Wednesday, November 5, 2014

മൂഷികസ്ത്രീ


പൊതു യോഗം കഴിയുമ്പോള്  ലേറ്റ് ആയി .സംഘാടകര്  കൊണ്ട് ചെന്നാക്കാം  എന്ന് പറഞ്ഞതാണ് പക്ഷെ  രക്തത്തില്‍ അലിഞ്ഞു പൊയ  ചില  ഈഗോകള്   അവളെ അതിനനുവദിച്ചില്ല. ഒരു പുരുഷനോടൊപ്പം ഒറ്റയ്ക്ക് ഒരു വാഹനത്തില്അത്ര ദൂരം പോകുവാന്‍ “ പുരുഷ വിദ്വെഷിയായഅവളിലെ  ജാടയും  മറ്റു ചില പ്രശ്നങ്ങളും അനുവദിച്ചില്ല .അതുകൊണ്ട്  തന്നെ  സ്ത്രീ സമത്വത്തിനു വേണ്ടി ,സ്ത്രീ സ്വതന്ത്രത്തിനുവേണ്ടി വാദിക്കുന്ന അവള്ക്കു  അവരുടെ ഓഫര്സ്വീകരിക്കുവാന്  തോന്നിയില്ല .

ഇനി അവസാന ബസ്സിനു വേണ്ടി  ഓടുകയെ നിവൃത്തിയുള്ളൂ .അവള്  വേഗം  ബസ്സ്റ്റോപ്പ്  ലക്ഷ്യമാക്കി  ഓടി.കാമ്പസിലെ സ്ഫോടനാത്മക മായസ്തീ ശബ്ദംആയത് കൊണ്ടാണ് സദസ്സിലെക്ക്  അവള്ക്ഷണിക്കപ്പെട്ടത്.സ്തീകളുടെ പ്രശ്നങ്ങള്ക്ക് വേണ്ടി അവള്എപ്പോഴും മുന്നില്നിന്ന് വാദിച്ചു ,അവര്ക്ക് അനുവദിക്കപ്പെടാത്ത സ്വാതന്ത്രം, പലതവണ തെളിയിക്കപെട്ടിട്ടും പുരുഷനൊപ്പം  സ്ത്രീയെ ചേര്ക്കുവാന്തയ്യാറാകാത്ത സമൂഹത്തിന്‍റെ ഒളിച്ചു കളി  ,പുരുഷന്‍റെ  മേല്കോയ്മ ....ഇവയോടൊക്കെ  അവള്  പ്രതികരിച്ചു  കൊണ്ടിരുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ  കുറ്റം കണ്ടുപിടിച്ചു അവള്ഒരു തികഞ്ഞ പുരുഷവിദ്വേഷിയായി.

തന്‍റെ  ഇന്നത്തെ പ്രസംഗം സദസ്സിനെ പിടിച്ചു കുലുക്കി .സ്ത്രീ, പുരുഷന്‍റെ നിഴലായി മാത്രം ഒതുങ്ങാതെ  അവരുടെ സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കണം എന്ന തന്‍റെ ആഹ്വാനം കയ്യടിയോടെയാണ് സ്വീകരിക്കപെട്ടത്‌ .അതില്നിന്നുള്ള ഊര്ജം കൊണ്ട് പിന്നെ കത്തികയറുകയായിരുന്നു.ഏതൊക്കെ വിധത്തില്പുരുഷന്മാരെ അവഹേളിക്കുവാനും താഴ്ത്തികെട്ടുവാന്കഴിഞ്ഞോ അത്രയ്ക്ക് അവള് പുരുഷന്മാരെ “ വധിച്ചു “കളഞ്ഞു. ഭൂതകല്ലതിലെ ചില അനുഭവങ്ങള്‍ അവളെ പുരുഷന്മാരെ “രാക്ഷസന്മാരാക്കി”.

