Saturday, September 30, 2023

കണ്ണൂർ സ്ക്വാഡ്

 



"നമ്മുടെ പോലീസിലെ എൺപത് ശതമാനം ആൾക്കാരും ഘടികാരം നോക്കി ജോലി ചെയ്യുന്നവര് ആണ്.. എങ്ങിനെ എങ്കിലും ജോലി സമയം കഴിയണം എന്ന് മാത്രം  ആഗ്രഹിക്കുന്നവർ.ഇരുപത് ശതമാനം മാത്രമാണ്  ആത്മാർത്ഥമായി ജോലി ചെയ്യുന്നത് അവർക്ക് ജോലിയോടുള്ളത് സമർപ്പണം മാത്രമാണ്....അവർക്ക് ജോലി ചെയ്യുമ്പോൾ  സമയമോ സന്ദർഭമൊ   ആളുകളോ സ്ഥലമോ ഒന്നും പ്രശ്നമല്ല..അങ്ങനെയുള്ള ഇരുപത് ശതമാനം ആണ് നമ്മുടെ രാജ്യത്ത് ലോ ആൻഡ് ഓർഡർ കാത്തു സൂക്ഷിക്കുന്നത്...'




ഇത് ഈ സിനിമയിലെ മുതിർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നതാണ്..അനുഭവങ്ങള് സാക്ഷ്യം വഹിക്കുംപോൾ സത്യമാകുവാൻ  തന്നെയാ സാധ്യത. ഇത് കൊണ്ട് തന്നെയാണ് നമ്മുടെ പല കേസുകളും തീരുമാനമാകാതെ കിടക്കുന്നതും..



കണ്ണൂരിലെ മുൻ പോലീസ് മേധാവി ജില്ലയിലെ അസ്വാസരങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടി രൂപീകരിച്ച സ്ക്വാഡ് പിന്നീട് പലവിധ അന്വേഷണങ്ങൾ കേരളത്തിൽ ഉടനീളം നടത്തി ശ്രദ്ധനേടി ഫോഴ്‌സിന് നല്ല പേരുണ്ടാക്കി കൊടുത്തു.



അങ്ങനെയുള്ള പ്രമാദമായ  ഒരു കേസന്വേഷണം ആണ് ഇത്..നാട്ടിലെ പ്രമാണി കൊല്ലപ്പെട്ടത് വിവാദമായപ്പോൾ അന്വേഷിക്കാൻ കണ്ണൂർ സ്ക്വാഡിൻ്റെ  സഹായം തേടുന്നു.



സ്ക്വാഡിൻ്റെ അമരക്കാരൻ ആയി മമ്മൂക്ക എന്ന അതികായകൻ ഏറെക്കുറെ ഒറ്റയ്ക്ക് ചുമന്നു കൊണ്ടുപോകുന്ന സിനിമ. കൂട്ടിനു  ഒന്നിച്ചു ആളുകൾ ഉണ്ടായിട്ടും ഈ വയസിലും മമ്മൂക്കയുടെ പൂണ്ടു വിളയാട്ടം തന്നെയാ സിനിമയുടെ ഊർജം..പിന്നെ സുഷിൻ ശ്യം ബാക് ഗ്രൗണ്ട് മ്യൂസിക്.




അന്വേഷണം മാത്രമല്ല അവർക്കിടയിലെ പ്രശ്നങ്ങളും കൂടാതെ കാസർഗോഡ് നിന്ന്  രാജ്യത്തിൻ്റെ പല നഗരങ്ങളിൽ കൂടി സഞ്ചരിച്ചു അന്വേഷണം നേപ്പാൾ അതിർത്തി വരെ എത്തുന്നുണ്ട്..അതുകൊണ്ട് തന്നെ കാഴ്ച വ്യത്യസ്തമാക്കുന്നു..


 നോർത്തിലെ ഒരു ഗ്രാമത്തിൽ വെച്ച് മുഴുവൻ ഗ്രാമവാസികളും ഇവരെ പഞ്ഞിക്കിട്ട് തുരത്തിയോടിച്ച് നമ്മൾ പോലും വിഷമിച്ച് ഇരിക്കുമ്പോൾ തിയേറ്റർ മുഴുവൻ കയ്യടി നേടുന്ന കണ്ണൂർ സ്ക്വാഡിൻ്റെ ഒരു ഒന്നൊന്നര  തിരിച്ചു വരവ് ഉണ്ട്.. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ  കാഴ്ചയുടെ പോസിറ്റീവ്..

