Friday, December 30, 2022

സർക്കാരു വാരി പട്ടാ

 



നമ്മുടെ രാജ്യത്തെ വലിയൊരു കൊള്ള സംഘം തന്നെയാണ് ബാങ്കുകൾ..നമ്മുടെ അടുത്ത് നിന്നും കാർഡ് ചാർജ്,എസ് എം എസ് ചാർജ് ,ചെക്ക് ബുക്ക് ചാർജ് , ലയിറ്റ് ചാർജ് ,അറിയാത്ത അനേകം ചാർജുകൾ ഈടാക്കി അത്ര അധികം പണം  കൊള്ളയടിക്കുന്നു.





യഥാർത്ഥത്തിൽ നമ്മൾ ഇടുന്ന പൈസ കൊണ്ട് ജീവിക്കുന്ന ബാങ്ക് ഇതൊക്കെ നമുക്ക് ഫ്രീ ആയിട്ട് തരേണ്ട സേവനം ആണ്. ആരും ചോദിക്കുവാൻ ഇല്ലാത്തത് കൊണ്ട് കൊള്ള അനുദിനം ചെയ്തു കൊണ്ടിരിക്കുന്നു. കാലാകാലം ഭരണകൂടവും സപ്പോർട്ട് ചെയ്യുന്നു .






ഇന്ത്യയിൽ സാധാരണക്കാരൻ ലോൺ വാങ്ങി തിരിച്ചു അടച്ചില്ലെങ്കിൽ അവൻ്റെ കുടുംബത്തിൻ്റെ അസ്ഥിവാരം തോണ്ടാൻ ബാങ്കുകൾ എത്തും.എന്നാല് പത്തും പതിനായിരം കോടികൾ വായ്പ വാങ്ങി മുങ്ങുന്നവരെ പിടിക്കുക പോലും ഇല്ല .അവർ അന്യ നാട്ടിൽ സുഖമായി ജീവിക്കുന്നു. നമ്മുടെ അടുക്കൽ നിന്നും  ചാർജ് ഇനത്തിൽ പിടിക്കുന്ന ഇത്തരം കോടികൾ കൊണ്ടാണ് ബാങ്ക് നഷ്ട്ടം നികത്തുന്നത്.






ലോൺ വാങ്ങി തിരിച്ചു അടക്കുവാൻ പറ്റാതെ അനേകം പേരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബാങ്കുകളുടെ കഥയാണ് ഇത് , ലോണുകൾ തിരിച്ചു നൽകാതെ നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്ന ബുർഷകൾക്ക്   എതിരെ പോരാട്ടം നടത്തുന്ന യുവാവിൻ്റെ കഥയാണ് സർകാർ ലേലം ഇന്ന് അർത്ഥം വരുന്ന ഈ ചിത്രം പറയുന്നത്.



വിജയ് ഗണത്തിൽപെടുന്ന തെലുഗു സൂപർ സ്റ്റ്റാർ മഹേഷ് ബാബു ആണ് നായകൻ.പ്രായം വന്ന കാലത്ത് ഉള്ളതു പോലെ തന്നെ ആണെങ്കിലും അഭിനയത്തിലും മറ്റും ഒരു ഇമ്പ്രൂവ് മെൻ്റ് ഇനിയും ഉണ്ടായിട്ടില്ല...പിന്നെ ധാരാളം ഫാൻസും മറ്റും ഉള്ളത് കൊണ്ടു എത്ര ചിലവഴിച്ചു പടം പിടിച്ചാലും പണം കിട്ടുന്നത് കൊണ്ട് ഇനിയും ഇത്തരം ചിത്രങ്ങൾ പ്രതീക്ഷിക്കാം.


