Thursday, December 28, 2023

സമകാലികം -7

 



**രാമക്ഷേത്ര നിർമാണത്തിൻ്റെ ഓരോ ഘട്ടത്തിലും അനേകം വിമർശനങ്ങൾ ഉയർ

ത്തിയവർ പ്രതിഷ്ഠ ദിനത്തോട് അടുത്തെത്തിയപ്പോൾ  പറയുന്നു അത് രാജീവ്ജിയുടെ സ്വപ്നമായിരുന്നു എന്ന്...ബിജെപി ഇതിലൂടെ വോട്ടു പെട്ടികൾ നിറക്കും എന്ന വേവലാതിയിൽ നിന്നുണ്ടായതാണ് ഇതൊക്കെ..അല്ലാതെ ഹിന്ദുക്കളോട് ഉള്ള സ്നേഹം കൊണ്ട് ആയിരിക്കില്ല..ഈ ക്ഷേത്ര നിർമ്മാണം കൊണ്ട് ആർക്കാണ് ഗുണം എന്ന് അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം."വർഗീയത"  വിജയിക്കുമോ എന്ന് കണ്ടറിയാം എന്ന്  വർഗീയം പാർട്ടി പേരിൽ പോലും കൊണ്ട് നടക്കുന്ന പാർട്ടി നേതാവ്.



ക്ഷേത്രം നിർമ്മിച്ചാൽ ആത്മഹത്യ ചെയ്യും എന്നുവരെ ഒരു കോൺഗ്രസ്സ് വക്കീൽ പ്രസ്താവന ഇറക്കി കണ്ടൂ..ഏതായാലും ജനുവരിയിൽ അദ്ദേഹത്തിൻ്റെ ആത്മഹത്യ പ്രതീക്ഷിക്കാം..



ക്ഷേത്രത്തിൻ്റെ "ഉൽഘാടന" ത്തിന് ക്ഷണിച്ചവർ ഒക്കെ ഇപ്പൊൾ ത്രിശങ്കു സ്വർഗത്തിൽ ആണ്..അതിൻ്റെ പേരിൽ പ്രസിഡൻ്റും എംപി യ്യും വാക്ക് പൊരു തുടങ്ങി..കോൺഗ്രസ്സ് പങ്കെടുത്താൽ അത് ലീഗിനെ വിഷമിപ്പിക്കും പങ്കെടുത്തില്ല എങ്കിൽ കേരളത്തിൽ ഒഴിച്ച് "വിവരമറിയും" എന്നൊരു പേടി പാർട്ടിക്ക് ഉണ്ട് താനും..യെച്ചൂരി ആണെങ്കിൽ പോകുന്നില്ല

എന്ന് തീർത്തു പറഞ്ഞു..സീതയും രാമനും പേരിലുള്ള നേതാവാണ് എന്ന് കൂടി ഓർക്കണം.



** ഇലക്ഷൻ ആയതു കൊണ്ടായിരിക്കാം കേന്ദ്ര സർക്കാറിന് ജനങ്ങളോട് സ്നേഹം തുടങ്ങിയിട്ടുണ്ട്..കൊപ്രയുടെ താങ്ങ് വില കൂട്ടി.. ലോഡ് കണക്കിന് അരിയും മറ്റു  സാധനങ്ങളും എത്തുന്നുണ്ട് എന്നാണ് അറിവ് അതും ഇരുപത്തി അഞ്ചു രൂപക്ക് അരി ജനങ്ങൾക്ക് കിട്ടുന്ന മാതിരി..എന്തായാലും

 " കെ അരി" എന്നൊരു ബോർഡ് വെക്കുന്നതു കൂടി ശ്രദ്ധിക്കണം.തൃശ്ശൂരിൽ മേയറും മന്ത്രിയും വന്നു ഉൽഘാടനം ചെയ്യാൻ ഒരുക്കിയ സപ്ലൈകോവിൽ  സാധനം ഇല്ലാത്തത് കൊണ്ട് മടങ്ങിപ്പോയി എന്നും കരകബി ഉണ്ടായിരുന്നു.




**കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഹിജാബു നിരോധനം സര്ക്കാര് എടുത്തു കളഞ്ഞു..തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വളരെ സഹായം ഈ ഹിജാബ് നൽകിയിരുന്നു.നമ്മുടെ വസ്ത്രവും ഭക്ഷണവും ജീവിതവും നമ്മുടെ അവകാശമാണെന്ന്  ഉറക്കെ വിളിച്ചു പറയുന്നവര് ഈ ഹിജാബ് ധരിക്കുന്നത് ആരെങ്കിലും നിർബന്ധിച്ചത് കൊണ്ടാണോ എന്നത് കൂടി തിരക്കാവുന്നതാണ്.



***ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുവാൻ ഇഷ്ട്ടപ്പെടുന്ന സ്ഥലം കേരളം ആണെന്ന് ഒരു സർവേ കണ്ടൂ..സത്യത്തിൽ കേരളത്തിലെ ആൾക്കാർക്ക് മാത്രമാണ് ഇവിടെ ജോലി ചെയ്യാൻ താൽപര്യം ഇല്ലാത്തത്..അവർ കേരളത്തിന് പുറത്തും ഇന്ത്യാ ക്ക് പുറത്തും പോയി കേരളം വികസിക്കാൻ വേണ്ടി അടിമ പണി ചെയ്യുന്നു.വികസിത കേരളത്തിൽ മറ്റുള്ളവർ വന്നു കൊയ്യുന്നു.


****നമുക്ക് പ്രധാന മന്ത്രി യായീ രാഹുലിനെ വേണ്ട എന്ന് ഇന്ത്യാ മുന്നണി പറയാതെ പറഞ്ഞ സ്ഥിതിക്ക് അവരുടെ പ്രീതി പറ്റാൻ വേണ്ടി ആയിരിക്കണം രാഹുൽ അടുത്ത യാത്ര തുടങ്ങാൻ പോകുകയാണ്.പതിനാല് സംസ്ഥാനങ്ങളും എൺപത്തി അഞ്ചു ജില്ലകളിൽ കൂടിയും "ന്യായ"മായി കടന്നു പോകുന്ന യാത്ര കഴിഞ്ഞാൽ എങ്കിലും ഭാവി പ്രധാനമന്ത്രിക്ക് രാഷ്ട്രീയത്തിൽ  ഭാവി ഉണ്ടാകുമോ..ആവോ?



*****പുതിയ മന്ത്രിമാർ എന്തായാലും ഈ ആഴ്ച തന്നെ ഉണ്ടാകും.. മുൻപ് കിട്ടിയ വകുപ്പിൽ  ഒക്കെ പ്രാഗൽഭ്യം തെളിയിച്ച ഗണേഷ് കുമാറിന് സിനിമ കൂടി കൊടുത്താൽ അന്തവും കുന്തവും ഇല്ലാതെ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന ഇപ്പോളത്തെ മന്ത്രിക്ക് ഒരു ആശ്വാസം ആയേക്കും.



*****പലസ്തീനിലെ ജനങ്ങൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുന്നു എങ്കിൽ കൂടി മുൻപ് കാണിച്ച ആവേശം ഇപ്പൊൾ പലർക്കും അവിടുത്തെ ജനങ്ങളോട് ഇല്ല.. ലൈം ലൈറ്റ്റ്റിൽ വരാൻ രാഷ്ട്രീയക്കാർ നടത്തിയ പെടാപാട് എന്നല്ലാതെ എന്ത് പറയാൻ...?ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അവിടുത്തെ ജനങ്ങളോടുള്ള സ്നേഹം ആയിരുന്നില്ല അത് എന്ന് മുൻപേ  മനസ്സിലാക്കിയവർ ഇന്നും പലവിധത്തിൽ രണ്ടു രാജ്യത്തെയും അശരണരെ സഹായിക്കുന്നുണ്ട്..ഒരു രാഷ്ട്രീയ മേൽവിലാസവും കൂടാതെ..


പ്ര.മോ.ദി.സം




No comments:

Post a Comment