Monday, October 24, 2022

നച്ചത്തിരം നാഗർഗിരതൂ (Nachathiram Nagargirathu)




പാ രഞ്ജിത്ത് തമിഴിലെ മികച്ച സംവിധായകരിൽ ഒരാളാണ്.ചെയ്ത ചിത്രങ്ങൾ വലിയ വിജയങ്ങൾ ആയില്ല എങ്കിൽ പോലും ശ്രദ്ധിക്കപ്പെട്ട സബ്ജക്ട്കൾ ആയിരുന്നു .




പക്ഷേ ഞാൻ മനസ്സിലാക്കിയ കാര്യം എന്തെന്ന് വെച്ചാൽ പറയേണ്ടുന്ന കാര്യങൾ പരത്തീ പറഞ്ഞാണ് ശീലം..ചില കാര്യങ്ങളിൽ ഒതുക്കം ആവശ്യപ്പെടുന്നു എങ്കിൽ പോലും പരത്തി പറഞ്ഞാലേ കക്ഷിക്ക് ത്രി പ്തി ആകൂ..അത് അദ്ദേഹത്തിൻ്റെ സിനിമയുടെ കൊമേഷ്യൽ വിജയത്തെ പല തവണ ബാധിച്ചിട്ടു്കൂടി പുള്ളി അതേ ലൈനിൽ തന്നെയാണ്.





തമിൾ നാടടക്കം നമ്മുടെ നാട്ടിൽ ഉള്ള ദുരഭിമാനകൊല വിഷയമാക്കി രണ്ടു ജാതിക്കാരുടെ പ്രേമത്തിൻ്റെ കഥ തിയേറ്റർ ആർട്ടിസ്റ്റുകളുടെ ബാക് ഗ്രൗണ്ടിൽ പറയുകയാണ് പുള്ളി ഈ പ്രാവശ്യം. അടുത്ത കാലത്ത് നടന്ന ദുരഭിമാനകൊല വിഷൽസ് "ഒറിജിനൽ" ആക്കി  സിനിമയിൽ കാണിക്കുന്നുണ്ട്. വിഷയം ഇത് ഒക്കെയാണ് എങ്കിലും പാരലൽ ആയി മറ്റു ബന്ധങ്ങളും അദ്ദേഹം ഇതിനൊപ്പം വരച്ചിടുന്നു.





എത്ര നാവുകൾ എതിരെ ഉണ്ടായാലും ജാതി മതം എന്നിവ ചൂഴ്ന്നു നിൽക്കുന്ന ഒരു സമൂഹത്തിൽ അതിനെ ചുറ്റി പറ്റി ജീവിക്കുന്നവരെ തിരുത്തുവാൻ ചില വിശ്വാസങ്ങൾ പെട്ടെന്ന് ഇല്ലായ്മ ചെയ്യുക എന്നത് വളരെ പ്രയാസം തന്നെയാണ്.

കാളിദാസൻ, കലൈരാസൻ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം രണ്ടു മുക്കാൽ മണിക്കൂർ ഉള്ളത് പ്രേക്ഷകന് ബാധ്യത നൽകുന്നുണ്ട്.

പ്ര .മോ .ദി .സം

സ്പോർട്സ്മാൻ സ്പിരിറ്റ്

 



"ഇനി വേൾഡ് കപ്പ് കിട്ടിയില്ലെങ്കിലും സാരമില്ല..പാകിസ്ഥാനെ പൊട്ടിച്ചല്ലോ "


ഇന്നലെ ഇന്ത്യ ജയിച്ചപ്പോൾ ഒരു സുഹൃത്ത് പോസ്റ്റ് ഇട്ടത...


" അങ്ങിനെ എങ്കിൽ  പിന്നെ എന്തിനാ  T20 വേൾഡ് കപ്പിൽ പങ്കെടുക്കുന്നത്...പാകിസ്താനുമായി ഒരു T20 സീരീസ്  അങ് വെച്ചാൽ പോരെ.."


അതിന് വന്ന ഈ കമൻ്റ് ആണ് ഏറെ ഇഷ്ടപ്പെട്ടത്.