പ്ര.മോ.ദി.സം 

Friday, September 29, 2023

L.G.M( ലെററസ് ഗെറ്റ് മാരീഡ്)

 



ധോണി ബുദ്ധിമാനായ ക്രിക്കറ്റർ ആയിരിക്കും..ഇൻഡിയക്കും ചെന്നൈക്കും വേണ്ടി വളരെ ട്രോഫികൾ" വാങ്ങി " കൊടുത്തിട്ടുണ്ട്.മറ്റു ബിസിനെസ്സ് നടത്തി വിജയിച്ചിട്ടുണ്ട്.





എന്നാലും സിനിമ എന്ന മായലോകത്ത് ഇറങ്ങുമ്പോൾ അത്ര ബുദ്ധി ഉപയോഗിച്ചതായി തോന്നിയില്ല..ഒരു നേരമ്പോക്ക് പോലും നൽകാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല.





പ്രേമം തോന്നിയപ്പോൾ രണ്ടു വർഷമായി ഒന്നിച്ചു നിന്ന് നോക്കി പ്രണയമാകാം  വിവാഹമാകാം എന്ന് തീരുമാനിക്കുന്ന കമിതാക്കൾ രണ്ടു വർഷത്തിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന്.






പക്ഷേ അതിനിടയിൽ അവർക്കൊപ്പം ജീവിക്കേണ്ട അവൻ്റെ  അമ്മയെ മനസ്സിലാക്കാൻ ഒന്നിച്ചു ഒരു യാത്ര വേണം എന്ന് പറയുമ്പോൾ അവർ കള്ളം പറഞ്ഞു കുടുംബത്തോട് കൂടി കൂർഗിലേക്ക് യാത്രയാവുന്നു.




അതിനിടയിൽ സംഭവിക്കുന്നതും അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.




പുതുമ ഒന്നും ഇല്ലാതെ പോകുന്ന സിനിമ ഇടവേളക്ക് ശേഷം പരമാവധി വെറുപ്പിക്കുന്ന ലേബലിലേക്ക് താഴുന്നുണ്ട്..മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന ക്ലൈമാക്സ് കൂടി ആകുമ്പോൾ എല്ലാം പൂർത്തിയായി.


പ്ര.മോ.ദി.സം




Thursday, September 28, 2023

റാണി - ദി റിയൽ സ്റ്റോറി

 



നാട്ടിലെ ഉത്സവത്തിൻ്റെ രാത്രിയിൽ എം എൽ  എ  യുടെ അളിയൻ അപകടത്തിൽ പെടുന്നതും  അതറിയിക്കാൻ വിളിച്ചപ്പോൾ അന്ന് രാത്രി  അദ്ദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്ന വാർത്ത ലഭിക്കുന്നു.



അതിൻ്റെ അന്വേഷണത്തിന്  ഫോഴ്‌സിൽ നിന്നും പിരിഞ്ഞ ഭാസി എന്ന പോലീസ്കാരൻ വരുന്നതും അദ്ദേഹത്തിൻ്റെ അന്വേഷണത്തിൽ അദൃശ്യമായ പല സംഭവങ്ങളും വെളിയിൽ വരുന്നതും ആണ് ചിത്രം..




വളരെ നല്ല തുടക്കം കിട്ടിയ സിനിമ പതിവ് പ്രകൃതി സ്നേഹത്തിൽ കൂടി സഞ്ചരിക്കുന്നത് അത് പിന്നെ കാടിൻ്റെ കഥ പറയുമ്പോൾ  ആദിവാസിയിൽ  തന്നെ പതിവ് പോലെ എത്തിച്ചേരുന്നത് ചിത്രത്തിൻ്റെ ആസ്വാദനത്തെ നല്ല പോലെ ബാധിക്കുന്നുണ്ട്.




ധർമ്മരാജൻ എന്തിന് കൊലചെയ്യപ്പെട്ടു എന്നതും അതിനോട് അനുബന്ധിച്ചുള്ള മറ്റു മരണങ്ങളും കാര്യകാരണ സഹിതം  ശങ്കർ രാമകൃഷ്ണൻ നല്ലത് പോലെ  പറയുന്നു എങ്കിലും പലരും പറഞ്ഞു കഴിഞ്ഞ ഒരേ പാത സ്വീകരിച്ചു പോകുന്നത് കൊണ്ടായിരിക്കും സിനിമ പലപ്പോഴും ശരിയായ രീതിയിൽ പോകുന്നില്ല...