ഭയങ്കര തിരക്കായിരുന്നു ബസ്സില്‍ ...അവസാന ബസ്ആയതു കൊണ്ടായിരിക്കാം .ഒരു വിധം കയറിപറ്റി  സീറ്റിനരുകില്‍ ഒതുങ്ങി നിന്നു.”ഞരബ് രോഗികളുടെആദ്യത്തെ ആക്രമണത്തില്തന്നെ  ധൈര്യം ചോര്ന്നു പോയി.ഭൂതകാലത്തെ ചില സംഭവങ്ങള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു.അതോടെ ശരീരം തളര്‍ന്നു ഉമിനീര്‍ വറ്റി പോയി..”ആക്രമണംപല ഭാഗത്ത്നിന്നുമുണ്ടായി.സ്ത്രീ സമത്വത്തിനു വേണ്ടിയും സ്വാതന്ത്രത്തിനു വേണ്ടിയും വലിയവായില്  വാദിച്ച  അവള്പീഡിപ്പിക്കപെട്ടപ്പോള്  നിസ്സഹായയായി  ഒന്നും ചെയ്യുവാനാകാതെ പകച്ചു നിന്നു..തന്‍റെ ധൈര്യമൊക്കെ വെറും പൊങ്ങച്ചവും നീര്‍കുമികളും മാത്രമായിരുന്നെന്നു അവള്‍ക്കു തിരിച്ചറിവുണ്ടായി .മുന്‍പ് അനുഭവിച്ച പീഡനങ്ങള്‍ ഓര്‍ത്തതുകൊണ്ട്  അവളുടെ മനസ്സിലെഉരുക്ക്ഉരുകിതുടങ്ങി. അവളിലെ  എന്തിനും പോന്ന സ്ത്രീഎന്ന ധൈര്യം അസ്തമിച്ച്  കൊണ്ടിരുന്നു .ഒന്നും ചെയ്യുവാനും പ്രവര്ത്തിക്കുവാനുമാകാതെ ചലനമറ്റു നിസ്സഹായയായി ഒന്ന് പ്രതികരിക്കുവാന്‍ പോലുമാകാതെ  അവള്‍ നിന്നു ...അപമാനിതയായ സ്തീയുടെ കണ്ണുനീര്ഒഴുകിഒലിച്ചു.

സമീപത്തുള്ള സ്ത്രീകള്  അവളെ  ഞരമ്പ്  രോഗികള്‍ “ ഉപദ്രവിക്കുന്നത് ശ്രദ്ധയില്പെട്ടിട്ടും കണ്ടതായി ഭാവിച്ചില്ല ,പ്രതികരിച്ചില്ല. അനുഭവിക്കുന്നവര്  ഒന്നുംമിണ്ടാതെയിരിക്കുബോള്‍  തങ്ങള്  എന്തിനു ഇടപെടണം എന്ന് കരുതിയത്കൊണ്ടാവാം..വെറുതെ വയ്യാവേലി തലയില്എടുത്തുവേക്കേണ്ട എന്നും ചിന്തിച്ചിരിക്കും..എല്ലാം സഹിച്ചു നില്ക്കുകയായിരുന്നു അവള്‍ ..എങ്ങിനെ തന്‍റെ  മനശക്തി പെട്ടെന്ന് ചോര്‍ന്നു പോയതെങ്ങിനെയെന്നു അവള്  അത്ഭുതപെട്ടു.മുന്‍പത്തെ അനുഭവത്തിന്‍റെ ഓര്‍മ്മകള്‍ തന്നെ ഉലക്കുന്നു. പൊടുന്നനെ ഒരു യുവാവ്  മുന്നില്കയറി അവളുടെ അടുത്തു വന്നു നിന്നു.

ഹലോ ..ഇതെവിടുന്നു  വരുന്നു ...?”

ആളെ മനസ്സിലാകാതെ സന്ദേഹത്തോടെ ഹലോ ...”  അവളും പറഞ്ഞു.

അതോടെ ഉപദ്രവക്കാരുടെ ശല്യം തീര്ന്നു.ചോദിക്കുവാനും പറയുവാനും അവള്ക്കു ആളുണ്ട് എന്ന തിരിച്ചറിവ്  ഒരു പക്ഷെ അവരെ പിന്തിരിപ്പിചിരിക്കാം..അവിടെ കൃത്രിമമായി ഉണ്ടാക്കപെട്ട തിരക്കൊഴിഞ്ഞു ..പലരും പിന്നിലേക്ക്നീങ്ങി നിന്നു.

കുശലം പറഞ്ഞ  ആള്  ആരെന്നറിയാതെ അവള്  പകച്ചു നിന്നു...അയാള്  കൂടുതല്അടുത്തു വന്നു സ്വകാര്യം പോലെ പറഞ്ഞു.