സത്യത്തിൽ പാകിസ്താൻ മാത്രമല്ല വിജയത്തിൻ്റെ അവസാന വാക്ക്..ഇംഗ്ലണ്ടും അഫ്ഗാണും ,ബംഗ്ലാദേശും, ഓസ്ട്രലിയയും ,സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും എന്തിന് നമുക്ക്  കുഞ്ഞന്മാരായ നെതർലാൻഡ്സ് ,അയർലൻഡ്  അടക്കം നമ്മുടെ മുന്നിൽ  വരുന്ന ഓരോ രാജ്യത്തെയും  പരാജയപ്പെടുത്തി  നമ്മുടെ ടീം വാനത്തിലേക്ക് ഉയർത്തി പിടിക്കുന്ന ലോകകപ്പ് ഉണ്ടല്ലോ അതാവണം ടീമിൻ്റെ ലക്ഷ്യം പോലെ  ഓരോ ഇന്ത്യക്കാരൻ്റെയും സ്വപ്നം.


രാഷ്ട്രപരമായി  രാഷ്ട്രീയപരമായി എതിരാളികൾ ആവാം.പക്ഷേ അതൊക്കെ നമ്മൾ  സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണം.


വാൽകഷ്ണം: ഇന്നലെ തന്നെ തലശ്ശേരിയിൽ ഇന്ത്യ പാകിസ്താൻ ആരാധകര് പരസ്പരം ഏറ്റുമുട്ടി രണ്ടു വിഭാഗവും കുറെ "പരിക്കുകൾ" വാങ്ങി കൂട്ടിയിട്ടുണ്ട്.

ഇവനൊക്കെ എന്നാണാവോ നേരം വെളുക്കുക?


പ്ര .മോ. ദി .സം

Sunday, October 23, 2022

ഇരട്ടത്താപ്പുകൾ

 



രണ്ടു വർഷം മുൻപ് പാത്രം കൊട്ടാനും വിളക്ക് കത്തിക്കുവാനും പ്രധാനമന്ത്രി പറഞ്ഞത് പാത്രത്തിന് ഉള്ളിൽ കുടുങ്ങി കൊറോണ വൈറസ് ചാവാൻ വേണ്ടിയോ തീപിടിച്ച് അത് ചത്ത് പോകുവാൻ വേണ്ടിയോ ആയിരുന്നില്ല.


കോവിഡിന് എതിരെയുള്ള പോരാട്ടത്തിന് നമ്മൾ ഒറ്റകെട്ടായി നിൽക്കണം എന്ന് പരസ്പരം ബോധ്യപ്പെടുവാൻ ആയിരുന്നു. അന്ന് അത് വിഡ്ഢിത്തം ആയും അപഹാസ്യമായും  രാഷ്ട്രീയ വൈരം കൊണ്ട് കരുതിയവർ , അതിനെതിരെ വലിയ വായിൽ സംസാരിച്ചവർ,കത്തിച്ചവേരെയും കൊട്ടിയവരെയും പരിഹസിച്ചു പുച്ഛിച്ചവർ ഇപ്പോൾ ലഹരിക്ക് എതിരെ ദീപം കത്തിക്കുവൻ ആഹ്വാനം ചെയ്തത് കാണുമ്പോൾ വിരോധാഭാസം എന്നെ തോന്നൂ..


പക്ഷേ ഒരു ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്..ലഭ്യത കുറക്കേണ്ടുന്നതിന് പകരം നാടൊട്ടുക്ക് ബീവറേജസ്കൾ,ബാറുകൾ തുറന്നു കൊടുക്കുന്ന,പുകയിലകൾ വിൽകാൻ അനുവദിക്കുന്ന സർകാർ എങ്ങിനെയാണ് ലഹരിക്ക് എതിരെ അണിനിരക്കാൻ നമ്മളോട് ആഹ്വാനം ചെയ്യും? നാടൊട്ടുക്ക് മയക്കുമരുന്നുകൾ ഒഴുകുമ്പോഴും വല്ലപ്പോഴും സടകുടഞ്ഞ് എഴുനേൽക്കാൻ ശ്രമിക്കുന്ന ബന്ധപ്പെട്ട ഡിപ്പാർ്ട്മെൻ്റിൻ്റെ അലസതയില് നമ്മൾ ഇതെങ്ങിനെ പ്രാവർ ത്തികമാക്കും.?


