട്ടാൽ പോലും സാധാരണക്കാർപോലീസിനെ വിലമതിക്കാത്തത്..വകുപ്പ് നിർദേശിക്കുന്ന ടാർഗറ്റ് പൂർത്തിയാക്കുവാൻ വേണ്ടി മാത്രമാണ് പലപ്പോഴും അവർ ഒളിച്ചിരുന്നു നമുക്ക് പിഴയിടുന്നത്.
സേനയിൽ കൂടുതലും നല്ലവർ ആണെങ്കിലും എല്ലായിടത്തും ഉള്ളത് പോലെ ചില പുഴുകുത്തുകൾ ഉണ്ടാകുക സ്വാഭാവികം..പക്ഷേ അവർ മാത്രം ചെയ്യുന്ന പ്രവർത്തി കൊണ്ട് ഒരു സേന മുഴുവൻ പരിഹാസ്യർ ആയി പോകുകയാണ്.
ഈ അടുത്ത കാലത്ത് വന്ന രണ്ടു സിനിമകൾ പോലും സാധാരണ രീതിയിൽ നിന്നും മാറി പോലീസിൻ്റെ നല്ല കാര്യങ്ങളാണ് നമുക്ക് മുന്നിൽ അവതരിപ്പിച്ചത്..സേനയിൽ ഒരാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അയാളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ ഫോഴ്സ് മുഴുവൻ കൂടെ നിൽക്കും എന്നവർ കാണിച്ചു തന്നു.
ആറു വയസ്സുകാരി കടത്തപെട്ടപ്പോൾ പോലീസ് ഏറെ പഴിവാങ്ങിയത് അവരുടെ പ്രവർത്തനം കൊണ്ടല്ല രാഷ്ട്രീയം മുൻനിർത്തിയാണ്..അഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയം കൊണ്ടാണ്.എന്നാല് സകലരെയും അമ്പരിപ്പിച്ച് പ്രതികളെ പിടികൂടിയപ്പോൾ അഭിനന്ദിക്കാൻ വിമർശിച്ച ആൾക്കാർ തയ്യാറാകുന്നില്ല എന്നത് ഏറെ ദുഃഖകരം.
ആലുവ കേസിൽ ചില വീഴ്ചകൾ ഉണ്ടായി "ദുരന്തം" ഉണ്ടായി എങ്കിൽ പോലും ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ വാങ്ങി കൊടുക്കുവാൻ നമ്മുടെ പോലീസിന് കഴിഞ്ഞു.അതിനും അവരെ പലരും നല്ലത് പറയാതെ കുട്ടിയുടെ "നഷ്ടം" കാണിച്ചു കുറ്റപ്പെടുത്തുക ആണുണ്ടായത്.
പോലീസിൽ ഒരിക്കലും രാഷ്ട്രീയത്തിൻ്റെ ഇടപെടലുകൾ ഉണ്ടാവരുത്..അതുണ്ടകുമ്പോൾ തകർന്നു പോകുന്നത് അവരുടെ മനോവീര്യമാണ്.സ്വതന്ത്രമായ ഇടപെടലുകൾ നടത്തുവാൻ പറ്റാത്ത കാലത്തോളം അവർക്ക് ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാകുള്ള സാധ്യത വളരെ കുറവാണ്.
Kerala Police
പ്ര.മോ.ദി.സം
No comments:
Post a Comment