താങ്കള്ക്കു   എന്നെ അറിയില്ല .എനിക്ക് താങ്കളെയും ....പക്ഷെ  ടൌണ്  മുതല്  താങ്കള്‍  ഉപദ്രവിക്കപെടുന്ന്തു  കണ്ടു ..പക്ഷെ നിങ്ങള്  പ്രതികരിക്കാതെ നിന്നപ്പോള്‍ അതൊക്കെ ആസ്വതിക്കുകയാണ് എന്നാണ് കരുതിയത്‌ .പക്ഷെ നിങ്ങളുടെ കണ്ണുനീര്കണ്ടപ്പോഴാണ് അത് നിങ്ങളെ എത്രമാത്രം  വിഷമിപ്പിക്കുന്നു എന്ന്  മനസ്സിലാക്കിയത്.അത് കൊണ്ടാണ്  പരിചയകാരനെ പോലെ കുശലം ചോദിച്ചത്...ഇതിന്‍റെ  ഒന്നും ആവശ്യം ഇല്ലായിരുന്നു നിങ്ങള്തുടക്കം ഒന്ന് ഒച്ച ഉയര്‍ത്തി പ്രതികരിച്ചുവെങ്കില്‍ ..... അവിടെ വെച്ച് തന്നെ  ഇതവര്  നിര്ത്തിയേനെ ...ഇരകള്  പ്രതികരിക്കാത്തതാണ്  അവര്ക്ക് പ്രോല്സാഹനമാകുന്നത് ....


ഹലോ ഇറങ്ങുനില്ലേ ..കാരനാട് എത്തി ..”

കണ്ടക്ട്ടരുടെ ചോദ്യം അവളെ ഞെട്ടിച്ചു. ബസ്വിട്ടിറങ്ങിയ അവളുടെ പിന്നാലെ  രണ്ടുമൂന്നു പേര്കൂടി അവിടെ ഇറങ്ങി.. ആരും കൂടെയില്ലെന്നു കണ്ടു തന്നെ പിന്തുടരുന്നവരാകുമോ.?..... വാച്ചില്നോക്കി .സമയം പത്തര കഴിഞ്ഞു .കടകള്ഓരോന്നായി അടച്ചു കൊണ്ടിരിക്കുന്നു. കവലയില്ആരെയും കാണുന്നുമില്ല  .എല്ലാവരും വീട് പറ്റിയിരിക്കും...തുറന്നു കിടക്കുന്ന  കടകളിലെ വെളിച്ചം കഴിഞ്ഞാല്  പിന്നെ കൂരിരുട്ടു മാത്രം .അവളില്ഒരുതരം ഭയം വ്യാപിച്ചു ..തന്നെ പിന്തുടര്ന്ന ആളുകള്   ഇരുളില്പതുങ്ങിയിരിക്കുന്നുണ്ടാവുമോ ?തക്കം പാര്ത്തു കൊണ്ട് ...?

വാടക വീട്   പിടിക്കണമെങ്കില്  കുറച്ചു ദൂരം നടക്കണം .കയ്യില്ടോര്‍ച്ച് കരുതിയിട്ടുണ്ട്  എന്നാലും .ഒറ്റയ്ക്ക്  കൂരിരുട്ടില്.. അസമയത്ത്.. ..അതിനിടയില്  അവര്ചാടി വീണാല് ? അടുത്തിടെ വായിച്ച നടുക്കുന്ന  കുറെ വാര്ത്തകള്  ഒറ്റയടിക്ക്  അവളിലൂടെ കടന്നുപോയി..  മനസ്സില്എന്തോക്കെയോ   തെളിഞ്ഞു വന്നു.പൂട്ടാതെ കിടന്ന ഫാന്‍സി  കടയില്കയറി എന്തൊക്കെയോ എടുത്തു കൊണ്ടിരുന്നു. ഒന്നും ആവശ്യമുണ്ടായിരുന്നതല്ല ..എന്നിട്ടും സമയം പോക്കുവാന്‍  ചിലതൊക്കെ വാങ്ങേണ്ടി വന്നു. പലതും തിരയുന്നതിനിടയിലും അവളുടെ കണ്ണുകള്പുറത്തു ആരെയോ തപ്പി കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക്  അവള്വാച്ചിലും നോക്കി കൊണ്ടിരുന്നു അക്ഷമനായ കടക്കാരന്‍റെ  ഭാവങ്ങള്  അവള്മനപൂര്വം  കണ്ടില്ലെന്നു വരുത്തി..പെട്ടെന്ന് അവളുടെ കണ്ണുകള്വിടര്ന്നു..കടക്കാരന് പണവും കൊടുത്ത് അവള്പുറത്തേക്കോടി .