ഉർവശി, ഭാവന,ഇന്ദ്രൻസ്, ഗുരു സോമസുന്ദരം ,മാലപാർവതീ,ഹണി റോസ്,അനുമോൾ,മണിയൻ പിള്ള തുടങ്ങിയ താരങ്ങൾക്കൊപ്പം റാണിയായി  പുതിയ (?) ഒരു നായികയെയും കാണാൻ പറ്റും.

പ്ര.മോ.ദി.സം

തീപ്പൊരി ബെന്നി

 




രാഷ്ട്രീയം ഇന്നത്തെ കാലത്ത് ഒരു തരം  "ബിസിനെസ്സ്" ആണ് പലർക്കും..അതിൽ നിന്ന് കൊണ്ട് കയ്യിട്ടു വാരാനും അഴിമതി നടത്തി  മേലനങ്ങാതെ  പത്ത് കാശു സംബാധിക്കുവാനും വേണ്ടി കുറേപ്പേർ ഉണ്ട്. ഇപ്പോഴത്തെ സഹകരണ തട്ടിപ്പും മറ്റും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് .




പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് പറഞാൽ അനീതിക്കും അഴിമതിക്കും കയ്യിടുവാരലിനും  എതിരായിരുന്നു എങ്കിലും ഇന്ന് കാലം മാറിയപ്പോൾ സഖാക്കൾ പോലും പണത്തിൻ്റെ പിടിയിൽ അകപ്പെട്ടു പോയി. പണത്തിൻ്റെ ആകർഷണത്തതിൽ നന്മകളും  മൂല്യങ്ങളും മറന്നു പോകുന്ന ഒരു പ്രസ്ഥാനത്തിലേക്ക് കൂപ്പു കുത്തുകയാണ്.




മുൻപൊക്കെ തൻ്റെ സമ്പാദ്യം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനസേവനം ചെയ്തവര്  ഇന്നത്തെ പാർട്ടിയുടെ അധഃപതനം കണ്ട് ദുഃഖിക്കുന്നു. അങ്ങിനെ രണ്ടു തലമുറയുടെ    കമ്മ്യുണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ  വീക്ഷണങ്ങൾ പറയുന്ന ചിത്രമാണ് തീപ്പൊരി ബെന്നി.




തനിക്കും അമ്മക്കും അവകാശപെട്ട സ്വത്തുക്കൾ വിറ്റ് തുലച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അച്ഛനെ അവഗണിച്ച് ഗവർണെൻ്റ് ജോബ് സ്വപ്നം കാണുന്ന ബെന്നിക്ക് ചില സാഹചര്യ പ്രശ്നങ്ങൾ കൊണ്ട് അച്ഛൻ്റെ  രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരുന്നു.



അച്ഛനിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടുള്ള ഇന്നത്തെ കള്ള രാഷ്ട്രീയത്തിൽ കളിക്കുന്ന മകനും  നന്മയുടെ പാതയിലൂടെ പോകുന്ന അച്ചനുംതമ്മിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിൻ്റെ കഥ..നന്മയുള്ള രാഷ്ട്രീയം എല്ലാകാലത്തും ജനമനസ്സുകളിൽ മായതെ നിൽക്കുമെന്നും ചിത്രം പറഞ്ഞു വെക്കുന്നു.


പ്ര .മോ.ദി.സം







Wednesday, September 27, 2023

വാതിൽ

 



എല്ലാ വാതിലുകളും അടയുമ്പോൾ പിന്നെ കാണുന്ന ഓരോ വാതിലുകളും ഓരോ പ്രതീക്ഷയാണ്. അയാളുടെ ജീവിതം മുൾമുനയിൽ നിന്ന അവസരത്തിൽ തുറക്കുമെന്ന് പ്രതീക്ഷയോടെ അയാള് ഓരോ വാതിലിനു മുന്നിലും മുട്ടി കൊണ്ടിരുന്നു.