പ്ര .മോ. ദി .സം

Tuesday, December 27, 2022

ഇനി ഉത്തരം

 



പോലീസ് സ്റ്റേഷനിൽ ഒരു യുവതി നേരിട്ട് ഹാജരായി ഞാൻ ഒരാളെ കൊന്നു വനത്തിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന് അറിയിക്കുന്നു..വെറും മനോ നില തെറ്റിയ ഒരാളുടെ പ്രവൃത്തിയായി നിസ്സഹരണമായീ നിന്ന പോലീസിന് അതിനു പിന്നിലെ യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ അന്വേഷണത്തിന് ഇറങ്ങുകയാണ്.





അന്വേഷണത്തിൽ പോലീസുകാർക്ക് ഉൾപ്പെടെ കയ്യുണ്ടെന്ന് മനസ്സിലാക്കുമ്പോൾ കഥ വേറൊരു മാർഗത്തിൽ കൂടി പോകുകയാണ്..






ദേശീയ അവാർഡ് ജേതാവായ അപർണ എന്തിന് അതിനു ശേഷം പേര് കളയാൻ വേണ്ടി ഒരു അഭിനയ പ്രാധാന്യം ഇല്ലാത്ത ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്നത് എന്ന് അവരുടെ അവസാന ചിത്രങ്ങൾ കണ്ട പ്രേക്ഷകർക്ക് സംശയം ഉണ്ടാക്കും.






ശരിയായ രീതിയിൽ അധികം ഗിമിക്കുകൾ ഇല്ലാതെ താര പരിവേഷം ഒട്ടും ഇല്ലാത്ത  ഒരു ക്രൈം ത്രില്ലർ കണ്ടു സമാധാനപ്പെടുവാൻ രണ്ടു മണിക്കൂർ ചിലവഴിക്കാൻ ഉണ്ടെങ്കിൽ ധൈര്യപൂർവ്വം കാണാം.


പ്ര .മോ .ദി .സം

Saturday, December 24, 2022

കാപ്പ

 



ഷാജി കൈലാസ് കുറെയേറെ കാലം സിനിമയിലും മറ്റും സജീവമായി നിൽക്കാതെ ഗൃഹപാഠം ചെയ്യുകയായിരുന്നു എന്ന് കടുവ കണ്ടപ്പോൾ തോന്നി.മാറിയ സാഹചര്യവും പ്രേക്ഷകരും സിനിമയും ഒക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് കടുവ ചെയ്തത്..കുറെയുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടു കൂടി പ്രേക്ഷകൻ്റെ പൾസ് അറിഞ്ഞ് പെരുമാറിയത് കൊണ്ട് കടുവ "ഓടി "രക്ഷപെട്ടു.


വെറുതെ വീട്ടിൽ ഇരുന്ന സമയത്ത് അദ്ദേഹം ധാരാളം തമിഴു  വിജയ് സിനിമ കണ്ടു എന്നാണ് കടുവയും കാപ്പയും കണ്ടപ്പോൾ തോന്നിയതും..വിജയ് എന്ന വീര ശൂര നായകൻ്റെ അതേ പരാക്രമ ആകമ ണങ്ങൾ ആണ് ഈ രണ്ടു സിനിമയും കാണിക്കുന്നത്..അമാനുഷിക ശക്തിയുള്ള നായകന്മാർ..വിജയ്ക്ക് പകരം പൃഥ്വി ആണെന്ന് മാത്രം.


സാധാരണ ഷാജി കൈലാസ് സിനിമ പോലെ ഒരേ താളത്തിൽ പ്രേക്ഷകരെ അടിയും ഇടിയും സംഭാഷണങ്ങൾ കൊണ്ടും മറ്റും രസിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ചിത്രത്തിൻ്റെ മാറി മറിഞ്ഞ് വരുന്ന ക്ലൈമാക്സ് പോലും പ്രേക്ഷകരിൽ വലിയ ചലനം ഒന്നും സൃഷ്ട്ടിക്കില്ല..കാരണം ഷാജി കൈലാസ് മാത്രം അല്ലല്ലോ തമിഴു സിനിമകൾ കാണുന്നത്.. ഇപ്പൊ ആർക്കും അന്യഭാഷാ ചിത്രങ്ങൾ എപ്പോൾ വേണേലും കാണാമല്ലോ.ഇതൊക്കെ നമ്മൾ എത്ര കണ്ടതാ....കോപ്പ്


ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക യുടെ ഇടയിലേക്ക്  ബാംഗ്ലൂരിൽ നിന്നും സ്ഥലം മാറിവന്ന ആനന്ദും ഭാര്യയും അവിച്ചാരിതമായി എത്തിപ്പെടുന്നതും രണ്ടു ഗ്യാങ്ങിൽ നിന്നും രക്ഷപ്പെടുവാൻ അതിനു പിന്നിലെ പ്രശ്നങ്ങൾ അറിയാതെ പാവത്താനായ ആനന്ദ് ശ്രമിക്കുന്നതും ആണ് കഥ.


തലസ്ഥാന നഗരം  മുൻപ് ഗുണ്ടാ വിളയാട്ടം ആണെന്നും പോലീസുകാർ വെറും നോക്കു കുത്തികൾ എന്ന് ചാനലുകളിൽ കാണുകയും ഒക്കെ ചെയ്യുമ്പോൾ ഒക്കെ മാധ്യമ സൃഷ്ടികൾ എന്ന് കരുതിയ നമുക്ക് അടുത്ത് കണ്ട സംഭവങ്ങൾ യാഥാർത്ഥ്യത്തെ വിളിച്ചോതുന്നു.


എന്ത് തെണ്ടിത്തരം ചെയ്താലും പണവും ശക്തിയും ഉണ്ടെങ്കിൽ ഏറ്റെടുക്കാൻ കേരളത്തിൽ ഒരു പാർട്ടി ഉണ്ടെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന ഒരു ചിത്രം കൂടിയായി പോയി...എന്ത് ചെയ്യാം യാഥാർത്ഥ്യങ്ങൾ അല്ലെ കലാകാരന് രചിക്കുവാൻ പറ്റൂ..


പ്ര .മോ. ദി. സം

Tuesday, December 20, 2022

അറിയിപ്പ്

 



സിനിമ തുടങ്ങുന്നതിന് മുൻപ് കുറെ അവാർഡ് കിട്ടിയത് ആയും കുറെയേറെ മേളകൾക്ക് ക്ഷണം കിട്ടിയതാണ് എന്നൊക്കെ കാണിക്കുന്നുണ്ട്.ഈ അവാർഡിന്  പരിഗണിക്കാൻ മാത്രം ഇതിൽ ഒരു കുന്തവും ഇല്ല..വെറുതെയല്ല അവാർഡുകളും ക്ഷണവും ഒക്കെ  വെറും പ്രഹസനങ്ങൾ ആയി മാറുന്നത്.




വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കു ന്ന ദമ്പതികൾ കോവിടും മറ്റും കൊണ്ട് ഉത്തരേന്ത്യയിലെ  യുപി യിലെ ഒരു നാട്ടിൽ കുടുങ്ങുന്നൂ...നാട്ടിൽ തിരിച്ചു പോകാൻ പറ്റാത്തത് കൊണ്ടു അവിടെ ഒരു കമ്പനിയിൽ  ജോലി ചെയ്തു ഒറ്റമുറി വാടകവീട്ടിൽ താമസിക്കുന്നു.




ഒരു ദിവസം അവളുടെ ചില  ദൃശ്യങ്ങൾ വാട്ട്സ് ആപ്പിൽ വരുന്നതോടെ അവരുടെ ബന്ധങ്ങൾക്ക് വിള്ളലുകൾ ഉണ്ടാവുന്നു. അതിൻ്റെ പിന്നിലെ കരങ്ങൾ അന്വേഷിച്ചു പോകുന്ന അവൻ കമ്പനി മുതലാളിയെ അടക്കം സംശയിച്ചു കുത്തി മലർത്തുന്ന് എങ്കിൽ പോലും (അന്യദേശത്തു ഈ  മലയാളിക്കു യാതൊരു പിന്തുണ ഇല്ലാഞ്ഞിട്ടു കൂടി )നൈസ് ആയി  പോലീസിൽ നിന്നും ഊരീ വരുന്നുണ്ട്. വെറുതെയല്ല യോഗി അയാളുടെ പോലീസിനെ കണ്ടു പഠിക്കാൻ പറയുന്നത്.എത്ര നല്ല പോലീസുകാർ.