പിണറായി ആയി കൊള്ളട്ടെ രാജേഷ് ആവട്ടെ ജയരാജന്മാർ ആവട്ടെ...അവരൊക്കെ വലിയ നേതാക്കൾ ആണെങ്കിൽ പോലും മനുഷ്യന്മാർ തന്നെയല്ലേ..വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ പറ്റും..അത് തിരുത്തുവാൻ ആണ് അണികൾ ശ്രമിക്കേണ്ടത്..അല്ലാതെ തെറ്റ് ന്യായീകരിച്ച് ഓശാന പാടുകയല്ല ചെയ്യേണ്ടത്. മദ്യം, മയക്കു മരുന്നുകൾ ഇല്ലാതാക്കുവാൻ ആദ്യം ബോധവത്കരിക്കാൻ ശ്രമിക്കേണ്ടത് അത് നിർലോഭം ഒഴുകുവാൻ അനുവദിക്കുന്ന വരെയാണ്.. അപ്പോൾ ഒന്നാം പ്രതി സർകാർ തന്നെ...


നമ്മൾ അണികൾ നമ്മുടെ നേതാക്കളുടെ , നമ്മുടെ സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടി കാണിക്കണം. അതിനെതിരെ പ്രതികരിക്കണം.അല്ലാതെ നേതാക്കൾ പറയുന്നത് അപ്പടി വിഴുങ്ങി നട്ടെല്ല് വളച്ച് നിൽക്കുന്നവൻ സഖാവ് അല്ല വെറും അന്തം കമ്മികൾ മാത്രമാണ്..


നേതാക്കളെ തിരുത്തുവാൻ അണികൾക്ക് മാത്രമേ കഴിയൂ എന്ന സാമാന്യ ബോധം എങ്കിലും നല്ലതാണ്.


പ്ര .മോ .ദി .സം

Friday, October 21, 2022

മൈക്ക്

 



നവോത്ഥാന നാട് ആണെങ്കിലും നമ്മുടെ നാട്ടിലെ ഒരു സ്ത്രീക്കു ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും..പുരുഷന്മാരെ പോലെ പേടി കൂടാതെ അവൾക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റില്ല..രാത്രി ഒറ്റയ്ക്ക് നക്ഷത്രങ്ങള് നോക്കി നടക്കാൻ പറ്റില്ല..പെട്ടെന്ന് ഒന്നിന് പോണം എന്ന് വിചാരിച്ചാൽ അതും പറ്റില്ല..






എവിടെ എങ്കിലും നിന്നാലും ഇരുന്നാലും കഴുകൻ കണ്ണുകൾ കൊത്തിവലിക്കും..അറക്കുന്ന നോട്ടം കൊണ്ട് ചുഴിഞ്ഞ് അപമാനിക്കും.. ചിലർ അവസരം കിട്ടിയാൽ ശരീരത്തിൽ കൈവെ ക്കും..സാറാ അനുഭവിച്ചതും ഇതെ ദുർവിധി തന്നെ ആയിരുന്നു ..നാട്ടിലും വീട്ടിലും..






അത് കൊണ്ട് അവൾക്ക് ആണായി ജീവിക്കണം എന്ന് തോന്നി.തന്നിലെ സ്ത്രീയെ എടുത്ത് ദൂരെ കളയണം എന്ന് ആഗ്രഹിച്ചു..അവളുടെ കൂട്ടുകാർ ആൺകുട്ടികൾ മാത്രമായി.അവരെ പോലെ നേരത്തും കാലത്തും വീട്ടിൽ എ ത്താതായി. പൂർണമായും ആണിലേക്ക് ഉള്ള മാറ്റം എല്ലാവരും എതിർത്തപ്പോൾ യാത്രക്കിടയിൽ കൂട്ട് കൂടിയ സുഹൃത്ത്  ആ കാര്യത്തിന് അവൾക്ക് സപ്പോർട്ട് ചെയ്യുകയാണ്. സാറായില് നിന്നും മൈക്കിലേക്ക് ഉള്ള അവളുടെ മാറ്റത്തിൻ്റെ കഥയാണ് ഇത്.







പുതുമ തോന്നിപ്പിക്കുന്ന കഥയിൽ അനശ്വരക്കു കൂട്ടായി പുതുമുഖങ്ങൾ ആണെങ്കിലും തങ്ങളുടെ വേഷം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.പ്രത്യേകിച്ച് നായകനും വില്ലനും..


പ്ര .മോ .ദി .സം

Thursday, October 20, 2022

ലാൽ ജോസ്

 



ചിലർക്ക് സിനിമയിൽ മുഖം കാണിക്കുവാൻ അല്ലെങ്കിൽ അതിൻ്റെ പിന്നണിയിൽ പ്രവർത്തിക്കുവാൻ വളരെ ആവേശം ആയിരിക്കും.എങ്ങിനെ എങ്കിലും സിനിമ മേഖലയിൽ എ ത്തിപെടാൻ വേണ്ടി പെടാപാട് അനുഭവിച്ചു എങ്കിലും ഒന്നും ആകുവാൻ പറ്റാത്ത കുറെ പേര് ഉണ്ടു നമുക്ക് ചുറ്റും.ചിലർ ആകട്ടെ എങ്ങിനെയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെടും.