സുഹൃത്ത് എന്ന് പറഞാൽ നല്ല കാലത്ത് മാത്രം കൂടെ നിൽക്കുന്നവൻ അല്ല അയാളുടെ ഓരോ വളർച്ചയിലും തളർച്ചയിലും എന്തിന് തകർച്ചയിൽ പോലും കൂടെ താങ്ങായി ഉണ്ടായിരുക്കു ന്നവർ ആണ് എന്നത് കൂടി ഈ ചിത്രം ഓർമിപ്പിക്കുന്നു.




നമ്മുടെ ഇന്നിൻ്റെ സമൂഹത്തിൽ  നീതിന്യായ വ്യവസ്ഥയിൽ ഇങ്ങിനെ ഒക്കെ സംഭവിച്ചാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലേ എന്ന കൺഫ്യൂഷൻ വരുമെങ്കിലും അവസാന ഭാഗങ്ങളിലെ ചില രംഗങ്ങൾ ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ ഈ ചെറിയ ചിത്രം നല്ലത് പോലെ ആസ്വദിക്കുവാൻ പറ്റും.




വിനയ് ഫോർട്ട് പതിവുപോലെ അനായസ അഭിനയം കാഴ്ചവെക്കുന്ന ചിത്രത്തിൽ അന് സിതാരയാണ്  കൂട്ട്.അധികം പബ്ലിസിറ്റി ഇല്ലാതെ ഇറങ്ങിയത് കൊണ്ട് തന്നെ പ്രേക്ഷകർ അറിഞ്ഞ് ചെന്ന് സിനിമ ഏറ്റെടക്കണം.


പ്ര.മോ.ദി.സം 


Tuesday, September 26, 2023

സഹകരണം" അത്യാവശ്യം

 



സഹകരണബാങ്ക് കൊള്ളയും ഭരണസമിതി വീഴ്ചകളും ഈഡി റെയ്ഡും ഒക്കെയാണ് ഇപ്പോഴത്തെ  പ്രധാനപെട്ട വിഷയങ്ങൾ.


പ്രതികരണങ്ങൾ ഈ വിഷയത്തിൽ വേണ്ടത് തന്നെ...അത്ര വലിയ കൊള്ളയും   തട്ടിപ്പും നടത്തി നിക്ഷേപർക്ക്   അത്യാവശ്യചികിത്സക്ക് വേണ്ടി പോലും പണം കിട്ടാത്ത അവസ്ഥയായി .പലരുടെയും ജീവിതം തന്നെ ഇപ്പൊൾ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്.


പക്ഷേ ചില സഹകരണകാരുടെ പിടിപ്പുകേട് കൊണ്ടും ആർത്തികൊണ്ടും ചില ബാങ്കുകളിൽ പണം  കൊള്ളയടിച്ചു നഷ്ട്ടപ്പെട്ടു എന്ന് കരുതി കേരളത്തിലെ മുഴുവൻ സഹകരണ സംഘങളും കൊള്ളക്കാർ എന്ന് പ്രചരിപ്പിക്കുന്നത് നല്ലതല്ല.



നല്ല രീതിയിൽ പ്രവർത്തിക്കുന്ന അനേകം സഹകരണ പ്രസ്ഥാനങ്ങൾ  നമ്മുടെ ചുറ്റിലും ഉണ്ട്. ആവശ്യമുള്ള കാലം മുതൽ ഞാൻ വ്യക്തിപരമായി ആശ്രയിക്കുന്ന നാടിൻ്റെ പേരുള്ള സഹകരണ ബാങ്ക് ഇതുവരെ എന്നെ  നല്ലനിലയിൽ സഹായിച്ചു എന്ന് മാത്രമല്ല ആരെയും പറ്റിച്ചത് കേട്ട് കേൾവി പോലുമില്ല.


പലർക്കും ഉപകാരപ്രദമായി ഇന്നും കുറെ ബ്രാഞ്ചുകളുമായി  ജില്ലയിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നുണ്ട്..അതുപോലെ പലനാട്ടിൽ പല സഹകരണ പ്രസ്ഥാനങ്ങൾ തല ഉയർത്തി നിക്കുനുണ്ടാവും..


