Thursday, March 29, 2012

ഞാന്‍ അവിവാഹിതയാണ്
അവള്‍ അത്യാവശ്യം  സുന്ദരി ആയിരുന്നു. ..കൂടാതെ കയ്യില്‍ നല്ല ഒരു ഗവണ്മെന്റ് ഉദ്യോഗവും ...പക്ഷെ വയസ്സ് കടന്നു പോയിട്ടും അവളുടെ മംഗല്യം മാത്രം എന്തെ നടന്നില്ല ? .നാട്ടുകാര്‍ക്ക്  സംശയമായി..പണ്ടേ തലകനമുള്ള കൂട്ടത്തിലാണ് ....ഇനി എന്തെങ്കിലും തകര്‍ന്ന പ്രണയം ?അതോ എന്തെങ്കിലും രോഗം ?നാട്ടുകാരുടെ കണക്കുകൂടലുകളും അനുമാനങ്ങളും പല വഴിയെ പോയി ..ചിലതൊക്കെ അവള്‍ അറിയുന്നുണ്ടായിരുന്നു ....ഇല്ലാത്ത കഥകള്‍ കേള്‍ക്കുന്നുണ്ട്‌...  ..;പക്ഷെ ഒന്നിനും അഭിപ്രായമോ നീരസമോ  ഒന്നും പറയാന്‍ .അവള്‍ക്കുണ്ടയിരുന്നില്ല..ചെറുപ്പത്തിലെ അഹങ്കാരം ഉള്ളവള്‍ എന്ന് പേര് കേള്‍പ്പിച്ചു...പൂര്‍വ സ്വത്തിന്‍റെ സംരഷണം അവളെ അഹങ്കാരം ഉള്ളവളാണ് എന്ന് പറയിക്കാന്‍ പോന്നതായിരുന്നു ....സമ്പന്നകുടുംബങ്ങളിലെ ആളുകളോട് മാത്രം കൂടുകൂടി ..കുറെ സാധാരണകാര്‍ ഉള്ള ഒരു നാട്ടില്‍ അത് ഒരു വലിയ  ചര്‍ച്ചക്ക്  വഴിവെച്ചു .പക്ഷെ അവള്‍ ആരോടും തര്‍ക്കിക്കാന്‍ പോയില്ല..നന്നായതുമില്ല .

