* ഒരു സ്ഫോടനം നടന്നപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതിനു പിന്നിൽ ചിലരെ ടാർഗറ്റ് ചെയ്യുന്ന പ്രവണത..
* ഒരു മനുഷ്യനെ വല്ലാതെ ഭയപ്പെടുന്ന പാർട്ടികൾ..അതുകൊണ്ട് കുറെയേറെ അധമൻമാരുടെ ലീലാവിലാസങ്ങൾ കേരളീയർക്ക് കാണാൻ പറ്റി.
* കാട്ടികൂട്ടുന്നത് ഒക്കെ പേക്കൂത്ത് ആയി പോകുന്നതറിയാതെ മൈക്ക് പിടിച്ചു ഓടുന്ന നപുംസക കൂട്ടം
* അനിയൻ ബാവ ചേട്ടൻ ബാവ മാരുടെ "വിലകൂട്ടൽ" മൽസരം..ആർക്കും പരാതിയില്ല പ്രതിപക്ഷം എന്ന് ലേബൽ ഉളളവർ പാർട്ടിയിലെ തമ്മിലടി കണ്ട് വായും പൊളിച്ചു നിൽക്കുന്ന അവസ്ഥ
*ബങ്കറിനുള്ളിൽ ഒളിച്ചിരുന്നു നിരപരാധികളെ കുരുതി കൊടുത്ത് ബാങ്ക് ബാലൻസ് വർധിപ്പിക്കുന്ന ചെററകൾ
* ഇതുവരെ ചിലവാക്കിയത് ഒക്കെ ആവിയായി പോയത് കൊണ്ടായിരിക്കും ഇനി നിക്ഷേപിക്കുന്നത് ഇരട്ടിയായി തിരിച്ചു വരുമെന്ന "ബാല"സ്വപ്നം.
* ഇന്ത്യയിലെ കാര്യത്തിൽ അണ്ണാക്കിൽ പഴം തിരുകി സൗകര്യപൂർവം വിസ്മരിച്ചു മതം നമ്മുടെതായത് കൊണ്ട് മാത്രം ലോക ശാന്തിക്ക് വേണ്ടി നിലവിളിക്കുന്ന മതെതര രാഷ്ട്രീയ പാർട്ടികൾ
*മൂന്നാമത് വന്ദേഭാരത് വരുമ്പോൾ തങ്ങളെ കൂടി പിടിച്ചിടുമോ എന്ന് ഭയപ്പെടുന്ന മറ്റു രണ്ടു വന്ദേ ഭാരത്മാർ
*ഇന്ത്യക്ക് ബിസിസിഐ , ഐസിസി എന്നീ സംഘടനകൾ ലോകകപ്പ് മത്സരങ്ങളിൽ പ്രത്യേക പന്ത് നൽകുന്നു എന്ന് വിലപിക്കുന്ന തോററമ്പിയ പാക്കിസ്ഥാൻ ക്രിക്കറ്റർ..ഇന്ത്യയുടെ സ്വന്തം പന്തായ ഋഷബ് "പന്തി"നെ പോലും ഉപയോഗപ്പെടുത്താൻ പറ്റിയില്ല പിന്നാ...
*ഗ്ലാമർ ഇല്ലാത്തത് കൊണ്ട് കേരളീയം വേദിയിൽ എത്താൻ പറ്റാത്ത പാർട്ടിയുടെ സൈബര് ഇടത്തെ പോരാളികൾ
*ആർത്തവ സമരം നടത്തിയവരുടെ പാർട്ടിയുടെ ദീപശിഖ "അശുദ്ധി"
*മതവും രാഷ്ട്രീയവും കൂട്ടി കുഴച്ച് അണ്ണാക്കിൽ തള്ളി കൊടുത്ത് സ്വന്തം വരുതിയിലാക്കി മാറ്റുന്ന ആഭാസ രാഷ്ട്രീയം.
എങ്ങും ഇരുട്ട് തന്നെയാണ്...ഉണ്ടാകുമോ ഇവറ്റകളുടെ തലയിൽ എങ്കിലും അല്പം വെളിച്ചം
പ്ര.മോ.ദി. സം
No comments:
Post a Comment