പല വലിയ ബാങ്കുകളും ധാർഷ്ട്യം കാണിച്ചു സാധാരണക്കാരെ  അകററിയപ്പോൾ ഒരുകാലത്ത് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുവാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു. പറക്കുവാനും സഹകരണ പ്രസ്ഥാനങ്ങൾ തന്നെയാണ് മുന്നിൽ നിന്നത്. കേരളത്തിൻ്റെ വീടുകളിൽ  സഹകരണ പ്രസ്ഥാനങ്ങൾ "സഹായിക്കാത്ത"  വീടുകൾ കുറവായിരിക്കും.


അനേകായിരം ആളുകൾ ചോര നീരാക്കി ഭാവിയിലേക്ക് നീക്കിയിരുപ്പുവെച്ച പണം ആരു എടുത്തു കൊണ്ട് പോയാലും അത് കൊള്ള തന്നെയാണ്.അതിനെ 

ഏതൊക്കെ രീതിയിൽ മുഖ്യ മന്ത്രിയും മന്ത്രിയും പാർട്ടി സെക്രട്ടറിയും നേരിട്ടാൽ പോലും നിക്ഷേപകർക്ക് പണം തിരിച്ചു നൽകുന്നതിൽ കവിഞ്ഞു മറ്റൊരു മാർഗം ഇല്ല.


മുഖ്യമന്ത്രി പറഞ്ഞത് മനസ്സിലാക്കുമ്പോൾ സര്ക്കാര് അതിനു ഗ്യാരണ്ടി നിൽക്കും എന്നാണ് തോന്നുന്നത്...അത് ഒരിക്കലും ജനങ്ങളുടെ നികുതിപ്പണം എടുത്തു കൊടുത്തു കൊണ്ട് ഒരു സെറ്റിൽമെൻ്റ് ആകരുത്.അങ്ങിനെ ചെയ്താൽ ഭാവിയിൽ ഇത്തരം കൊള്ളകൾ ചെയ്യുന്നവർക്ക് ഒരു പ്രചോദനം ആകും..അവർ കക്കുന്നത്  നമ്മളൊക്കെ ചേർന്ന് കൊടുക്കേണ്ടി വരും.



മറിച്ച് ഇതിൽ ഉൾപ്പെട്ട കൊള്ള ക്കാർ ആയ ആൾക്കാരുടെ സ്വത്തും പണവും ജപ്തി ചെയ്തു കൊണ്ടായിരിക്കണം നിക്ഷേപകരെ സഹായിക്കേണ്ടത്. അല്ലാതെ ഈ ഡി വരുമ്പോൾ പാർട്ടിക്കാരെ ഇറക്കി അവരെ തുരത്താൻ നോക്കരുത്..കള്ളന്മാർക്ക് പാർട്ടി ഒത്താശയും  സഹായവും  ഒരിക്കലും ചെയ്തു കൊടുക്കരുത്.


ഒരു സഹകരണ സ്ഥാപനം "പൊട്ടി "എന്ന് പ്രചരിക്കുംപോൾ വീണുപോകുന്നത്  അനേകം സഹകരണ സ്ഥാപനങ്ങളുടെ ബിസിനെസ്സ് ആണ്. അത് നമ്മുടെ നാടിൻ്റെ സാമ്പത്തിക  സ്ഥിതിയെ തകർക്കും...ന്യൂജൻ ബാങ്കുകളും കൊള്ള പലിശക്ക് കൊടുക്കുന്നവരും കയറി നമ്മുടെ നാട്ടിൽ നിരങ്ങും.


അതുകൊണ്ട് തന്നെ സർക്കാരും  പാർട്ടിയിലെ ചില വ്യക്തികൾക്ക്  വേണ്ടി മാത്രം  പ്രതിരോധത്തിലേക്ക്  പോവാതെ ശരിയായ പാതയിലൂടെ സഞ്ചരിച്ചു നിയമപരമായി തന്നെ മുൻപോട്ടു പോകണം. 


കേരളത്തിൽ കൂടുതൽ കൊള്ള പലിശക്ക് പണം കൊടുക്കുന്ന സ്ഥാപനങ്ങൾ ഉള്ള ജില്ലയിൽ തന്നെ ഇങ്ങിനെ ഒരു സംഭവം ഉണ്ടായതും  അത്  ഉടനീളം വ്യാപിച്ചു ഇത്ര പ്രചാരം നൽകി സഹകരണ പ്രസ്ഥാനങ്ങൾ മുരടിപ്പിക്കുവാൻ  ശ്രമിക്കുന്നവർ ആരാണെന്ന് കൂടി മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ ഒന്നും പോകേണ്ടതില്ല.