കമ്പനി ഷിഫ്റ്റ്കഴിഞ്ഞു വരുന്ന അയാള്ക്ക്പിന്നാലെ അവളും നടന്നു.. അയല്‍കാ രന്‍റെ  സമയക്രമങ്ങള്‍ അവള്ക്കു നല്ല നിശ്ചയമുണ്ടായിരിക്കാം  ...ഒരിക്കല്‍പോലും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അന്യപുരുഷനോടൊപ്പം  നടക്കുമ്പോള്അവള്ക്കു ലവലേശം ഭയമുണ്ടായിരുനില്ല .എന്തോ ഒരു സുരഷിതത്വം തന്നെ  പൊതിഞ്ഞിരിക്കുന്നത് അവള്അനുഭവിച്ചറിഞ്ഞു. സ്തീക്ക് പുരുഷന്‍റെ  തണല്അത്യാവശ്യമാണെന്ന്  തിരിച്ചറിഞ്ഞിട്ടും അവളുടെ ഉള്ളില്കെട്ടികിടന്ന പുരുഷ വിദ്വേഷം പെട്ടെന്ന് അത് അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ല .പക്ഷെ കാമ്പസില്വെച്ച് ഒരിക്കല്അനൂപ്അവളുടെഫെമിനിസത്തെകളിയാക്കി പറഞ്ഞത് അവളുടെ കാതില്മുഴങ്ങി കൊണ്ടിരുന്നു.

ഏതെങ്കിലും  ഒരു പുരുഷന്നിന്‍റെ അടിപാവാടയുടെ കെട്ടഴിക്കുന്നതുവരെയേ ഉള്ളൂ നിന്‍റെ പുരുഷവിദ്വേഷവും അതിരുകവിഞ്ഞ ഫെമിനിസവുമൊക്കെ.....സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും വേണം  എങ്കിലേ  സമൂഹം നിലനില്ക്കൂ . രണ്ടു വര്ഗത്തിനും  അവരുടെതായ വ്യക്തിത്വം ഉണ്ട്.അത് വിഭിന്നമാണ് ..ഒരിക്കലും താരതമ്യം ചെയ്യരുത്. പുരുഷന്മാരിലും സ്ത്രീകളിലും നല്ലവരും ചീത്തവരും ഉണ്ട് നിന്നെ പോലെയുള്ള ചിലര്‍ക്ക്  അത് മനസ്സിലാക്കുവാന്  കഴിയുന്നില്ല.അവര്‍ ഒരനുഭവം കൊണ്ട് ആ വര്‍ഗത്തിലെ എല്ലാവരും അങ്ങിനെയാണെന്ന് കരുതുന്നു.  അവരിലെ ഈഗോകള്‍ പരസ്പരം മത്സരിക്കുന്നത് കൊണ്ടാണ് ആണ് -പെണ്  വ്യത്യാസം  ഉണ്ടാകുന്നത്.പറ്റുമെങ്കില്അതൊക്കെ മനസ്സിലാക്കി ഉള്ളിലെ തെറ്റിധാരണകളും  ജാടയുമോക്കെ മാറ്റിവെച്ചു പരസ്പരം അംഗീകരിച്ചു  സഹകരിച്ചു  മുന്നോട്ടു പോകുക. എപ്പോഴെങ്കിലും   ഒരിക്കല്  അനുഭവത്തിലൂടെ  അത് തനിക്കും  മനസ്സിലാകും..അന്നേരം തന്‍റെ മുഖംമൂടി താനേ അഴിഞ്ഞു വീഴും ..”

അനൂപ്  പറഞ്ഞതുപോലെ തന്‍റെ മുഖംമൂടി അഴിച്ചുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നവള്ക്ക് തോന്നിത്തുടങ്ങി.പുരുഷന്‍ തന്നെ ഒരേ ദിവസം രക്ഷകനും ശിക്ഷകനുമാകുന്നു..തന്റെ വര്‍ഗം വെറും കാഴ്ചകാരും .

പക്ഷെ സുരക്ഷിതമായി വീടെത്തിയപ്പോള്  വീണ്ടും പുരുഷ വിദ്വേഷം അവളില്അടിഞ്ഞു കൂടുകയായിരുന്നു...ഒരിക്കലും മാറാന്കൂട്ടാക്കാത്ത  അവളുടെ മനസ്സ് അതുറപ്പിക്കുവാന്‍ പുതിയ ന്യായീകരണങ്ങള്തേടുകയായിരുന്നു...