                                കോളേജിലും എല്ലാവരും തലക്കനമുള്ളവാളായി മുദ്ര കുത്തിയപ്പോള്‍ അവള്‍ ചിരിച്ചു തള്ളി.അപ്പോഴേക്കും പൂര്‍വ സ്വത്തോക്കെ പലവഴിക്ക് ചോര്‍ന്നുപോയിരുന്നു..പഠിച്ചു പഠിച്ചു നല്ല  ജോലി നേടി സ്വന്തം കാലില്‍ നില്കാനയിരുന്നു മോഹം...ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കണം..അങ്ങിനെ അതും നേടി ..സര്‍ക്കാര്‍ സര്‍വീസില്‍ നല്ല ഒരു തസ്തിക ..നല്ല ശമ്പളം ...ആലോചനകള്‍ വന്നു തുടങ്ങി ...അവളുടെ  അത്ര പോരെന്നു തോന്നിയവരെയൊക്കെ  ഒഴിവാക്കി...ചിലത് അവളെക്കാള്‍ നല്ലത് എന്ന് വന്നപ്പോള്‍ അവര്‍ തന്നെ  ചെറുതാക്കി കാണുമോ എന്ന സന്ദേഹത്തില്‍ ഒഴിഞ്ഞു.ചിലര്‍ പെണ്ണിന് തലകനമാനെന്നു പറഞ്ഞു ..ചിലതിനോട് വീട്ടുകാര്‍ താല്പര്യം പ്രകടിപിച്ചില്ല  .അങ്ങിനെ പത്തുനാല്പതു  പെണ്ണ് കാണല്‍ ചടങ്ങ്നടന്നു...കല്യാണം മാത്രം ഉണ്ടായില്ല. ....പിന്നെ പിന്നെ ആരും വരാതായി.....അവളുടെ പ്രായം കൂടുകയായിരുന്നു ..പെണ്ണിന് ഒരു സമയമുണ്ടെന്നും അന്നെരമേ കല്യാണം നടക്കൂ എന്നും മനസിലായപ്പോള്‍ വൈകിപോയിരുന്നു...പിന്നെ തന്നോടുതന്നെ വെറുപ്പായി...അത് മറ്റുള്ളവരെയും ബാധിച്ചു.ആരും പിന്നെ അവളെ  കല്യാണം കഴിപ്പിക്കുവാന്‍ നിര്‍ബന്ധം പിടിച്ചുമില്ല .ശ്രമിച്ചുമില്ല ..അവളുടെ വരുമാനം അവര്‍ക്ക്  ആ കാലത്ത് അത്യാവശ്യമാണ് എന്നും തോന്നിത്തുടങ്ങി..പകയും വെറുപ്പും നിന്ദ്യയു മെല്ലാം മനസ്സില്‍ വെച്ചു ഒരു കറവ പശുവായി അവള്‍ ജീവിതം തള്ളിനീക്കി  ....സ്വയം കുഴിച്ച കുഴിയില്‍ ആരോടും പരിഭാവം പുറത്തു കാണിക്കാതെ ......അല്ലാതെന്തു ചെയ്യാന്‍ ..അവള്‍ ഇനി കൂടിനു വേണ്ടി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചാല്‍ അത് വേറെ വിധത്തില്‍ സംസാരമാകും ....വേണ്ട ഒന്നും വേണ്ട ...അവസാനം അവള്‍ തീരുമാനിച്ചു .എല്ലാവര്ക്കും വേണ്ടി പണിയെടുക്കാന്‍ മാത്രം വിധിക്കപെട്ട കാളകളെ പോലെ മറ്റുള്ളവരുടെ നുകം ചുമലിലെന്തി മുന്നോട്ടുപോവട്ടെ .........സകലതിനെയും പഴിച്ചു പഴിച്ചു.....


കഥ :പ്രമോദ്‌ കുമാര്‍ കെ.പി

Monday, March 26, 2012

രക്തസാക്ഷി

ഞാന്‍ എന്തിനു ജയിലില്‍ അകപെട്ടു ...?പാര്‍ട്ടിക്കുവേണ്ടി ചില്ലറ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്..അത് ബസിനു കല്ലെറിഞ്ഞും വഴിതടഞ്ഞുമൊക്കെ ചില്ലറ ഗുണ്ടായിസങ്ങള്‍ ...അന്നൊന്നും എന്നെ ആരും പിടികൂടിയിട്ടില്ല ...ഇതിപ്പോള്‍ ഒരാളെ കൊന്നതിനാണ് പോലീസ് പിടിച്ചിരിക്കുന്നത് ...അതും ഞാന്‍ ആ പരിസരത്തെ ഇല്ലാത്തപ്പോള്‍ .....എതിര്‍ പാര്‍ട്ടികാര്‍ ഒറ്റിയെന്നാണ് മണ്ഡലം സെക്രട്ടറി പറഞ്ഞത്...അതല്ല അയാളുടെ മരുമകനെ രക്ഷിക്കാന്‍ അയാള്‍ തന്നെ കുടുക്കിയതനെന്നും ശ്രുതിയുണ്ട് ...ഞാന്‍ ചെയ്ത കാര്യമാണ്  എങ്കില്‍ സമ്മതിക്കുന്നതിനും ജയിലില്‍ പോകുന്നതിനും വിഷമമൊന്നുമില്ല ...ഇത്?...അയാള്‍ക്ക്  വിഷമമായി...വേറെയും രണ്ടു മൂന്ന് പേരുണ്ടായിരുന്നു കൂട്ടത്തില്‍ ..ആരെയും പരിചയമില്ല ...വെറുതെ സംസാരിച്ചപ്പോള്‍ എന്നെപോലെ അവരും കുടുങ്ങിയതാണെന്ന് മനസ്സിലായി ...രോഷം കൊണ്ട് രക്തം തിളച്ച് എന്നല്ലാതെ ഫലം ഒന്നുമുണ്ടായില്ല ....പോലീസിന്റെ ഉപദേശം ,ശാസന മാത്രം മിച്ചം.അയാള്‍ക്ക് കരച്ചില്‍ വന്നു .ചെയ്യാത്ത കാര്യം തലയിലാകുന്നതിന്റെ വിഷമം.