ഏതോ ഒരു സിനിമ എടുത്ത് ക്ലിക്ക് ആയപ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും വാഴ്ത്തിയപോൾ അയാള് വിചാരിച്ചു ഞാൻ തന്നെ വലിയ ആൾ എന്ന്.പിന്നെ കുറെ ക്രോപായങ്ങൾ കാട്ടിയപ്പോൾ അതിനെയും കുറെ എണ്ണത്തിനെ കൊണ്ട് വലിയ എഴുത്തുകൾ ഒക്കെ എഴിതിച്ച്  പിന്തുണപ്പിച്ചു..അതിൻ്റെ കൂടി പരിണിതഫലം ആണ് ഈ "അറിയിപ്പ്"


പ്ര .മോ. ദി .സം

Sunday, December 18, 2022

ജെട്ടി വിവാദം


 


അഞ്ചാറു വർഷമായി ഒരു ഹിറ്റും ഇല്ലാതെ പടക്കം പോലെ എല്ലാ സിനിമകളും പൊട്ടി വിഷമിക്കുന്ന ഒരു സൂപ്പർസ്റ്റാർ തൻ്റെ പുതിയ സിനിമ അതും മൂന്നുവർഷം റെസ്റ്റ് എടുത്തതിന് ശേഷം തിയേറ്ററിൽ വരുമ്പോൾ അപാര ടൻഷണിൽ ആയിരിക്കും..പണ്ടത്തെ പോലെ മാനറീസം കൊണ്ട്   മാർക്കറ്റ് പിടിക്കാൻ വഴിയില്ലാതെ വിഷമിക്കുന്ന അദ്ദേഹത്തിൻ്റെ ഇതെങ്കിലും  എങ്ങിനെ എങ്കിലും വിജയിപ്പിക്കുവാൻ ഏതു വഴിയിലൂടെ പോകാനും അണിയറക്കാർ ശ്രമിക്കും.


ഈ പടം കൂടി പൊട്ടിയാൽ അദേഹത്തിൻ്റെ അവസ്ഥ ഇന്നത്തെ ബോളിവുഡ് സിനിമകളുടെ കളക്ഷൻ പോലെ ആയിപോകും എന്നും അദ്ദേഹത്തിന് നിശ്ചയമുണ്ട്.അല്ലെങ്കിൽ തന്നെ സൗത്ത് സിനിമകളുടെ ഉന്തി തള്ളി കയറിയുള്ള  കളക്ഷൻ കൊണ്ട് ബോളിവുഡ് ചക്രശ്വാസം വലിക്കുന്ന ഈ അവസരത്തിൽ...


സിനിമാക്കാരെ ആണോ ബിസിനെസ്സ് പഠിപ്പിക്കുന്നത്.. അതും ഷാരൂഖ് ,ആദിത്യ ചോപ്ര ടീമിനെ...നമ്മുടെ നാട്ടിൽ ഏറ്റവും നന്നായി മാർക്കറ്റ് ചെയ്യാൻ നല്ലത് മത രാഷ്ട്രീയ വിവാദം ആണെന്നും അവർക്ക് അറിയാം..


ചാണകവും തീട്ടവും തലയിൽ ഉള്ള കുറെ രാഷ്ട്രീയ അണികൾ ഉള്ള കാലത്തോളം  എന്തെങ്കിലും  ഇട്ടു കൊടുത്താൽ വിവാദത്തിന് ഒരു പഞ്ഞവുമില്ല എന്നും അവർക്ക് നിശ്ചയം ഉണ്ടു്. അതിനൊക്കെ കയ്യിൽ ആളുകളും ഉണ്ടാകും.പിന്നെ നമ്മുടെ മാമാ മാധ്യമങ്ങളെ കൂടി "കോഴി കാലും മദ്യവും" കൊടുത്ത്  കൂട്ട് പിടിച്ചാൽ ബാക്കി അവർ ചെയ്തു കൊള്ളും.


