സൗത്ത് ഇന്ത്യയിലെ വല്യ രണ്ടു ബ്രാൻഡുകൾ ആണ് പ്രഭാസും പൃഥ്വിരാജും..സ്വന്തം പരിശ്രമത്തിൽ കൂടി സിനിമ മേഖലയിൽ ഉയരമുള്ള സിംഹാസനം പണിതവർ.. എപ്പോഴും ആരാധകര് കാത്തിരിക്കുന്ന കലാകാരന്മാർ. പൃഥ്വി ഒരു പടി കൂടി കടന്ന് സംവിധായകൻ ആയി.
പക്ഷേ ആനക്ക് അതിൻ്റെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെയുള്ളതാണ് പ്രവർത്തികൾ.. ബാഹുബലി എന്നത് വലിയൊരു മുൾ കിരീടം ആയെന്നു പ്രഭാസിനെ വളരെ അധികം ചിന്തിപ്പിക്കുന്നു..അതിലും വലിയ പ്രോജക്ടിന് ശ്രമിച്ചു ബാഹു ബലിക്ക് അപ്പുറം പ്രേക്ഷക മനസ്സിൽ എവിടെയും എത്താത്ത അവസ്ഥ.സിനിമകൾ ഒക്കെ നല്ല ബിസിനെസ്സ് ചെയ്യുന്നത് കൊണ്ട് നിലവിൽ കുഴപ്പം ഇല്ല..ഉയരത്തിൽ ആണെന്ന ചിന്ത കളഞ്ഞു ഭൂമിയിലേക്ക് ഇറങ്ങേണ്ട സമയമായി. തിയേറ്ററിൽ ലോങ് ബിസിനെസ്സ് കിട്ടിയില്ലെങ്കിൽ സാറ്റലൈറ്റ് അടക്കം മറ്റു കാര്യങ്ങളെ ബാധിക്കും. ഈ ചിത്രം തിയേറ്റർ ബിസിനെസ്സ് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് കൊണ്ട് തന്നെ അടുത്ത കുറച്ചു കാലത്തേക്ക് സയിഫ് ആയി തുടരാം. എന്നാലും മസില് പിടിത്തമോക്കെ ഉപേക്ഷിച്ച് എല്ലാതരം സിനിമയും ചെയ്യുവാൻ ഒരുങ്ങണം.
പൃഥിരാജും ചില ചിത്രങ്ങളിൽ കൂടി നമ്മെ പിടിച്ചിരുത്തി ചിന്തിപ്പിക്കും..ചില അവസരങ്ങളിൽ നമ്മളെ നന്നായി
വിസ്മയിപ്പിക്കും എന്നാല് തൊട്ട അടുത്ത പടത്തിൽ "പറയിപ്പിക്കാൻ" ശ്രമിക്കും..രണ്ടും ബുദ്ധിമാൻ മാരായ പൊട്ടൻമാർ എന്ന് സിനിമ മേഖലയിൽ അടക്കം പറച്ചിൽ ഉണ്ട്.രണ്ടുപേരുടെയും വാല്യു ചൂഷണം ചെയ്യുന്ന സിനിമ എന്നത് മാത്രമാണ് സലാർ.അല്ലാതെ അവരുടെ കഴിവുകൾ പുറത്തേക്ക് കൊണ്ടുവരുവാൻ സംവിധായകനും ശ്രമിച്ചിട്ടില്ല. അത് പുറത്തെടുക്കാൻ ഇരുവരും...
"ഖാൻസാർ" എന്നു പറയുന്ന സ്വയം പ്രഖ്യാപിത രാജ്യത്തെ കാര്യങ്ങളിൽ ആണ് ഇപ്രാവശ്യം പ്രശാന്ത് നീൽ ശ്രദ്ധ കൊടുക്കുന്നത്..ഭൂപടത്തിൽ ഇല്ലാത്ത രാജ്യം ആയതു കൊണ്ട് തന്നെ സംഭവങ്ങൾ ഉള്ളത് ആണോ എന്ന് തേടി പോകേണ്ടതില്ല.അവർ പറയുന്നത് അങ്ങ് വിശ്വസിച്ചു സിനിമ കാണുക. ആസ്വദിക്കുക..ഈ സിനിമ കൊണ്ട് അണിയറക്കാർ ഇതിൽ കൂടുതൽ ഒന്നും
പ്രതീക്ഷിക്കുന്നില്ല.
ചിലർ അങ്ങനെയാണു..നമ്മളെ രസിപ്പിക്കാൻ വേണ്ടി ഇല്ലാ കഥകൾ വൃത്തിയായി പറഞ്ഞു നമ്മളെ വിശ്വസിപ്പിക്കാൻ വളരെ ടാലൻ്റ് ഉളളവർ.സലാർ അങ്ങിനെ ആണ്..കൊടുക്കുന്ന പൈസക്ക് മുതലാകുന്ന എൻ്റർടൈൻമെൻ്റ് നമുക്ക് തിയേറ്ററിൽ നൽകുന്ന സിനിമ. ഓരോ ഘട്ടത്തിലും ഓരോ രംഗവും സൂക്ഷ്മമായി നിരീക്ഷിച്ചു പോകും..പ്രശാന്ത് നീൽ സിനിമകളിലെ കളർ ടേൺ ഇവിടെയും ഉണ്ട്..
കഥയും സംഭവങ്ങളുടെ സത്യാവസ്ഥ ,ലോജിക്ക് ഒക്കെ മറന്നു മൂന്നു മണിക്കൂർ നമ്മളെ എൻ്റർടൈൻ ചെയ്യാൻ വേണ്ടി മാത്രം എടുത്ത ചിത്രം. ധാരാളം ആൾക്കാർ ഉള്ളത് കൊണ്ട് ചില അവസരങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാകും എങ്കിലും ഒരു പ്രാവശ്യം കൂടി കാണുമ്പോൾ മനസ്സിലായി കൊള്ളും. അതും പെട്ടെന്ന് കാണരുത്..ഇതിലെ സംഭവങ്ങൾ മറന്നു തുടങ്ങുമ്പോൾ കാണുക.
പ്ര.മോ.ദി.സം
അപ്പോൾ റിപീറ്റ് വാല്യൂ ഉള്ള മൂവി ആണല്ലേ? 😂
ReplyDelete