പിന്നെ പോലിസ് കാരുടെ മര്‍ദ്ദനം,കുറ്റം സമ്മതിപ്പിക്കാന്‍ പലതരം പ്രയോഗങ്ങള്‍ ...വക്കീലന്മാരുടെ ചോദ്യങ്ങള്‍ ...എന്തുപറയാന്‍ ....അവസാനം ഏഴു വര്‍ഷത്തെ തടവുകിട്ടി...കൊലയാളി എന്ന പേരും..കുടുംബത്തെ കുറിച്ചോര്‍ത്ത് കുറെ കരഞ്ഞു...എന്തിനും പാര്‍ട്ടി ഉണ്ടാവുമെന്ന വിശ്വാസം ആശ്വാസമായി....പക്ഷെ ഒന്ന് രണ്ടു മാസം മാത്രമേ പാര്‍ട്ടി ഉണ്ടായുള്ളൂ....അവര്‍ക്ക് വേറെ ആള്‍കാര്‍ക്ക്  സംരക്ഷണം കൊടുക്കണമായിരുന്നു ....പുതിയ രക്തസാക്ഷികളെ ഉണ്ടാക്കണമായിരുന്നു...വിസ്മൃതിയിലേക്ക് പോയ പ്രവര്‍ത്തകനായി ഞാനും മാറി .കാലം വേഗം പോയികൊണ്ടിരുന്നു ..അങ്ങിനെ വര്‍ഷങ്ങള്‍ ..എനിക്ക് സ്വാതന്ത്ര്യം കിട്ടി.
നാടിലേക്ക് തിരിച്ചു....നാട്ടിലും വീട്ടിലും  വലിയ സ്വീകരണം ഒന്നും ഉണ്ടായില്ല...നാടിലെ മാറ്റം നന്നായി മനസ്സിലായി..പാര്‍ട്ടിയുടെ ഓഫീസ് കണ്ടപ്പോള്‍ പണം എത്ര മാത്രം പാര്‍ട്ടിയെ സ്വധീനിചിട്ടുണ്ടെന്നു മനസ്സിലായി ...വെറും പാര്‍ട്ടി പ്രവര്‍ത്തകനായവന്റെ വീട് കണ്ടപ്പോള്‍ കാര്യങ്ങള്‍ ഏറെ കുറെ ബോദ്ധ്യമായി...കുറച്ചു ദിവസം പാര്‍ട്ടി ഓഫീസ് ആയിരുന്നു വിശ്രമകേന്ദ്രം ...അവിടെ നടക്കുന്ന പലകാര്യങ്ങളും പാര്‍ട്ടിക്ക് ചേരുന്നതല്ലെന്ന് മനസ്സിലായി...എതിര്‍ക്കുവാന്‍ ആരംഭിച്ചു...ഞാന്‍ അവര്‍ക്ക് കണ്ണിലെ കരടായി....പലതും ഞാന്‍ വിളിച്ചുപറഞ്ഞു ...അതൊന്നും അവര്‍ക്ക് ദഹിച്ചില്ല.ഇനി പാര്‍ട്ടി ഓഫീസ് വിശ്രമ കേന്ദ്രം ആക്കുന്നതിനെയും ചിലര്‍ എതിര്‍ത്തു .അതോടെ അവിടുന്ന് പടിയിറങ്ങി .