ലാൽ ജോസിൻ്റെ സിനിമ കണ്ടു അതുപോലെ ഒരു സംവിധായകൻ ആകുവാൻ വേണ്ടി ഇറങ്ങി പുറപ്പെടുന്ന ഒരുവൻ്റെ കഥയാണ് ഇത്.പക്ഷേ അവനാണെങ്കിൽ അദ്ദേഹത്തിൻ്റെ ഒരു സിനിമ മാത്രേ കാണുന്നുള്ളൂ..പിന്നെ സിനിമ ബന്ധമായ ഒരു പരിപാടിയിൽ പോലും പങ്കെടുക്കുന്നുമില്ല...എങ്കിലും വൃത്തിയായി സെൻ്റിമെൻസിന് വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്..വർക്കൗട്ട് ആകുന്നില്ല എന്നെ ഉള്ളൂ.






ഇതുപോലത്തെ അനേകം സിനിമകൾ ഒരേ പാറ്റേണിൽ മുൻപേ വന്നു എങ്കിലും മുകളിൽ പറഞ്ഞതുപോലെ സിനിമ മേഖലയിൽ എത്തിച്ചേരുവാൻ വേണ്ടി എങ്ങിനെയെങ്കിലും പ്രൊഡ്യൂസറെ ഒക്കെ സംഘടിപ്പിച്ചു ഇതുപോലെ ചില ക്ലീഷേ ക്രോപായങ്ങൾ അഴിച്ചുവിട്ടു നമുക്ക് പണി തരും.രണ്ടു അടിപൊളി പാട്ടുകൾ ഉണ്ടു..അത് മാത്രമാണ് പോസിറ്റീവ്.





വെള്ളപൊക്കം, കോവിഡ് ദുരന്തങ്ങൾ കഴിഞ്ഞു ആളുകളെ സിനിമ കാണിച്ചു മെല്ലെ പിച്ച വെച്ച് നടന്നു തുടങ്ങുന്ന സിനിമ വ്യവസായത്തെ ഇത്തരം ജല്പനങ്ങൾ കാട്ടി സിനിമയിൽ നിന്നും കാണികളെ അകറ്റരുത്.


പ്ര .മോ. ദി .സം

ഡയറി


 


തമിഴ്നാട് പോലീസ് സേനയിൽ ചേർന്ന ഉദ്യോഗസ്ഥന്മാർക്ക് പത്തും ഇരുപതും വർഷം പഴക്കമുള്ള ഇതുവരെ തുമ്പ് കിട്ടാത്ത കേസ് ഫയലുകൾ നൽകുകയാണ്.





ഇരുപത് വർഷങ്ങൾക്ക് മുൻപ് ഊട്ടിയിലെ ഹോട്ടലിൽ കൊല്ലപ്പെട്ട ദമ്പതികളെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഫയൽ കിട്ടിയ നായകൻ അരുൽ നിധി അതിനു പിന്നാലെ പോകുമ്പോൾ അതിശയകരമായ കുറെ കാര്യങ്ങളും കണ്ടെത്തി.





അന്വേഷണത്തിനിടയിൽ പ്രതികൾ രക്ഷപെട്ടു എന്ന് കരുതിയ ബസ്സിൽ യാത്രചെയ്യുമ്പോൾ അതിമാനുഷിക കാര്യങ്ങൽ സംഭവിക്കുന്നത് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.അതുതന്നെയാണ് അതുവരെ തുടർന്നിരുന്നു കൊണ്ടിരുന്ന സാധാരണ പോലീസ് കഥയെ ത്രിൽ അടിപ്പിക്കുന്നതും.






ചില സിനിമകൾ വിഷൽ ട്രീറ്റ് ആയിരിക്കും..കഥയുടെ  പിറകെ ലോജിക് കൊണ്ട് പോകാതെ അതിൻ്റെ അവതരണരീതി കണ്ടു ആസ്വദിക്കണം.മമ്മൂക്കയുടെ "റോ ഷാക് " കണ്ടു നമ്മൾ ഒക്കെ ആസ്വദിച്ചത് പോലെ..


പ്ര .മോ .ദി .സം