പാർട്ടിയും സർക്കാരും ഇതിന് കൂട്ട്  നിൽക്കരുത് എന്ന് മാത്രമല്ല  ഉന്നത സ്ഥാനങ്ങളിൽ ഇരുന്നു കൊള്ളക്കും തട്ടിപ്പിന് കൂട്ട് നിന്നു കൊണ്ടുള്ള  അനുകൂല  പ്രസ്താവനകളും ഇറക്കരുത്. സഹകരണ പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യം തന്നെയാണ്


പ്ര.മോ.ദി.സം

Monday, September 25, 2023

റോക്കി ഓർ റാണിക്കീ പ്രേം കഹാനി

 



കരൺ ജോഹർ നല്ല സംവിധായകൻ ആണ് മുൻപ്..ഒരുകാലത്ത് കരൺ ജോഹർ സിനിമകൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.ഫാമിലി ഓ ടിയൻസിൻ്റെ സപ്പോർട്ട് കൊണ്ടും ഷാരൂഖ് മായാജാലം കൊണ്ടും  നല്ല പാട്ടുകൾ കൊണ്ടും  എല്ലാവരിൽ നിന്നും നല്ല പിന്തുണ കിട്ടിയിരുന്നു.






ഒരു സിനിമ കഴിഞ്ഞ് കുറേകാലം സംവിധാനത്തിൽ നിശബ്ദ പുലർത്തുമെങ്കിലും സ്വന്തം നിർമ്മാണ കമ്പനി ഉള്ളത് കൊണ്ട് കുറെ ചിത്രങ്ങൾ നിർമ്മിച്ചു പലർക്കും അവസരങ്ങൾ നൽകിയിരുന്നു.






അതൊക്കെ പോലും ശ്രദ്ധ നേടിയിരുന്നു..പക്ഷേ കാലം മാറിയതിനു അനുസരിച്ച് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ മാറിയില്ല എന്നാണ് തോന്നുന്നത്.ഇപ്പോഴും ഈ തിരക്ക് പിടിച്ച കാലത്തും  മുൻപത്തെ പോലെ മൂന്നു മണിക്കൂർ സിനിമ പടച്ചു വിടുവാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്.എങ്കിലും ഈ വർഷത്തെ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട്.




ത്രില്ലിംഗ് ആയ സബ്ജക്ട് ആണെങ്കിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമ ആകുമായിരുന്നു.എക്കാലത്തും അദ്ദേഹത്തിൻ്റെ താല്പര്യ വിഷയമായ ഫാമിലി ഡ്രാമ ത നെയാ ഇതും പറയുന്നത്.




രണ്ടു കുടുംബങ്ങളുടെ കഥ തന്നെ പറയുന്ന ചിത്രം ഇത്രയും സമയം സഹിച്ചിരിക്കുവാൻ അന്യഭാഷ കാണികൾക്ക് അല്പം വിഷമകരമാണ്..രൺവീർ ,ആലിയ ഉണ്ടായിട്ടും കുറെ പഴയ സംഭവങ്ങളും സീനുകളും  കഥയുമോക്കെ പറയുന്നത് കൊണ്ട്  വിരസത ഉണ്ടാക്കുന്നു..ധർമേന്ദ്ര,ജയ ബച്ചൻ ,ശബ്ന ആസ്മി  ത്രികോണ കഥകൂടി ചെയ്തു വെച്ചിട്ടുണ്ട്.




പഞ്ചാബി ബിസിനെസ്സ് കുടുംബത്തിൽ ഉള്ളവനും ബംഗാളി കുടുംബത്തിൽ ഉള്ളവളും  തമ്മിലുള്ള പ്രേമം രണ്ടു കുടുംബങ്ങളും സ്വീകരിക്കുന്നില്ല..ചില ചിന്തകളിൽ നിന്ന് രണ്ടു പേരും മൂന്നുമാസം പരസ്പരം വീടുകൾ മാറി  താമസിക്കുന്നതും പിന്നീടുള്ള പ്രശ്നങ്ങളും മറ്റുമാണ് പറയുന്നത്...ഹിറ്റ് ലിസ്റ്റില് കയറി എങ്കിലും പാട്ടുകളും ആവറേജ് ആണ്.


പ്ര.മോ.ദി.സം