     ഒരു രാത്രി പുറത്തിറങ്ങി മൂത്രമൊഴിച്ചു വീട്ടിലേക്ക് കയറുകയായിരുന്നു ...ഒരു സംഘം മുഖംമൂടികാര്‍  വളഞ്ഞു...കയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു ...പരക്കെ ആക്രമിച്ചു.വീടുകാര്‍ക്കും വെട്ടേറ്റു .ചത്ത്‌ എന്ന് തോന്നിയപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ചു കടന്നു...
പിറ്റേന്ന് വിളിച്ചുകൂടിയ അനുശോചന യോഗത്തില്‍ പുതിയ ഒരു രക്തസാക്ഷിയെ കുറിച്ച് പറയാന്‍ എല്ലാവര്ക്കും വലിയ നാവയിരുന്നു ....എതിര്‍പാര്‍ട്ടിയുടെ പ്രതികാരമായി ചിത്രീകരിക്കുവാന്‍ എല്ലാവരും മത്സരിച്ചു....ഒരു വലിയ തലവേദനയെ ഇല്ലായ്മ ചെയ്തതോര്‍ത്തു സെക്രട്ടറി മാത്രം ഊറി ചിരിച്ചു.......കാലം ഇപ്പോഴും പലതവണയായി ഇതേ വഴി പിന്തുടരുന്നു .രാഷ്ട്രീയത്തിലെ ശത്രുക്കളെ ഇല്ലായ്മ ചെയ്യുവാന്‍.....  പ്രാകൃതമായ വഴി


കഥ:പ്രമോദ്‌ കുമാര്‍ .കെ.പി.

Thursday, March 22, 2012

സുഹൃത്ത്

അയാള്‍ക്ക് എന്നും കൂട്ടിന് ആള്‍ക്കാര്‍ വേണമായിരുന്നു ...അതുകൊണ്ട് എവിടെ പോയാലും സുഹൃത്തുക്കളെ ഉണ്ടാക്കുന്ന സ്വഭാവം അയാള്‍ക്കുണ്ടായിരുന്നു ..അത് ചിലപ്പോള്‍ തെറ്റായി പോയാലും സ്വഭാവത്തില്‍ നിന്ന് പിന്മാറാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.ഫ്രണ്ട്ഷിപ്‌ കമ്മ്യൂണിറ്റിയില്‍ നിന്നും ചങ്ങാതിമാരുണ്ടാകുന്നതിലും താല്പര്യം റിയല്‍ ഫ്രണ്ട്സ് ആയിരുന്നു.അങ്ങിനെ ട്രെയിനില്‍ വെച്ചായിരുന്നു അയാളുമായി കൂടിയത് ...സംഭാഷണം രണ്ടുപേര്‍ക്കും താല്പര്യമുള്ള വിഷയമായപ്പോള്‍ സൌഹ്രാദത്തിന്റെ അളവും കൂടി ..അത്താഴത്തിനു പരസ്പരം വിഭവങ്ങള്‍ ഷെയര്‍ ചെയ്തു..പിന്നെയും കുറേസമയം സംസാരിച്ചു..ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങാന്‍ കിടന്നു..ബെര്‍ത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ പുതിയ ചങ്ങാതിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ...അര്‍ദ്ധരാത്രി തൊണ്ട വരണ്ടു ഞെട്ടി ഉണര്‍ന്നപ്പോള്‍ ചങ്ങാതിയെ കാണാനുണ്ടായിരുന്നില്ല ...കൂട്ടത്തില്‍ തന്റെ കഴുത്തിലെ സ്വര്‍ണമാലയും വജ്രമോതിരവും ബാഗും കൂടി നഷ്ട്ടപ്പെട്ടതറിഞ്ഞു ..എന്തുചെയ്യനമെന്നറിയാതെ വിഷമിചിരിക്കുബോഴും അയാള്‍ ചിന്തിച്ചത് നഷ്ട്ടപെട്ടുപോയ ആ സുഹൃത്തിനെ കുറിച്ചായിരുന്നു...

കഥ: പ്രമോദ്‌ കുമാര്‍ .കെ .പി

Thursday, March 8, 2012

അതിഥി

വൃദ്ധനു എന്താണ്   സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല ,ഒരുവാഹനം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍പാഞ്ഞു പോകുന്നതും തെറിയുടെ അകമ്പടിയും കേട്ട് അറിഞ്ഞു. അപ്പോഴാണ് ഇപ്പോഴുംറോഡിന്റെ നടുവില്‍ തന്നെയാണെന്ന് താനുള്ളതെന്നു അയാള്‍ക്ക് ബോധമുണ്ടായത്,എന്നാലും അങ്ങിനെ വരാന്‍ വഴിയില്ലല്ലോ ...രണ്ടു ഭാഗവും നോക്കിതന്നെയാണ് റോഡ്‌ മുറിച്ചു കടന്നത്.റോഡിനു അപ്പുറം വരെ എത്തിയതുമായിരുന്നു. പക്ഷെ..ഇതെങ്ങിനെ നടുവില്‍ തന്നെ ?......ഇതിപ്പോള്‍ കുറച്ചായി ഓരോരോ ദുരിതങ്ങള്‍ അടുത്തുവരികയും പിന്നെ അകന്നകന്നും പോകുന്നത് ..