കാവി ഷഡ്ഡി പ്രശ്നം അതിൻ്റെ പീക്കിൽ എത്തിച്ചതിന് ശേഷം അടുത്ത മതവർഗീയ സംഘടന പത്താൻ കാരേ അപമാനിക്കുന്നത് ആണ് സിനിമ എന്നും  ഒരു പത്താൻ്റെ മുൻപിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് ഇമ്മാതിരി കളി കളിക്കരുത് എന്ന് പറഞ്ഞും ഇറങ്ങിയിട്ടുണ്ട്. അത് കൊണ്ടാണ് നമ്മുടെ ചെറിയ ബുദ്ധിയിൽ ഇത് ഒരു ഫാബ്രികേറ്റ് വിവാദം അല്ലെ എന്നു് തോന്നി തുടങ്ങിയത്.


പിന്നെ ഇതൊക്കെ പാവം ഒരു സൂപ്പർസ്റ്റാറിൻ്റെ നിലനിൽപ്പിന് വേണ്ടി ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ ഒരു ആശ്വാസം..പണ്ട് മുതലേ കുളം കലക്കി മീനിനെ പിടിക്കാൻ അറിയുന്നത് കൊണ്ട് അവർക്ക് ഇത്തവണയും മീനിനെ കിട്ടും..


ഒരു പാട്ട് കൊണ്ട് നശിച്ചു പോകുന്നതാണ് നമ്മുടെ സംസ്കാരം എന്ന് ചിന്തിക്കുന്നവർ സംസ്കാര ശൂന്യരാണ് എന്ന് മനസ്സിലാക്കാൻ  ബുദ്ധിഉള്ള ഒരുത്തനും ഇല്ലേ..നമ്മുടെ നാട്ടിൽ


പ്ര .മോ .ദി .സം

Friday, December 16, 2022

ഗാട്ടാ ഗുസ്തി

 



പെണ്ണുങ്ങൾ എപ്പൊഴും ആണുങ്ങളുടെ കാൽ കീഴിൽ കഴിയേണ്ടവറ് ആണെന്ന ധാരണ പല പുരുഷന്മാർക്ക് ഇന്നും ഉണ്ട്.അത് കൊണ്ട് തന്നെ പ്രായം,വിദ്യാഭ്യാസം,ജോലി,പണം എന്നിവ അളന്നു തിട്ടപ്പെടുത്തി മാത്രമേ കല്യാണം പോലും കഴിക്കൂ.



അടുക്കള പണിയും വീട്ടു കാര്യങ്ങളും കുഞ്ഞുങ്ങൾ പ്രായമായവർ എന്നിവരുടെ ഒക്കെയും ശുശ്രൂഷ ചെയ്യുവാൻ വേണ്ടി മാത്രമാണ് പെണ്ണുങ്ങളെ സൃഷിച്ചത് എന്നൊരു ചിന്തയും കൂടി വരുന്നതോടെ അവർ രണ്ടാം നിരകാർ ആയിപോകുന്നൂ.




കല്യാണം കഴിച്ചു കഴിഞ്ഞാൽ സ്വന്തം വീട്ടുകാർ പോലും ഭർത്താവിൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് ജീവിക്കുവാൻ പറയുമ്പോൾ അവള് ഒറ്റപ്പെട്ടു പോകുകയാണ്.പിന്നെ അവളുടെ സ്വപ്നങ്ങൾ കുഴിച്ചുമൂടി ശവം പോലെ ഉള്ള ഒരു ജീവിതമാണ്.