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

ചിത്രങ്ങള്‍ :കേരള വാട്ടര്കളര്സോസെറ്റി

16 comments:

 1. ഒരു പുരുഷന്‍ നിന്‍റെ അടിപാവാടയുടെ കെട്ടഴിക്കുന്നതുവരെയേ ഉള്ളൂ നിന്‍റെ ഈ പുരുഷവിദ്വേഷവും അതിരുകവിഞ്ഞ ഫെമിനിസവുമൊക്കെ.....സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും വേണം എങ്കിലേ സമൂഹം നിലനില്‍ക്കൂ . രണ്ടു വര്‍ഗത്തിനും അവരുടെതായ വ്യക്തിത്വം ഉണ്ട്.അത് വിഭിന്നമാണ് ..ഒരിക്കലും താരതമ്യം ചെയ്യരുത്. പുരുഷന്മാരിലും സ്ത്രീകളിലും നല്ലവരും ചീത്തവരും ഉണ്ട് .............നല്ല ചിന്ത പ്രദാനം ചെയ്യുന്ന ആഖ്യാനം............ ആശംസകൾ

  ReplyDelete
 2. ഫേസ് ബുക്ക്‌ എന്ന മാധ്യമത്തിലെ പലരെയും അടുത്തറിഞ്ഞപ്പോള്‍ തോന്നിയതും ചിലരുടെ നേരിട്ടുള്ള ഇടപെടലുകളും കാഴ്ചകളുമാണ് ഈ കഥ എഴുതുവാന്‍ പ്രേരിപ്പിച്ചത്.അത് കൊണ്ട് തന്നെ ഇത് ഞാനാണ് എന്നാ തോന്നല്‍ ചിലര്‍ക്കുണ്ടായെക്കം ..പ്രസംഗി ക്കുന്നത് പ്രവര്‍ത്തിയില്‍ വരുത്തുവാന്‍ കഴിയ്യാതെ പിടയുന്ന എല്ലാ മനുഷ്യ ജീവികള്‍ക്കും കൂടി ഈ കഥ സമര്‍പ്പിക്കുന്നു..നന്ദി ചന്ദുവേട്ടന്‍..വായനക്കും അഭിപ്രായത്തിനും

  ReplyDelete
 3. വിമര്‍ശനം അല്പം കൂടിപ്പോയോ? താങ്കളിലും അന്തമായ സ്ത്രീവിദ്വേഷം കടന്നുകൂടിയോ? ഓരോരുത്തര്‍ക്കും ഓരോ ചിന്തകള്‍ ഉണ്ടാകും. നമ്മള്‍ ചിന്തിക്കുന്നത് പോലെ എല്ലാവരും ചിന്തക്കണം എന്ന് പറയുന്നത് ശരിയല്ല.

  ReplyDelete
  Replies
  1. ഓരോരുത്തരുടെ വീക്ഷണങ്ങള്‍ പലതായിരിക്കും .പക്ഷെ അടുത്തറിഞ്ഞ ചില കാര്യങ്ങളാണ് കഥയായി പറഞ്ഞത്..അത് ചിലര്‍ക്ക് ഞാന്‍ ആണോ എന്ന് തോന്നി പോകുന്നത് അവര്‍ അങ്ങിനെയായത് കൊണ്ടാണ്..വിദ്വേഷം ആരോടുമില്ല മുന്‍പത്തെ കഥകള്‍ എഴുതിയപ്പോള്‍ സ്ത്രീപക്ഷ കഥകള്‍ മാത്രമേ ഉള്ളോ എന്നും ചോധിച്ചവരുണ്ട് .നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

   Delete
  2. അനുഭവങ്ങളല്ലേ അവളെ പുരുഷവിദ്വേഷിയാക്കിയത്‌?യാത്രക്കിടയിലും അവളനുഭവിക്കുന്ന മാനസ്സിക വേദനകൾ അപമാനം. അതനുഭവിച്ചിട്ടുള്ള ഏതൊരു സ്ത്രീയും പുരുഷവിരോധികളായി തീരും.തീർച്ച .അവസാനം മാന്യനായ ഒരാളോടൊപ്പം നിർഭയം അവൾ നടന്നു പോയില്ലേ?എല്ലാ പുരുഷന്മാരും അയാളെ പോലെ ആയിരുന്നെങ്കിൽ ഒരിക്കലും ഒരു പെണ്ണും പുരുഷ വിരോധി അകുമായിരുന്നില്ല.