കുളിമുറിയില്‍ തെന്നി വീഴാന്‍ പോയി  ..ചെറിയ ഒരു വെത്യാസം കൊണ്ടാണ് കൊഴിഞ്ഞുവീണ കരിക്കില്‍  നിന്നും രക്ഷപെട്ടത് .കഴിഞ്ഞ വാരം ഒരു വലിയ മുട്ടന്‍ പാമ്പ് മുന്നില്‍..ഉഗ്രവിഷമുള്ള ജാതി....അതും പട്ടാപകല്‍ ...ദൂരെനിന്നുതന്നെ കാണെണ്ടതാണ് .....പക്ഷെ കണ്ടില്ല. .പെട്ടെന്നാണ് മുന്നില്‍ പെട്ടത് .ചവിട്ടി ചവിട്ടിയില്ല എന്ന നിലയില്‍ ..എന്റെ നിലവിളി കേട്ടോ എന്തോ അത് മാറിപോയി..ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് പറയാം ..കഴിഞ്ഞ ദിവസം കയറു പൊട്ടിചോടിയ ദേവുവിന്റെ പശുവില്‍ നിന്ന്   തെന്നിമാറി ...അല്ലെങ്കില്‍ അത് കുത്തി മറിച്ചേനെ... എന്തൊക്കയോ അനര്‍ത്ഥങ്ങള്‍ ...വലിയൊരു ദുരന്തം വരാന്‍ പോകുന്നു...അതിന്റെ ലക്ഷണമാണോ ഈ കാണുന്നത് ?

ഓരോന്ന് ആലോചിച്ചു വീടെത്തിയപ്പോഴേക്കും നിറയെ ആള്‍ക്കാര്‍ മുറ്റത്തും പറമ്പിലും ഒക്കെയായ്‌.. ..മനസ്സൊന്നു പിടച്ചു..എന്റെ ദാക്ഷായണി ക്ക് എന്തെങ്കിലും?പോകുന്നവഴിയിലെ പരിചിതനായ ആളോട് ചോദിച്ചു...ഉത്തരമില്ല  അകത്തു കയറി നോക്കുമ്പോള്‍  അയാളെ തന്നെ കിടത്തിയിരിക്കുന്നു വെള്ളപുതപ്പിചിരിക്കുന്നു .. പരിസരമാകെ സംബ്രണിയുടെയും ചന്ദനതിരിയുടെയും ഗന്ധം ..ആരൊക്കെയോ വിതുമ്പുന്നു. .ദാക്ഷായണിയുടെ അലമുറ കേട്ട്  ഞെട്ടി. പെട്ടെന്ന് എന്തോ പരിസരബോധം ഉണ്ടായി .....ആരുമില്ല വീടും പരിസരവുമെല്ലാം വിജനം...ഹോ  തോന്നിയതയിരുന്നോ ...അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു...ആയാസപെട്ടു പടിക്കെട്ടുകയറുമ്പോള്‍ നെഞ്ചില്‍ നിന്നോരു ആളല്‍ ...നെഞ്ച് പൊത്തിപിടിച്ചു അയാള്‍ പിന്നിലേക്ക്‌ മറിഞ്ഞു.....പിന്നെ അയാള്‍ക്ക് ഒന്നും ഓര്‍മയില്ല ....

കുറച്ചു സമയത്തിനു ശേഷം അയാള്‍ കണ്ടെതൊക്കെ യദാര്‍ത്ഥമായി കൊണ്ടിരുന്നു

കഥ:പ്രമോദ്‌ കുമാര്‍.കെ.പി