എന്നാല് ചിലർ ഒഴുക്കിനെതിരെ നീന്തി പുരുഷന്മാരുടെ തോളോട് ചേർന്ന് നിൽക്കാൻ പ്രയത്നിക്കുന്നൂ.അപ്പോൾ അവൾക്ക് പലതരം പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം..ഭർത്താവിനോട് പോലും "ഗുസ്തി "ചെയ്യേണ്ടി വരും



അങ്ങനെയുള്ള ഒരു സിനിമ അടുത്ത കാലത്ത് മലയാളത്തിൽ സൂപർ ഹിറ്റായത് കൊണ്ട് തന്നെ അതേ പാറ്റേൺ പോലെ തോന്നൂന്ന ഈ ചിത്രം അത്ര ഹൃദ്യം അല്ലാതെ ആയി പോകാം.എങ്കിലും  മുഷിക്കാതെ കാണാൻ പറ്റും.


പ്ര .മോ .ദി. സം

Thursday, December 15, 2022

ഭാരത സർക്കസ്

 



നവോത്ഥാനം അതിൻ്റെ ഏറ്റവും ഉന്നതിയിൽ ആണ് നമ്മുടെ നാട്ടിൽ എന്ന് ഭയങ്കരമായി തള്ളും എങ്കിലും പ്രായോഗികമായി ഇന്നും നമ്മൾ എല്ലാ വിധ അന്ധവിശ്വാസങ്ങളും ജാതി മത മാമൂലുകളും സ്ത്രീ പുരുഷ വേർത്തിരുവുകളും ഉന്നതിയിൽ തന്നെ പിന്തുടരുന്ന നാട് തന്നെയാണ്. 



ഭരണകൂടം തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്  ചിലർക്ക് മാത്രം നവോത്ഥാനം "സംവരണം "ചെയ്യുമ്പോൾ അസംതൃപ്തരായ ഒരു വിഭാഗം ഉണ്ടാകും. മറ്റുള്ളവർക്ക് നവോത്ഥാനം ഉണ്ടാക്കാൻ തെരുവിൽ ഇറ ങ്ങിയവർ സ്വന്തം കാര്യം വരുമ്പോൾ നാവു അണ്ണാക്കിൽ ഇട്ടു ശരീരം വസ്ത്രങ്ങൾക്കുള്ളിൽ പേടിയോടെ ഒളിച്ചിരിക്കുന്നത് പോലും നമ്മൾ കണ്ടതാണ്.



മതങ്ങൾ തമ്മിൽ എന്തിന്  ഉന്നത ജാതിക്കാരൻ ഒരു ബന്ധം അതിനു താഴെ ഉള്ളവരുമായി അല്ലെങ്കിൽ തിരിച്ചും ഇന്നും കീറാമുട്ടി തന്നെയാണ്.സത്യത്തിൽ ഈ ചിത്രത്തിൽ പറയുന്നത് നമ്മുടെ നാടിൻ്റെ കഥ ആയതുകൊണ്ട് ഭാരത സർക്കസ്സിനെക്കാൾ കേരള സർക്കസ് ആയിരുന്നു നല്ലത്.



സ്വന്തം മകളെ  നശിപ്പിച്ചു ആത്മഹത്യക്ക് പ്രേരിപ്പിച്ച ആളെ കണ്ടുപിടിക്കുവാൻ  പോലീസിനെ സമീപിച്ച അച്ഛന്  ജാതി വർണ്ണം എന്നിവ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും പോലീസ് അധികാരവും മുഷ്ട്ടിയും ജാതിയും  ഉപയോഗിച്ച് കേസുകൾ കളള കേസുകൾ ആക്കി നിരപരാധികളെ പീഡിപ്പിക്കുന്നത് ഒക്കെ ആണ് ചിത്രം പറയുന്നത്.