   Delete
  3. അനുഭവങ്ങള്‍ എല്ലാവര്‍ക്കും നല്ല ഓര്‍മ്മകള്‍ ആയിരിക്കില്ല .കയ്പേറിയ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടു അതിനു പ്രതിവിധി കണ്ടു മുന്നോട്ടു പോകുവാന്‍ പഠിക്കണം .ചില എഴുത്തുകളും കാഴ്ചകളും ഈ കഥ എഴുതിച്ചു

   Delete
 4. കപടസദാചാരികളും ഞരമ്പുരോഗികളും ഇല്ലായിരുന്നെങ്കിൽ പുരുഷവിദ്വേഷികളായ സ്ത്രീകൾ ഉണ്ടാവില്ലായിരുന്നു. അപക്വമായ പുരുഷലോകത്തിന്റെ മറുപുറമാണ്‌ പുരുഷവിദ്വേഷികളായ സ്ത്രീകൾ എന്നുകരുതാം.
  ഫെമിനിസ്റ്റുകൾ എന്നപേരിൽ അറിയപ്പെടുന്നവർ പൊതുവെ പുരുഷവിദ്വേഷികൾ ആണെന്നുതോന്നുന്നില്ല. പുരുഷന്മാരുടെ അടിച്ചമർത്തലുകളോടും അടക്കിഭരണത്തോടും അപക്വമായ പെരുമാറ്റങ്ങളോടും ആണവർക്ക് വിരോധം.

  ചിന്തിപ്പിക്കുന്ന പോസ്റ്റ്. ആശംസകൾ....

  ReplyDelete
  Replies
  1. സത്യമാണ് ഹരി പറഞ്ഞത് അവര്‍ അങ്ങിനെ ആകുവാന്‍ മുഖ്യ കാരണകാര്‍ പുരുഷന്മാര്‍ തന്നെ ...പക്ഷെ ചിലര്‍ മാത്രമാണ് അനുഭവങ്ങള്‍ കൊണ്ട് പുരുഷ വിദ്വെഷികള്‍ ആകുന്നതു മറ്റു പലരും കേട്ടറിവികൊണ്ടും..നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

   Delete
 5. അക്ഷരത്തെറ്റുകൾ ഗൗരവ വായനക്ക് വിഘാതം നിൽക്കുന്നു. തിരുത്തുമെന്ന പ്രതീക്ഷയോടെ. ആശംസകൾ.

  ReplyDelete
  Replies
  1. എനിക്ക് തോന്നുന്നത് ഫോണ്ടിന്റെ പ്രശ്നം ആണെന്നാണ്‌.എഴുതിവെച്ചത് കോപി ചെയ്യുമ്പോഴാണ് പ്രശ്നം.വായനക്കിടയില്‍ കണ്ടു പിടിക്കുന്നത്‌ മാറ്റാറുണ്ട്

   Delete
 6. എന്‍റെ ഈഗോ ഞാനും താഴെവെക്കാന്‍ തെയ്യാറല്ല

  ReplyDelete
  Replies
  1. അതാണ്‌ പ്രശ്നവും ..ആരും വിട്ടു കൊടുക്കില്ല

   Delete
 7. മേല്‍ക്കോയ്മയ്ക്കുവേണ്ടി ന്യായീകരണങ്ങള്‍ നിരത്താനാകും.
  പക്ഷേ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ്.........................
  ആശംസകള്‍

  ReplyDelete
  Replies
  1. നമ്മള്‍ നമ്മുടെ വില മനസ്സിലാക്കി പ്രവര്‍ത്തിക്കണം അന്യരുടെതും

   Delete
 8. പെണ്ണും ആണും പരസ്പര പൂരകങ്ങള്‍ തന്നെ..അവളെ അമ്മയായുമം..ദേവിയായും..രതിയായും മാത്രം വാഴ്ത്താതെ..പെണ്ണായി കാണ്...സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന ..സംരക്ഷണം കൊതിക്കുന്ന പാവമൊരു പെണ്ണ്!..rr

  ReplyDelete
  Replies
  1. അപ്പോള്‍ അച്ഛനും ദേവനും ഒക്കെ കാണുവാനും ശ്രമിക്കണം അപ്പോള്‍ പ്രശ്നം ഉണ്ടാവില്ല

   Delete