പോലീസുകാർ എങ്ങിനെ ഒക്കെ കള്ള കേസുകൾ ഉണ്ടാക്കി ഒരു നിരപരാധിയെ പൂട്ടി അധികാരത്തിൽ ഉയർച്ചയും സമൂഹത്തിൻ്റെ മുന്നിൽ മാന്യന്മാരുടെ ആവരണവും അണിയുന്നു എന്നതും ചിത്രം കാണിച്ചുതരുന്നു.ഇതൊക്കെ സമകാലിക സംഭവങ്ങൾ ആയതിനാൽ അവിശ്വസനീയ വുമല്ല



ബിനു പപ്പു എന്ന നടൻ മികച്ച അഭിനയത്തിലൂടെ അച്ഛനായി കസറുമ്പോൾ ഷൈൻ ടോം തൻ്റെ മുൻകാല അഭിനയത്തിൻ്റെ നിഴൽ മാത്രം ആയി പോകുന്നു.പോലീസ് ഓഫീസർ ആയി സംവിധായകൻ നിഷാദ് മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്..പതിയെ പോയി താളം കണ്ടെത്തുന്ന തിരക്കഥ അധികം ബോർ അടിപ്പിക്കുനില്ല.


പ്ര .മോ .ദി. സം

Wednesday, December 14, 2022

വീകം

 



ഇങ്ങിനെ ഒരു വാക്ക് മലയാളത്തിൽ കേട്ടിട്ടില്ല എന്ന സംശയത്തിൽ പലരോടും ചോദിച്ചു എങ്കിലും വീക്കം ആണോ  എന്നാണ് തിരിച്ചു ചോദിച്ചത്..അവസാനം ഗൂഗിൽ മാമനെ തപ്പിയപ്പോൾ ടൈറ്റിൽ എഴുത്തിൽ തന്നെ കാണിച്ചിട്ടുണ്ട് ബലാലെ എന്ന ഓർമിപ്പിച്ചത്.അതോടെ കാര്യം മനസ്സിലാക്കി.



ഇൻ്റർവ്യൂകൊണ്ട്  പ്രേക്ഷകരെ ഉണ്ടാക്കിയത് കൊണ്ട് മാത്രം വീണ്ടും അഭിനയിക്കാൻ കൂടുതൽ അവസരം ലഭിക്കുന്ന ധ്യാൻ ശ്രീനിവാസൻ, ടിവി താരമായ ഡയിൻ,ഡയാന,ദിനേശ് പ്രഭാകർ,ശീലൂ എബ്രഹാം,ജഗദീഷ് എന്നിവർ കേന്ദ്രകഥാപാത്രമായ ചിത്രം ഒരു സൈക്കോ കൊലയാളിയുടെ കഥ പറയുന്നു.



ഇരട്ട കൊലപാതകം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുന്ന ഫോരൻസിക് വിദ്യാർഥികളുടെ ചെറിയ അശ്രദ്ധ കേസിനെ വഴി തെറ്റിക്കുന്ന അവസ്ഥയിൽ എത്തുന്നു .അവരെ തേടി പോലീസും കൊലയാളിയും സഞ്ചരിക്കുമ്പോൾ കൊലയാളിയെ തേടി അവരും പുറപ്പെടുന്നു.



ദിനേശ് പ്രഭാകർ എന്ന നടൻ ആണ് ത്രൂ ഔട്ട് സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്...തന്നെ സ്നേഹിക്കുന്ന ഒരാളുടെ "സ്നേഹം" മറ്റുള്ളവരും പങ്കുവെക്കുന്നു എന്നറിയുമ്പോൾ തകർന്നു പോകുന്ന നിർമല ഹൃദയം ഉള്ള  ഒരാൾക്ക് ആ സ്നേഹം പങ്കുവെക്ക പെടാതിരിക്കാൻ ചെയ്യേണ്ടിവരുന്ന "പൊല്ലാപ്പുകൾ "ആണ് കഥ..ദിനേശ് ശരിക്കും നമ്മളെ ഞെട്ടിക്കുന്നു.



നിർമാതാവ് ആയത് കൊണ്ട് മാത്രം പ്രാധാന്യമുള്ള വേഷം ശീലു വീണ്ടും അഭിനയിച്ചു കുളമാക്കുന്ന കാഴ്ചയും നമ്മൾ കാണേണ്ടി വരുന്നു.ഇനിയെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അർഹതപെട്ടവർക്ക് കൊടുക്കണം.


പ്ര .മോ. ദി. സം